Month: January 2026

  • Breaking News

    ഇസ്രയേലിനു പിന്നാലെ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയുടെയും പിന്തുണ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടും; ‘ഞങ്ങള്‍ സര്‍വ സജ്ജരും തയാറുമാണ്’; ഇടപെട്ടാല്‍ മേഖലയില്‍ അപ്പാടെ കുഴപ്പമുണ്ടാകുമെന്ന് തിരിച്ചടിച്ച് ഇറാന്‍

    ടെഹ്‌റാന്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്നു മുന്നറിയിപ്പ്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോള്‍ ആറുപേരാണു കൊല്ലപ്പെട്ടത്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാന്‍ വെടിവെച്ച് ക്രൂരമായി കൊല്ലുകയാണെങ്കില്‍, അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും. ഞങ്ങള്‍ അതിന് സര്‍വ്വസജ്ജരും തയാറുമാണ്’ എന്നാണ് ട്രംപ് എഴുതിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മോശം സാമ്പത്തിക സ്ഥിതിയിലും ഇറാന്‍ റിയാലിന്റെ മൂല്യതകര്‍ച്ചയിലും ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തുടനീളം വ്യാപിച്ചത്. അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനോട് ഇറാന്‍ തിരിച്ചടിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ മേഖലയിലടക്കം കുഴപ്പങ്ങളുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് ചില്ലറവ്യാപാരികള്‍ക്ക്…

    Read More »
  • Breaking News

    ഞാന്‍ ഒന്നും മറന്നിട്ടില്ല, വളഞ്ഞിട്ട് ആക്രമിച്ചു, ആരും ഒരു കരുണയും കാട്ടിയില്ല; പാകിസ്താനില്‍ ജനിച്ചതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് വിടവാങ്ങല്‍ സമ്മേളനത്തില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖവാജ

    ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത മനോവിഷമം നേരിട്ടുവെന്ന് ഉസ്മാന്‍ ഖവാജ. താന്‍ പാക്കിസ്ഥാനില്‍ ജനിച്ചതിന്‍റെ പേരിലും മുസ്ലിം ആയതിന്‍റെ പേരിലും വിവേചനം നേരിട്ടിരുന്നുവെന്ന് ഖവാജ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാലങ്ങളായി താന്‍ അനുഭവിച്ച, തന്നെ വീര്‍പ്പുമുട്ടിച്ച ദുരനുഭവങ്ങളെ കുറിച്ച് ഖവാജ മനസ് തുറന്നത്. സിഡ്നിയിലെ മല്‍സരത്തോടെ താരം വിരമിക്കും. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ പാക്കിസ്ഥാന്‍ – മുസ്ലിം ക്രിക്കറ്റര്‍ കൂടിയാണ് ഖവാജ. കുടുംബത്തിനൊപ്പമെത്തിയാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.   ആഷസിനിടെ താരത്തിന് പുറത്തിന് പരുക്കേല്‍ക്കുകയും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തിരിക്കേണ്ടിയും വന്നിരുന്നു. ട്രാവിസ് ഹെഡാണ് പകരം ഓപ്പണറായത്. പരുക്കേറ്റതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഖവാജയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ടെസ്റ്റിന് തലേന്ന് താരം ഗോള്‍ഫ് കളിച്ചതും വിവാദത്തിലായി. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റ് ഖവാജയ്ക്ക് നഷ്ടമായി. സ്റ്റീവ് സ്മിത്തിന് അവസാന നിമിഷം പരുക്കേറ്റതോടെ ഖവാജയെ…

    Read More »
  • Movie

    ചത്താ പച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക്; ചിത്രത്തിൽ, മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി യുടെ സാന്നിധ്യം ഉറപ്പിക്കുന്ന റിലീസ് ഡേറ്റ് പോസ്റ്റർ

    റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മലയാള സിനിമയ്ക്ക് വലിയ ആവേശം പകരുമെന്നുറപ്പാണ്. പുറത്തുവിട്ട റിലീസ് ഡേറ്റ് പോസ്റ്ററിൽ തീപ്പൊരി പോലെ തിളങ്ങുന്ന സ്വർണ്ണനിറങ്ങൾ, പറക്കുന്ന നോട്ടുകൾ, ആവേശത്തോടെ ആർത്തുവിളിക്കുന്ന ജനക്കൂട്ടം, റിങ്ങിലെ ഒരു റെസ്ലർ എല്ലാം ചേർന്ന് ടീസറിലും മറ്റു പോസ്റ്ററുകളും കണ്ട ഒരു കളർഫുൾ റെസ്ലിങ് ലോകം ഈ പോസ്റ്ററിലും വ്യക്തമാണ്. എന്നാൽ ഈ മുഴുവൻ ദൃശ്യവിസ്മയത്തിനിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നതോ? “IN CINE‘M’AS” എന്ന വാചകത്തിലെ പ്രത്യേകം എടുത്തുകാണിക്കുന്ന “M”. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്. ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം…

