Month: March 2026
-
Breaking News
ബിജെപിയെ വിമർശിക്കുന്ന ഭാഗങ്ങൾ ഉണ്ടാവരുതെന്ന് നിർദ്ദേശം; ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി ബിനോയ് വിശ്വം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ദൂരദര്‍ശനിലെ പ്രചാരണ പരിപാടി സിപിഐ ബഹിഷ്‌കരിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇത്തരമൊരു നിബന്ധന മുന്നോട്ടുവച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദൂരദര്‍ശനെയും ആകാശവാണിയെയും ‘യജമാനന്റെ’ ശബ്ദം മാത്രം കേള്‍പ്പിക്കാനുള്ള യന്ത്രങ്ങളാക്കി മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അങ്ങനെ ഒരു രാഷ്ട്രീയ പക്ഷത്തിന്റെ ശബ്ദമാത്രം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാകാനുള്ള മാധ്യമ സ്ഥാപനങ്ങളല്ല അവ. ദൂരദര്‍ശന്‍ സ്വതന്ത്ര സ്ഥാപനമായിരിക്കണമെന്നും, അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലായി പ്രവര്‍ത്തിക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. സിപിഐയ്ക്ക് അനുവദിച്ചിരുന്ന പരിപാടിയില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്ത് പരിപാടി റെക്കോര്‍ഡ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. അവസാനത്തെ രണ്ട് പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്ന ആവശ്യമാണ് ബഹിഷ്‌കരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഇടപെടലുകള്‍ ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ക്കായി തന്നെയാണെന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
Read More » -
Breaking News
അബ്ബാസ് അരാഗ്ചിയേയും മുഹമ്മദ് ഗാലിബാഫിനേയും തീർക്കാൻ അണിയറയിൽ പദ്ധതി തയാറാക്കി ഇസ്രയേൽ!! ഇരുവരേയും തീർത്താൽ സമാധാന ചർച്ചയെങ്ങുമെത്താതെ പോകും- മധ്യസ്ഥർ… ഹിറ്റ് ലിസ്റ്റിൽ നിന്ന് മൂന്നുനാല് ദിവസത്തേക്ക് ഇളവ്
വാഷിംഗ്ടൺ: ടെഹ്‌റാനുമായി സമാധാന ചർച്ചയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയെയും പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിനെയും അമേരിക്കയും ഇസ്രായേലും അവരുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട്. പാക്കിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള മധ്യസ്ഥർ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഇരുവരേയും വധിക്കാനുള്ള പദ്ധതിയിൽ നിന്ന് ഇസ്രയേൽ താത്കാലികമായി പിന്മാറിയതെന്നാണ് റിപ്പോർട്ട്. ടെഹ്‌റാനിലെ പ്രധാന ചർച്ചക്കാരിൽ രണ്ടുപേരായ ഗലീബഫും അരാഗ്ചിയും ഇസ്രായേലിന്റെ ലക്ഷ്യത്തിലായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. “ഇസ്രായേലികൾക്ക് അവരുടെ കോർഡിനേറ്റുകൾ ഉണ്ടായിരുന്നു, അവരെ പുറത്താക്കാൻ അവർ ആഗ്രഹിച്ചു. അവരെയും ഇല്ലാതാക്കിയാൽ, ഇറാനുമായി സമാധാന ചർച്ചയ്ക്ക് മറ്റാരുമില്ലെന്ന് ഞങ്ങൾ യുഎസിനോട് പറഞ്ഞു, അതിനാൽ, ഇസ്രായേലികളോട് പിന്മാറാൻ യുഎസ് ആവശ്യപ്പെട്ടു,” ചർച്ചകളെക്കുറിച്ച് വ്യക്തതയുള്ള ഒരു പാക്കിസ്ഥാൻ സ്രോതസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു. എന്നിരുന്നാലും ആശ്വാസം ഹ്രസ്വകാലമാണ്, ഒരു സമയപരിധി കൂടിയുണ്ട്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്…
Read More » -
Breaking News
ഭർത്താവിന്റെ രഹസ്യബന്ധം; ചോദ്യംചെയ്യാനെത്തിയ യുവതിയെയും സഹോദരനെയും 16വയസുകാരൻ കുത്തിക്കൊന്നു
ബെംഗളൂരു: രഹസ്യബന്ധത്തിന്റെ പേരിൽ വീട്ടിലെത്തി വഴക്കുണ്ടാക്കിയ രണ്ടുപേരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി കുത്തിക്കൊന്നു. ബെംഗളൂരുവിലെ പീനിയയിലാണ് പതിനാറുകാരൻ രണ്ടുപേരെ കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ പീനിയയിൽ താമസിക്കുന്ന മല്ലഗൗഡയുടെ ഭാര്യ യമുന(36), ഇവരുടെ സഹോദരൻ സുദീപ്(34) എന്നിവരാണ് കൊല്ലപ്പെട്ടത്. യമുനയുടെ ഭർത്താവ് മല്ലഗൗഡയ്ക്ക് 16-കാരന്റെ അമ്മയുമായി രഹസ്യബന്ധമുണ്ടെന്നാണ് ആരോപണം. ഇക്കാര്യം ചോദ്യംചെയ്യാനായാണ് യമുനയും സഹോദരനും കഴിഞ്ഞദിവസം ഈ സ്ത്രീയുടെ വീട്ടിലെത്തിയത്. ഇരുവരും സ്ത്രീയുമായി വഴക്കിട്ടു. തുടർന്ന് രണ്ടുപേരും ഒരു കത്തിയുമായി സ്ത്രീയുടെ വീടിനകത്ത് കയറി. ഇതോടെയാണ് അമ്മയെ രക്ഷിക്കാനായി 16-കാരൻ ഇതേ കത്തി പിടിച്ചുവാങ്ങി രണ്ടുപേരെയും കുത്തിയത്. യമുനയ്ക്കും സുദീപിനും നിരവധിതവണ കുത്തേറ്റതായാണ് പോലീസ് പറയുന്നത്. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ വീട്ടിലെ മുറിയിൽ കയറി വാതിലടിച്ചിരുന്ന 16-കാരൻ പോലീസെത്തിയിട്ടും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ പിതാവ് അനുനയിപ്പിച്ചാണ് കുട്ടി പുറത്തിറങ്ങിയത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
Read More » -
Breaking News
ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിയും കാറിൽ വച്ചും പീഡിപ്പിച്ചു, ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി, പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതിയുമായി ദളിത് യുവതി, പരാതി നൽകിയത് മുഖ്യമന്ത്രിക്ക്
പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പ്രശോഭ് സി വത്സനെതിരെ ദളിത് യുവതിയുടെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. താൻ പീഡിപ്പിക്കപ്പെട്ടതായി കാണിച്ച് പാലക്കാട് സ്വദേശിനിയായ ദളിത് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ പറയുന്നത്, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു, പിന്നീട് യുവതിയുടെ വീട്ടിലേക്ക് പ്രശോഭെത്തി, ഇവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ്. പിന്നീട് പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി. പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി പറയുന്നു. ഒരുപക്ഷെ താൻ ആക്രമിക്കപ്പെട്ടേക്കുമെന്ന് ഭയന്നാണ് മൊബൈലിൽ ദൃശ്യങ്ങൾ…
Read More » -
Breaking News
കരയുദ്ധത്തിന് തയ്യാറെടുത്ത് യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി
വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് പെന്റഗണും വൈറ്റ് ഹൗസും 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി രൂപീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിന്നാമ്പുറത്ത് നടക്കുന്നത് മറ്റൊന്നാണെന്നാണ് ഇതിൽനിന്നും മനസിലാകുന്നത്. ഈ നീക്കങ്ങൾ ഇറാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് അനുസരിച്ച്, അമേരിക്ക ഇതിനകം 5000 നാവികസേനാ അംഗങ്ങളെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. പെന്റഗൺ കരസേനയെ കവചിത വാഹനങ്ങളോടുകൂടി വിന്യസിക്കുന്നതും, ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള സൈനിക ഒരുക്കങ്ങളുടെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു യു.എസ്. മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ‘അവസാന പ്രഹരത്തിന്’ കരസേനയെ ഉപയോഗിച്ച് വൻതോതിലുള്ള ബോംബാക്രമണ ഓപ്ഷനുകളും ഒരുക്കിയിരിക്കുകയാണെന്നും അതിൽ കരസേനയുടെയും വ്യോമസേനയുടെയും പങ്ക് ഉൾപ്പെടുന്നതായും സൂചനകളുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെ നേരെയുള്ള ആക്രമണങ്ങൾ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കിയിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിരുന്നു, . യുഎസ് സൈന്യം ഇറാനിയൻ നാവിക സേനയെയും വ്യോമസേനയെയും നശിപ്പിച്ചതായി…
Read More » -
Breaking News
വിവാഹിതനായ പുരുഷനും പ്രായപൂർത്തിയായ സ്ത്രീയും തമ്മിലുള്ള ലിവ്-ഇൻ ബന്ധം കുറ്റകരമല്ല, സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ട്: അലഹബാദ് ഹൈക്കോടതി
അലഹബാദ്: പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധത്തിൽ വിവാഹിതനായ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ദമ്പതികൾ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രധാന പ്രസ്താവം. കൂടാതെ സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്നും കോടതി അടിവരയിട്ടു. ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് തരുൺ സക്സേനയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രാഥമികമായി പരിശോധിക്കുമ്പോൾ കുറ്റകരമായ യാതൊരു പ്രവൃത്തിയും പുരുഷന്റെ ഭാഗത്തുനിന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹർജിക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം നൽകി. കൂടാതെ, സ്ത്രീയുടെ കുടുംബാംഗങ്ങൾ ദമ്പതികൾക്ക് എതിരെ ഭീഷണി മുഴക്കുകയോ, ഹാനികരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കോടതി കർശനമായി ഉത്തരവിട്ടു. മാത്രമല്ല സ്ത്രീയുടെ കുടുംബാംഗങ്ങൾ അവരുടെ വാസസ്ഥലത്ത് പ്രവേശിക്കുകയോ നേരിട്ടോ, ഫോൺ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ, മൂന്നാം വ്യക്തികളിലൂടെ ബന്ധപ്പെടുകയോ…
Read More » -
Breaking News
‘സഹകരണ വകുപ്പ് 700 കോടിയുടെ വൻ തട്ടിപ്പിന് കളമൊരുക്കുന്നു ; സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി സാങ്കേതിക മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറാൻ നീക്കം‘- ആരോപണവുമായ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സഹകരണ വകുപ്പിൽ വൻ സാമ്പത്തിക ക്രമക്കേടിന് വഴിവെക്കുന്ന തീരുമാനങ്ങളാണ് സർക്കാർ എടുത്തുകൊണ്ടിരിക്കുന്നതെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ്‌വെയർ സംവിധാനം ഒരുക്കാനുള്ള പദ്ധതി, പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് (ടിസിഎസ്) നൽകാനിരുന്ന കരാർ റദ്ദാക്കി, മുൻപരിചയമില്ലാത്ത സഹകരണ സംഘങ്ങൾക്ക് കൈമാറാൻ നീക്കം നടക്കുന്നതായാണ് ആരോപണം. 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനായി 206 കോടി രൂപയ്ക്കുള്ള ടിസിഎസ് കരാർ ദുരൂഹ സാഹചര്യത്തിൽ റദ്ദാക്കിയതായി ചെന്നിത്തല പറഞ്ഞു. തുടർന്ന് പുതുക്കിയ നിബന്ധനകളോടെ വിളിച്ച ടെൻഡറിൽ സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്—കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും. ഇവയിൽ ദിനേശ് ബീഡി സഹകരണ സംഘം 280 സംഘങ്ങൾക്ക് സോഫ്റ്റ്‌വെയർ നൽകുന്നതിനായി 58 കോടി രൂപയുടെ ബിഡ് സമർപ്പിച്ചതാണ് സർക്കാർ പരിഗണിക്കുന്നത്. ഇതേ നിരക്കിൽ 4415 സംഘങ്ങളിൽ…
Read More » -
Breaking News
രണ്ടും ഒരു കുടക്കീഴിൽ!! പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി, ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം… വെള്ളമടിക്കുന്നവർക്ക് സ്വയം മദ്യത്തിന്റെ അളവ് കണ്ടെത്താൻ ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും ‘ആൽക്കോമീറ്ററുകൾ’ സ്ഥാപിക്കും
ചണ്ഡീഗഢ്: കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി സർക്കാൻ. പെട്രോൾ പമ്പുകളിലടക്കം മദ്യവിൽപ്പനയ്ക്ക് അനുമതി നൽകുന്ന പുതിയ മദ്യനയത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. മദ്യവിൽപ്പന വിപുലീകരിക്കുന്നതാണ് പുതിയ മദ്യനയത്തിലെ പ്രധാനമാറ്റം. ഇതിന്റെ ഭാഗമായി പെട്രോൾ പമ്പുകളിലും ഷോപ്പിങ് മാളുകളിലും പ്രാദേശിക വിപണികളിലും ഇനിമുതൽ മദ്യവിൽപ്പനയ്ക്ക് അനുമതിയുണ്ടാകും. അതുപോലെ വലിയ ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾക്കും വിദേശമദ്യവും ബിയറും വൈനും വിൽക്കാൻ അനുമതിയുണ്ട്. ഇതിനായി ലൈസൻസ് നേടണം. മദ്യവിൽപ്പനയിലെ സുതാര്യത വർധിപ്പിക്കാനായി എല്ലാ വിൽപ്പനശാലകളിലും ഡിജിറ്റൽ പേയ്‌മെന്റും നിർബന്ധമാക്കിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും ബാറുകളിലും റസ്റ്ററന്റുകളിലും ‘ആൽക്കോമീറ്ററുകൾ’ സ്ഥാപിക്കാനും പുതിയ മദ്യനയത്തിൽ നിർദേശമുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് മനസിലാക്കാൻ സാധിക്കുമെന്നും അതിനുവേണ്ടിയാണ് ഇവ സ്ഥാപിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം പുതിയ മദ്യനയത്തിന്റെ ഭാഗമായി ചണ്ഡീഗഢിൽ 97 റീട്ടെയിൽ മദ്യശാലകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 454.35 കോടി രൂപയാണ് ഇവയുടെ അടിസ്ഥാനവില. ലേലത്തുകയുടെ 17 ശതമാനം സെക്യൂരിറ്റി…
Read More »

