Month: March 2026
-
Breaking News
ബിജെപി വോട്ടുകള്‍ ലഭിക്കുമെന്ന് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ വീണ്ടും ഡീല്‍ വിവാദം; കോണ്‍ഗ്രസ് മറുപടി പറയണമെന്ന് സിപിഎം
ബി.ജെ.പി വോട്ടുകൾ തനിക്ക് ലഭിക്കുമെന്ന ജി.സുധാകരന്റെ പ്രസ്താവനയിൽ വിവാദം. അമ്പലപ്പുഴയിൽ ജി.സുധാകരനും ബി.ജെ.പിയും തമ്മിലുള്ള ഡീൽ തെളിഞ്ഞെന്ന് ഇടത് സ്ഥാനാര്‍ഥി എച്ച്.സലാം ആരോപിച്ചു. സുധാകരന്റെ പ്രസ്താവനയെ യു.ഡി.എഫ്, കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. യുഡിഎഫിന്റെ അമ്പലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സുധാകരന്റെ വാക്കുകൾ. ഭൂരിപക്ഷത്തിന്റെയും വോട്ടിന്റെയും കണക്കുകൾ പറഞ്ഞപ്പോഴാണ് 5000 ബിജെപി വോട്ടുകൾ തനിക്ക് കിട്ടുമെന്നും അവരെല്ലാവരും ആർഎസ്എസുകാർ അല്ലെന്നും സുധാകരൻ വ്യക്തമാക്കിയത്. ജി .സുധാകരനെതിരെ എൽഡിഎഫ് സ്ഥാനാർഥി എച്ച്. സലാം രംഗത്ത് വന്നു. യുഡിഎഫും ബിജെപിയും തമ്മിൽ ധാരണ ഉണ്ട് എന്നതിന്റെ തെളിവാണ് സുധാകരന്റെ വാക്കുകൾ എന്ന് സലാം ആരോപിച്ചു. സുധാകരന്റെ രക്ഷകർത്ത്യത്വം കെസി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കുമാണെന്നും ബിജെപി വോട്ട് വാങ്ങുന്നതിൽ അവർ പ്രതികരിക്കണമെന്നും സലാം ആവശ്യപ്പെട്ടു. 2016 ൽ സുധാകരനെ ജയിപ്പിക്കാൻ മണ്ഡലത്തിൽ കമ്മിറ്റി പോലുമില്ലാത്ത എൽജെഡി ക്കാണ് യുഡിഎഫ്സീറ്റ് നൽകിയതെന്നും സലാം ആരോപിച്ചു. സുധാകരനെതിരെ ബിജെപിയും രംഗത്ത് വന്നു. ബിജെപി…
Read More » -
Breaking News
‘നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തു ടങ്ങിയവരാണ് കേരള സർക്കാർ; ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്‘- മല്ലികാർജ്ജുൻ ഖാർഗെ
കോഴിക്കോട്: ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ് കേരളത്തിലെ സർക്കാരെന്നും നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങിയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ. കോഴിക്കോട് യുഡിഎഫ് റാലിയിൽ സംസാരിക്കവേയാണ് സംസ്ഥാന സർക്കാരിനെതിരെ ഖാർഗെ വിമർശനമുന്നയിച്ചത്. ഞങ്ങൾക്കൊരു മാറ്റം വരണമെന്നാണ് കേരളം ഒരേ ശബ്ദത്തിൽ പറയുന്നത്. നാട്ടിൽ ചായക്കട തുടങ്ങുന്നതിനേക്കാൾ കൂടുതൽ ബാറുകളും വൈൻ പാർലറും തുടങ്ങി. ദൈവത്തിനെ പോലും വെറുതെ വിടാത്തവരാണ്. അവർ എന്ത് വൃത്തികേടും നാടിനോട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണം കവർന്ന ഉന്നതരെ ജയിലിലടക്കാതെ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ സി പി എം- ബിജെപി കൂട്ട് കെട്ട് എല്ലാവരും തിരിച്ചറിഞ്ഞു. അവർക്ക് സി.ജെ.പി എന്നാണ് ഇപ്പോഴത്തെ പേര്. കരുത്തരായ സ്ഥാനാർഥികളെ നിർത്താതെ ഒത്തുകളിയാണ്. ഓരോ വോട്ടും പരസ്പരം ഷെയർ ചെയ്യുന്നു. ഈ മലയാളക്കരയെ കുറിച്ച് ബിജെപി ക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല. കേരളത്തിൽ അവർ അന്യഗ്രഹ ജീവികളെപ്പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിലെ ജനങ്ങളുടെ…
Read More » -
‘ട്രംപും കുഷ്നറോ ഒന്നും വേണ്ട; ജെ. സി വാൻസുമായി ചർച്ച നടത്താനാണെങ്കിൽ റെഡി; യുദ്ധം അവസാനിക്കണമെന്ന് ശരിക്കും താല്പ്പര്യപ്പെടുന്നത് അദ്ദേഹം മാത്രമാണ്, മറ്റുള്ളവരെ ഞങ്ങൾക്ക് വിശ്വാസമില്ല‘- യുഎസിനോട് ഇറാൻ
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്രപരമായ നീക്കങ്ങൾ നടക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിനെയോ ഭരണകൂടത്തിലെ മറ്റ് അംഗങ്ങളെയേക്കാൾതങ്ങൾക്ക് വിശ്വാസം യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെയാണെന്നും അദ്ദേഹവുമായി ചർച്ചകൾ നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഇറാൻ യുഎസിനെ അറിയിച്ചതായി റിപ്പോർട്ട്. തികച്ചും അനൗദ്യോഗികമായാണ് ഈ സന്ദേശം എത്തിയതെന്നും യുഎസ് സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫോ ജാരെഡ് കുഷ്നറോ നയിക്കുന്ന ചർച്ചകൾ വിജയിക്കാൻ സാധ്യതയില്ലെന്ന് ഇറാനിയൻ പ്രതിനിധികൾ സൂചിപ്പിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. മുൻപ് നടന്ന ചർച്ചകൾ പരാജയപ്പെട്ടതും ശത്രുത ആരംഭിച്ചതും വിശ്വാസക്കുറവുണ്ടായതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. വാൻസ് യുദ്ധം അവസാനിപ്പിക്കാൻ കൂടുതൽ താൽപര്യപ്പെടുന്നതും ഭരണകൂടത്തിലെ മറ്റ് ചിലരെ അപേക്ഷിച്ച് സംഘർഷം നയതന്ത്രപരമായി അവസാനിപ്പിക്കുന്നതിന് വാൻസ് കൂടുതൽ അനുകൂലനിലപാട് കാണിക്കുന്നതും ഇറാനെ വാൻസിൽ വിശ്വാസമർപ്പിക്കുന്നതിന് പ്രേരകമാകുന്നു. അതേസമയം നേരിട്ടുള്ള ചർച്ചകൾ വാൻസിനെ സംബന്ധിച്ച് വെല്ലുവിളിനിറഞ്ഞതാകും എന്നാണ് വിലയിരുത്തൽ, കാരണം യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു ഉടമ്പടിയിലെത്തുന്നത് സങ്കീർണ്ണവും രാഷ്ട്രീയപരമായി സംവേദനക്ഷമതയുള്ളതുമായ കാര്യമാണ്. ചർച്ചകളിൽ യുഎസിനെ പ്രതിനിധീകരിക്കുന്നത്…
Read More » -
Breaking News
ഇന്ധന ലഭ്യതയുടെ കാര്യത്തിൽ യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ; ‘ഊർജ്ജ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്; കൂടുതൽ ഇന്ധന കപ്പലുകൾ ഉടനെത്തും‘
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യത സംബന്ധിച്ച് യാതൊരു വിധ ആശങ്കയും ഉദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ഊർജ്ജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും കൂടുതൽ ഇന്ധനകപ്പലുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും കേന്ദ്രസർക്കാർ ബുധനാഴ്ച അറിയിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉറപ്പും നൽകി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള നയതന്ത്രവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് കേന്ദ്ര സർക്കാർ വിശദീകരണം നൽകി. ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മേഖലകളിൽ അസ്ഥിരതകളുണ്ടെങ്കിലും പെട്രോളിയം ഉത്പന്നങ്ങളുടെയും എൽപിജിയുടെയും ആവശ്യാനുസരണമുള്ള വിതരണം തുടരുന്നതായും സർക്കാർ അറിയിച്ചു. മാത്രമല്ല, ഇന്ധനം വഹിച്ചുകൊണ്ട് കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യമായ നടപടികൾ പുരോഗമിക്കുന്നതായി സർക്കാർ അറിയിച്ചത്. അതേസമയം, ഈ വിഷയത്തെക്കുറിച്ച് വിശദീകരണം നൽകുന്നതിന് പകരം ലോക്സഭയിലും രാജ്യസഭയിലും…
Read More » -
Breaking News
ട്രംപ് തൊടുന്നതെല്ലാം അബദ്ധങ്ങളിലേക്ക്…. യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ തൊടുത്ത് ഇറാൻ, ‘യുഎസിന്റെ തന്ത്രപരമായ കരുത്ത് തന്ത്രപരമായ പരാജയമായി മാറുന്നു’, പരിഹസിച്ച് ഇറാൻ സൈനിക വക്താവ്, പ്രതികരിക്കാതെ അമേരിക്ക
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം അമേരിക്ക ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അമേരിക്കൻ കപ്പൽ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലാണ്. അതിർത്തി ലംഘിക്കാൻ ശ്രമിച്ചാൽ ആക്രമിക്കുമെന്നും ഇറാൻ നാവികസേന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ യുഎസ്എസ് എബ്രഹാം ലിങ്കൺ തങ്ങളുടെ മിസൈൽ സംവിധാനങ്ങളുടെ പരിധിക്കുള്ളിൽ പ്രവേശിച്ചാൽ ഉടൻ ആക്രമിക്കുമെന്ന് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി വ്യക്തമാക്കിയിരുന്നു. കപ്പൽ തങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിലാണെന്നും ഏത് നിമിഷവും തകർക്കാൻ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു. അമേരിക്കയുടെ തന്ത്രപരമായ കരുത്ത് ഇപ്പോൾ തന്ത്രപരമായ പരാജയമായി മാറിയിരിക്കുകയാണെന്ന് സൈനിക വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫാഖാരി പരിഹസിച്ചു. അതേസമയം ഇറാന്റെ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്ന 48 മണിക്കൂർ അന്ത്യശാസനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതിന് പിന്നാലെയാണ് പുതിയ സംഘർഷം ഉടലെടുത്തത്. അമേരിക്ക തങ്ങളുടെ…
Read More » -
Breaking News
സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് കേരള സന്ദർശനം റദ്ദാക്കി രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. സോണിയാ ഗാന്ധിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് രാഹുൽ കേരള സന്ദർശനം മാറ്റിവച്ചതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കാനായിരുന്നു രാഹുൽ കേരളത്തിൽ എത്തേണ്ടിയിരുന്നത്. കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകുന്നേരം വൻ പരിപാടികളും യുഡിഎഫ് നേതൃത്വം ആസൂത്രണം ചെയ്തിരുന്നു. രാഹുൽ ഗാന്ധിക്ക് പകരം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആയിരിക്കും പങ്കെടുകയെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് സോണിയാ ഗാന്ധിയെ കഴിഞ്ഞ ദിവസം രാത്രിയിൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആശുപത്രിയിലുണ്ട്.
Read More » -
എം കെ മുനീറിന്റെ ജപ്തി ഭയം ഒഴിവായി; 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്ത് മുസ്ലീം ലീഗ്
കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം കെ മുനീറിൻ്റെ വായ്പ അടച്ച് തീർത്തു. മുസ്ലീം ലീഗ് നേതൃത്വമാണ് 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീർത്തത്. ലീഗിൻ്റെ അക്കൗക്കിൽ നിന്നാണ് കാലിക്കറ്റ് ടൗൺ സഹകരണ ബാങ്കിൽ പണം അടച്ചത്. പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിനുപിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്. 30 വർഷത്തിലധികം നീണ്ട പാർലമെന്ററി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്ന ലീഗ് നേതാവ് എം കെ മുനീറിന് വലിയ ആശ്വസമായിരിക്കുകയാണ് പാർട്ടിയുടെ ഈ സഹായം. 58 ലക്ഷം രൂപയുടെ വായ്പ മുടങ്ങിയതോടെ മുൻ മുഖ്യമന്ത്രിയും എം.കെ. മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയ പണിത, നടക്കാവിലെ ക്രെസെന്റ് ഹൗസ് എന്ന വീടിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. ഈ വീട് പുതുക്കി പണിയുവാനാണ് മുനീർ വായ്പയെടുത്ത്. 58 ലക്ഷം രൂപയുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 48 ലക്ഷം രൂപയാക്കി കുറച്ച്…
Read More » -
കടുംപിടുത്തവുമായ് ഇറാൻ; ‘വെടിനിർത്തൽ നടപ്പാക്കണമെങ്കിൽ ഗൾഫിലെ യുഎസ് സൈനീകത്താവളങ്ങൾ അടച്ച് പൂട്ടണം, ഹോർമുസ് നിയന്ത്രണം ഇറാന് മാത്രം‘
ടെഹ്‌റാൻ: വെടിനിർത്തൽ നടപ്പാക്കാൻ യുഎസിന് മുന്നിൽ കർശന നിബന്ധനകൾ വെച്ച് ഇറാൻ. ഗൾഫ് മേഖലയിലുള്ള എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും പൂർണ്ണമായും അടച്ചുപൂട്ടുക എന്നതാണ് ഇതിൽ പ്രധാനം. ഇറാൻ ഭീഷണിയായി കാണുന്നതാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച യുഎസിന്റെ നടപടിയോടുള്ള പ്രതികരണമായാണ് ഇറാൻ ചർച്ചാ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ട്രാൻസിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസിന്റെ പൂർണ നിയന്ത്രണം വേണമെന്നാണ് ഇറാൻ ആവശ്യപ്പെടുന്നത്. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിൻവലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുക, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാൻ മുന്നോട്ടുവെച്ച മറ്റ് നിർദേശങ്ങൾ. ഇതിനോട് യുഎസ് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഹോർമുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പ് ചർച്ചയ്ക്ക് യുഎസ് തയ്യാറായേക്കില്ലെന്നാണ് വിവരം. ഹിസ്ബുള്ളയ്‌ക്കെതിരായ സൈനിക…
Read More » -
Breaking News
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതു നീക്കവുമായ് ട്രംപ്; 15ഇന നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചു; ഇറാന് സ്വീകാര്യമാകുമോ?
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാന് മുന്നിൽ പതിനഞ്ചിന നിർദേശങ്ങൾ വെച്ച് അമേരിക്ക. ഇറാന്റെ ആണവപദ്ധതിക്കുമേൽ കർശന നിയന്ത്രണം, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കൽ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടവ. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ഒരുമാസം നീളുന്ന വെടിനിർത്തലിനും യുഎസ് താത്പര്യപ്പെടുന്നുണ്ട്. എന്നാൽ, യുഎസിന്റെ ഈ നീക്കത്തോട് ഇറാൻ അനുകൂലമായി പ്രതികരിക്കാനും പദ്ധതി അതേരൂപത്തിൽ അംഗീകരിക്കാനും സാധ്യത നന്നേകുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ആണവശേഷിയും ബന്ധപ്പെട്ട സൈനികസംവിധാനങ്ങളും നിർവീര്യമാക്കണമെന്ന നിർദേശവും അമേരിക്ക നിർദിഷ്ട പദ്ധതിയിൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിന് പകരമായി ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ഭാഗികമായി പിൻവലിക്കാമെന്ന് യുഎസ് പറയുന്നു. കൂടാതെ ഇറാന് പുറത്ത് സ്ഥിതിചെയ്യുന്ന ഊർജ സംവിധാനത്തോടുകൂടിയതും യുഎന്നിന്റെ മേൽനോട്ടത്തിലുള്ളതുമായ സിവിലിയൻ ആണവ പദ്ധതി, ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സാമ്പത്തിക സഹകരണം തുടങ്ങിയ വാഗ്ദാനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇറാനെതിരായ യുദ്ധം തുടരണമെന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേലിന്റെ നിലപാട്. ട്രംപിനോട് യുദ്ധം തുടരണമെന്ന് അഭ്യർഥിക്കുന്ന ഇസ്രയേൽ, വെടിനിർത്തൽ നിർദേശംകേട്ട് അമ്പരന്നെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്…
Read More » -
Breaking News
ഇന്ത്യന്‍ സിനിമയില്‍ പുതു ചരിത്രം സൃഷ്ടിച്ച് ‘ധുരന്ധർ പ്രതികാരം’, എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്, ആദ്യ വീക്കെൻഡിൽ നേടിയത് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ആദ്യ വീക്കെൻഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ പട്ടികയിൽ. ആദ്യ വീക്കെൻഡ് പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യൻ ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യ വീക്കെൻഡ് കളക്ഷൻ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാൻസ് ബുക്കിങ്ങും പ്രീമിയർ ഷോ മുതൽ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവും ചിത്രത്തെ ഇതിഹാസ സമാനമായ വിജയമാക്കിയാണ് മാറ്റുന്നത്. ഏറ്റവും കൂടുതൽ പ്രീമിയർ കളക്ഷൻ ലഭിച്ച ഇന്ത്യൻ ചിത്രമായി മാറിയ ‘ധുരന്ധർ പ്രതികാരം’ , ഏറ്റവും വലിയ ഓപ്പണിംഗ് ഡേ, ആദ്യ ശനിയാഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ…
Read More »