Month: March 2026
-
Breaking News
ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ!! നാലിടത്ത് മിസൈൽ ആക്രമണം, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളം ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു
ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ…
Read More » -
Breaking News
ധോണിക്ക് പരുക്ക്, രണ്ടാഴ്ച കളിക്കില്ല, വിക്കറ്റ് കീപ്പറായി ചെന്നൈയിൽ സഞ്ജുവിന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…
ചെന്നൈ: ഐപിഎൽ 19–ാം സീസണിന്റെ ആദ്യ മത്സരത്തിനു മുൻപു തന്നെ ആരാധകർക്ക് ഒരേസമയം സന്തോഷവും അതേസമയം ദു:ഖവും തരുന്ന വാർത്ത. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിക്ക് പരുക്കേറ്റതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. പേശിവലിവ് കാരണം എഐപിഎലിലെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ ധോണി കളിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ‘‘എം.എസ്.ധോണി നിലവിൽ പേശിവലിവിൽനിന്നു മുക്തനായി വരുന്നതേയുള്ളൂ. ഇതിന്റെ ഫലമായി, ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗം സുഖം പ്രാപിക്കട്ടെ, തല! ’’– ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. അതേസമയം ആരാധകർക്ക് സന്തോഷം തരുന്നവാർത്തയുമെത്തി ധോണിയുടെ അസാന്നിധ്യത്തിൽ മലയാളി താരം സഞ്ജു സാംസണാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. രാജസ്ഥാനിൽനിന്ന് ചെന്നൈയ്ക്ക് ചേക്കേറിയശേഷം സഞ്ജുവിന്റെ കന്നിയങ്കമാണ് 30ാം തിയതിയിലെ മത്സരം. അതും പഴയ ടീം എതിരാളികളായെത്തുമ്പോൾ ആരാധകരുടെ ആവേശം ഒരു പടികൂടി കൂടും. ടി 20 ലോകകപ്പിലും സൈഡ് ബഞ്ചിലിരുന്ന സഞ്ജുവിന്…
Read More » -
Breaking News
യുദ്ധത്തിൽ കത്തി തീരുന്ന കോടികൾ; ഇറാന്റെ 18 ലക്ഷത്തിന്റെ ഡ്രോണുകളെ തടയാൻ അമേരിക്ക ഇറക്കുന്നത് 38 കോടി രൂപ വരെ ചെലവുള്ള മിസൈലുകൾ!
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുറഞ്ഞ ചെലവിലുള്ള ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് Shahed-136 പോലുള്ള ഡ്രോണുകളാണ് ഇത്തരം ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഏകദേശം 18 ലക്ഷം രൂപ ചെലവുള്ള ഈ ഡ്രോണുകളെ തകർക്കാൻ കോടികൾ വിലവരുന്ന മിസൈലുകൾ വിനിയോഗിക്കേണ്ടിവരുന്നത് വലിയ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്ക Patriot Missile System അല്ലെങ്കിൽ SM-6 Missile പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഏകദേശം 38 കോടി രൂപ വരെ ചെലവുള്ള ഒരു മിസൈൽ ഉപയോഗിച്ച് ചെറുകിട ഡ്രോണുകളെ തകർക്കേണ്ടിവരുന്നത് യുദ്ധരംഗത്ത് “അസമമായ ചെലവ് സമ്മർദ്ദം” സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോൺ യുദ്ധത്തിന്റെ ഈ പുതിയ ഘട്ടം ആധുനിക യുദ്ധരീതികളിൽ വലിയ മാറ്റം സൂചിപ്പിക്കുന്നു. Mohajer-6 പോലുള്ള മറ്റ് ഇറാനിയൻ ഡ്രോണുകളും നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെലവുകുറഞ്ഞ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ നഷ്ടം സൃഷ്ടിക്കാമെന്നത്…
Read More » -
Breaking News
2021ൽ അറുപതിലധികം സീറ്റിൽ ബിജെപി ഇടതുപക്ഷത്തിന് വോട്ട് മറിച്ചു, 2026ലും അന്തർധാര ആവർത്തിക്കുന്നു…ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി, അഴിമതി നടന്നത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, സഹകരണ മന്ത്രി പറയുന്നത് കള്ളം- ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണെന്നും ചെന്നിത്തല ആവർത്തിച്ചു. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും സഹകരണ മന്ത്രിയുടെ വാദം കള്ളമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകണമെന്ന് മന്ത്രി ഉൾപ്പെടെ ആദ്യമേ തീരുമാനിച്ചിരുന്നു. ടെൻഡർ ക്ഷണിച്ചത് എത്ര ശാഖകൾക്കാണെന്ന് വ്യക്തമാക്കാൻ പോലും മന്ത്രി തയ്യാറാകുന്നില്ല. പദ്ധതിയിലെ ക്രമക്കേടുകളാണ് താൻ പറഞ്ഞത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് അഴിമതി നടന്നത്. ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. ദിനേശ് ബീഡി സംഘം വ്യക്തതയില്ലാത്ത ക്വാട്ടാണ് നല്കിയത്. പുറത്ത് വന്നത് 700 കോടി രൂപയുടെ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുപോലെ സഹകരണ മേഖലയെ പരിപൂർണമായി സിപിഐഎം നിയന്ത്രണത്തിലാക്കാനുള്ള…
Read More » -
Breaking News
ഇറാന്റെ ഉന്നത നേതാക്കളെല്ലാം കൊല്ലപ്പെട്ടു, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ല, മൊജ്താബ ഒന്നെങ്കിൽ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിൽ!! ഇറാൻ നാവികസേന ഗൾഫ് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുകയാണ്, വ്യോമസേന പൂർണമായി പ്രവർത്തനരഹിതമായി… ഇറാനെ പൂർണമായി തകർത്തെന്ന അവകാശവാദം ആവർത്തിച്ച് ട്രംപ്
മിയാമി: ഇറാന്റെ ഉന്നത രാഷ്ട്രീയ-സൈനിക നേതൃത്വത്തെ അമേരിക്കൻ സൈനിക നടപടികൾ പൂർണമായി തകർത്തുവെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാന്റെ ഉന്നത നേതാക്കളെയെല്ലാം തുടച്ചുനീക്കി, രാജ്യത്തിന് ഇനി കാര്യക്ഷമമായ ഒരു സുപ്രീം ലീഡർ ഇല്ലെന്നും, പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്താബ ഖമനേയി ജീവിച്ചിരിക്കുമോ എന്നതിൽ തന്നെ അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രയോറിറ്റി ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ഈ പരാമർശങ്ങൾ നടത്തിയത്. ഇറാന്റെ സൈനിക ശേഷി പ്രതീക്ഷിച്ചതിലും കൂടുതലായി തകർത്തുവെന്നും, രാജ്യത്തിന്റെ അധികാര ഘടന തന്നെ ഇല്ലാതാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “ ഇല്ല, അവരുടെ നേതാക്കൾ മരിച്ചു. അവരുടെ പരമോന്നത നേതാവ് ഇനി പരമോന്നതനല്ല. അദ്ദേഹം മരിച്ചു. മകൻ മരിച്ചു, അല്ലെങ്കിൽ വളരെ മോശം അവസ്ഥയിലാണ്, കാരണം ആരും അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടില്ല”- ട്രംപ് പ്രതികരിച്ചു. അതുപോലെ അമേരിക്കൻ സൈനിക നടപടികൾക്ക് പിന്നാലെ ഇറാന്റെ നാവികസേന പൂർണമായും തകർന്നുവെന്നും ഗൾഫ് കടലിന്റെ…
Read More » -
Breaking News
ഇറാന്‍ യുദ്ധം: വ്യാപാര ബന്ധം വീണ്ടും ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും; 40 ശതമാനം എണ്ണ ഇറക്കുമതി ചെയ്യും; പാചകവാതകം എത്തിക്കാന്‍ തയാറെടുക്കാന്‍ ഇറക്കുമതി കമ്പനികള്‍ക്കു നിര്‍ദേശം; പഴയപോലെ ലാഭകരമാകില്ലെന്നും വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തിന്റെ മറവില്‍ വ്യാപാര ബന്ധം ഊര്‍ജിതമാക്കി ഇന്ത്യയും റഷ്യയും. ഇന്ത്യക്കെതിരേ ചുമത്തിയ നികുതി പിന്‍വലിക്കാന്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ വെട്ടിക്കുറയ്ക്കണമെന്നായിരുന്നു നിബന്ധന. രണ്ട് മാസത്തിന് ശേഷം ഡല്‍ഹിയും മോസ്‌കോയും ഊര്‍ജ്ജ സഹകരണം ശക്തമാക്കുകയാണ്. ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി റഷ്യയില്‍ നിന്ന് നേരിട്ട് ദ്രവരൂപത്തിലുള്ള പ്രകൃതിവാതകം (എല്‍എന്‍ജി) വാങ്ങുന്നതിന് ഇരുപക്ഷവും തയാറെടുക്കുന്നതായി ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് വ്യക്തികള്‍ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ലംഘിക്കാന്‍ സാധ്യതയുള്ള ഈ കരാറുമായി ആഴ്ചകള്‍ക്കുള്ളില്‍ മുന്നോട്ടു പോകാന്‍ കഴിയുമെന്ന് സോഴ്‌സുകളില്‍ ഒരാള്‍ പറഞ്ഞു. ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഊര്‍ജ്ജ വില കുതിച്ചുയരുന്നതിനിടയില്‍ നടക്കുന്ന ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍ റഷ്യന്‍ ഡെപ്യൂട്ടി എനര്‍ജി മിനിസ്റ്റര്‍ പാവല്‍ സോറോക്കിനും ഇന്ത്യന്‍ പെട്രോളിയം ഗ്യാസ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എല്‍എന്‍ജി കരാര്‍ സംബന്ധിച്ച ഈ ‘വാക്കാലുള്ള ധാരണ’ ഉണ്ടായതെന്ന്…
Read More » -
Breaking News
തുണ്ട് കടലാസോ, ആൾക്കൂട്ടമോ ഇല്ലാതെ ശിവൻകുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ? നേമത്തെ സംവാദത്തിൽ പ്രതികരണവുമായി കെഎസ് ശബരീനാഥനും
തിരുവനന്തപുരം: നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. ഒരു തുണ്ട് കടലാസും കൂടെ അകമ്പടി സേവിക്കാൻ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ് ചന്ദ്രശേഖറിനും ധൈര്യമുണ്ടോയെന്നും കെഎസ് ശബരീനാഥൻ ചോദിച്ചു. ഇതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്നും താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ഇതിനിടെ നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന…
Read More » -
Breaking News
അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം
അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ (KEZAD) പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണം തടഞ്ഞുവെങ്കിലും, തകർന്നുവീണ അവശിഷ്ടങ്ങൾ നിലത്തേക്ക് പതിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് സ്ഥിരീകരണം. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആഘാതത്തിൽ KEZAD മേഖലയിലെ രണ്ടിടങ്ങളിൽ തീപ്പിടിത്തം ഉണ്ടായതായും അധികൃതർ അറിയിച്ചു. അഗ്നിശമന സേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. വലിയ സാമ്പത്തിക നഷ്ടമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തെ തുടർന്ന് അബുദാബിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വ്യാവസായിക മേഖലകളിലും വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങളിലും അധിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മേഖലയിലെ നിലവിലെ…
Read More » -
Breaking News
ശത്രുവിന്റെ മിത്രം കൊടിയ ശത്രു! ഇറാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 ഡ്രോണുകളും മിസൈലുകളും; ഇസ്രയേലിനുനേരെ 930 എണ്ണം മാത്രം! യുഎഇക്കെതിരേ പ്രയോഗിച്ചത് 357 ബാലിസ്റ്റിക് മിസൈലുകള്‍, 1815 ഡ്രോണുകള്‍; സൗദിയിലും കുവൈറ്റിലും തുരുതുരാ മിസൈലുകള്‍
ന്യൂഡല്‍ഹി: ഫെബ്രുവരി 28 മുതല്‍ ഇറാന്‍ ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 മിസൈലുകളും ഡ്രോണുകളും. ഇതേ കാലയളവില്‍ ഇസ്രയേലിനെതിരേ 930 എണ്ണം മാത്രമാണ് തൊടുത്തതെന്നും കണക്കുകള്‍. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും 83 ശതമാനവും ജിസിസി അംഗരാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നിവയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ യുഎഇക്ക് നേരെ കുറഞ്ഞത് 1,815 ഡ്രോണുകളും 357 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 372 മിസൈലുകളും ഇറാന്‍ തൊടുത്തുവിട്ടതായി എമിറേറ്റ് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം എമിറേറ്റുകള്‍ക്കെതിരെ നടന്ന വിദേശ ആക്രമണങ്ങളെക്കുറിച്ച് ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ (ACLED) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, യുഎഇ 112 ആക്രമണങ്ങള്‍ നേരിട്ടെന്നും കുറഞ്ഞത് 20 ലക്ഷം ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നുമാണ്. വിജയകരമായതും പ്രതിരോധിച്ചതുമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെയാണ് ACLED കണക്കിലെടുക്കുന്നത്. ഒരേ ദിവസം ഒരേ സ്ഥലത്ത്…
Read More » -
Breaking News
പീഡനം, ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു മറുപടി!! കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണം- ഡിസിസി പ്രസിഡന്റ്, പെൺകുട്ടിക്ക് നീതി ലഭിക്കണം, വ്യക്തിപരമായി അറിയില്ല, തനിക്കൊപ്പം പ്രചാരണ പരിപാടിയിൽ കണ്ടിട്ടുണ്ട്- രമേശ് പിഷാരടി
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണ്, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡനപരാതി മുഖ്യമന്ത്രിക്കു നൽകിയത്. ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. രണ്ടുതവണ മുറിയിൽവെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽവെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായും പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു പറഞ്ഞുവെന്നും അതിനാൽ ജീവനു ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പരാതിയൊന്നും…
Read More »