Month: March 2026

  • Breaking News

    ഇസ്രയേലിലേക്കുള്ള മിസൈലില്‍ ‘ഇന്ത്യക്ക് നന്ദി’; കൈപ്പടയില്‍ എഴുതി ഇറാന്‍ വ്യോമസേന; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍സുല്‍ ജനറല്‍; സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം

    ന്യൂഡല്‍ഹി: ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ള മിസൈലിനു മുകളില്‍ ‘ഇന്ത്യയ്ക്ക് നന്ദി’യെന്ന് കൈപ്പടയിലെഴുതി ഇറാന്‍. ദൃശ്യങ്ങള്‍ മുംൈബ കോണ്‍സുല്‍ ജനറലും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും പുറത്തുവിട്ടു. വിക്ഷേപണത്തിനു മുന്‍പായി ഇറാന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് നീലനിറത്തിലുള്ള മഷിയില്‍ ‘താങ്ക്യൂ ടു പീപ്പിള്‍ ഓഫ് ഇന്ത്യ’എന്നെഴുതിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. സമാനമായ രീതിയിലുള്ള സന്ദേശം സ്പെയിന്‍, പാക്കിസ്ഥാന്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ പേരിലും എഴുതിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിയന്‍ നെറ്റ്‍വര്‍ക്ക് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചുള്ള ഇറാന്റെ ഏറ്റവും ഒടുവിലത്തെ സൈനിക നടപടിയുടെ ഭാഗമായാണ് ഈ സന്ദേശം പുറത്തുവിട്ടത്. നടപടിയുടെ 83-ാം തരംഗമായി വിശേഷിപ്പിക്കപ്പെടുന്ന ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ നീക്കം. അഷ്‌ദോദിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ, മോദിയിന് സമീപമുള്ള സൈനിക താവളങ്ങൾ, യുഎസ് സൈനിക വിവര കൈമാറ്റ കേന്ദ്രം എന്നിവയും ഇറാന്‍ ലക്ഷ്യംവച്ചവയില്‍  ഉൾപ്പെടുന്നു. ഈ സൈനിക നടപടിയുടെ ഭാഗമായി യുഎസ് താവളങ്ങളായ അൽ-ദഫ്ര (Al-Dhafra),…

    Read More »
  • Breaking News

    സംവാദത്തിന് ക്ഷണിച്ച് വി. ശിവന്‍കുട്ടി; തീയതിയും കുറിച്ചു; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: നേമത്തെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് ചന്ദ്രശേഖര്‍ തയ്യാറാണെങ്കില്‍ 29-ന് രാവിലെ 10 മുതല്‍ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, 29ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി സംവാദത്തിനു ക്ഷണിച്ചത്. 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. നേമത്ത് നിലവിലെ എം.എല്‍.എ. വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെയും ബി.ജെ.പി. കാലത്തെയും വികസനങ്ങള്‍ താരതമ്യപ്പെടുത്തി മന്ത്രി പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് സംവാദത്തിനു വെല്ലുവിളിച്ചത്. ശിവന്‍കുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാല്‍ തീര്‍ച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

    Read More »
  • Breaking News

    ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയും, പാകിസ്താനുമായി ചര്‍ച്ചയില്ലെന്നും ഇറാന്‍; ‘ട്രംപിനെ പരമോന്നത നേതാവാകാന്‍ ക്ഷണിച്ച വിവരം അറിഞ്ഞത് ഡല്‍ഹിയിലെ കുട്ടികള്‍ പറഞ്ഞിട്ട്’; പരിഹാസവുമായി മോജ്തബയുടെ ഇന്ത്യന്‍ പ്രതിനിധി

    ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇറാന്‍. പാക്കിസ്ഥാനുമായി ഇറാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അക്കാര്യം പാക്കിസ്ഥാനിലെ അംബാസിഡര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കിം ഇലാഹി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇലാഹിയുടെ വെളിപ്പെടുത്തല്‍. ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്നും ഇറാന്റെ പക്കല്‍ ആണവായുധം ഇല്ലെന്നും അത് ഇറാന്റെ ലക്ഷ്യമേയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ‘പരമോന്നത നേതാവ് ആണവായുധത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ആണവായുധം നിരോധിതമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അത് വിലക്കപ്പെട്ടതാണ്. അതുകൊണ്ട് ഇറാന്റെ പക്കല്‍ അതില്ല. ഞങ്ങള്‍ ഒരുകാലത്തും അതുണ്ടാക്കാനും പോകുന്നില്ല’- ഇലാഹി ഇറാന്റെ നിലപാട് ആവര്‍ത്തിച്ചു. യുദ്ധം തുടങ്ങിയ രാജ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്. ഇറാന് അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രാജ്യത്തിനും പരമാധികാരത്തിനും ജനങ്ങള്‍ക്കും മേലുണ്ടായ കടന്നുകയറ്റത്തെയും ആക്രമണത്തെയും ചെറുക്കുക ഇറാന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ…

