Breaking NewsLead NewsMovie

വന്‍ ഹിറ്റായ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ കോംബോ വീണ്ടും ഒന്നിക്കുന്നു ; വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ച് സംവിധായകന്‍ ; പ്രതീക്ഷയോടെ കാത്തിരിപ്പ് ആരംഭിച്ച് ആരാധകരും

വന്‍ ഹിറ്റായി മാറിയ തുടരുമിനെ് ശേഷം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു. സാമൂഹ്യമാധ്യമത്തിലൂടെ സംവിധായകന്‍ തന്നെയാണ വിവരം പുറത്തുവിട്ടത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മോഹന്‍ലാലിനും മാറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി വിവരം ആരാധകരെ അറിയിച്ചത്.

‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോള്‍ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാല്‍ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാന്‍ പോവുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുണ്‍ മൂര്‍ത്തി പോസ്റ്റ് പങ്കു വെച്ചത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാലിലെ നടനെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ചിത്രമെന്ന രീതിയില്‍ ഏറെ പ്രശംസകള്‍ ആരാധകരില്‍ നിന്നും തുടരും ഏറ്റുവാങ്ങിയിരുന്നു. പുതിയ ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ വേറിട്ടൊരു മുഖം തരുണ്‍ മൂര്‍ത്തി കാണിച്ചു തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Signature-ad

ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണത്തില്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനവും രതീഷ് രവി തിരക്കഥയും രചിച്ച് മോഹന്‍ലാല്‍ നീണ്ട ഇടവേളക്ക് ശേഷം വീണ്ടും പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ചിത്രം അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം സംവിധാനം ചെയ്യാനിരുന്ന ഓസ്റ്റിന്‍ തോമസ് അല്ല നിലവിലെ സംവിധായകന്‍ എന്ന രീതിയില്‍ റൂമറുകള്‍ വന്നിരുന്നു. ആ ചിത്രത്തിലേക്ക് തന്നെയാണോ ഇപ്പോള്‍ തരുണ്‍ മൂര്‍ത്തി കടന്നു വന്നിരിക്കുന്നത് എന്നത് സ്ഥിരീകരിച്ചിട്ടില്ല.

 

Back to top button
error: