Breaking NewsLead News

‘കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’; സി.ജെ. റോയിയുടെ ഡയറിയില്‍ നിര്‍ണായക വിവരങ്ങള്‍; സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി രേഖപ്പെടുത്തും; വിദേശ സംരംഭങ്ങളില്‍ തിരിച്ചടിയോ?

ബംഗളുരു: പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായിരുന്ന സി.ജെ.റോയിയുടെ ഡയറിയില്‍ ആത്മഹത്യാക്കുറിപ്പിന് സമാനമായ വിവരങ്ങള്‍. വിദേശ സംരംഭങ്ങളില്‍ തിരിച്ചടി നേരിട്ടെന്ന് ഡയറി കുറിപ്പ്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും കുറിപ്പിലുണ്ട്. പണം നല്‍കാനുള്ളവരുടെ വിവരങ്ങളും ഡയറിയിലുണ്ട്. റോയിയുടെ സഹോദരന്റെയും ഗ്രൂപ്പ് ഡയറക്ടറുടെയും മൊഴി എസ്‌ഐടി വീണ്ടും രേഖപ്പെടുത്തും. ആദ്യം രേഖപ്പെടുത്തിയ മൊഴികളില്‍ വ്യക്തത വരുത്തും. ഇരുവര്‍ക്കും ഹാജരാകാനുള്ള നോട്ടിസ് അയച്ചു.

സി.ജെ.റോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കര്‍ണാടക പോലീസ് ഊര്‍ജിതമാക്കി. ആത്മഹത്യ ചെയ്യുന്ന സമയത്ത് ഓഫീസില്‍ ഉണ്ടായിരുന്ന ആദായനികുതി ഉദ്യോഗസ്ഥരില്‍ നിന്നും മൊഴിയെടുത്തതിന് പിറകെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. കുടുംബത്തിന്റെ മൊഴികള്‍ പരിശോധിച്ച സംഘം ആവശ്യമെങ്കില്‍ വീണ്ടും അവരെ വിളിച്ചുവരുത്തും. അതിനിടെ കുടുംബം അറിയാതെ നാളെ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനം മാറ്റി. മകനും ഗ്രൂപ്പ് ഡയറക്ടറും ചേര്‍ന്ന് കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആണ് നിലവിലെ ധാരണ.

Signature-ad

ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന് തൊട്ടു മുന്‍പ് റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി വഴക്കോ , തര്‍ക്കമോ ഉണ്ടായിട്ടില്ലന്ന് പൊലീസ് കണ്ടെത്തി. ബെംഗളുരു ബെന്നാര്‍ഘട്ടയിലെ നേച്ചര്‍ ലക്ഷ്വറി കാസ്‌കേഡ് റിസോട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

ജോ. കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തിരുന്നു.

കടബാധ്യതയേ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചോ കുടുംബത്തിനോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിവില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു ആരോപിച്ചു . കമ്പനി ഔദ്യോഗികമായി പരാതിയും നല്‍കി. ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയ പരാതിയിലും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചാണ് ഭാര്യ മകന്‍,മകള്‍ എന്നിവരുടെ മൊഴിഎടുത്തത്. സമ്മര്‍ദം സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും അദായ നികുതി വകുപ്പും അറിയിച്ചു

റോയിയുടെ മൃതദേഹ പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തുപോയെന്നാണ് കണ്ടെത്തല്‍. 6.35എംഎം വലിപ്പമുള്ള വെടിയുണ്ട കണ്ടെത്തി. ശരീരത്തോട് ചേര്‍ത്തുവച്ച് പോയിന്റ്് ബ്ലാങ്കിലാണ് വെടിവച്ചത്. ക്ലോസ് റേഞ്ചില്‍ വലതു കൈ ഉപയോഗിച്ച് ഇടതു നെഞ്ചിന്റെ ഭാഗത്താണ് ഒറ്റത്തവണയാണ് റോയ് വെടിയുതിര്‍ത്തത്.

 

സി.ജെ റോയിക്ക് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് കോണ്‍ഫിഡന്റ്് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി.എ ജോസഫ് അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് റോയും ജോസഫും ലാങ്‌ഫോഡ് റോഡിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിലെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: