Month: March 2026
-
Breaking News
സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അംഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന
തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത…
Read More » -
Breaking News
ഇന്ത്യ ക്രിക്കറ്റിനെ നശിപ്പിച്ചു; ഇന്ത്യയുടെ കളി അയല്‍പക്കത്തെ പണക്കാരനായ കുട്ടിയെ പോലെ; പാവങ്ങളെ വിളിച്ചു വരുത്തി തോല്‍പ്പിക്കും! അക്തറിനെ ചൊടിപ്പിച്ചത് ന്യൂസിലന്‍ഡിന്റെ തോല്‍വി?
ബംഗ്ലാദേശ്: ഇന്ത്യയുടെ ആധിപത്യം ക്രിക്കറ്റിനെ അടിമുടി നശിപ്പിച്ചെന്നു മുന്‍ പാക് ഫാസ്റ്റ് ബോളര്‍ ഷോയിബ് അക്തര്‍. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു പ്രതികരണം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ഭൂരിഭാഗം ക്രിക്കറ്റ് വിദഗ്ധരും ഇന്ത്യയുടെ കുറ്റമറ്റ പ്രകടനത്തെ പ്രശംസിച്ചപ്പോള്‍, ടാപ്മാഡ് ഷോയായ ‘ഗെയിം ഓണ്‍ ഹായ്’-ല്‍ (Game On Hai) ഷോയിബ് അക്തര്‍ ടീമിനെ വിമര്‍ശിച്ചു. അയല്‍പക്കത്തെ കളിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഒരു ‘പണക്കാരനായ കുട്ടിയെപ്പോലെയാണ്’ ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ‘അയല്‍പക്കത്ത് ഒരു പണക്കാരനായ കുട്ടിയുണ്ടാകുന്നത് പോലെയാണിത്, അവന്‍ പാവപ്പെട്ട കുട്ടികളെയെല്ലാം വിളിച്ച് പറയും, ‘വരൂ, നമുക്ക് ക്രിക്കറ്റ് കളിക്കാം.’ ഇത് തന്നെയാണ് ഇന്ത്യ ഞങ്ങളോട് ചെയ്യുന്നത്. എട്ട് ടീമുകളില്‍ അവര്‍ നാലെണ്ണം നിലനിര്‍ത്തുന്നു, ആ നാലില്‍ നിന്ന് മൂന്നെണ്ണത്തിനെ വീണ്ടും വിളിച്ച് മുന്നോട്ട് പോകുന്നു, എന്നിട്ട് അവര്‍ പറയുന്നു, ‘നോക്കൂ,…
Read More » -
Breaking News
തട്ടിപ്പിനൊപ്പം പാര്‍ട്ടി; പൊട്ടിത്തെറിക്ക് ഒടുവില്‍ രാജി; സി.സി. മുകുന്ദന്‍ തൃശൂര്‍ സിപിഐക്കു തലവേദനയാകും; പഴ്‌സണല്‍ അസിസ്റ്റന്റിനെ സംരക്ഷിക്കാന്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് ജില്ലാ ഘടകം; സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ്
തൃശൂര്‍: സിപിഐയുടെ മുതിര്‍ന്ന നേതാവും നാട്ടിക എംഎല്‍എയുമായ സി.സി. മുകുന്ദന്‍ ഇന്നു പാര്‍ട്ടിക്ക് ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ഇന്നലെ ഇക്കാര്യം മണ്ഡലം സെക്രട്ടറിയെ ഫോണില്‍ വിളിച്ച് അറിയിച്ചു. പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നതിനു പിന്നാലെ സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. പാര്‍ട്ടി നിയോഗിച്ച പഴ്‌സണല്‍ അസിസ്റ്റന്റ് തന്റെ ലെറ്റര്‍പാഡ് ഉപയോഗിച്ചു തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായുണ്ടായ ഭിന്നിപ്പാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയില്‍ എത്തിയത്. വി.എസ്. സുനില്‍ കുമാറിന്റെ പഴ്‌സണല്‍ അസിസ്റ്റന്റിനെയാണ് മുകുന്ദനും നല്‍കിയത്. ഇയാള്‍ വ്യാജരേഖയില്‍ പണം തട്ടുന്നെന്നു ചൂണ്ടിക്കാട്ടി മുകുന്ദന്‍ നിയമസഭാ സെക്രട്ടറിക്കു പരാതി നല്‍കി. തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. കടുത്ത സമ്മര്‍ദത്തിനിടയിലും മുകുന്ദന്‍ പഴ്‌സണല്‍ അസിസ്റ്റന്റിനെതിരേ മൊഴി നല്‍കി. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി തുടര്‍ന്നു നിയമസഭാ സെക്രട്ടറിയെ കണ്ടു. കേസ് കോടതിയിലെത്തുമ്പോള്‍ മൊഴി മാറ്റിപ്പറയണമെന്ന ജില്ലാ ഘടകത്തിന്റെ നിര്‍ദേശം പുറത്തായതോടെ ഭിന്നത രൂക്ഷമായി. അഴിമതിക്കു കൂട്ടുനില്‍ക്കില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചതോടെ ഒരു വിഭാഗം എതിരായി. ജില്ലാ എക്‌സിക്യുട്ടീവില്‍നിന്ന്…
Read More » -
Breaking News