    Read More »
  • Breaking News

    വെടിനിര്‍ത്തി തടിയൂരാന്‍ പറ്റില്ല; ‘കരാറുണ്ടാക്കുമ്പോള്‍ ഇറാന്‍ വിലപേശില്ലെന്ന് ഉറപ്പാക്കണം; മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകരുത്; ഹോര്‍മൂസ് വച്ച് കളിക്കരുത്’; ട്രംപിന് കര്‍ശന നിര്‍ദേശം നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനെതിരേ ഒറ്റക്കെട്ട്

    ദുബായ്: ഇറാനുമായുള്ള കരാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാത്രമായിരിക്കരുതെന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കുന്നതാകണമെന്നും, ആഗോള ഊര്‍ജ്ജ വിതരണത്തെ ഇനി ഒരിക്കലും ‘ആയുധമാക്കില്ല’ എന്ന് ഉറപ്പാക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു ഗള്‍ഫ് അറബ് രാജ്യങ്ങള്‍. ലോകത്തെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനു നല്‍കിയ സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇറാന്റെ ഊര്‍ജ്ജ പ്ലാന്റുകള്‍ നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന്‍ യുദ്ധം എങ്ങനെ അവസാനിക്കുമെന്നല്ല, മറിച്ച് അതിനുശേഷം എങ്ങനെയുള്ള ഒരു പ്രാദേശിക ക്രമമായിരിക്കും നിലവില്‍ വരിക എന്നതാണ് ഗള്‍ഫ് നയതന്ത്രജ്ഞര്‍ നേരിടുന്ന പ്രധാന ചോദ്യമെന്ന് നാല് ഗള്‍ഫ് സോഴ്‌സുകള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെറുമൊരു വെടിനിര്‍ത്തല്‍ ‘മതിയാകില്ല’ ഇസ്ലാമിക് റിപ്പബ്ലിക് തങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വഴികളൊന്നും (off-ramp) ബാക്കി വെച്ചിട്ടില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വാഷിംഗ്ടണുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടയില്‍…

    Read More »
  • Breaking News

    ‘അമേരിക്കയ്ക്കും ഇസ്രയേലിനും തകര്‍ക്കാന്‍ കഴിഞ്ഞത് ഇറാന്റെ മൂന്നിലൊന്ന് മിസൈല്‍ ശേഖരം മാത്രം’; ട്രംപ് മറച്ചുവച്ച യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഭൂമിക്കടിയില്‍ എത്രയെന്നത് ഇപ്പോഴും അജ്ഞാതം; 30 ശതമാനം കണ്ടെത്തുക പ്രയാസമെന്ന് സമ്മതിച്ച് ഇസ്രയേലും

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, ഇറാന്റെ വിപുലമായ മിസൈല്‍ ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമാണു നശിപ്പിക്കപ്പെട്ടതെന്ന് യുഎസ് ഇന്റലിജന്‍സ്. അതില്‍ കൂടുതല്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്നിലൊന്നിന്റെ അവസ്ഥ അത്ര വ്യക്തമല്ലെങ്കിലും, ബോംബാക്രമണങ്ങള്‍ ആ മിസൈലുകളെ ഭൂഗര്‍ഭ തുരങ്കങ്ങളിലും ബങ്കറുകളിലുംവച്ച് തകര്‍ക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നും സ്രോതസുകള്‍ പറഞ്ഞു. ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ കാര്യത്തിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സമാനമാണെന്നും, മൂന്നിലൊന്ന് നശിപ്പിക്കപ്പെട്ടുവെന്ന കാര്യത്തില്‍ ഒരുപരിധിവരെ ഉറപ്പുണ്ടെന്നും ഒരു സോഴ്‌സ് പറഞ്ഞു. ഇറാന്റെ മിക്ക മിസൈലുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെഹ്റാനില്‍ ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഖരം അവശേഷിക്കുന്നുണ്ടെന്നും യുദ്ധം നിര്‍ത്തിയാല്‍ തകര്‍ന്നതോ കുഴിച്ചുമൂടപ്പെട്ടതോ ആയ ചില മിസൈലുകള്‍ വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു. ഇറാന്റെ പക്കല്‍ ‘വളരെ കുറച്ച് റോക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ’ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.…

    Read More »
  • Breaking News

    1000 കോടിയും കടന്ന് ‘ധുരന്ധർ പ്രതികാരം’!! ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബിലെത്തുന്ന ഇന്ത്യൻ ചിത്രം

    ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ – രൺവീർ സിങ് ചിത്രം ‘ധുരന്ധർ പ്രതികാരം’ ഏറ്റവും വേഗത്തിൽ ആഗോള ഗ്രോസ് 1000 കോടി നേടുന്ന ഇന്ത്യൻ ചിത്രമായി മാറി. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 1088 കോടി ആഗോള ഗ്രോസ് നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആദ്യ വീക്കെൻഡ് ഗ്രോസ് നേടിയ ചിത്രം, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ പ്രവർത്തി ദിവസങ്ങളിലും ഗംഭീര ബോക്സ് ഓഫിസ് പ്രകടനം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്കു പുറമെ വിദേശ മാർക്കറ്റിലും റെക്കോർഡ് കളക്ഷൻ ആണ് ചിത്രം നേടുന്നത്. ആദ്യ വീക്കെൻഡിൽ നിന്ന് മാത്രം ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷൻ 761 കോടി രൂപ ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ബോക്സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ചിത്രം, ആഗോള തലത്തിൽ അഭൂതപൂർവമായ വിജയമാണ് നേടുന്നത്. ഇന്ത്യൻ സിനിമാ…

    Read More »
  • Breaking News

    ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ജയസൂര്യ- റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31 ന്

    കൊച്ചി: ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 ന് റിലീസ് ചെയ്യും. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ്, റോജിൻ തോമസ് എന്നിവർ ചേർന്നാണ്. മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കുന്ന കത്തനാരുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്കും ഗ്ലിമ്പ്സ് വീഡിയോയും നൽകുന്നത്. ടൈറ്റിൽ വേഷം ചെയ്യുന്ന ജയസൂര്യയെ കൂടാതെ, തെലുങ്ക് സൂപ്പർ നായികാ താരം, അനുഷ്ക ഷെട്ടി, പ്രഭുദേവ, സനൂപ് സാൻ, സാൻഡി, ദേവിക, നിതീഷ് ഭരദ്വാജ്, വിനീത്, ഹരീഷ് ഉത്തമൻ, ശ്രീകാന്ത് മുരളി, കുൽപ്രീത് യാദവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന…

    Read More »
  • Breaking News

    ‘പെണ്ണ്, പണം, പാർട്ടികൾ, റീൽസ്… എനിക്ക് അഭിഷേകിനോട് അറപ്പ് തോന്നുന്നു…യുവരാജ് സിങ്ങിന് അടുത്തെത്താൻ ഇവനൊക്കെ ഇനിയുമൊരു യുഗം വേണ്ടിവരും’- യോഗ്‍രാജ് സിങ്

    ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ അഭിഷേക് ശർമയെയും ശുഭ്മൻ ഗില്ലിനെയും രൂക്ഷമായി വിമർശിച്ച് മുൻ‍ ഇന്ത്യൻ‌ താരവും പരിശീലകനുമായ യോഗ്‍രാജ് സിങ് രം​ഗത്ത്. അഭിഷേകിന്റെ ശ്രദ്ധ പൂർണമായും ക്രിക്കറ്റിലല്ലെന്നും ചില സമയങ്ങളിൽ പ്രതിരോധാത്മകമായി കളിക്കേണ്ടതുണ്ടെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തി. യോഗ്‌രാജിന്റെ മകനും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിങ്, അഭിഷേകിന്റെയും ശുഭ്മൻ ഗില്ലിന്റെയും മെന്ററാണ്. ‘‘യുവരാജ് സിങ്ങിന് അടുത്തെത്താൻ അവന് ഇനിയുമൊരു യുഗം വേണ്ടിവരും. ഈ പ്രപഞ്ചം മുഴുവൻ പ്രവർത്തിക്കുന്നത് അച്ചടക്കത്തിലാണ്. ക്രിക്കറ്റ് താരങ്ങളും അങ്ങനെയാണ് പ്രവർത്തിക്കേണ്ടത്. എവിടെയാണ് ക്രിക്കറ്റ് താരങ്ങൾക്ക് പിഴയ്ക്കുന്നത്? പാർട്ടികൾ, പെൺകുട്ടികൾ, പണം, എപ്പോഴും ഷൂട്ടിങ്ങുകൾ, അങ്ങനെയാണ് ഇവരുടെ പോക്ക്’’– ഒരു സ്പോർട്സ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോഗ്‌രാജ് പറഞ്ഞു. അതുപോലെ തനിക്ക് അഭിഷേക് ശർമയോട് ‘അറപ്പ്’ തോന്നുന്നെന്നും യോഗ്‌രാജ് പറഞ്ഞു. താൻ അഭിഷേകിന് പലപ്പോഴും സന്ദേശങ്ങൾ അയക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘എനിക്ക് അവനോട് വലിയ അറപ്പ് തോന്നുന്നു. ഈ കളിയെ നിസാരമായി കാണരുത് എന്ന് ഞാൻ അവന്…

    Read More »
  • NEWS

    രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസി കൈമാറ്റം!! ബിസിസിഐയുടെ പോക്കറ്റിലെത്തുക 1,550 കോടി രൂപ മുതൽ 1,583 കോടി രൂപ വരെ, നിർണായകമായ ക്ലോസ് ഇങ്ങനെ-

    ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം മാറുന്ന വാർത്തയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ഐപിഎല്ലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിനും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനുമാണ് പുതിയ ഉടമകളെത്തുന്നത്. റെക്കോർഡ് തുകയ്ക്കാണ് ടീമുകളെ പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ടീമുകളെ പുതിയ ഉടമകൾ ഏറ്റെടുക്കുന്നതോടുകൂടി ബിസിസിഐക്കും വലിയ തുക ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതുപ്രകാരം രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസികളുടെ വിൽപ്പനയ്ക്ക് പിന്നാലെ ബിസിസിഐയുടെ കൈകളിലേക്ക് 1,550 കോടി രൂപ മുതൽ 1,583 കോടി രൂപ വരെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. കൈമാറ്റത്തിൽ 5% തുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നൽകണമെന്ന വ്യവസ്ഥയുണ്ട്. അത് പ്രകാരമാണ് വൻ തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ ഏകദേശം 1500 കോടിയിലധികം രൂപ വരുമത്. യുഎസ് ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം…

    Read More »
  • Breaking News

    ‘ഞാനും മോദിയും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവർ, ഇന്ത്യയുമായുള്ള ബന്ധം യുഎസ് കൂടുതൽ ശക്തമാക്കും’- ട്രംപിന്റെ പരാമർശവുമായി യുഎസ് എംബസി പോസ്റ്റ്

    വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്ന രണ്ട് വ്യക്തികളാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി ഇന്ത്യയിലെ യുഎസ് എംബസി എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ചേർത്തു . ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ആഹ്വാനം ചെയ്ത ട്രംപ്, മറ്റുള്ള പലരെയും കുറിച്ച് തനിക്ക് ഇങ്ങനെ പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ‘‘ഇന്ത്യയുമായുള്ള ഞങ്ങളുടെ അദ്ഭുതകരമായ ബന്ധം ഭാവിയിൽ കൂടുതൽ ശക്തമാകും. പ്രധാനമന്ത്രി മോദിയും ഞാനും കാര്യങ്ങൾ യഥോചിതം നടപ്പിലാക്കുന്നവരാണ്, ഇത് വേറാരെയും കുറിച്ച് ഇങ്ങനെ പറയാൻ കഴിയില്ല’’ – എന്നായിരുന്നു ട്രംപിന്റെ പരാമർശമായി യുഎസ് എംബസി പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഏകോപിത ആക്രമണം നടത്തിയതിനു ശേഷം ഇരു നേതാക്കളും ചൊവാഴ്ച്ച ഫോണിൽ സംസാരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ചും മേഖലയിലെ സ്ഥിരതയുടെ ആവശ്യകതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫോൺ സംഭാഷണത്തിനു പിന്നാലെ, സംഘർഷം ലഘൂകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആഗോള വ്യാപാരത്തിനു നിർണായകമായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും…

    Read More »
Back to top button
error: