Breaking NewsIndiaLead NewsNEWSNewsthen SpecialWorld

50 ദിവസത്തെ യുദ്ധം; നഷ്ടമായത് 50 ബില്യണ്‍ ഡോളറിന്റെ എണ്ണ ഉത്പാദനം; 11 ദിവസം ലോകമെമ്പാടും വാഹനങ്ങള്‍ ഓടാത്തതിന് തുല്യം; ഗള്‍ഫ് കയറ്റുമതി 19 ദശലക്ഷം ബാരലില്‍ നിന്ന് നാല് ആയി കുറഞ്ഞു; നഷ്ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും

ലണ്ടന്‍: 50 ദിവസം മുമ്പ് ഇറാന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്തതിലൂടെ ലോകത്തിന് 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ക്രൂഡ് ഓയില്‍ നഷ്ടപ്പെട്ടെന്നു റിപ്പോര്‍ട്ട്. പ്രതിസന്ധിയുടെ ആഘാതം വരും മാസങ്ങളിലും വര്‍ഷങ്ങളിലും അനുഭവപ്പെടുമെന്ന് വിദഗ്ധരുടെ കണക്ക്.

ലെബനനില്‍ അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് ഹോര്‍മുസ് കടടുടുക്ക് തുറന്നതായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറക്ചിയും ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ‘ഉടന്‍’ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പറഞ്ഞു.

Signature-ad

ഫെബ്രുവരി അവസാനത്തില്‍ യുദ്ധം ആരംഭിച്ചത് മുതല്‍, 500 ദശലക്ഷത്തിലധികം ബാരല്‍ ക്രൂഡ് ഓയിലും കണ്ടന്‍സേറ്റും ആഗോള വിപണിയില്‍നിന്ന് പുറത്തായതായി കെപ്ലര്‍ (Kpler) ഡാറ്റ വ്യക്തമാക്കുന്നു. ഇത് ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ വിതരണ തടസമാണ്.

വിപണിയില്‍ നഷ്ടപ്പെട്ട 500 ദശലക്ഷം ബാരല്‍ എണ്ണ താഴെ പറയുന്നവയ്ക്ക് തുല്യമാണ്

1. ആഗോളതലത്തില്‍ 10 ആഴ്ചത്തേക്ക് വ്യോമയാന ആവശ്യത്തിനുള്ള ഇന്ധനം വെട്ടിക്കുറയ്ക്കുന്നതിനോ 11 ദിവസം ലോകമെമ്പാടും ഒരു വാഹനവും നിരത്തില്‍ ഇറക്കാത്തതിനും തുല്യമാണ്. അല്ലെങ്കില്‍ അഞ്ചു ദിവസം ലോകത്തൊരിടത്തും എണ്ണ ലഭിക്കാതിരിക്കുന്നതിനും സമമാണെന്ന് വുഡ് മക്കിന്‍സിയിലെ പ്രിന്‍സിപ്പല്‍ അനലിസ്റ്റ് ഇയാന്‍ മൊവാട്ട് പറഞ്ഞു.

2. അമേരിക്കയില്‍ ഏകദേശം ഒരുമാസം ആവശ്യമായ എണ്ണ. അല്ലെങ്കില്‍ യൂറോപ്പിലാകെ ഒരു മാസത്തിലധികം വേണ്ടിവരുന്ന എണ്ണ.

3. 2021 സാമ്പത്തിക വര്‍ഷത്തിലെ ഏകദേശം 80 ദശലക്ഷം ബാരല്‍ വാര്‍ഷിക ഉപയോഗം അടിസ്ഥാനമാക്കി നോക്കിയാല്‍, യുഎസ് സൈന്യത്തിന്റെ ഏകദേശം ആറ് വര്‍ഷത്തെ ഇന്ധന ഉപഭോഗം.

4. ലോകത്തിലെ അന്താരാഷ്ട്ര ഷിപ്പിംഗ് വ്യവസായം ഏകദേശം നാല് മാസത്തേക്ക് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ഇന്ധനം.

 

പ്രധാന വസ്തുതകള്‍:

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ക്ക് മാര്‍ച്ചില്‍ പ്രതിദിനം ഏകദേശം 8 ദശലക്ഷം ബാരല്‍ ക്രൂഡ് ഉല്‍പ്പാദനം നഷ്ടപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികളായ എക്‌സോണ്‍ മൊബീല്‍, ഷെവ്റോണ്‍ എന്നിവയുടെ സംയുക്ത ഉല്‍പ്പാദനത്തിന് ഏകദേശം തുല്യമാണ്.

കെപ്ലര്‍ ഡാറ്റ പ്രകാരം സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജെറ്റ് ഇന്ധന കയറ്റുമതി ഫെബ്രുവരിയിലെ 19.6 ദശലക്ഷം ബാരലില്‍ നിന്ന് മാര്‍ച്ചിലും ഏപ്രിലിലും കൂടി വെറും 4.1 ദശലക്ഷം ബാരലായി കുറഞ്ഞു. കയറ്റുമതിയിലുണ്ടായ ഈ നഷ്ടം ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിനും ലണ്ടന്‍ ഹീത്രൂവിനും ഇടയിലുള്ള ഏകദേശം 20,000 റൗണ്ട് ട്രിപ്പ് വിമാന സര്‍വീസുകള്‍ക്ക് മതിയാകുമായിരുന്നു.

സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ക്രൂഡ് വില ശരാശരി ബാരലിന് 100 ഡോളറായതിനാല്‍, ഈ നഷ്ടപ്പെട്ട അളവ് ഏകദേശം 50 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കെപ്ലറിലെ സീനിയര്‍ ക്രൂഡ് അനലിസ്റ്റ് ജോഹന്നാസ് റൗബാള്‍ പറഞ്ഞു. ഇത് ജര്‍മ്മനിയുടെ വാര്‍ഷിക മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 1% കുറവിന് തുല്യമാണ്, അല്ലെങ്കില്‍ ലാത്വിയ അല്ലെങ്കില്‍ എസ്റ്റോണിയ പോലുള്ള ചെറിയ രാജ്യങ്ങളുടെ മുഴുവന്‍ ജിഡിപിക്കും ഏകദേശം തുല്യമാണ്.

പുനഃസ്ഥാപനത്തിന് വര്‍ഷങ്ങളെടുത്തേക്കാം

ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി അറക്ചി പറഞ്ഞിട്ടുണ്ടെങ്കിലും, ഉല്‍പ്പാദനത്തിന്റെയും ഒഴുക്കിന്റെയും വീണ്ടെടുക്കല്‍ മന്ദഗതിയിലാകാനാണ് സാധ്യത. കെപ്ലര്‍ പറയുന്നതനുസരിച്ച്, ഏപ്രിലില്‍ ഇതുവരെ ആഗോള ഓണ്‍ഷോര്‍ ക്രൂഡ് ഇന്‍വെന്ററികള്‍ ഏകദേശം 45 ദശലക്ഷം ബാരല്‍ കുറഞ്ഞു. മാര്‍ച്ച് അവസാനം മുതല്‍, ഉല്‍പ്പാദന തടസങ്ങള്‍ ഏകദേശം പ്രതിദിനം 12 ദശലക്ഷം ബാരലിലെത്തി.

കുവൈറ്റിലെയും ഇറാഖിലെയും ഹെവി ക്രൂഡ് ഫീല്‍ഡുകള്‍ സാധാരണ പ്രവര്‍ത്തന നിലയിലേക്ക് മടങ്ങാന്‍ നാലഞ്ച് മാസമെടുക്കും, ഇത് വേനല്‍ക്കാലം വരെ സ്റ്റോക്ക് കുറയുന്നത് നീണ്ടുനില്‍ക്കാന്‍ കാരണമാകുമെന്ന് റൗബാള്‍ പറഞ്ഞു. റിഫൈനിംഗ് ശേഷിക്കുണ്ടായ നാശനഷ്ടങ്ങളും ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി കോംപ്ലക്‌സിനുണ്ടായ ആഘാതവും അര്‍ത്ഥമാക്കുന്നത് പ്രാദേശിക ഊര്‍ജ്ജ ഇന്‍ഫ്രാസ്ട്രക്ചറിന്റെ പൂര്‍ണ്ണമായ പുനഃസ്ഥാപനത്തിന് വര്‍ഷങ്ങള്‍ എടുത്തേക്കാം എന്നാണ്.

#MalayalamNews, #BreakingNews, #GlobalNews, #OilCrisis, #IranWar, #FuelPrice, #EnergyCrisis, #EconomyNews, #CrudeOil, #WorldNews, #GulfNews, #MiddleEastConflict, #StockMarket, #Inflation, #BusinessNews, #DailyhuntUpdates, #PetrolDieselPrice #GlobalEnergyCrisis2026, #IranWarImpact, #OilMarketDisruption, #StraitOfHormuz, #CrudeOilShortage, #EnergySecurity, #EconomicImpact, #FuelSupplyChain, #Geopolitics, #OilProductionLoss, #KplerData, #WoodMackenzie, #ReutersNews, #GlobalRecessionWatch, #OilPrices100Dollars, #JetFuelCrisis, #InfrastructureDamage

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: