Month: January 2026

  • Movie

    “കരുതൽ” ഫെബ്രുവരി 6 മുതൽ…

    ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രം ഫെബ്രുവരി ആറിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൽ ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു . പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മൂന്ന് രാജ്യങ്ങളിയായി (ഇന്ത്യ ,യുഎസ്ഐ, അയർലൻഡ് ) ‘കരുതലി’ന്റെ ചിത്രീകരണം പൂർത്തിയായത്. ഷൈജു കേളന്തറ, ജോസ് കൈപ്പാറേട്ട്, സ്‌മിനേഷ് എന്നിവരുടെ വരികൾക്ക് ജോൺസൻ മങ്ങഴ ആണ് സംഗീതം പകർന്നിരിക്കുന്നത്. പ്രസീത ചാലക്കുടി, പ്രദീപ് പള്ളുരുത്തി, കെസ്റ്റർ, ബിന്ദുജ പി ബി, റാപ്പർ സ്മിസ് എന്നിവരാണ് സിനിമയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് . ഗാനങ്ങൾ…

    Read More »
  • Movie

    ആദ്യ ദിനം 84 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് കളക്ഷനുമായി ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’

    തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ബോക്സ് ഓഫീസിൽ നേടിയത് ബ്ലോക്ക്ബസ്റ്റർ തുടക്കം. ജനുവരി 12 ന് ആഗോള റിലീസായി എത്തിയ ചിത്രം, ജനുവരി പതിനൊന്നിന് രാത്രി നടന്ന പ്രീമിയർ ഷോസ് അടക്കം നേടിയ ഓപ്പണിങ് ആഗോള ഗ്രോസ് 84 കോടിക്ക് മുകളിൽ. ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് ചിത്രം നേടിയത്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിക്കുന്നത്. 488.32K ടിക്കറ്റുകളാണ് 24 മണിക്കൂർ കൊണ്ട് ചിത്രത്തിന്റേതായി ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഒരു പ്രാദേശിക ഭാഷ ചിത്രം നേടുന്ന ഏറ്റവും വലിയ ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും സ്വന്തമാക്കിയത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിരഞ്ജീവിയുടെ മാസ്സിനൊപ്പം…

    Read More »
  • Breaking News

    നിൽക്കണോ അതോ പോണോ : തീരുമാനമെടുക്കാൻ ആവാതെ ത്രി ശങ്കുവിൽ ജോസ് കെ മാണി : യുഡിഎഫിൽ പോയാൽ എന്തിന് എൽഡിഎഫ് വിട്ടുവെന്ന് ഉത്തരം പറയേണ്ടി വരും : മുന്നണി മാറ്റം ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എംഎൽ എ

      പ​ത്ത​നം​തി​ട്ട: എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക് കേരളം അതോ എൽഡിഎഫിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മുന്നണി വിട്ടു പോയാൽ എന്തിന് എൽഡിഎഫ് വിട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ജോസ് കെ മാണിക്ക് കഴിയില്ല. കാരണം എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ കാ​ലം മു​ത​ൽ ചോ​ദി​ക്കു​ന്ന​ത് എ​ല്ലാം ന​ൽ​കി​യാ​ണ് ഇടതു മു​ന്ന​ണി ജോ​സി​നെ ഒ​പ്പം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടെന്ന് മുന്നണി വിട്ടു പോകുമ്പോൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഒരു കാരണം പോലും ജോസ് കെ മാണിക്ക് ഇല്ല. ഒരു കാരണവുമില്ലാതെ മറുകണ്ടം ചാടിയാൽ കേരള കോൺഗ്രസിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ മാണിയോട് പാർട്ടിക്കുള്ളിലുള്ളവർ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഇടതുമുന്നണി വിടാൻ തീരുമാനിച്ചാൽ പാർട്ടി എംഎൽഎമാർ തനിക്കൊപ്പം ഉണ്ടാകില്ല എന്ന കാര്യവും ജോസ് കെ മാണിക്ക് ഏറെക്കുറെ…

    Read More »
  • Breaking News

    മാങ്കൂട്ടത്തിലിന്റെ ഫോണിൽ പ്രമുഖരുടെ ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം: രാഹുൽ മൊബൈൽ പാസ്‌വേഡ് നൽകാത്തതിന്റെ കാരണം പലതും പുറത്തുവരും എന്ന ഭയം കൊണ്ടെന്നും സൂചന: ഫോൺ ഓപ്പൺ ചെയ്യാനുള്ള ടെക്നിക്കൽ മാർഗങ്ങൾ തേടി അന്വേഷണസംഘം : ഇനിയും കിട്ടിയിട്ടില്ലാത്ത ലാപ്ടോപ്പിലും രഹസ്യങ്ങളേറെയെന്ന് നിഗമനം  

        തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണിൽ പല പ്രമുഖരുടെയും ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം. അറസ്റ്റിലായെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകാൻ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത് . പലതവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതുവരെയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായ തെളിവുകൾ എന്തെങ്കിലും ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘത്തിന് സംശയമുണ്ട്. രാഹുൽ ഫോൺ തുറക്കാൻ സമ്മതിക്കാത്തത് അതുകൊണ്ടാണെന്നാണ് നിഗമനം.ലാപ്ടോപ്പ് ഇതുവരെയും രാഹുൽ നൽകാത്തതും ഇതേ കാരണം കൊണ്ട് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഫോൺ രാഹുലിന്റെ പാസ്‌വേഡ് ഇല്ലാതെ ഓപ്പൺ ചെയ്യുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം പോലീസ് തേടുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് നടത്തി.    തിരുവല്ലയിലെ…

    Read More »
  • Breaking News

    എല്‍ഡിഎഫ് മികച്ച പരിഗണന നല്‍കിയിട്ടും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കുന്നത് മുസ്ലിം ലീഗിന് ‘ചെക്ക്’ വയ്ക്കാനോ? ലീഗിന്റെ അളവില്‍ കവിഞ്ഞ സ്വാധീനത്തിന് മറുമരുന്ന്; പാലാ മുതല്‍ കുട്ടനാടുവരെ ഫലങ്ങള്‍ മാറിമറിയും; ബുദ്ധികേന്ദ്രം കത്തോലിക്കാസഭ?

    പാലാ: കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് മുന്നണിവിട്ടു യുഡിഎഫിലേക്ക് എത്തുമെന്ന ചര്‍ച്ച സജീവമാണ്. മറിച്ചു പാര്‍ട്ടി പിളര്‍ന്ന് ഒരുവിഭാഗം എല്‍ഡിഎഫിലും മറ്റൊന്നു യുഡിഎഫിലും എത്തുമെന്നും ചര്‍ച്ചകള്‍ പറയുന്നു. ഒന്നും പറയാറായിട്ടില്ല എങ്കിലും അണികള്‍ക്ക് ഏറെയും യുഡിഎഫ് മനസാണ് എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. എന്നാല്‍, യുഡിഎഫില്‍ അളവില്‍ കവിഞ്ഞു സ്വാധീനമുറപ്പിക്കുന്ന ലീഗിനുള്ള മറുമരുന്നാണു കേരള കോണ്‍ഗ്രസ് മാണിയെന്നു വിലയിരുത്തുന്നവരുണ്ട്. മുസ്ലിം ഭൂരിപക്ഷ പാര്‍ട്ടിയായ ലീഗിന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പാര്‍ട്ടിയായ മാണി വിഭാഗംതന്നെയാണു മറുപടിയെന്ന നിലയിലാണു കാര്യങ്ങള്‍. യുഡിഎഫ് വിജയം നേടിയാല്‍ അതില്‍ മോശമല്ലാത്ത എണ്ണം സീറ്റുകള്‍ ലീഗിന്റെയാകുമെന്നു വ്യക്തമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകള്‍ ലീഗ് തൂത്തുവാരിയത് ഉദാഹരണം. ഇതു മുന്നില്‍കണ്ടാണ് യുഡിഎഫിലെ ക്രിസ്ത്യന്‍ ലോബിയുടെ നീക്കമെന്നു വിലയിരുത്തുന്നവരുമുണ്ട്. പാല, കാഞ്ഞിരപ്പള്ളി അടക്കമുള്ള കോട്ടയം ജില്ലയുടെ മലയോര മേഖലകളിലെല്ലാം കേരളാ കോണ്‍ഗ്രസിനു ചെറുതല്ലാത്ത പിടിയുണ്ട്. അപ്പോഴും കേരള കോണ്‍ഗ്രസിനു പാര്‍ട്ടി വിടാന്‍ പ്രത്യേകിച്ചു കാരണമൊന്നും ഉണ്ടാകില്ല. എല്‍ഡിഎഫില്‍…

    Read More »
  • Breaking News

    ‘ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന് ഇരയായ മറ്റൊരു സ്ത്രീയെ വിചാരണ ചെയ്യാന്‍ അവകാശമില്ല’; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ പരാതി നല്‍കി അതിജീവിത; സിപിഐയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയപാടെ പുലിവാല് പിടിച്ച് നേതാവ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയാത്ത നിലപാട്

    അടൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കി അതിജീവിത. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു. അടുത്തിടെ സിപിഐയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. ഫെയ്‌സ്ബുക്ക്‌ ൈലവിലാണ് ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്. അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും ശ്രീനാദേവി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണം. നിലവിലെ പരാതികളില്‍ സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന…

