Month: February 2026

  • Breaking News

    പ്രതിരോധക്കരുത്തുയർത്താൻ ഇന്ത്യ ; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ട്; ‍പുതുതായി അം​ഗീകരിക്കപ്പെട്ട വൻ കരാറിനെ കൂടാതെയാണിത്

    ദില്ലി: വ്യോമസേനയ്ക്കായി 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻകിട കരാറിന് പിന്നാലെ, നാവികസേനയ്ക്കായി റഫാൽ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ലക്ഷ്യമിടു്നനുവെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ ‘ലാ ട്രിബ്യൂൺ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിമാനവാഹിനികളിൽ നിന്ന് പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. 31 റഫാൽ എം വിമാനങ്ങളാകും ഇന്ത്യ വാങ്ങുകയെന്നാണ് റപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിയിലാകും ഇവ വിന്യസിക്കുക. കൂടാതെ, ഐ.എൻ.എസ്. വിക്രമാദിത്യയിലും ഇവ ഉപയോഗിച്ചേക്കാം. നേരത്തെ 26 റഫാൽ എം വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി 2025ൽ കരാർ ഒപ്പിട്ടിരുന്നു. ഇത് പുറമേയാകും 31 എണ്ണം കൂടി വാങ്ങാനാണ് റിപ്പോർട്ടുകൾ. ഇവകൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പക്കലുണ്ടാകുന്ന റഫാൽ വിമാനങ്ങളുടെ എണ്ണം 145 ആയി ഉയരും. കരാർ നടപ്പിലായാൽ ഫ്രാൻസിനേക്കാൾ കൂടുതൽ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും. ഫ്രാൻസിൻ്റെ പക്കൽ…

    Read More »
  • Breaking News

    മാളിലെ ആക്രമണം ആസൂത്രിതമല്ല, മിഥുൻ തള്ളിമാറ്റിയതിൽ പ്രകോപിതരായി എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചടിച്ചത്- അന്വേഷണ റിപ്പോർട്ട്!! യുവതിക്കെതിരായ കേസ് റദ്ദാക്കി, മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും

    തിരുവനന്തപുരം: മാളിൽ എസ്എഫ്‌ഐ പ്രവർത്തകരുമായി സംഘർഷത്തിലേർപ്പെട്ട സിപിഒ മിഥുൻ റോയിക്കൊപ്പമുണ്ടായിരുന്ന യുവതിക്കെതിരായ കേസ് റദ്ദാക്കി. ഇരുവർക്കുമെതിരെ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദ്ദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്. പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തത്. അതുപോലെ മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്നത് പരിശോധിക്കും. പോലീസിനെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തിയ വഞ്ചിയൂർ പോലീസ് നടപടി ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തും. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഫോർട്ട് എസിപി ഇന്ന് കമ്മീഷണർക്ക് സമർപ്പിക്കും. മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രണത്തിന്റെ ഭാഗമല്ല ആക്രമണം എന്നാണ് കണ്ടെത്തൽ. ഷോപ്പിംഗ് മാളിൽ എത്തിയ മിഥുനെ അവിടെ ഉണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ മിഥുൻ പ്രവർത്തകരെ തള്ളി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. പ്രകോപിതരായ പ്രവർത്തകർ മിഥുന് നേരെ പാഞ്ഞടുക്കുകയും…

    Read More »
  • Breaking News

    “മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ച കളിയാ… ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്… നേതാക്കന്മാര് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്, കൊടുത്ത കായ് തിരിച്ചുകീശയിലിട്ട് തരികയും ചെയ്തു”.. ഗോവിന്ദൻ മാഷിന്റെ പെൻഷൻ ഡ്രാമ പൊളിച്ച് മൊയ്ദീനിക്ക

    “എന്തൊക്കെ ആവലാധിയാ ഇപ്പോ കേക്കുന്നത്. ഞാൻ പോകുവാന്നു പറഞ്ഞ് പോന്നതാ. അപ്പോൾ അവർ അങ്ങോട്ടുതന്നെ എന്നെ കൂട്ടികൂട്ടുകയായിരുന്നു. വേറൊന്നും നമ്മൾ ആരോടും ചെയ്തിട്ടില്ല, നമ്മൾ കക്കാൻ പോയിട്ടില്ല. മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ചതാ.. നേതാക്കന്മാറു പറഞ്ഞ് നിങ്ങള് കായ് അയാൾക്കു കൊടുത്താൽ അയാൾ തിരിച്ചുതരും, ഞാൻ അതുപോലെ ചെയ്തു, നിങ്ങളുതന്നെ വെച്ചോളീന്നു പറഞ്ഞ് കയ് എന്റെ കീശയിലിടുകയും ചെയ്തു. ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്. അതു ചെയ്യണ്ടായിരുന്നു. പലേ ആൾക്കാരും പലേതും പറയുകയാ.. ഞാൻ അങ്ങനെ കാണിക്കേണ്ടായിരുന്നു”…. എംവി ​ഗോവിന്ദൻ നടത്തിയ വികസന മുന്നേറ്റ ജാഥയിലെത്തി ബാലുശേരി സ്വദേശി പെൻഷൻ കാശ് കൈമാറിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. താൻ മനസറിഞ്ഞ് കൊടുത്തതല്ല, നേതാക്കന്മാര് പറഞ്ഞത് ഫോട്ടോയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് മൊയ്ദീനിക്ക പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രയാണത്തിനിടെയാണ്…

    Read More »
  • Breaking News

    ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

    ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന് ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു. ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ…

    Read More »
  • Breaking News

    ‘ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ പാർട്ടിയുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നായി വന്നുകൊണ്ടിരിക്കും; പ്രേംകുമാറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളെല്ലാം ഇപ്പോൾ പുറത്തുപറയാൻ ഉദ്ദേശിക്കുന്നില്ല’ കെ.സി വേണു​ഗോപാൽ

    തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇടതുപക്ഷത്തിന്റെ ധിക്കാരപരമായ രാഷ്ട്രീയത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് അംഗികരിക്കാൻ കഴിയില്ലെന്നും അത്തരത്തിലുള്ളവർ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർക്ക് പോലും ദഹിക്കാത്ത കാര്യങ്ങളാണ് ആ പാർട്ടിയിൽ നടക്കുന്നത്. അവരൊക്കെ കോൺഗ്രസിലേക്ക് വരുന്നുണ്ടെങ്കിൽ അത് എതിർക്കില്ല. ആരോടും തങ്ങൾ നോ എന്ന് പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോൺഗ്രസിനോടും യുഡിഎഫിനോടും താൽപര്യമുള്ള നിരവധി ജനവിഭാഗങ്ങളുണ്ട്. ഇന്നലെവരെ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന ഒത്തിരിപേർ അവരുടെ പോക്ക് കണ്ട് മനംമടുത്ത് യുഡിഎഫിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. അത്തരക്കാരെല്ലാം ഒന്നൊന്നായി വന്നുകൊണ്ടിരിക്കും’ കെ സി വേണുഗോപാൽ പറഞ്ഞു. പ്രേംകുമാർ വിഷയത്തിൽ ചർച്ച നടത്തിയിരുന്നോ എന്ന ചോദ്യത്തിന് താൻ ഒരുപാട് ആളുമായി ചർച്ച നടത്താറുണ്ട്, എന്നാൽ അതിന്റെ വിശദാംശങ്ങളെല്ലാം പറയാൻ പറ്റുമോ എന്നായിരുന്നു കെ സിയുടെ മറുപടി. അതേസമയം ശബരിമല യുവതി പ്രവേശനവുമായി…

    Read More »
  • Breaking News

    ശത്രുക്കൾക്കുപോലും ഇങ്ങനെയൊരു ഞായറാഴ്ച കൊടുക്കല്ലേ അള്ളാ…, അടി വന്നത് ഏത് വഴിയെന്നു പോലും ഓർമ കാണില്ല, ഏഷ്യാക്കപ്പിൽ എട്ടുവിക്കറ്റിന് തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപട!! ലോകകപ്പിലാകട്ടെ 61 റൺസിന് അടിച്ച് തെറുപ്പിച്ച് ആൺപുലികൾ… രണ്ടായാലും പാക്കിസ്ഥാന് ദുരന്തദിനം

    15-ാം തിയതി ഞായർ പാക്കിസ്ഥാന്റെ ദിവസമായിരുന്നു… പരാജയത്തിന്റെ ദിനം, റൈസിങ് സ്റ്റാർ ഏഷ്യാകപ്പിൽ പാക്കിസ്ഥാനെ 8 വിക്കറ്റിന് തകർത്ത് വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ രത്നങ്ങൾ. ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പോരിനിറങ്ങുന്നതിന് തൊട്ടുമുൻപാണ് പാക്കിസ്ഥാൻ വനിതാ ടീമിനെതിരെ ഇന്ത്യൻ പെൺപട എട്ടു വിക്കറ്റ് വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 18.5 ഓവറിൽ 93 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. 29 പന്തിൽ 55 റൺസെടുത്തു പുറത്താകാതെനിന്ന ഓപ്പണർ ദിനേഷ് വൃന്ദയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇനി ലോകകപ്പിലേക്കുവന്നാൽ ക്യാപ്റ്റൻ സൂര്യകുമാറും സംഘവും ഒന്നു നിലയുറപ്പിക്കാൻ പോലും സമ്മതിക്കാതെ പാക് പടയിലെ കാലാളുകളെ ഒന്നൊന്നായി വെട്ടിവീഴ്ത്തുകയായിരുന്നു. സഹിബ്സദ ഫർഹാൻ (പൂജ്യം), സയിം അയൂബ് (ആറ്), സൽമാൻ ആഗ (നാല്), ബാബർ അസം (അഞ്ച്), ഉസ്മാൻ ഖാൻ (44), ശതാബ് ഖാൻ (14), മുഹമ്മദ് നവാസ് (നാല്)…

    Read More »
  • Breaking News

    പ്രേംകുമാറിനെ ഏതു വിധേനയും കുപ്പിലാക്കണം; ഉറച്ച് സിപിഐഎം; നേരിൽ കാണാൻ കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിലെത്തി, ആളില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു,പ്രേംകുമാര്‍ തിരികെ വീട്ടിലെത്തുമ്പോൾ വീണ്ടും വരുമെന്ന് എംഎൽഎ

    തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് കടകംപള്ളി സുരേന്ദ്രന്‍, പ്രേംകുമാറിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. എന്നാല്‍ പ്രേംകുമാര്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ കടകംപള്ളി സുരേന്ദ്രന്‍ മടങ്ങി. പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും കടകംപള്ളി പറഞ്ഞു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പമാണ് പ്രേംകുമാര്‍. നിലവില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. അക്കാര്യങ്ങള്‍ പ്രേംകുമാറുമായി സംസാരിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒരു വാക്ക് പോലും പറയാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കഴിഞ്ഞ ദിവസം പ്രേംകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു പ്രേംകുമാര്‍ തന്റെ അതൃപ്തി പരസ്യമാക്കിയത്. തുടര്‍ഭരണം വേണ്ടെന്ന് പറഞ്ഞ് സര്‍ക്കാരിനെ വിമര്‍ശിച്ച കവി സച്ചിദാനന്ദനെ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന്…

    Read More »
  • Breaking News

    നാലാം വയസില്‍ ദേശീയ അവാര്‍ഡ് ജേതാവ്; ചിരഞ്ജീവിക്കും മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഭിനയം; പിന്നീടു സംഭവിച്ചത് അപ്രതീക്ഷിത മാറ്റം; അഭിനേത്രിയില്‍നിന്ന് ചിത്രകാരിയിലേക്കുള്ള കൂടുമാറ്റം; നിങ്ങളറിയും ഈ നടിയെ!

    1990-ല്‍ മണിരത്‌നത്തിന്റെ ‘അഞ്ജലി’ എന്ന ചിത്രത്തിലൂടെ, ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയെ അവതരിപ്പിച്ച് ഇന്ത്യയുടെ ഹൃദയം കീഴടക്കിയ ആ നാലുവയസ്സുകാരിയെ ആരും മറക്കില്ല. ബേബി ശ്യാമിലിയുടെ ആ പ്രകടനം ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളില്‍ ഒരാളായി അവളെ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിന് അര്‍ഹയാക്കി. ഇന്ന്, 39-ാം വയസ്സില്‍, ഒരുകാലത്ത് തന്റെ മേല്‍ പതിഞ്ഞുനിന്ന പ്രകാശവലയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. രണ്ട് വയസ്സുള്ളപ്പോഴാണ് ശ്യാമിലി തന്റെ യാത്ര തുടങ്ങിയത്. മണിരത്‌നത്തിന്റെ ‘അഞ്ജലി’യിലൂടെയാണ് വലിയ ബ്രേക്ക് ലഭിച്ചതെങ്കിലും, മലയാളത്തില്‍ ‘മാളൂട്ടി’ (1990) എന്ന ചിത്രത്തിലൂടെ അവളുടെ കഴിവ് നേരത്തെ തിരിച്ചറിയപ്പെടുകയും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. തൊണ്ണൂറുകളില്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ബാലതാരമായി ഷാംലി മാറി. അതുമാത്രമല്ല, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യന്‍ സിനിമാ വ്യവസായങ്ങളിലും ശ്യാമിലി ആധിപത്യം ഉറപ്പിച്ചു. ചിരഞ്ജീവിക്കും സഹോദരി ശാലിനിക്കുമൊപ്പം ‘ജഗദേക വീരുടു അതിലോകസുന്ദരി’ (1990), ഫാസിലിന്റെ…

    Read More »
  • Breaking News

    സര്‍ക്കാരിന് മറുപടി പറയാന്‍ ഒന്നുമില്ല; ശബരിമല കേസില്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുക മൗലിക അവകാശങ്ങളെ കുറിച്ചുള്ള ഏഴ് ചോദ്യങ്ങള്‍; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ചേലാകര്‍മവും ഒമ്പതംഗ ബെഞ്ചിനു മുന്നില്‍

    തിരുവനന്തപുരം: ശബരിമല കേസ് പരിഗണിക്കുമ്പോള്‍ ഒമ്പതംഗ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു പരിഗണിക്കുന്നതിനു പകരം കണക്കിലെടുക്കുക ഏഴു ചോദ്യങ്ങള്‍. സമത്വത്തിനുള്ള അവകാശം, പൊതുക്രമം- ധാര്‍മികത, മതപരമായ വിശ്വാസങ്ങളെ മറികടക്കുമോ?, ആചാരം മതത്തിന്റെ അനിവാര്യ ഘടകമാണോ? ഹിന്ദുക്കളിലെ വിവിധ മത വിഭാഗങ്ങള്‍, അനിവാര്യമായ ആചാരത്തിന് ഭരണഘടനാ സംരക്ഷണം ലഭിക്കുമോ?, മറ്റു മതത്തിലെ ആളുകള്‍ക്ക് ആചാരങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുമോ എന്നിങ്ങനെയുള്ളവയാണു പരിഗണിക്കുക. ഇതോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, പാഴ്‌സി സ്ത്രീകളുടെ അവകാശങ്ങള്‍, ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മം തുടങ്ങിയ വിഷയങ്ങളും ഈ ബെഞ്ച് പരിഗണിക്കും. ശബരിമല യുവതീപ്രവേശന കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ചംഗ ബെഞ്ച്, മതസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ ഏഴ് പ്രധാന ചോദ്യങ്ങള്‍ താഴെ പറയുന്നവയാണ്: 1. മതസ്വാതന്ത്ര്യവും മറ്റ് മൗലികാവകാശങ്ങളും: ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യവും ഭാഗം 3-ലെ മറ്റ് അവകാശങ്ങളും (പ്രത്യേകിച്ച് അനുച്ഛേദം 14 – സമത്വത്തിനുള്ള അവകാശം)…

    Read More »
  • Breaking News

    തട്ടിമുട്ടി നൂറുകടന്ന് പാക്കിസ്ഥാന്‍; 61 റണ്‍സിന് തകര്‍ത്ത് ഇന്ത്യയുടെ ജയം; എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍

    ഏകപക്ഷീയമായ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. പാക്കിസ്ഥാനെതിരെ 61 റണ്‍സ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 ഓവറില്‍ 114 റണ്‍സെടുത്തു പുറത്തായി. 34 പന്തില്‍ 44 റണ്‍സെടുത്ത മധ്യനിര താരം ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക്ക് നിരയില്‍ പേരിനെങ്കിലും പൊരുതിയത്. ഷഹീന്‍ അഫ്രീദി (19 പന്തില്‍ 23), ശതാബ് ഖാന്‍ (15 പന്തില്‍ 14), ഫഹീം അഷറഫ് (14 പന്തില്‍ 10) എന്നിവരും രണ്ടക്കം കടന്നു. മത്സരത്തില്‍ പാക്കിസ്ഥാന്റെ ഏഴു താരങ്ങള്‍ രണ്ടക്കം കടക്കാതെ പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയ്ക്കായി രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച പാക്കിസ്ഥാന് ഇനിയും സൂപ്പര്‍ 8 പ്രതീക്ഷയുണ്ട്. നാലു പോയിന്റുമായി എ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണു പാക്കിസ്ഥാന്‍. നിലയുറപ്പിക്കുന്ന ബാറ്റിങ്…

    Read More »
Back to top button
error: