Month: January 2026
-
Breaking News
എടുത്ത തീരുമാനങ്ങളെല്ലാം ആനമണ്ടത്തരം !! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!!പ്രസിഡന്റെടുത്ത തീരുമാനങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ, യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശം 49 ശതമാനം പേർ- സർവേ ഫലം
വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശമായെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, മെച്ചപ്പെട്ടതായി 32 ശതമാനം അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപാണെന്നാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19…
Read More » -
Breaking News
‘എന്റെ കുടുംബം തകര്‍ത്തത് ഉമ്മന്‍ചാണ്ടി, കുടുംബം ഇല്ലാതാക്കി, മക്കള്‍ വേര്‍ പിരിഞ്ഞു’; ചാണ്ടി ഉമ്മനു മറുപടിയുമായി ഗണേഷ് കുമാര്‍; ‘സിബിഐക്ക് അനുകൂല മൊഴി നല്‍കിയിട്ടും മന്ത്രിസ്ഥാനത്തില്‍ വഞ്ചനകാട്ടി’
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. മധ്യസ്ഥത വഹിച്ച് തന്റെ കുടുംബം ഇല്ലാതാക്കി. മക്കള്‍ വേര്‍പിരിയാന്‍ കാരണം ഉമ്മന്‍ചാണ്ടിയെന്നും തന്നെ ദ്രോഹിക്കുകയും ചതിക്കുകയും ചെയ്‌തെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് ഞാന്‍ പറഞ്ഞില്ല. അന്ന് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സിബിഐക്ക് മൊഴി നല്‍കി. മന്ത്രിസ്ഥാനം മടക്കിനല്‍കാമെന്ന് പറഞ്ഞു വഞ്ചിക്കുകയായിരുന്നെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്‌ക്കെതിരെയും ഗണേഷ് രംഗത്തെത്തി. കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ നടത്തിയ ആരോപണം തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ഇത്രയുംകാലം ചാണ്ടി ഉമ്മന്‍ എവിടെയായിരുന്നു? ക്രൈസ്തവ വിഭാഗത്തെ ഇളക്കി വിടുകയാണ് ചാണ്ടിയുടെ ലക്ഷ്യം. കള്ള സാക്ഷി പറയാന്‍ പാടില്ലെന്ന ബൈബിള്‍ വചനവും ഗണേഷ് കുമാര്‍ ഉദ്ധരിച്ചു. പ്രകോപനമുണ്ടാകാന്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മനസാക്ഷി ഗണേഷിനോട് ചിലത് ചോദിക്കുന്നുണ്ടാകാം, കുറ്റബോധത്താലുള്ള പ്രതികരണമാണിതെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. കൂടുതല്‍ പറയുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.…
Read More » -
Breaking News
കെ റെയില്‍ അല്ല, കേന്ദ്രത്തിന്റെ അതിവേഗ റെയില്‍ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന; ഡിപിആര്‍ തയാറാക്കല്‍ ചുമതല ഡിഎംആര്‍സിക്ക്; ഇ. ശ്രീധരന്‍ നേതൃത്വം വഹിക്കും; പൊന്നാനിയില്‍ ഓഫീസ്; സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മാറ്റംവരുത്തും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സെമി ഹൈസ്പീഡ് പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതി അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ കേരളത്തില്‍ അതിവേഗ റെയില്‍പാത പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നു സൂചന. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിക്കായി ഡിപിആര്‍ (വിശദ പദ്ധതിരേഖ) തയാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ചുമതലപ്പെടുത്തിയതായാണ് വിവരം. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയാറാക്കുക. ഇതിനായി പൊന്നാനിയില്‍ ഓഫിസ് തുറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍പ് 2009ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയാറാക്കി തുടങ്ങിയിരുന്നു. ഇതില്‍ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതിയെന്നാണ് സൂചന. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 430 കിലോമീറ്റര്‍ നീളത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അതിവേഗപാതയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുമെന്നും പ്രതീക്ഷയുണ്ട്. ഇതാടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്.…
Read More » -
NEWS
റിലയന്‍സ് ഡിജിറ്റല്‍ ഡിജിറ്റല്‍ ഇന്ത്യ സെയില്‍: ഇലക്ട്രോണിക്‌സ് വിപണിയില്‍ വമ്പന്‍ ഓഫറുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ എല്ലാത്തരം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളും മികച്ച വിലയില്‍ വാങ്ങാനുള്ള അസുലഭ അവസരം ഓഫറുകള്‍ ജനുവരി 26ന് അവസാനിക്കും രാജ്യത്തെ എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലും വിലക്കിഴിവുകള്‍ ലഭ്യമാണ്
കൊച്ചി: ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആവേശവാര്‍ത്തയുമായി റിലയന്‍സ് ഡിജിറ്റലിന്റെ ‘ഡിജിറ്റല്‍ ഇന്ത്യ സെയില്‍’ വീണ്ടും എത്തിയിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് വില്‍പന മേളകളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ സെയില്‍ ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് നടക്കുന്നത്. ഏറ്റവും പുതിയ ഗാഡ്‌ജെറ്റുകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന വമ്പിച്ച വിലക്കിഴിവുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയാണ് ഈ വില്‍പന മേളയുടെ പ്രധാന ആകര്‍ഷണം. രാജ്യത്തുടനീളമുള്ള എല്ലാ റിലയന്‍സ് ഡിജിറ്റല്‍, മൈജിയോ സ്‌റ്റോറുകളിലും, ഓണ്‍ലൈനായി www.reliancedigital.in എന്ന വെബ്‌സൈറ്റിലും ഈ ഓഫറുകള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ലാഭം കൊയ്യാം ഉല്‍പ്പന്നങ്ങള്‍ക്ക് നേരിട്ടുള്ള വിലക്കിഴിവിന് പുറമെ വിവിധ തലങ്ങളിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഡിജിറ്റല്‍ ഇന്ത്യ സെയിലിന്റെ പ്രധാന സവിശേഷതയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് ബാങ്ക് ഡിസ്‌കൗണ്ടുകള്‍ നല്‍കുമ്പോള്‍, വലിയ തുക ഒറ്റയടിക്ക് മുടക്കാന്‍ സാധിക്കാത്തവര്‍ക്ക് കണ്‍സ്യൂമര്‍ ലോണ്‍ ക്യാഷ്ബാക്ക്…
Read More » -
Kerala
ജി.പി.എസ് ഇന്റർനാഷണലിന് കേംബ്രിഡ്ജ് പുരസ്കാര തിളക്കം
കൊച്ചി: കേംബ്രിഡ്ജ് അസസ്‌മെന്റ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ നൽകുന്ന 2026-ലെ ‘ഔട്ട്സ്റ്റാൻഡിങ് കേംബ്രിഡ്ജ് ലേണർ’ പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണലിന്. 2024 നവംബറിൽ നടന്ന പരീക്ഷയിൽ ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മാസിൻ ഷഫീഖ് അഹമ്മദാണ് ‘ഹൈ അച്ചീവ്‌മെന്റ്’ പുരസ്‌കാരത്തിന് അർഹനായത്. ലോകമെമ്പാടുമുള്ള 40-ലധികം രാജ്യങ്ങളിലെ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്. 2011 മുതൽ മിക്കവാറും എല്ലാ വർഷങ്ങളിലും ജി.പി.എസ് ഇന്റർനാഷണലിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കാറുണ്ട്. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സെന്റർ ഹെഡ് ശ്രീദേവി എൻ.ആർ പറഞ്ഞു. ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളെ ഉന്നത വിജയങ്ങളിലേക്ക് നയിക്കാൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
Read More » -
Movie
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ റിലീസായി
അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിലെ അസ്സൽ സിനിമാ എന്ന ഗാനം റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും…
Read More » -
Breaking News
ശ്വാന വീരന്മാർ കുരച്ചു കൊള്ളുക: സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും:എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ: ബേബിയെ അഭിനന്ദിച്ച് ചെറിയാൻ ഫിലിപ്പും
തൃശൂർ : ഒരു പാത്രം കഴുകി വെച്ചതിന്റെ പേരിൽ സഖാവ് ബേബിയെ കൂട്ടം ചേർന്ന് ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചാൽ സിപിഎമ്മുകാർ നോക്കിയിരിക്കില്ല. ഒന്നിന് പുറകെ ഒന്നായി ബേബിക്കുവേണ്ടി നേതാക്കളും സാധാരണക്കാരും പാത്ര പരിഹാസത്തിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും ബേബിയുടെ ഭാര്യ ബെറ്റിക്കും പിന്നാലെ മന്ത്രി ആര് ബിന്ദു ഫേയ്സ്ബുക്കിലൂടെ പരിഹസിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്തു. ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ…
Read More » -
Breaking News
പാത്ര വിവാദം കഴുകി തീരുന്നില്ല : ബേബിയെ അഭിനന്ദിച്ച് സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി : ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്: നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്… നിങ്ങൾ നിങ്ങളെ പോലെയാണ് മറ്റുള്ളവരും എന്ന് കരുതുന്നു
തിരുവനന്തപുരം:ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവച്ചതിന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയ്ക്കെതിരായ പരിഹാസങ്ങളും ട്രോളുകളും തുടരുമ്പോൾ ബേബിക്ക് പൂർണ്ണ പിന്തുണയുമായി സഹധർമ്മിണി ബെറ്റി ലൂയിസ് ബേബി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എത്തി.തന്റെ പ്രിയതമനെ പരിഹസിക്കുന്നവർക്കെതിരെ ചുട്ട മറുപടിയാണ് ബെറ്റി ഫേയ്സ്ബുക്കിലൂടെ കൊടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി നൽകിയ വിശദീകരണത്തോട് സാമ്യമുള്ള മറുപടി തന്നെയാണ് ബെറ്റിയും നൽകിയിരിക്കുന്നത്. ഞങ്ങൾ സഖാക്കൾ ഇങ്ങനെയൊക്കെയാണ്. ഏ കെ ജി സെന്ററിലും, ഏ കെ ജി ഭവനിലും, ജില്ലാ കമ്മിറ്റി ഓഫീസുകളിലും മെസ്സിൽ നിന്നും ഭക്ഷണം കഴിച്ചശേഷം അവരവർ കഴിച്ച പാത്രങ്ങൾ സഖാക്കൾ സ്വയം കഴുകി വെക്കുന്ന സമ്പ്രദായമാണുള്ളത്. ബേബി സ്വന്തം വീട്ടിലും അടുപ്പമുള്ള മറ്റു സ്ഥലങ്ങളിലും അങ്ങിനെതന്നെ ചെയ്യുന്നു. ഞങ്ങൾക്കതിൽ അഭിമാനമേയുള്ളൂ. ഞങ്ങളുടെ വീടുകളിൽ സഹായത്തിന് ആരുമില്ലാത്തപ്പോൾ എനിക്കോ ചിഞ്ചുവിനോ ആവലാതി ഇല്ല. ഞങ്ങൾ അറിയാതെയും പറയാതെയും അപ്പുവും ബേബിയും വീട്ടിലെ പാത്രങ്ങൾ നല്ല വൃത്തിയായി തന്നെ കഴുകി വെച്ചിട്ടുണ്ടാകുമെന്നാണ്…
Read More » -
Movie
പ്രകമ്പനം ജനുവരി മുപ്പതിന്ന്. റിലീസ് ഡേറ്റ് പ്രഖ്യാപിച്ച്
വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ വേൾഡ് വൈഡ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജനുവരി മുപ്പതിന് പ്രദർശനത്തിനെ ത്തുന്നു. നവരസ ഫിലിംസ് & സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ബാനറിൽ ശ്രീജിത്ത് കെ. എസ്, കാർത്തികേയൻ. എസ്.,സുധീഷ് എൻ. എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ – പ്രൊഡ്യൂസേർസ് – വിവേക് വിശ്വം, ഐ.എം. പി.. മോൻസി, ബ്ലെസ്സി, റിജോഷ്ദി ലോർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – അഭിജിത്ത് സുരേഷ്.- ഒരുകാംബസ്സും, ഹോസ്റ്റൽ ജീവിതവുമാണ് പൂർണ്ണമായും, ഹ്യൂമർ പശ്ചാത്തലത്തിലൂടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും, വ്യത്യസ്ഥമായ കാഴ്ച്ചപ്പാടുകളുംവിശ്വാസങ്ങളുമുള്ള ഒരു സംഘം ചെറുപ്പക്കാരുടെ രസകരമായ ഹോസ്റ്റൽ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. യൂത്തിന്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം, അടിപൊളി ച്ചിത്രമാണിത്. ഗണപതി, സാഗർ സൂര്യ, സോഷ്യൽ മീഡിയാ താരം അമീൻ, ശീതൾ ജോസഫ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, ലാൽ ജോസ്, Iപി.പി. കുഞ്ഞികൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ നവാസ്, ഗായത്രി…
Read More » -
Movie
തെരേസ സാമുവലായി ലെന! ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന ബിജു മേനോൻ – ജോജു ജോർജ്ജ് ചിത്രം ‘വലതുവശത്തെ കള്ളനിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ
സംവിധായകൻ ജീത്തു ജോസഫ്, ക്രൈം ഡ്രാമ ജോണറിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ൽ ലെന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. തെരേസ സാമുവൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ലെന എത്തുന്നത്. ചിത്രത്തിൽ ജോജു ജോര്‍ജ്ജ് അവതരിപ്പിക്കുന്ന സാമുവൽ ജോസഫിന്‍റെ ഭാര്യയുടെ വേഷത്തിലാണ് ലെന എത്തുന്നതെന്നാണ് സൂചന. ആന്‍റണി സേവ്യർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രം ജനുവരി 30-ന് തിയറ്ററുകളിൽ എത്തും. ‘വലതുവശത്തെ കള്ളൻ’ തന്‍റെ തിരിച്ചുവരവ് ചിത്രമാണെന്നും സിനിമയിൽ നിന്ന് ഒന്നരവർഷത്തെ ബ്രേക്ക് ഉണ്ടായിരുന്നെന്നും ഇനി തുടർന്ന് സിനിമയിൽ സജീവമാകുമെന്നും ലെന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം…
Read More »