ഇപ്പോൾ മനസിലായില്ലേ മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ? മിസ്റ്റർ പിണറായി മൂന്ന് ദിവസം നിങ്ങൾ ഉറങ്ങുകയായിരുന്നോ? മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ… ഇതാണോ സ്ത്രീ സുരക്ഷ?- ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗതാഗതമന്ത്രിയുടെ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. എന്തുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തത്? മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ മൂന്ന് ദിവസം ഉറങ്ങുകയായിരുന്നോ?. മൂന്ന് ദിവസം പരാതിയിൽ അടയിരുന്നില്ലേ. ഇതാണോ സ്ത്രീ സുരക്ഷ. മന്ത്രിയുടെ സ്വന്തം ഭാര്യ വെളിപ്പെടുത്തിയതിൽ കേട്ടാൽ അറയ്ക്കുന്ന കാര്യങ്ങൾ ഉണ്ട്. മുൻപ് ഉമ്മൻചാണ്ടി എന്തിനാണ് ഗണേഷിൻ്റെ രാജി എഴുതി വാങ്ങിയതെന്ന് വ്യക്തമായില്ലേ… ചെന്നിത്തല ചോദിച്ചു. 112 ൽ വിളിച്ച് ആർക്കും പരാതി പറയാം. അതിൽ നടപടി എടുക്കണം. എന്ത് വ്യക്തിപരമായ വിഷയമാണ് ഇതിലുള്ളത്. രാജി എഴുതി വാങ്ങുകയാണ് വേണ്ടത്. ഗണേഷിന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേസമയം മന്ത്രി കെബി ഗണേഷ് കുമാറിൻറെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പോലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുക?. അവർക്കെന്താണ്…
Read More » -
Breaking News
കോൺഗ്രസിൽ 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ചു, അടൂരിൽ രമ്യ ഹരിദാസ്, തൃത്താല വി ടി ബൽറാം, പാലക്കാട് രമേശ് പിഷാരടി!! നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെയാണ് ഉറപ്പിച്ചത്. ഇത് സംബന്ധിച്ച നിർണ്ണായക സ്ഥാനാർത്ഥി ചർച്ച നാളെ ഡൽഹിയിൽ ചേരും. കൂടാതെ കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂർക്കാവ് – കെ മുരളീധരൻ, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂർ – രമ്യ ഹരിദാസ്, കുന്നത്തുനാട് – വി പി സജീന്ദ്രൻ, തൃശ്ശൂർ – ടിവി ചന്ദ്രമോഹൻ, കൊടുങ്ങല്ലൂർ – ഒ.ജെ ജിനീഷ് കുമാർ, മണലൂർ – ടിഎൻ പ്രതാപൻ, കോങ്ങാട് – കെ.എ തുളസി, പാലക്കാട് – രമേശ് പിഷാരടി, തവനൂർ /തിരുവമ്പാടി വിഎസ് ജോയ്, പൊന്നാനി- നൗഷാദ് അലി, കോഴിക്കോട് നോർത്ത് – കെ ജയന്ത്, എലത്തൂർ – വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടി -കെ പ്രവീൺകുമാർ, നാദാപുരം -കെ എം അഭിജിത്ത്, ഉദുമ – കെ നീലകണ്ഠൻ, തൃത്താല-വി ടി ബൽറാം എന്നിവർ സ്ഥാനാർത്തിത്വം ഉറപ്പിച്ചു. അതേസമയം വയനാട്ടിൽ ഇത്തവണ വലിയ ട്വിസ്റ്റുകൾക്ക് സാധ്യതയില്ലെന്നാണ്…
Read More » -
Breaking News
മൊജ്താബ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം!! മറുപടിയായി ഇറാൻ മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെ ഇസ്രയേലിന്റെ “റജീം ഇൻഫ്രാസ്ട്രക്ചർ”…
ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ സുപ്രീം ലീഡറായി മൊജ്താബ ഖമനേയിയെ നിയമിച്ചതിന് പിന്നാലെ ഇറാൻ ആദ്യമായി ഇസ്രയേലിലേക്ക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. മുൻ സുപ്രീം ലീഡർ ആയത്തുള്ള അലി ഖാമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്താബ ഖമനേയി പുതിയ സുപ്രീം ലീഡറായി അധികാരമേൽക്കുന്നത്. അതിന് പിന്നാലെ തന്നെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ “റജീം ഇൻഫ്രാസ്ട്രക്ചർ” ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതേസമയം പ്രദേശത്തെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്…
Read More » -
Breaking News
ഗീതാ ഗോപി മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടുകാരി നിന്ന് പണം പിരിച്ച്, പണം കൊടുത്തവർ പരാതിയുമായി സമീപിച്ചു, ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ല… സിപിഐയിൽ നിന്ന് രാജി വച്ച സിസി മുകുന്ദൻ ഇനി നാട്ടികയിൽ സ്വതന്ത്രൻ
തൃശ്ശൂർ: നാട്ടികയിലെ എംഎൽഎ സിസി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തനിക്ക് സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സിസി മുകുന്ദൻ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും ആ പണം തിരികെ കൊടുത്തില്ലയെന്നുമാണ് എംഎൽഎ ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് സിസി മുകുന്ദൻ ആരോപിച്ചതിന് പിന്നാലെ സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിന് കാരണമെന്നും പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദൻ ആരോപിച്ചിരുന്നു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും…
Read More » -
Breaking News
(no title)
വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ…
Read More »