    Read More »
  • Movie

    ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രമായി റോയൽ സിനിമാസിന്‍റെ അഭിനവ് ശിവൻ ചിത്രം വരുന്നു; നായകനായി ശിവജിത്ത്, ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ

    ഇന്ത്യൻ ആക്ഷൻ സിനിമയുടെ ചരിത്രം മാറ്റിയെഴുതാൻ ഒരുങ്ങുന്ന പുതിയ ബ്രഹ്മാണ്ഡ സിനിമ വരുന്നു. ‘എ.ആർ.എം’ (ARM), ‘പെരുങ്കളിയാട്ടം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. മലയാള സിനിമയെ ആഗോളതലത്തിൽ എത്തിക്കുന്ന രീതിയിലുള്ള ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്‍റെ ബാനറിൽ സിഎച്ച് മുഹമ്മദാണ് സിനിമയുടെ നിർമ്മാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്. ഒട്ടേറെ സിനിമകളിൽ കഥാപാത്രങ്ങൾക്കായി ഏത് കഠിനമായ ശാരീരിക മാറ്റങ്ങൾക്കും തയ്യാറായ നടൻ ശിവാജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഇത് എന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവന്‍റെ കാഴ്ചപ്പാടിൽ ഒരുങ്ങുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ്…

    Read More »
  • Movie

    ചിരിപ്പിച്ച് പ്രണയിക്കാൻ നിവിൻ പോളിയും മമിതയും; ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം തുടങ്ങി

    ‘പ്രേമം’ മുതൽ ‘സർവ്വം മായ’ വരെ പ്രേക്ഷക മനം കവർ‍ന്ന ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച നിവിൻ പോളിയും ബ്ലോക്ക്ബസ്റ്റർ റോം കോം ചിത്രം ‘പ്രേമലു’ ടീമും ആദ്യമായി ഒന്നിക്കുന്ന ‘ബത്‍ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്‍റെ പൂജ ചടങ്ങുകള്‍ സിനിമാ മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ഇന്ന് നടന്നു. ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ.ഡി ഒരുക്കുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്. സംഗീത് പ്രതാപും ശ്രദ്ധേയ വേഷത്തിൽ എത്തുന്നുണ്ട്. ‘പ്രേമലു’വിലൂടെ സൗത്ത് ഇന്ത്യയിൽ സെൻസേഷൻ ആയി മാറിയ മമിത വീണ്ടും ‘പ്രേമലു’ മേക്കേഴ്സിനൊപ്പം ഒന്നിക്കുകയുമാണ് ഈ സിനിമയിലൂടെ. തെന്നിന്ത്യയിലെ ശ്രദ്ധേയ താരങ്ങളായ വിജയ്, ധനുഷ്, സൂര്യ, പ്രദീപ് രംഗനാഥൻ എന്നിവരുടെ നായികയായ ശേഷം മമിത മലയാളത്തിൽ അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘ബത്‍ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ‘സർവ്വം മായ’യിലൂടെ തന്‍റെ സ്ട്രോങ്ങ്…

    Read More »
  • NEWS

    സൗത്ത് സോൺ നീന്തൽ: അഞ്ച് മെഡലുകളുമായി ഹന്ന എലിസബത്ത് സിയോ

    കൊച്ചി: ഹൈദരാബാദിൽ നടന്ന 36-ാമത് സൗത്ത് സോൺ സബ് ജൂനിയർ ആൻഡ് ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി ഹന്ന എലിസബത്ത് സിയോ. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഈ കൊച്ചു മിടുക്കി നീന്തിക്കയറിയത്. തെലങ്കാന സ്വിമ്മിംഗ് അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഭകളോടായിരുന്നു ഹന്നയുടെ പോരാട്ടം. വ്യക്തിഗത ഇനങ്ങളായ 100 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ഫ്രീസ്റ്റൈൽ എന്നിവയിലും, 4 × 100 മീറ്റർ മെഡ്‌ലി റിലേയിലും ഹന്ന വെള്ളി മെഡൽ നേടി. 800 മീറ്റർ ഫ്രീസ്റ്റൈൽ, 4 × 200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ എന്നിവയിലാണ് വെങ്കല മെഡൽ നേട്ടം. ഡിസംബർ 27 മുതൽ 29 വരെ ഹൈദരാബാദിലായിരുന്നു മത്സരം. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് ഹന്നയെ വിജയപീഠത്തിലെത്തിച്ചത്. സ്കൂളിനും നാടിനും അഭിമാനമായ ഹന്നയെ ഗ്ലോബൽ പബ്ലിക് സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും അഭിനന്ദിച്ചു.

    Read More »
  • Breaking News

    പാക്കിസ്ഥാന്‍ ടീമിന് ഇന്ത്യന്‍ ടീം കൈ കൊടുക്കാതിരുന്നതുപോലെത്തന്നെ; ഹസ്തദാനത്തിന് മുതിര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ മൈന്‍ഡ് ചെയ്യാതെ ചെന്നിത്തല; ഹു കെയേഴ്‌സ് എന്ന് രാഹുലിന് മാത്രമല്ല ചെന്നിത്തലയ്ക്കും പറയാം; ദൃശ്യങ്ങള്‍ വൈറല്‍; പെരുന്നയിലെ നാടകീയ രംഗങ്ങളില്‍ ചമ്മലുമായി രാഹുല്‍

    ചങ്ങനാശേരി: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് കൈ കൊടുക്കാതിരുന്ന ഇന്ത്യന്‍ ടീമിനെ ഓര്‍മയില്ലേ. അതുപോലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന് കൈ കൊടുക്കാതെ നിന്ന രമേശ് ചെന്നിത്തല. മാങ്കൂട്ടത്തിലിനെ പരസ്യമായി തള്ളിപ്പറഞ്ഞിട്ടുള്ള ചെന്നിത്തലയ്ക്ക് കൈ കൊടുക്കാന്‍ യാതൊരു ചമ്മലുമില്ലാതെ ഞാന്‍ വളരെ കൂളാണ് ഹു കെയേഴ്‌സ് എന്ന രീതിയില്‍ ചെന്നപ്പോഴാണ് കൈ കൊടുക്കാനോ എന്തിന് മൈന്‍ഡ് ചെയ്യാനോ നില്‍ക്കാതെ ചെന്നിത്തല മാറിപ്പോയത്. ശരിക്കും ചമ്മി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖത്തെ ചിരി വാര്‍ന്നുപോവുകയും ചെയ്തു. കോട്ടയം ചങ്ങനാശേരി പെരുന്നയിലാണ് രാഹുലിനെതിരെ ചെന്നിത്തലയുടെ ഹു കെയേഴ്‌സ് നിലപാടുണ്ടായത്. മന്നം ജയന്തി ആഘോഷത്തിന് പെരുന്നയില്‍ എന്‍എസ്എസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തെ അവഗണിച്ച് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മുഖം കൊടുക്കാതെ നടന്നുനീങ്ങി ഹു കെയേഴ്‌സ് എന്ന് കാണിച്ചുകൊടുത്തത്. ചെന്നിത്തലയോട് സംസാരിക്കാനായി രാഹുല്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മുഖം കൊടുക്കാതെ നടന്നുനീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നിര്‍ബന്ധിത ഗര്‍ഭഛിദ്രമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം മുതിര്‍ന്ന നേതാക്കളായ…

    Read More »
  • Breaking News

    വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കൊഴുകുന്നു; പണം മേടിച്ചവര്‍ ആശങ്കയില്‍; ആര്‍ക്കെല്ലാം വെള്ളാപ്പള്ളി പണം കൊടുത്തുകാണും എന്ന് ജനം; ആരെല്ലാം കൈനീട്ടി കാശുവാങ്ങിക്കാണുമെന്നും ചോദ്യമുയരുന്നു

      തിരുവനന്തപുരം: അങ്ങനെ കൊടുത്തപണത്തിന്റെയും കൈനീട്ടി വാങ്ങിയ പണത്തിന്റെയുമൊക്കെ കണക്കും കണക്കില്ലായ്മയും പുറത്തുവരാന്‍ തുടങ്ങുകയാണെന്ന് വെള്ളാപ്പള്ളിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു. വിളിച്ചുപറയാന്‍ തുടങ്ങിയിട്ടുണ്ട് നടേശന്‍. ഇനി കാര്യങ്ങള്‍ വെടിപ്പാകുമെന്നാണ് ഈ പോക്കുപോകുന്നത് കാണുമ്പോള്‍ തോ്ന്നുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണ്ട് വര്‍ഗീയതയാണ് പുറത്തുവരാറുള്ളതെന്ന് പറഞ്ഞിരുന്നവര്‍ ഇപ്പോള്‍ വെള്ളാപ്പള്ളി വാ തുറക്കുമ്പോള്‍ പണക്കണക്കാണല്ലോ പുറത്തുവരുന്നതെന്ന് പേടിക്കുന്നു. എന്റെ കയ്യില്‍ നിന്ന് കൈനീട്ടി കാശ് വാങ്ങിയപ്പോള്‍ പറഞ്ഞത് അറിയാം എന്ന് സിപിഐക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞപ്പോള്‍ തെറ്റായ വഴിക്ക് ഒരു രൂപ വാങ്ങിയിട്ടില്ലെന്ന് ബിനോയ് വിശ്വത്തിന് മറുപടി കൊടുക്കേണ്ടി വന്നു. വ്യവസായി എന്ന നിലയില്‍ വെള്ളാപ്പള്ളിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിയും വന്നു. തെറ്റായ വഴിക്ക് ഒരു രൂപ പോലും സി പി ഐക്കാര്‍ വാങ്ങില്ലെന്നു തറപ്പിച്ചു പറഞ്ഞ സി പി ഐ സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിക്കാണും, അതല്ലാതെ ഒരു കാശും വാങ്ങിയിട്ടുണ്ടാകില്ല എന്നാണ് അവകാശപ്പെടുന്നത്. അല്ല എന്താണ് ബിനോയ്…

    Read More »
  • Breaking News

    ആർ എസ് എസിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ : അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറഞ്ഞാൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ല: രക്തസാക്ഷികളാകാൻ ക്രിസ്ത്യാനികൾക്കും മടിയില്ലെന്നും സഭാധ്യക്ഷൻ

      കോട്ടയം : കേന്ദ്രസർക്കാരിനും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ പരസ്യമായി രംഗത്തെത്തി. അതിശക്തവും രൂക്ഷവുമായ ഭാഷയിലാണ് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കേന്ദ്രത്തിലെ ബിജെപി സർക്കാരിനും ആർഎസ്എസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ചിരിക്കുന്നത്. അമേരിക്ക ഫോർ അമേരിക്കൻസ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോർ ഹിന്ദൂസ് എന്ന് ആർ എസ് എസ് പറയുന്നുണ്ടെങ്കിൽ അത് ഈ ഇന്ത്യയിൽ ചെലവാകാൻ പോകുന്നില്ലെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കടുത്ത ഭാഷയിൽ ഓർമിപ്പിച്ചിട്ടുണ്ട്. ആർ എസ് എസിന് അങ്ങനെ വല്ല ചിന്തയുണ്ടെങ്കിൽ അത് നടക്കത്തുമില്ല. ക്രിസ്ത്യാനികൾക്ക് അതിനുവേണ്ടി രക്തസാക്ഷികൾ ആകുന്നതിന് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തിൽ കൂടിയും പീഡനത്തിൽ കൂടിയുമാണ്. പീഡനങ്ങളുടെ ചെറുത്തുനിൽപ്പ് ഒന്നാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്മാ.മാർത്തോമാ ശ്ലീഹ ഇന്ത്യയിൽ വന്ന് സുവിശേഷം അറിയിച്ചപ്പോൾ ഇവിടെ ആളുകൾ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ…

    Read More »
  • Breaking News

    വെള്ളാപ്പള്ളിയല്ല എൽഡിഎഫ്: നടേശന്റെ ധാരണ തിരുത്തി ബിനോയ് വിശ്വം : വെള്ളാപ്പള്ളിയുടെ കയ്യിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി: ബിനോയ് വിശ്വമല്ല പിണറായി എന്നു പറഞ്ഞതും നേര് 

        ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധാരണകളെ തച്ചുടച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് തുറന്നടിച്ചുകൊണ്ടാണ് നടേശനെതിരെ ബിനോയ് വിശ്വം വീണ്ടും രംഗത്തെത്തിയത്. ഒരുപാട് മഹാൻമാർ ഇരുന്ന കസേരയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടേതെന്നും അത് വെള്ളാപ്പള്ളി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് എല്ലാ കാര്യവും അറിയാം. അവർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയേയും അറിയാം വെള്ളാപ്പള്ളിയേയും അറിയാം. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ആരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഒരു ഉപദേശവും കാത്തിരിക്കുന്നില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വെള്ളാപ്പള്ളി തൊടുത്തുവിട്ട വിമർശനങ്ങൾക്ക് ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിന് താനില്ല എന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളാപ്പള്ളിയുടെ കൈയിൽ നിന്ന് സിപിഐക്കാർ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിച്ചിട്ടില്ലെന്ന് ബിനോയ് വിശ്വം തുറന്നു സമ്മതിച്ചു . വെള്ളാപ്പള്ളി നടേശൻ ഒരു വ്യവസായിയാണ്.…

    Read More »
Back to top button
error: