Breaking NewsKeralaLead Newspolitics

ഇ.ഡി മകനെയും മകളെയും നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരും ; വിവാദനായിക സ്വപ്‌നാസുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ഇ.ഡി മകനെയും മകളെയും ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്നും അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും വിവാദനായിക സ്വപ്‌നാസുരേഷ്. ഇ.ഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്‌ന ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണവുമായി സ്വപ്‌നാസുരേഷ് എത്തിയത്.

Signature-ad

”ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സല്‍ ജനറലിനോട് ക്യാപ്റ്റന്‍ ആവശ്യപ്പെട്ടു” സ്വപ്ന പറഞ്ഞു.

അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും. നമുക്ക് കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: