Month: September 2025
-
Breaking News
എംപിയുടെ സഹോദരിക്കും യുപിയില്‍ രക്ഷയില്ല; ബിജെപി എംപിയുടെ സഹോദരിയുടെ ശുചിമുറി ദൃശ്യം പകര്‍ത്തി ഭര്‍തൃപിതാവും സഹോദരനും; തെരുവിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി യുവതി
ലക്‌നൗ: ഭര്‍ത്താവിന്‍റെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്. യുവതിയെ അടുത്തിടെ തെരുവില്‍ ആളുകളുടെ മുന്നിലിട്ട് ഭര്‍തൃപിതാവ് തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായെന്നും രണ്ട് പെൺമക്കളുണ്ടായി എന്ന കാരണത്താല്‍ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി. റാണി അവന്തിഭായ് നഗറിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ ഭര്‍തൃപിതാവ് നടുറോഡില്‍ യുവതിയെ പലതവണയായി അടിക്കുന്നതും മര്‍ദിക്കുന്നതും കാണാം. താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്‍റെ സഹോദരനും രഹസ്യമായി തന്റെ ദൃശ്യങ്ങൾ പകർത്തിയതായും എതിർത്തപ്പോൾ ഭര്‍തൃപിതാവ് മര്‍ദിച്ചതായുമാണ് യുവതി പറയുന്നത്. തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്‍റെ സഹോദരന്‍ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു. തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. പെണ്‍കുട്ടികള്‍ ജനിച്ചതില്‍ പിന്നെ വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും യുവതിയുടെ…
Read More » -
Breaking News
അവഹേളനം മറക്കാനും ക്ഷമിക്കാനും കഴിയില്ല; ഇന്ത്യ പ്രതികരിച്ചത് പക്വതയോടെ; ട്രംപിന്റെ സ്വരം മാറ്റത്തെക്കുറിച്ചു ജാഗ്രത പുലര്‍ത്തണം: കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെ പിന്തുണച്ച് വീണ്ടും ശശി തരൂര്‍
തിരുവനന്തപുരം: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെ യു.എസ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും നടത്തിയ വിവാദപരാമര്‍ശങ്ങള്‍ക്ക് എതിരെ ശശി തരൂര്‍ എം.പി. തീരുവ ചുമത്തിയതും ട്രംപിന്റെയും ഉദ്യോഗസ്ഥരുടെയും അവഹേളനവും പൂര്‍ണമായും മറക്കാനും ക്ഷമിക്കാനും സാധിക്കില്ലെന്ന് തരൂര്‍ പറഞ്ഞു. ട്രംപിന്റെ ക്ഷിപ്ര കോപത്തെ കുറിച്ചും ശശി തരൂര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പരാമര്‍ശിച്ചു. ട്രംപും മോദിയും അടുത്തസൗഹൃദത്തെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും സംസാരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. ’50 ശതമാനം തീരുവ ചുമത്തിയതും പിന്നാലെ പ്രസിഡന്റും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അപമാനിച്ചതും പൂര്‍ണമായി മറക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല’- ശശി തരൂര്‍ പറഞ്ഞു. ഇന്ത്യ വൈകാതെ തന്നെ മാപ്പ് പറയുകയും ട്രംപുമായി കരാറിലെത്തുകയും ചെയ്യുമെന്ന് കഴിഞ്ഞദിവസം യു.എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞിരുന്നു. ഇതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും തരൂര്‍ മറുപടി പറഞ്ഞു. ‘നമ്മള്‍ ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യ വളരെ പക്വതയോടെയാണ് വിഷയത്തോട് പെരുമാറിയത്’തരൂര്‍ പ്രതികരിച്ചു. ഇരുരാജ്യത്തേയും…
Read More » -
Breaking News
ഇന്ത്യന്‍ അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുത്ത ഏക താരമായി അഥീന മറിയം ജോണ്‍സണ്‍
തൃശൂര്‍: മലേഷ്യയിലെ സുറംബാനില്‍ നടക്കുന്ന ഫിബ ഏഷ്യ കപ്പ് അണ്ടര്‍-16 വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിലെ ഏക മലയാളിയായി തൃശൂര്‍ കൊരട്ടിയിലെ അഥീന മറിയം ജോണ്‍സണ്‍. സെപ്റ്റംബര്‍ 13 മുതല്‍ 19 വരെയാണു മത്സരം. കൊരട്ടി ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അഥീന, ബാസ്‌ക്കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെന്നൈയില്‍ നടത്തിയ ദേശീയ ക്യാമ്പില്‍ നിന്നാണ് ടീമിലേക്ക് ഇടം നേടിയത്. അഥീനയുടെ അച്ഛന്‍ കോട്ടയം നെടുംകുന്നം പതാലില്‍ സ്വദേശിയും, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ പരിശീലകനുമായ ജോണ്‍സണ്‍ തോമസാണ്. ജോണ്‍സണ്‍ കഴിഞ്ഞ ജൂലൈയില്‍ ജര്‍മനിയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായിരുന്നു. അമ്മ അനു ഡി. ആലപ്പാട്ട് തൃശൂര്‍ സെന്റ് മേരീസ് കോളജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം മേധാവിയാണ്. 1973-ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ്…
Read More » -
Breaking News
മൂത്തോൻ മമ്മൂട്ടി തന്നെ.. !! സസ്പെൻസ് പൊളിച്ച് ദുൽഖർ സൽമാൻ, ജന്മദിനാശംസകൾ നേർന്നു സ്പെഷ്യൽ പോസ്റ്റർ..
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” ബോക്സ് ഓഫീസിൽ മഹാ വിജയം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ യൂണിവേഴ്സിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യുന്നത് ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ അടിക്കടി പരാമർശിക്കപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമെന്നാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇന്ന് 74 ആം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം പ്രേക്ഷകരുമായി പങ്കു വെച്ചത്. മൂത്തോന് ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് ടീം ലോക ഈ പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഈ യൂണിവേഴ്സിലെ ചിത്രങ്ങളിലേക്കുള്ള മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഓണം ബ്ലോക്ക്ബസ്റ്ററായ ചിത്രം ഇപ്പോൾ റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറ്റം നടത്തുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ്…
Read More » -
Breaking News
പുലിക്കളി: തിങ്കളാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം; നഗരത്തില്‍ പാര്‍ക്കിംഗ് നിരോധിച്ചു; വന്‍ സേനാവിന്യാസം; നിയമങ്ങള്‍ തെറ്റിച്ചാല്‍ കര്‍ശന നടപടി
തൃശുര്‍: പുലിക്കളിയോട് അനുബന്ധിച്ച് ഇന്നു രാവിലെ മുതല്‍ നഗരത്തില്‍ ട്രാഫിക് നിയന്ത്രണം. സ്വരാജ് റൗണ്ട്, തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് നിരോധിച്ചു. ഉച്ചയ്ക്കു രണ്ടുമുതല്‍ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനമില്ല. ജനങ്ങള്‍ സ്വകാര്യ വാഹനങ്ങളിലെത്തുന്നത് കുറയ്ക്കണമെന്നും പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു. പുലിക്കളി കാണാനെത്തുന്നവര്‍ തേക്കിന്‍കാട് മൈതാനിയിലും ഫുട്പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. ജീര്‍ണാവസ്ഥയിലുള്ളതും നിര്‍മാണത്തിലിരിക്കുന്നതും മതിയായ സുരക്ഷയില്ലാത്ത കെട്ടിടങ്ങളിലും വൃക്ഷങ്ങളിലും കയറുന്നതു നിരോധിച്ചു. ഇന്നു രാവിലെമുതല്‍ സ്വരാജ് റൗണ്ടിലും അനുബന്ധ പ്രദേശങ്ങളിലും ഗതാഗത ക്രമീകരണത്തിനു തൃശൂര്‍ അസി. കമ്മീഷണറുടെ കീഴില്‍ വിവിധ മേഖലകളാക്കി തിരിച്ചു ഉദ്യോഗസ്ഥരെ വിന്യസിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിംഗ്് എന്നിവ ഏര്‍പ്പെടുത്തി. സാമൂഹികവിരുദ്ധരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാനും മഫ്ടി, ഷാഡോ പോലീസിനെയും നിയോഗിച്ചു. ജനങ്ങളെത്തുന്ന പ്രധാന സ്ഥലങ്ങള്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍…
Read More » -
Breaking News
വീട്ടമ്മയും 17കാരനും തമ്മില്‍ അവിഹിതം; സാക്ഷിയായ ബാലികയെ കൊന്നു കിണറ്റില്‍ തള്ളി
ലഖ്‌നൗ: അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ വീട്ടമ്മയും കൗമാരക്കാരനും അറസ്റ്റില്‍. ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മില്‍ വഴിവിട്ട തരത്തില്‍ പെരുമാറുന്നതു കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടില്‍ ഒരു ചടങ്ങു നടക്കുന്നതിനിടയാണ് ഉര്‍വിയെ കാണാതായത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഉച്ചയോടെ സമീപത്തെ കിണറ്റില്‍നിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യില്‍ കടിയേറ്റ പാട് പൊലീസുകാര്‍ കണ്ടിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു.…
Read More » -
Breaking News
മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യമാതാവിനെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പിച്ചു; പ്രതി ഓടിരക്ഷപ്പെട്ടു
കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവ് പ്രദീപ് ആണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച രാവിലെ 11:50-ഓടു കൂടിയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. ഞായറാഴ്ച ഇയാള്‍, സൗമ്യയും ബീനയും താമസിക്കുന്ന വാടക വീട്ടിലെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Breaking News
വയോധികന്റെ കൊലപാതകം: മൂന്നാം ഭാര്യയും കാമുകനും പിടിയില്‍; മൃതദേഹം കിണറ്റില്‍ കണ്ടെത്തിത് രണ്ടാം ഭാര്യ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നാം ഭാര്യയും കാമുകനും പിടിയില്‍. അനുപ്പൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാല്‍ രജക് ആണ് കൊല്ലപ്പെട്ടത്. കിണറ്റില്‍ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നില്‍ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്. ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായണ്‍ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്. വിമലയും ലല്ലുവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഇതോടെയാണ് ഭര്‍ത്താവായ ഭയ്യാലാലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടില്‍ കയറി കട്ടിലില്‍ കിടക്കുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. തുടര്‍ന്ന്…
Read More »