    Read More »
  • Breaking News

    അയ്യപ്പന്റെ വാജിവാഹനം തന്ത്രിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു; വര്‍ഷങ്ങളുടെ പഴക്കം; 11 കിലോ തൂക്കം; ദ്വാരപാലക പാളി കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജിവാഹനം’ ഏറ്റെടുത്തു. തന്ത്രിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലത്തെ കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ വാജിവാഹനം തന്ത്രിയുടെ കൈവശമിരിക്കുന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വാജിവാഹനം തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി തന്ത്രിമാര്‍ക്ക് ലഭിക്കുന്ന അവകാശമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വിവാദമായതോടെ ഇത് തിരികെ എടുക്കണമെന്ന് കാട്ടി തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇത് ഏറ്റെടുക്കാന്‍ ദേവസ്വം കമ്മീഷണറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നീണ്ടുപോയി. കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം വാജിവാഹനം കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കോടതിയില്‍ ഹാജരാക്കിയ സാഹചര്യത്തില്‍, ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുമോ അതോ കേസിന്റെ ഭാഗമായി സൂക്ഷിക്കുമോ എന്ന കാര്യത്തില്‍ കോടതിയാകും അന്തിമ തീരുമാനമെടുക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള…

    Read More »
  • Breaking News

    ‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…

    തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമുള്ള കുറിപ്പാണ് രാഹുലുമായി ബന്ധപ്പെട്ട വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ചിട്ടുള്ളത്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ, നിന്നെ ഞാൻ സ്ഥിരമായി കിടത്തും എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കുമെന്നാണ് ഹാരിസ് കുറിച്ചത്. ‘പീഡനം… പീഢനം…. പീഠനം’ ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഹാരിസ് കുറിപ്പ് തുടങ്ങുന്നത്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പീഡനം… പീഢനം….…

    Read More »
  • Breaking News

    ജോസ് കെ മാണി ദുബായിയിൽ നിന്ന് കേരളത്തിൽ പറന്നിറങ്ങുക യുഡിഎഫിലേക്കോ: ആകാംക്ഷയോടെ രാഷ്ട്രീയ കേരളം : മുന്നണി മാറ്റ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് എന്ന് സൂചന : തന്ത്രങ്ങൾ മെനയുന്നത് ദുബായിയിൽ 

        തിരുവനന്തപുരം: ദുബായിയിൽ ഇപ്പോഴുള്ള ജോസ് കെ മാണി കേരളത്തിലേക്ക് പറന്നിറങ്ങുക യുഡിഎഫ് മുന്നണിയിലേക്ക് ആയിരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന് പ്രചരണം ശക്തമായിരിക്കുകയാണ്. മുന്നണി വിട്ടു പോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും മറ്റും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ജോസ് കെ മാണിയുടെ നിലപാട് മറ്റൊന്നാണ് എന്ന സൂചനകൾ ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്നു. കെ.എം.മാണിയുടെ പ്രിയ പുത്രനെ ഇടതു ക്യാമ്പിൽ നിന്നും വലതു ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള വലിയ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് ആണെന്നാണ് പുതിയ വിവരം. കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾ മുസ്‌ലിം ലീഗിന്റെ മധ്യസ്ഥതയിൽ ദുബായിൽ നടക്കുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട് . ലീഗ് നേതാവും ഗൾഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കുടുംബവും നിലവിൽ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് മുമ്പും മുന്നണിമാറ്റ…

    Read More »
  • Breaking News

    ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം- അയിഷ പോറ്റി

    തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയായിരുന്ന അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് സമരവേദിയിൽവെച്ച് പോറ്റിക്ക് അംഗത്വം നൽകി. ഇത്തവണ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുമായി അകന്നിരുന്നു. മൂന്നുതവണ കൊട്ടാരക്കരയിൽനിന്ന് എംഎൽഎയായിട്ടുണ്ട്. അതേസമയം മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവർ കോൺഗ്രസിലെത്തുന്നത്. തൻറെ പ്രസ്ഥാനം തന്നെ ഒരുപാട് വിഷമിപ്പിച്ചെന്ന് അവർ കോൺഗ്രസ് വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോ എന്ന് പലർക്കും ചിന്തിക്കാം. ഇതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ വരും ദിവസങ്ങളിൽ കേൾക്കുമെന്ന് ഉറപ്പാണ്. സഖാക്കൾക്ക് എല്ലാം എന്നോട് ദേഷ്യമുണ്ടാകാം. വിമർശനങ്ങൾ നേരിടണം- അവർ പറഞ്ഞു. അതുപോലെ എന്റെ നാടാണ് എന്നെ വളർത്തിയത്. സത്യസന്ധമായി ആളുകളുമായി ഇടപെടണം. ഞാനൊരു അധികാര മോഹിയല്ല. ആരെയും കുറ്റപ്പെടുത്താൻ എനിക്ക് സാധിക്കില്ല. ഞാൻ എന്നും മനുഷ്യനോടൊപ്പം നിൽക്കുന്നയാളാണ്.…

    Read More »
Back to top button
error: