Month: December 2025
-
Breaking News
കത്തിപ്പടര്‍ന്ന് മറ്റത്തൂരിലെ ബിജെപി ബന്ധം: വിപ്പ് നല്‍കിയില്ല, ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളം: ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നു പുറത്തായവര്‍
തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളാരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും അംഗങ്ങള്‍ക്കു വിപ്പ് നല്‍കിയെന്നു ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ചക്കള്ളമാണെന്നും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനും കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപ്പറമ്പിലും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിലെ ഭരണമാറ്റം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് അംഗങ്ങള്‍ക്കുള്ളതെന്നും ഇതുവരെ ആരും വിശദീകരണം ചേദിച്ചിട്ടില്ലെന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. ഇതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി. മറ്റത്തൂരില്‍ പാര്‍ട്ടിയും കെപിസിസി നേതൃത്വവും ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും ജീവന്‍ പോയാലും ബിജെപിയില്‍ ചേരില്ലെന്നും പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം (വെള്ളിക്കുളങ്ങര ഡിവിഷന്‍) പ്രവീണ്‍ എം. കുമാര്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് കല്ലറയ്ക്കല്‍, വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ്, അംഗം ഷിന്റോ പള്ളിപ്പറമ്പന്‍ എന്നിവരും…
Read More » -
Movie
“എക്കോ 50 കോടി ക്ലബ്ബിലേക്ക്” : ചിത്രം ഡിസംബർ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും
ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ അൻപതു കോടി കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ 31മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും . സംവിധായകൻ ദിൻജിത് അയ്യത്താൻ, എഴുത്തുകാരനും ഛായാഗ്രാഹകനുമായ ബാഹുൽ രമേശ് എന്നിവരുടെ ശക്തമായ കൂട്ടുകെട്ടിൽ ഒരുങ്ങിയ മിസ്റ്ററി ത്രില്ലർ എക്കോ തിയേറ്ററുകളിൽ സിനിമാറ്റിക് എക്സ്പീരിയൻസിന്റെ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.സന്ദീപ് പ്രദീപിന്റെ കരിയർ ബെസ്റ്റ് പ്രകടനം നൽകുന്ന എക്കോയിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങൾ ഓരോരുത്തരും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. മുജീബ്…
Read More » -
Breaking News
ഇത് സര്‍വം മായയല്ല സര്‍വം അത്ഭുതം: ക്രിസ്മസ് ന്യൂഇയര്‍ ബോക്‌സ് ഓഫീസില്‍ നിവിന്‍ മാജിക്: ഹൗസ്ഫുള്‍ തീയറ്ററുകളില്‍ രാത്രി വൈകിയും സ്‌പെഷ്യല്‍ ഷോകള്‍; ആരാധകര്‍ ആവേശത്തില്‍
കൊച്ചി: മൂന്നേ മൂന്നു ദിവസം കൊണ്ട് കേരളമാകെ സര്‍വം അത്ഭുതപ്പെടുത്തി നിവിന്‍ പോളിയുടെ സര്‍വം മായ റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിക്കുന്നു!! ക്രിസ്മസ് റിലീസുകളില്‍ വമ്പന്‍ ഹിറ്റടിച്ച് ന്യൂ ഇയറും നിവിന്‍ തൂക്കുമെന്നാണ് ബോക്‌സോഫീസ് റിപ്പോര്‍ട്ടുകള്‍. സര്‍വം മായ എന്നല്ല ഇതിനെ സര്‍വം അത്ഭുതം എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഒന്നു മങ്ങിനില്‍ക്കുകയായിരുന്നു നിവിന്‍പോളിയുടെ താരമൂല്യത്തിനും തിരിച്ചുവരവിനും സത്യന്‍ അന്തിക്കാട് കുടുംബത്തിലെ സംവിധായകന്‍ അഖില്‍ സത്യന്റെ സര്‍വം മായ നിമിത്തമായി. റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 14.25 കോടി ഗ്രോസ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശത്ത് നിന്ന് മാത്രം 10.4 കോടി രൂപയും നേടി. ആഗോളതലത്തില്‍ സര്‍വം മായ 24.65 കോടി രൂപയാണ് ആകെ നേടിയത്. ഇന്ത്യയില്‍ നിന്ന് ഓപ്പണിംഗില്‍ 3.35 കോടി നെറ്റായി നേടിയപ്പോള്‍ രണ്ടാം ദിവസം 3.85 കോടി രൂപയും മൂന്നാം ദിവസമായ ശനിയാഴ്ച…
Read More » -
Breaking News
കളങ്കാവല്‍ കളങ്കോടിക്കാവലാകുന്നു; വിനായകനും വില്ലനും കോടികളടിച്ചു; കളങ്കാവലിനും കോടികളുടെ കിലുക്കം: 20 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കളക്ഷന്‍ 36 കോടിയിലധികം; മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ചിത്രം കോടികള്‍ വാരുന്നു
കൊച്ചി: വിനായകന്‍ നായകനും മമ്മൂട്ടി വില്ലനുമായി കൊമ്പുകോര്‍ക്കുന്ന കളങ്കാവല്‍ കേരളത്തിനകത്തും പുറത്തും കോടികളുടെ കിലുക്കവുമായി കളങ്കോടിക്കാവലാകുന്നു. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള വമ്പന്‍ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഈ മാസം അഞ്ചിന് തീയറ്ററകളിലെത്തിയ കളങ്കാവല്‍ 20 ദിവസം കൊണ്ട് അതായത് ഡിസംബര്‍ 24 വരെയുള്ള കളക്ഷനാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിനകത്തേയും പുറത്തെയും കളക്ഷനുകള്‍ അമ്പരപ്പിക്കുന്നതാണ്. കേരളത്തില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് 36.2 കോടിയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 6.85 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷനാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്. 4.371 മില്യണ്‍ ഡോളര്‍ ആണ് വിദേശത്ത് ആകെ. അതായത് 39.55 കോടി. കേരളത്തിലേതിനെ മറികടക്കുന്ന കളക്ഷന്‍ വിദേശത്ത് നേടുക എന്നത് അപൂര്‍വ്വമാണ്. എല്ലാ മാര്‍ക്കറ്റുകളിലേതും ചേര്‍ത്ത് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് കളങ്കാവല്‍ 20 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 82.60 കോടി രൂപയാണ്. ബജറ്റ് പരിഗണിച്ചാല്‍…
Read More » -
Breaking News
കണ്‍ഗ്രാജ്യുലേഷന്‍സ് എക്കോ; അമ്പതുകോടി തൊട്ട് മലയാളത്തിന്റെ അഭിമാന ചിത്രം എക്കോ;ഇത് അപ്രതീക്ഷിത ചരിത്ര വിജയം; പ്രേക്ഷക-നിരൂപക വ്യാഖ്യാനങ്ങള്‍ തുടരുമ്പോള്‍ ചിത്രം ഒടിടിയിലേക്ക്
കൊച്ചി: വലിയ കൊട്ടിഘോഷിക്കലോ ഹൈപ്പോ ഇല്ലാതെ തീയറ്റര്‍ റിലീസായി എത്തിയ ഒരു കൊച്ചു ചിത്രം ്അമ്പതു കോടി നേടുമ്പോള്‍ മലയാളസിനിമ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. എക്കോ എന്ന സിനിമ അമ്പതു കോടി ക്ലബിലെത്തുമ്പോഴും ചിത്രത്തെക്കുറിച്ചുള്ള പ്രശംസകളും വ്യാഖ്യാനങ്ങളും അവസാനിച്ചിട്ടില്ല. കണ്ടവര്‍ തന്നെ വീണ്ടും കണ്ട് ചിത്രത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി. വമ്പന്‍ ചിത്രങ്ങള്‍ പലതുവന്നെങ്കിലും ഇപ്പോഴും മള്‍ട്ടിപ്ലെക്‌സുകളില്‍ പോലും എക്കോ മാറ്റിയിട്ടില്ല. പലയിടത്തും വീണ്ടും പ്രദര്‍ശനം പ്രേക്ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. അമ്പതു കോടി തികഞ്ഞ എക്കോ ഇനി ഒടിടിയിലേക്ക് കൂടി ്അതിന്റെ കുതിപ്പ് തുടരുകയാണ്. സന്ദീപ് പ്രദീപ് പ്രധാന കഥാപാത്രമായി എത്തിയ എക്കോ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണെങ്കിലും ലോകമെ്മ്പാടുമുള്ള പ്രേക്ഷകരെ ആകര്‍ഷിക്കുന്നതായി. ഒരു ജിഗ്‌സോ പസില്‍ പോലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ക്ലൈമാക്‌സും കഥാഗതികളുമായി എക്കോ പുതിയ ഒരു അനുഭവമായി മാറിയിരുന്നു. തീയറ്റര്‍ വിട്ടിറങ്ങിയാലും പ്രേക്ഷകന് പറയാനും വ്യാഖ്യാനിക്കാനും പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താനും ഏറെയുണ്ടായിരുന്ന സിനിമയായിരുന്നു എക്കോ. ലോക വ്യാപകമായി ഭാഷാ…
Read More » -
Breaking News
ഇതുതന്നെയല്ലേ തരൂര്‍ജിയും പറയുന്നത് തരൂര്‍ ഗ്രൂപ്പില്‍ ദിഗ്വിജയ്സിംഗും ചേര്‍ന്നോ എന്ന് കോണ്‍ഗ്രസുകാര്‍; ദിഗ്വിജയ്സിംഗിനെ സപ്പോര്‍ട്ട് ചെയ്ത് ശശി തരൂര്‍;പാര്‍ട്ടിയില്‍ പരിഷ്‌കരണം വേണം
ന്യൂഡൽഹി : കഴിഞ്ഞകാലമായി താൻ പറഞ്ഞു കൊണ്ടിരിക്കുന്നത് മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞപ്പോൾ ആ ഡയലോഗിന് കട്ട സപ്പോർട്ടു മായി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂർ എംപി. ഇപ്പോൾ ദിഗ്‌വിജയ് സിംഗ് പറഞ്ഞ കാര്യങ്ങളൊക്കെ തന്നെയാണ് താൻ കുറെ കാലമായി പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് തരൂർ മനസ്സിൽ കരുതുന്നുണ്ട്. പാർട്ടിയിൽ പരിഷ്കരണം വേണമെന്ന ദിഗ്‌വിജയ് സിംഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി കോൺഗ്രസുകാർ ഉയർത്തുന്ന പ്രതിഷേധങ്ങൾക്ക് മധ്യേ രംഗത്തെത്തി. ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ് സിംഗിന്റെ നിലപാടിനോട് പ്രതികരിക്കാൻ ശശി തരൂർ തയ്യാറായില്ല. എന്നാൽ പാർട്ടിയിൽ പരിഷ്കരണം വേണമെന്ന ദിഗ്‌വിജയ് സിംഗിന്റെ ആവശ്യത്തെ പിന്തുണച്ച് ശശി തരൂർ എം പി നിലപാടെടുത്തു. പാർട്ടി ശക്തിപ്പെടണമെന്ന് ദിഗ്‌വിജയ് സിങ്ങിനും ആഗ്രഹിക്കാൻ കഴിയും എന്നായിരുന്നു ശശി തരൂരിൻ്റെ പ്രതികരണം. ഏതൊരു പാർട്ടിയിലും അച്ചടക്കം പ്രധാനമാണെന്ന് പ്രതികരിച്ച ശശി തരൂർ ആർഎസ്എസുമായി ബന്ധപ്പെട്ട ദിഗ്‌വിജയ് സിങ്ങിൻ്റെ നിലപാടിനോട് പ്രതികരിക്കാൻ തയ്യാറായില്ല. ബിജെപിയെ താൻ പിന്തുണച്ചിട്ടില്ലെന്നും ശശി…
Read More » -
Breaking News
ശാസ്തമംഗലത്ത് ബുള്‍ഡോസര്‍ വരുമോ; ഒരു മുറി ഒരു എംഎല്‍എ ഒരു കൗണ്‍സിലര്‍; ശാസ്തമംഗലം വിഷയം രേഖകള്‍ പരിശോധിച്ച ശേഷം നടപടിയെന്ന് തിരുവനന്തപുരം മേയര്‍; യാചനാസ്വരത്തിലാണ് സഹോദരതുല്യനായ പ്രശാന്തിനോട് മുറിയൊഴിയാന്‍ അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ
തിരുവനന്തപുരം: രേഖകള്‍ പരിശോധിച്ച ശേഷം ശ്രീലേഖയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കാമെന്ന നിലപാടുമായി തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്. ഒരു മുറിയും ഒരു എംഎല്‍എയും ഒരു കൗണ്‍സിലറും കൂടി ശാസ്തമംഗലത്തെ ഓഫീസ് തര്‍ക്കം പുറത്തറിയിച്ചതോടെ ഇടപെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി കോര്‍പറേഷന്‍ ഭരണാധികാരിക്ക്. രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് മേയറുടെ നിലപാട്. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് തര്‍ക്കം വലിയ സംഭവമാക്കേണ്ടതില്ലെന്ന തരത്തിലാണ് രാജേഷ് കൈകാര്യം ചെയ്യുന്നത്. കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും എംഎല്‍എ വി കെ പ്രശാന്തും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമല്ല. കോര്‍പ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷന്‍ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോള്‍ പ്രശാന്ത് ഇരിക്കുന്നത്. ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് പ്രശാന്തിനോട് ചോദിച്ചത്. ചര്‍ച്ചവന്ന സ്ഥിതിക്ക് രേഖകള്‍ പരിശോധിക്കും- മേയര്‍ പറഞ്ഞു. കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണിതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. വി.കെ.…
Read More » -
Breaking News
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം; മരുന്നിന് പോലും കോണ്‍ഗ്രസില്‍ ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രിയുടെ പരിഹാസം; കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനിട്ട ഫെയസ്്ബുക്ക് പോസ്റ്റിലാണ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി ആക്രമിച്ചിരിക്കുന്നത്. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് വിമര്‍ശനം. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മുഴുവന്‍ അംഗങ്ങളും കൂറുമാറി. അവരെല്ലാം ബിജെപി പാളയത്തലെത്തി ഭരണം പിടിച്ചുവെന്നും മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അരുണാചല്‍ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിന്റെ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി പറഞ്ഞു. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി…
Read More » -
Breaking News
ദേ പിന്നേം തെറ്റിച്ചു! ആന്റണിയും സുധീരനും വിഷ്ണുനാഥും അടക്കം നില്‍ക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും പാളി
തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി. കോണ്‍ഗ്രസിന്‍റെ 140 വാര്‍ഷിക പരിപാടിയിലാണ് കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം തെറ്റിച്ചുപാടിയത്. എ.കെ.ആന്‍റണി, വി.എം.സുധീരന്‍, പാലോട് രവി, പി.സി.വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. മുന്‍പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചതിനെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി.സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചതെന്നും ശ്രദ്ധേയം.
Read More »
