Month: January 2026
-
Breaking News
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്നുവര്‍ഷം തടവ്; കാര്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; എംഎല്‍എ പദവിയില്‍ അയോഗ്യനാകും; ജ്യാമ്യവും സ്‌റ്റേയും ലഭിച്ചാലും സ്ഥാനം തെറിക്കും; സര്‍ക്കാരിനും തിരിച്ചടി
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ എംഎല്‍എ ആന്‍റണി രാജുവിനും കൂട്ടുപ്രതി കെ.എ.ജോസിനും മൂന്നു വര്‍ഷം തടവ്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. വിധിയോടെ തിരുവനന്തപുരം എംഎല്‍എയായ ആന്‍റണി രാജു അയോഗ്യനാകും. നിലവില്‍ എംഎല്‍എയായിരിക്കാനോ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല. നിയമസഭാ സെക്രട്ടേറിയറ്റ് ഉടന്‍ വിജ്ഞാപനമിറക്കും. ജാമ്യം, സ്റ്റേ എന്നിവ ലഭിച്ചാലും അയോഗ്യത നിലനില്‍ക്കും. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സര്‍ക്കാരിനും ആന്‍റണി രാജുവിനും വിധി കനത്ത തിരിച്ചടിയായി. നെടുമങ്ങാട് ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ ആന്റണി രാജുവിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസുമായുള്ള ഉന്തുംതള്ളിലും കെഎസ്‍യു പ്രവര്‍ത്തകന് പരുക്കേറ്റു. ആന്റണി രാജുവിനെതിരെ കോണ്‍ഗ്രസ് കനത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയും അടിവസ്ത്രവും ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനിടെയാണ് ആന്‍റണി രാജു പുറത്തേക്കിറങ്ങിയത്. കാർ തടഞ്ഞതോടെ പൊലീസ് സുരക്ഷ ഒരുക്കി പുറത്തേക്ക് ഇറക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് കെഎസ്‍യു നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്‍റ് അഭിജിത്തിന് പരുക്കേറ്റത്. പ്രവര്‍ത്തകനെ പൊലീസ് നിലത്തിട്ട്…
Read More » -
Breaking News
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹിന്ദു യുവാവിനെ ക്രൂരമായി മർദിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി, പ്രാണരക്ഷാർത്ഥം ഓടിപ്പോയി ചാടിയത് സമീപത്തെ കുളത്തിലേക്ക്, രക്ഷകനായെത്തിയത് മുസ്ലിം യുവാവ്, ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ധാക്ക: ബംഗ്ലാദേശിൽ അക്രമി സംഘം ക്രൂരമായി മർദിച്ച ശേഷം തീകൊളുത്തിയ വഴിയാത്രികനായ ഹിന്ദു യുവാവ് മരിച്ചു. ധാക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശരിയത്ത്പൂർ സ്വദേശി ഖോകോൺ ചന്ദ്ര ദാസാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ധാക്കയിൽ നിന്ന് 150 കിലോമീറ്റർ അകലെ മെഡിസിൻ-മൊബൈൽ ബാങ്കിങ് ബിസിനസ് നടത്തുകയായിരുന്നു ഇദ്ദേഹം. സംഭവ ദിവസം കടയടച്ച് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച ശേഷം അക്രമികൾ തലയിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം സമീപത്തെ കുളത്തിലേക്ക് ചാടിയ ഇദ്ദേഹത്തെ നാട്ടുകാരനായ മുസ്ലിം യുവാവാണ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണ ശേഷം ഓടിരക്ഷപ്പെട്ട പ്രതികളെ ഇതുവരെ കണ്ടെത്താൻ ബംഗ്ലാദേശ് പോലീസിന് സാധിച്ചിട്ടില്ല. ആരുമായും ശത്രുതയില്ലാത്ത ദാസിനെ ആക്രമിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നാണ് ഭാര്യ സീമ പ്രതികരിച്ചു. തന്നെ മർദിച്ച രണ്ടു പേരെ ദാസ് തിരിച്ചറിഞ്ഞിരുന്നുവെന്നും പിന്നാലെയാണ് അദ്ദേഹത്തിൻറെ തലയിലും മുഖത്തും പെട്രോൾ ഒഴിച്ച് അക്രമികൾ തീകൊളുത്തിയതെന്നും സീമ ദാസ് പറഞ്ഞിരുന്നു. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
