Month: February 2026
-
Breaking News
ഇറാനെതിരെ ആഴ്ചകളോളം നീളുന്ന സൈനിക നടപടിക്ക് യുഎസിന്റെ പടപ്പുറപ്പാട്!! ഇങ്ങോട്ട് ആക്രമിച്ചാൽ, പശ്ചിമേഷ്യയിലെ ഒറ്റ യുഎസ് സേനാതാവളങ്ങളേയും വെറുതേവിടില്ല- മറു ഭീഷണിയുമായി ഇറാനും
വാഷിങ്ടൺ: ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനികനടപടിക്ക് യുഎസ്. സൈന്യം സജ്ജമാകുന്നെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇറാനും യുഎസും തമ്മിൽ ഇതുവരെയുണ്ടായതിൽവെച്ച് ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലാകും ഇതെന്ന് രണ്ട് യു.എസ്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഏജൻസി പറഞ്ഞു. യു.എസും ഇറാനും തമ്മിൽ ആണവചർച്ചകൾ തുടരവേയാണ് പുതിയ വിവരം പുറത്തുവരുന്നത്. യു.എസ്.എസ്. എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ ഇറാനടുത്ത് വിന്യസിച്ചിരിക്കുന്ന യു.എസ്., ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡും അവിടേക്ക് അയക്കുകയാണ്. ഇറാനെതിരെ ആക്രമണത്തിന് ഉത്തരവിടുന്ന സാഹചര്യം ഉണ്ടായാൽ, ആഴ്ചകളോളം നീളുന്ന സ്ഥിരമായ സൈനിക നടപടികൾക്ക് യു.എസ്. സൈന്യം തയ്യാറെടുക്കുന്നതായി രണ്ട് യു.എസ്. ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സംഘർഷപരമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. സെൻസിറ്റീവ് സൈനിക പദ്ധതികളുമായി ബന്ധപ്പെട്ടതിനാൽ പേരറിയിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്തുവിട്ടത്. യു.എസ്.യും ഇറാനും തമ്മിൽ നടക്കുന്ന നയതന്ത്ര ചർച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ സൈനിക തയ്യാറെടുപ്പുകൾ. മാത്രമല്ല ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനെക്കുറിച്ച്…
Read More » -
Breaking News
നോട്ട് അസാധുവാക്കി കോളിളക്കം സൃഷ്ടിച്ചതൊക്കെ വെറുതെയായി; ഡിജിറ്റൽ ഇടപാടുകളെക്കാൾ ആളുകൾക്കിഷ്ടം നോട്ടുകളെ..2000 രൂപാ നോട്ടിന്റെ പിൻവലിക്കലിനുശേഷം 100, 200, 500 നോട്ടുകളുടെ ഡിമാൻഡ് ഉയർന്നത് കറൻസി ഉപയോഗ വർധനയ്ക്ക് കാരണമായതായി റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് കറൻസി ഉപയോഗം കുറച്ച് ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കാനായി നടത്തിയ നീക്കങ്ങളൊന്നും ഇതുവരെയും ഫലം കണ്ടിട്ടില്ലെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം യുപിഐയുടെയൊക്കെ പ്രചരണവുമൊന്നും പ്രതീക്ഷച്ച പോലും ലക്ഷ്യം കണ്ടില്ല. ഓരോ വർഷം ചെല്ലുന്തോറും കറൻസി പ്രചാരം കുതിച്ചുകയറുകയാണ്. 2026 ജനുവരി പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള കറൻസികളുടെ ആകെമൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.1% വർധിച്ചെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2026ൽ ഇതുവരെയുള്ള വർധന 2.76 ലക്ഷം കോടി രൂപ. മുൻവർഷത്തെ സമാനകാലത്തേക്കാൾ മൂന്ന് മടങ്ങ് അധികം. പൊതുജനങ്ങളുടെ കൈവശമുള്ള കറൻസികളുടെ ആകെമൂല്യം 39 ലക്ഷം കോടി രൂപയിലെത്തി. റെക്കോർഡാണിത്. 11.5 ശതമാനമാണ് വർധന. ഇന്ത്യയിൽ പ്രചാരത്തിലുള്ള മൊത്തം കറൻസികളുടെ മൂല്യത്തിന്റെ 97.6 ശതമാനവുമുള്ളതും ജനങ്ങളുടെ പക്കൽ. ഒരു ആശ്വാസമുള്ളത്, ജിഡിപിയിൽ കറൻസിയുടെ അനുപാതം കുറയുന്നുവെന്നത് മാത്രമാണ്. കാഷ് ടു ജിഡിപി അനുപാതം 2020-21ൽ 14.4 ശതമാനമായിരുന്നത് 2025-26ൽ 11 ശതമാനമായി ഇടിഞ്ഞു. എടിഎം പണംപിൻവലിക്കൽ കൂടിയതാണ് കറൻസി പ്രചാരം ഉയരാനും…
Read More » -
Breaking News
(no title)
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിപ്പിക്കുന്നതിനെ സംബന്ധിച്ച് കോൺഗ്രസ് ആലോചന. പാർട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാർ നിലപാട് വ്യക്തമാക്കിയശേഷം തുടർനടപടികളുണ്ടാകും.എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രേംകുമാറുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. കോൺഗ്രസിൽ ചേരുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നില്ലെങ്കിലും സഹകരണത്തിന്റെ സാധ്യതകൾ ഇരുവരും തേടിയതായാണു സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ പ്രേംകുമാർ, തന്റെ കുടുംബത്തിനു കോൺഗ്രസ് പാരമ്പര്യമായിരുന്നുവെന്ന് പ്രതികരിച്ചു. വിദ്യാർഥിയായിരിക്കെ കോളജിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചതും ഓർമിപ്പിച്ചു. ‘ഞാൻ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. അതുകൊണ്ട് എവിടേക്കും പോകേണ്ട കാര്യവുമില്ല. നാളെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. ദൈവനിശ്ചയം പോലെ ചില കാര്യങ്ങൾ നടക്കുമ്പോൾ ഞാൻ അതിനൊപ്പം നിൽക്കുന്നുവെന്നു മാത്രം’ – അദ്ദേഹം പറഞ്ഞു. സർക്കാരിൽനിന്ന് അനീതി നേരിട്ടെന്ന പരാതി ഉന്നയിച്ച പ്രേംകുമാറുമായി സൗഹൃദസംഭാഷണമാണു നടന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് നേതൃയോഗ ചർച്ചയ്ക്കായി ഇന്നു തിരുവനന്തപുരത്തുള്ള…
Read More » -
Breaking News
ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കളിക്കാരനും, ഒരു മണ്ണാങ്കട്ടയും അറിയാത്ത ചെയർമാനും!! എങ്ങനെ ഈ ടീം ഓടും? … ഇന്ന് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല… ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിൽ പൊട്ടിത്തെറിച്ച് ഷൊയ്ബ് അക്തർ
ഇസ്ലാമാബാദ്: കൊട്ടിഘോഷിച്ച് ഇറങ്ങിയിട്ട് ടി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് പാക് മുൻ താരം ഷൊയ്ബ് അക്തർ. പാക്കിസ്ഥാൻ ടീമിനെയും പാക് ക്രിക്കറ്റ് ബോർഡിനെയും രൂക്ഷമായ ഭാഷയിലാണ് അക്തർ കുറ്റപ്പെടുത്തിയത് . ‘പാക് ടീം മത്സരത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീൻ 125 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭകളല്ല ഈ ടീമിലുള്ളതെന്നും അക്തർ പറഞ്ഞു. ‘കഴിഞ്ഞ 15-20 വർഷമായി, പാക്കിസ്ഥാൻ ക്രിക്കറ്റിൽ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാർത്ഥ്യം എന്തെന്നാൽ, ഒരു ഘട്ടത്തിൽ ഞങ്ങൾ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.’ ഷൊയ്ബ് അക്തർ പറഞ്ഞു. അതുപോലെ പാക് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയേയും അക്തർ കളിയാക്കി. ഒന്നും അറിയാത്ത ഒരാളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്സിൻ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാൻ കഴിയും?…
Read More » -
Breaking News
വിഎസിൽ വലംകൈ യുഡിഎഫിൽ, മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകാൻ എ. സുരേഷിന് ക്ഷണം!! സ്ഥാനാർഥിയാകണമെന്ന് നേതാക്കൾ പറഞ്ഞു, പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’, ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു…
പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പഴ്‌സനൽ അസിസ്റ്റന്റും വലകൈയ്യുമായിരുന്ന എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കുമെന്ന് സൂചന. ജില്ലയിലൂടെ കടന്നുപോകുന്ന യുഡിഎഫ് ജാഥയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതൃത്വം ക്ഷണിച്ചതായി സുരേഷ്കുമാർ പറഞ്ഞു. ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്നാണ് സുരേഷിന്റെ വാക്കുകൾ നൽകുന്ന സൂചന. ‘‘സ്ഥാനാർഥിയാകണമെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നു. ആലോചിക്കാനുണ്ടെന്നു ഞാൻ പറഞ്ഞു. സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടത്. പ്രധാനപ്പെട്ട നേതാക്കളാണ് എന്നോട് സംസാരിച്ചത്. ജാഥയിൽ പങ്കെടുക്കാനും ക്ഷണിച്ചിട്ടുണ്ട്’’ അതേസമയം 2013 മേയ് 12, 13 തീയതികളിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് സുരേഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. പാർട്ടി കമ്മിറ്റികളിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകി, വിഎസിന്റെ ഇമേജ് വർധിപ്പിക്കാൻ വാർത്തകൾ നിർമിച്ച് മാധ്യമങ്ങൾക്ക് വിതരണം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കൽ. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് നിരവധി തവണ കത്തു നൽകിയെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടില്ല. പിന്നാലെ കഴിഞ്ഞ ദിവസം സിപിഎമ്മിൽനിന്നു പുറത്താക്കിയ തന്നെ തിരിച്ചെടുക്കാൻ വൈകുന്നത്…
Read More » -
Breaking News
തുടങ്ങിവച്ചത് നഖ്വി, പാക് താരങ്ങളെ കളിക്കുമുൻപേ എയറിൽ കേറ്റിയത് നഖ്വി… ഒടുവിൽ ഏറുകൊണ്ട് അവശരായ പാക്കിസ്ഥാൻകാരെ ഇന്ത്യക്കു മുന്നിലിട്ട് കൊടുത്ത് നൈസായി മുങ്ങി!! ഏഷ്യാക്കപ്പിലെ ഓട്ടം കൊളംബോയിലും തുടർന്ന് പിസിബി ചെയർമാൻ…
കൊളംബോ: ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കിതിനു പിന്നാലെ വെെറലായി പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ മുങ്ങൽ. കൊളംബോയിൽ നടന്ന മത്സരത്തിൽ 61 റൺസിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി. പാക്കിസ്ഥാനെതിരായ വിജയത്തോടെ സൂര്യകുമാർ യാദവും സംഘവും സൂപ്പർ എട്ടിലേക്ക് കടന്നു. അതേസമയം കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വിയും എത്തിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെടുന്നത് കാണാൻ നിൽക്കാതെ നഖ്‌വി മത്സരം കഴിയുന്നതിന് മുൻപുതന്നെ സ്റ്റേഡിയം വിടുകയായിരുന്നു. മത്സരം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ മൊഹ്‌സിൻ നഖ്‌വിയുടെ കാർ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന ഒരു വീഡിയോ പിടിഐ പുറത്തുവിടുകയും ചെയ്തു. നേരത്തെ ടി20 ലോകകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് നഖ്‌വി പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലാദേശിനെ ടൂർണമെന്റിൽ…
Read More » -
Breaking News
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി; ചോദ്യം ചെയ്യൽ ആദ്യ ബലാത്സംഗ കേസില്‍ ; വൈകിട്ട് 4 മണി വരെ നീളും
തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസമാണ് ആദ്യ കേസിലെ മുൻകൂർ ജാമ്യം. ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം യുവതിയുടെ സമ്മതപ്രകാരമെന്നും മരുന്ന് എത്തിച്ചത് യുവതിയുടെ…
Read More » -
Breaking News
എനീമ ഇഫക്ടിൽ നാലാം ദിനം സ്വർണം പുറത്തുവന്നു, പോലീസിനെ കബളിപ്പിച്ച് പ്രതി സമീന മാല ക്ലോസറ്റിലേക്ക് ഒഴുക്കി!! പ്രതി റിമാൻഡിൽ, സമീനയ്ക്കെതിരെ പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി
മലപ്പുറം: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും പോലീസിനെ കബളിപ്പിച്ചു. പോലീസിൻറെ പിടിയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പോലീസിനെ വിഡ്ഡികളാക്കി പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രിയോടെ നാടകീയ സംഭവം അരങ്ങേറിയത്. നാലാം ദിനം സമീന ശുചിമുറിയിൽ പോയപ്പോൾതന്നെ മാല പുറത്തു വന്നു. എന്നാൽ പെട്ടെന്ന് തന്നെ പോലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനുള്ള പോലീസിന്റെ ഉദ്യമം പരാജയപ്പെട്ടു. പ്രതി സമീനയെ റിമാൻഡ് ചെയ്തു. പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്. നാല് ദിവസം മുന്നെയാണ് നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് പാലേമാട് കല്ലൻകുന്നൻ സമീന വിഴുങ്ങിത്.…
Read More » -
Breaking News
പാങ്ങോട് പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം: പിടിച്ചിട്ട വാഹനങ്ങൾ കത്തി നശിച്ചു
തിരുവനന്തപുരം: പാങ്ങോട് പോലീസ് സ്റ്റേഷനിൽ പിടിച്ച് ഇട്ടിരുന്ന വണ്ടികൾ കത്തി നശിച്ചു. ഇന്ന് രാവിലെ 8.15 ഓടെയാണ് സംഭവം. നാട്ടുകാരുടെയും പോലീസിൻ്റെയും സമയോചിത ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണ വിധേയമായി. പാങ്ങോട് പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് വാഹനങ്ങൾ നിർത്തിയിരുന്നത്. പോലീസ് സ്റ്റേഷനിലെ ശുചീകരണ സ്റ്റാഫ് ചപ്പു ചവറുകൾ കത്തിക്കുന്നതിനിടയിലാണ് തീ പിടിത്തമുണ്ടായത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടതും മോഷണവാഹനങ്ങളുമാണ് കത്തിയതിൽ ഏറെയും. മാളിലെ ആക്രമണം ആസൂത്രിതമല്ല, മിഥുൻ തള്ളിമാറ്റിയതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ തിരിച്ചടിച്ചത്-അന്വേഷണ റിപ്പോർട്ട്!! യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും
Read More »
