Month: December 2025
-
Breaking News
കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ മുഖം നഷ്ടപ്പെട്ട് ‘രാഹുല്‍ വില്‍ ഡു ഗ്രേറ്റ് തിംഗ്‌സ്’ എന്നു പറഞ്ഞ ഷാഫി പറമ്പില്‍ എംപിയും; പരാതികളുടെ സ്വഭാവത്തെക്കുറിച്ച് ആദ്യംമുതല്‍ അറിഞ്ഞു; എന്നിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട്ടേക്കു വിളിച്ചുവരുത്തി എംഎല്‍എയുമാക്കി; നടപടി വൈകുന്നത് മാങ്കൂട്ടത്തിലിന്റെ ഭീഷണി ഭയന്നെന്നും സംശയം
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകയായ എം.എ. ഷഹനാസിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ഷാഫി പറമ്പില്‍ എംപിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാക്കുന്നതിനു മുമ്പ് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും പുച്ഛമായിരുന്നു പ്രതികരണമെന്നുമാണ് എഴുത്തുകാരിയും പ്രസാധകയുമായ എം.എ. ഷഹനാസ് സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ തനിക്കൊപ്പം ഒറ്റയ്ക്കു വരണമെന്നു രാഹുല്‍ ആവശ്യപ്പെട്ടെന്നു പിന്നീട് അവര്‍ മാധ്യമങ്ങള്‍ക്കു മുന്നിലും വെളിപ്പെടുത്തി. രാഹുലിന്റെ പീഡനങ്ങള്‍ പുറത്തുവന്നപ്പോള്‍ വീണ്ടും സന്ദേശമയച്ചപ്പോള്‍ വിഷാദം സ്ഫുരിക്കുന്ന ‘സ്‌മൈലി’ ആയിരുന്നു മറുപടിയായി ലഭിച്ചതെന്നും ഇവര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചയില്‍ പറഞ്ഞു. രാഹുലിന്റെ ഇത്തരം സ്വാഭാവ വൈകൃതങ്ങളെക്കുറിച്ച് ഷാഫി പറമ്പിലിനെ നേരിട്ട് അറിയിച്ചിട്ടും അയാള്‍ അതിനെ പരിഹാസപൂര്‍വം അവഗണിച്ചു എന്ന് മാത്രമല്ല ഇത്തരമൊരു ലൈംഗിക വൈകൃതനെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആക്കുവാന്‍ പരിശ്രമിക്കുകയും ചെയ്തു എന്ന് ഷഹനാസ് പറയുമ്പോള്‍ തകര്‍ന്ന് വീഴുന്നത് ഷാഫി പറമ്പിലിന്റെ ഇമേജ് കൂടിയാണെന്നു രാഷ്ട്രീയ വിമര്‍ശകനായ ബഷീര്‍ വള്ളിക്കുന്ന് എഴുതുന്നു. ഷഹനാസ് ഒരു ഇടത്പക്ഷക്കാരിയല്ല, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. ഈ…
Read More » -
Breaking News
615 കപ്പലുകളെത്തിയ ഒരു വര്‍ഷം; റെക്കോഡുകളിട്ട് മുന്നേറി വിഴിഞ്ഞം തുറമുഖം; ആദ്യ വര്‍ഷം ലക്ഷ്യമിട്ട നേട്ടം പത്തു മാസം കൊണ്ട് നേടി; എത്തിയതില്‍ ലോകത്തെ ഏറ്റവും വലിയ കപ്പലും; ഇനി വേണ്ടത് റെയില്‍- റോഡ് ബന്ധിപ്പിക്കല്‍
തിരുവനന്തപുരം: സമുദ്ര ചരക്കുഗതാഗതത്തില്‍ പുതിയ ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് തുറമുഖത്തിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ഇതുവരെ 615 കപ്പലുകള്‍ തുറമുഖത്തെത്തിയെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 13.2 ലക്ഷം ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. ആദ്യ വര്‍ഷം 10 ലക്ഷം ടി.ഇ.യു ആയിരുന്നു ലക്ഷ്യം. എന്നാല്‍ ആദ്യ പത്തുമാസം കൊണ്ട് തന്നെ ഈ നേട്ടം കൈവരിക്കാനായി. ഇന്ത്യയില്‍ ഇത്രയും വേഗത്തില്‍ 10 ലക്ഷം ടി.ഇ.യു ചരക്ക് നീക്കം സാധ്യമാക്കിയ റെക്കോഡും വിഴിഞ്ഞത്തിന് സ്വന്തമാണെന്നും അദ്ദേഹം പറഞ്ഞു. 399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍ (യുഎല്‍സിവി) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റേത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണെന്നും മന്ത്രി പറയുന്നു. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള…
Read More » -
Breaking News
‘വീടു നിര്‍മിക്കാന്‍ കഴിയാത്തത് സര്‍ക്കാര്‍ ആദ്യമേ നിയമം ഉണ്ടാക്കാത്തതിനാല്‍’; യൂത്ത് കോണ്‍ഗ്രസിന്റെ 30 വീടുകളുടെ കാര്യത്തില്‍ പുതിയ നുണയുമായി ഒ.ജെ. ജനീഷ്; കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ വഞ്ചിതരായത് പണം വാങ്ങിപ്പോയ 104 വീട്ടുകാര്‍; പ്രാദേശിക നേതൃത്വത്തെ പദ്ധതിയേല്‍പ്പിക്കാന്‍ പ്രിയങ്കയ്ക്കും വിശ്വാസമില്ല; സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുക ഒരുകോടി രൂപയുടെ ആസ്തി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച 30 വീടുകളുടെ നിര്‍മാണം എങ്ങുമെത്താത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിച്ചു വിചിത്ര വാദവുമായി സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ്. വയനാട്ടിലെ ഭൂമികള്‍ക്കുള്ള നിയമക്കുരുക്ക് ആദ്യമേതന്നെ സര്‍ക്കാര്‍ പരിഹരിക്കാത്തതാണു വീടു നിര്‍മാണം നടക്കാത്തതിനു കാരണമെന്നാണ് ജനീഷിന്റെ വാദം. വീടു നിര്‍മാണത്തിന് ഒരിഞ്ചു ഭൂമിപോലും വാങ്ങാന്‍ ശ്രമിക്കാതെയാണ് സര്‍ക്കാരിനെ പഴിച്ചു വീണ്ടും രംഗത്തുവന്നത്. എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തത് മാസങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഒടുവിലാണ്. ആദ്യം ഇവിടുത്തെ ഭൂമിക്കു മതിയായ പണം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. ആദ്യം നിശ്ചയിച്ച തുകയില്‍നിന്ന് കോടികള്‍ വീണ്ടും വിലകൂട്ടേണ്ടിവന്നു. തുടര്‍ന്നാണു സര്‍ക്കാര്‍ വീടു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍, ഭവന നിര്‍മാണത്തിനു മുന്നോട്ടു വരുന്ന സംഘടനകള്‍ ഏറ്റെടുക്കുന്ന ഭൂമികളെ നിയമക്കുരുക്കില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് ആദ്യമേതന്നെ ഉത്തരവ് ഇറക്കാമായിരുന്നു എന്നാണ് ജനീഷിന്റെ വാദം. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മാത്രമാണ് ആ തീരുമാനം എടുത്തത്. ഏറ്റെടുത്തത് തോട്ട ഭൂമി തന്നെയാണ്.…
Read More » -
Breaking News
മാര്‍ക്രവും ബ്രെവിസും ശക്തമായി തിരിച്ചടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തേറ് മറന്നു ; വിരാട്‌കോഹ്്‌ലിയും ഋതുരാജ് ഗെയ്ക്ക്‌വാദും സെഞ്ച്വറി നേടിയിട്ടും രക്ഷയുണ്ടായില്ല, രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്ക ചൂണ്ടി
റായ്പൂര്‍: റാഞ്ചിയിലെ തോല്‍വിക്ക് റായ്പൂരില്‍ പകരം വീട്ടി ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്ക് എതിരേയുള്ള ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ സെഞ്ച്വറിയുടേയും മാത്യൂ ബ്രീസ്‌ക്കേ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ദ്ധശതകത്തിന്റെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരം വിരാട്‌കോഹ്്‌ലിയുടേയും ഋതുരാജ് ഗെയ്ക്ക്‌വാദിന്റെയും സെഞ്ച്വറികള്‍ പാഴായി. ഇതോടെ ഏകദിന പരമ്പര 1-1 എന്ന നിലയില്‍ തുല്യതയിലായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 358 റണ്‍സ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ബ്രെവിസിന്റെയും വെടിക്കെട്ടായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍കൂട്ടായത്. 98 പന്തില്‍ 10 ബൗണ്ടറിയും നാലു സിക്‌സറും അടിച്ച മാര്‍ക്രം 110 റണ്‍സ് എടുത്തു. ഒപ്പം നിന്ന ബ്രീസ്‌കെ 68 റണ്‍സും നേടി. 64 പന്തിലായിരുന്നു ബ്രീസ്‌കെയുടെ അര്‍ദ്ധശതകം. മാര്‍ക്രം അടിച്ചു തകര്‍ത്തപ്പോള്‍ ബ്രീസ്‌കെ നങ്കൂരമിട്ടു കളിച്ചു. പിന്നാലെ വന്ന ഡെവാള്‍ഡ് ബ്രെവിസും അര്‍ദ്ധ…
Read More » -
Breaking News
മധ്യസ്ഥം വഹിച്ചെന്ന കേന്ദ്രമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ജോണ്‍ബ്രിട്ടാസ് ; പിഎം ശ്രീ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യം ; ഇടപെട്ടിട്ടില്ലെന്ന് എംപി
തിരുവനന്തപുരം: പിഎം ശ്രീ കരാര്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ കാര്യമാണെന്നും അതില്‍ ഇടപെടേണ്ട ആവശ്യം തനിക്കില്ലെന്നും ജോണ്‍ ബ്രിട്ടാസ് എംപി. കരാര്‍ ഒപ്പിടാന്‍ താന്‍ മധ്യസ്ഥം വഹിച്ചെന്ന ആരോപണം തള്ളി. ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി. എന്‍ഇപിയുടെയും പിഎം ശ്രീയുടെയും പേര് പറഞ്ഞ് കേരളത്തിന് ലഭിക്കേണ്ട ഫണ്ട് തടഞ്ഞുവെക്കുകയാണ് ചെയ്യുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ജോണ്‍ ബ്രിട്ടാസ് എംപി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ മന്ത്രി ധര്‍മ്മേന്ദ്രപ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളിലൂടെ കേരളത്തെ ആക്രമിക്കുകയാണ് കേന്ദ്രമന്ത്രി ചെയ്തത്. കര്‍ണാടക, ഹിമാചല്‍ സര്‍ക്കാരുറുകള്‍ യഥേഷ്ടം ഫണ്ട് വാങ്ങി. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ്, മറ്റ് പ്രതിപക്ഷ സര്‍ക്കാരുകളുടെ നിലപാടുകളെ ദുര്‍ബലമാക്കിയതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
Read More » -
Breaking News
ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ നേരത്തേ ; കിട്ടാന്‍ പോകുന്നത് 400 രൂപ കൂട്ടി 2000 രൂപ വീതം, 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാന്‍ ധനവകുപ്പ് അനുവദിച്ചത്് 1050 കോടി
തിരുവനന്തപുരം: ക്രിസ്മസ്, പുതു വത്സരം പ്രമാണിച്ച് ക്ഷേമ പെന്‍ഷന്‍ ഇത്തവണ 2000 രൂപവീതം കിട്ടും. വര്‍ധിപ്പിച്ച തുകയോട് കൂടിയ പെന്‍ഷന്‍ ഇത്തവണ നേരത്തെ നല്‍കാനാണ് തീരുമാനം. 62 ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ ഈ മാസം 15 മുതല്‍ നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അനുവദിച്ചു. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും. ഒമ്പതര വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 80,…
Read More » -
Breaking News
പല പരാതികളും കിട്ടിയിട്ടുണ്ട് സംരക്ഷിക്കുന്നത് ഷാഫി ; രാഹുല്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംഘടനകളിലെ സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആള്‍ ; തന്നോടും മോശമായി പെരുമാറിയെന്ന് ഷഹനാസ്
കോഴിക്കോട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഷാഫി പറമ്പില്‍ എംപിയോട് പലരും പരാതി പറഞ്ഞിട്ടുണ്ടെന്നും രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും കോണ്‍ഗ്രസ് സഹയാത്രിക ഷഹനാസ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് വ്യക്തമായ ധാരണയുള്ള ആളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും തന്നോടും മോശമായി പെരുമാറിയിട്ടു ണ്ടെന്നും പറഞ്ഞു. ഷാഫി നിരാകരിച്ചാല്‍ അതിനുള്ള തെളിവ് കാണിക്കാമെന്നും പറഞ്ഞു. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഷഹനാസ് വ്യക്തമാക്കി. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന് ഷാഫിയോട് ആവശ്യപ്പെട്ടിരുന്നതായും പറഞ്ഞു. രാഹുലിന് എതിരേ വ്യക്തിപരമായി അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷാഫി പറമ്പിലിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷഹനാസ് പറഞ്ഞു. കര്‍ഷകസമരത്തിന് പോയി തിരിച്ചുവന്ന പ്പോള്‍ മോശം സന്ദേശം അയച്ചെന്നും ചുട്ട മറുപടി നല്‍കിയെന്നും പറഞ്ഞു. ഡല്‍ഹി യില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്.…
Read More » -
Breaking News
ഡോളറിനെതിരേ റെക്കോഡ് തകര്‍ച്ചയില്‍ രൂപ; ഇടപെടാതെ റിസര്‍വ് ബാങ്ക്; 90 മറികടക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഈ വര്‍ഷം 5.30 ശതമാനം ഇടിവ്; ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി; വ്യാപാര കമ്മിയും പ്രതിസന്ധി രൂക്ഷമാക്കുന്നു
ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. തുടര്‍ച്ചയായ ആറാം ദിവസവും ഇടിവ് രേഖപ്പെടുത്തിയ രൂപയുടെ മൂല്യം ഒരു ഡോളറിന് 90.21 എന്ന റെക്കോര്‍ഡില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇതാദ്യമായാണ് ഡോളറിനതിരെ 90 രൂപയെന്ന നിര്‍ണായക നില മറികടന്നത്. റിസര്‍വ് ബാങ്കിന്റെ കാര്യമായ ഇടപെടല്‍ ഇല്ലാത്തതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഈ വര്‍ഷം ഇതുവരെ 5.3% ഇടിവ് നേരിട്ട രൂപ, ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സിയായി മാറി. വര്‍ധിച്ചുവരുന്ന വ്യാപാരക്കമ്മിയും പ്രതിസന്ധി രൂക്ഷമാക്കി. അമേരിക്കയുമായുള്ള വ്യാപാരക്കരാറില്‍ തീരുമാനമാകാത്തതും സ്ഥിതി വഷളാക്കുന്നു ഡോളറിനെതിരേ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് വിദേശ വിദ്യാഭ്യാസത്തിനും ഇറക്കുമതിക്കും വിദേശയാത്രകള്‍ നടത്തുന്നവര്‍ക്കും തിരിച്ചടിയാകും. യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ ഡോളറില്‍ ഫീസടയ്ക്കുന്നവര്‍ക്കാണ് വലിയ പ്രതിസന്ധിയുണ്ടാവുക. അതേസമയം, നാട്ടിലേക്കു പണമയക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിയുന്നത് നേട്ടമാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യം കുറയുന്നത് വിദേശ പഠനത്തിനു പോകുന്നവര്‍ക്ക് ട്യൂഷന്‍ ഫീസിനത്തിലും ജീവിതച്ചെലവിനത്തിലും കൂടുതല്‍ പണം…
Read More »