Read More » -
Breaking News
ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപെടുത്തിയത് വെട്ടിതൈച്ച് കൊച്ചുകുട്ടികളുടെ അളവിലേക്ക് മാറ്റിയ അടിവസ്ത്രം!! കേസ് ആന്റണി രാജുവിലേക്ക് തിരിച്ചു വിട്ടത് സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ടു നൽകിയ തൊണ്ടി രജിസ്റ്റർ, കേസ് വീണ്ടും തുറപ്പിച്ചത് ഇന്റർപോളിനു ലഭിച്ച ഒരു കത്ത്…
തിരുവനന്തപുരം യാതൊരു തെളിവും അവശേഷിപ്പിക്കാതെ അവസാനിപ്പിക്കാമെന്ന് പ്രതികൾ കരുതിയ ഒരു കേസ്, ഒരു അടിവസ്ത്രത്തിന്റെ പേരിൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അതേസമയം പ്രത്യേകതകൾ കൊണ്ടു മൂന്ന് പതിറ്റാണ്ടിനപ്പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് തൊണ്ടിമുതൽ കേസ്. വിചിത്രമെന്നോ അസാധാരണമെന്നോ തോന്നുന്ന ചരിത്രവഴികളാണ് തൊണ്ടി മുതൽ കേസിനെ വേറിട്ട് നിർത്തുന്നത്. സംഭവത്തിന്റെ തുടക്കം ഇങ്ങനെ- 1990 ഏപ്രിൽ 4ന് അടിവസ്ത്രത്തിൽ ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സർവലി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. ഇതോടെയാണ് തൊണ്ടിമുതൽ കേസിന്റെ തുടക്കം. അന്ന് ആൻ്റണി രാജു തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനായിരുന്നു. തന്റെ സീനിയറായ സെലിൻ…
Read More » -
Breaking News
തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം!! 32 വർഷങ്ങൾക്കു ശേഷം വിധി, ആന്റണി രാജു കുറ്റക്കാരൻ, നിയമസഭാ അംഗത്വം റദ്ദാകും
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികൾ. ഇവർ കുറ്റക്കാർ ആണെന്നാണ് കോടതി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ്…
Read More » -
Breaking News
മക്കള്‍ രാഷ്ട്രീയം സിപിഎമ്മിലേക്കും; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിനെ ഓര്‍മിപ്പിച്ച് ജനപിന്തുണ നേടാന്‍ നീക്കം; ജീവിച്ചിരുന്നപ്പോള്‍ ഉടക്കിലായിരുന്നെങ്കിലും വി.എസിനെ സിപിഎം ഇപ്പോള്‍ പരിഗണിക്കുന്നു; നിയമസഭ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ മകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം; ആലപ്പുഴയിലോ മലമ്പുഴയിലോ നിര്‍ത്താന്‍ സാധ്യത; വി.എസ് ഇപ്പോഴും ജനമനസിലുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തല്‍
തിരുവനന്തപുരം: മക്കള്‍ രാഷ്ട്രീയം പുതുമയല്ലാത്ത കേരളത്തില്‍ സിപിഎമ്മിലും മക്കള്‍ രാഷ്ട്രീയം സജീവമാകുന്നു. അന്തരിച്ച മുന്‍മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിനെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താന്‍ സിപിഎം കൂലങ്കുഷമായി ആലോചിക്കുന്നത്. വി.എസ്.അച്യുതാനന്ദന് ഇപ്പോഴും കേരളത്തിന്റെ ജനമനസുകളില്‍ പ്രമുഖമായ സ്ഥാനമുണ്ടെന്നും അത് ഉപയോഗപ്പെടുത്തി അരുണ്‍കുമാറിനെ വിജയിപ്പിച്ചെടുക്കാമെന്നുമാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. വി.എസിന്റെ സ്വന്തം സ്ഥലമായ ആലപ്പുഴയിലെ കായംകുളത്തോ വി.എസ്.മത്സരിച്ചിരുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴയിലോ വി.എ.അരുണ്‍കുമാറിനെ നിര്‍ത്താനാണ് നീക്കം നടക്കുന്നത്. വി.എസ് ജീവിച്ചിരിപ്പില്ലെങ്കിലും വി.എസ്.ഫാക്്ടര്‍ കേരളത്തില്‍ ക്ലിക്കാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. വി.എസിന്റെ കുടുംബത്തിലെ ഒരംഗത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറക്കിയാല്‍ ഗുണം കിട്ടുമെന്നാണ് എല്‍ഡിഎഫിലും അഭിപ്രായം വന്നത്. ജീവിച്ചിരുന്ന കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ചേരികളും വേര്‍തിരിവുകളുമുണ്ടാക്കിയെന്നാരോപിച്ച് സിപിഎം ഏറ്റവുമധികം ആക്രമിച്ചിരുന്ന നേതാക്കളില്‍ പ്രമുഖനായിരുന്നു വി.എസ്. വി.എസ്. – പിണറായി ഗ്രൂപ്പ് പലപ്പോഴും പരസ്യമായി വിഴുപ്പലക്കി തെരുവിലിറങ്ങിയിട്ടുണ്ട്. ആരോപണ പ്രത്യാരോപണങ്ങളുമായി എത്രയോ തവണ വിഎസും പിണറായിയും ഏറ്റുമുട്ടിയിട്ടുണ്ട്. കെ.കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍…
Read More » -
Breaking News
ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായി ബീഫ്; ബീഫ് കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്: വരുമാനം 34,177കോടി; ലോകത്തിലെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യം; മൊത്തം കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗിയുടെ യുപി
ലക്‌നൗ: ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആരെല്ലാം വാളെടുത്താലും ഇന്ത്യന്‍ കയറ്റുമതി രംഗത്തെ താരമായിരിക്കുകയാണ് ബീഫ്. ബീഫിനെ ചൊല്ലി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും ആഗോള ബീഫ് വിപണിയില്‍ ഇന്ത്യന്‍ ബീഫിന് ഡിമാന്റ് കുത്തനെ വര്‍ധിച്ചിരിക്കുന്നു. ബീഫ് കയറ്റുമതിയില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് കിട്ടിയ വരുമാനം എത്രയെന്നറിയാമോ 34,177 കോടി രൂപ. ആഗോള ബീഫ് വിപണിയില്‍ പരമ്പരാഗത കുത്തകരാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമായി ഇന്ത്യ മാറി. പ്രതിവര്‍ഷം 380 കോടി ഡോളറിന്റെ അതായത് ഏകദേശം 34,177 കോടി രൂപയാണ് ബീഫ് കയറ്റുമതിയിലൂടെ ഇന്ത്യ സ്വന്തമാക്കുന്നത്. രാജ്യത്തെ മൊത്തം ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശാണ്. കയറ്റുമതിയുടെ 60 ശതമാനവും യുപിയില്‍ നിന്നാണ്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യയും മിഡില്‍…
Read More » -
Movie
പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു.,കമ്പനി പ്രസാദ് യാദവ് സംവിധായകൻ. ആദ്യചിത്രം അനൗൺസ് ചെയ്തു
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര സംവിധായകരുടെ ചീഫ് അസോസിയേറ്റായി പ്രവർത്തിച്ച പ്രസാദ് യാദവാണ് ഇവരുടെ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായിട്ടാണ് ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറക്കി. മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള മുൻനിര താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ പേരും പ്രധാന താരങ്ങളുടെ വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും. അനൗൺസ്മെന്റ് പോസ്റ്റർ സൂചിപ്പിക്കുന്നത് കാടും മനുഷ്യനും വന്യമൃഗങ്ങളുമെല്ലാമുള്ള ഒരു സർവൈവൽ ത്രില്ലറായിരിക്കും ഈ ചിത്രം എന്നാണ്. ചുവപ്പു പടർന്ന കാടിന്റെ ഉള്ളിൽ നിന്നും നോക്കുന്ന കൊമ്പനെ നമുക്ക് .പോസ്റ്ററിൽ കാണാം. ബിജു വാസുദേവൻ, ജോസി ജോർജ് എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി. രഞ്ജൻ…
Read More » -
Breaking News
‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്. 2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു. ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം. കഴിഞ്ഞ…
Read More »

