Breaking NewsCrimeLead NewsNEWS

രാഹുലിന് കുരുക്ക് മുറുകുന്നു, പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെപേരില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ തെളിവുകള്‍തേടി അന്വേഷണസംഘം അടുത്തദിവസം ബെംഗളൂരുവിലേക്ക് പോകും. ആരോപണമുന്നയിച്ച യുവതി നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയമായെന്നു പറയുന്ന ആശുപത്രി കണ്ടെത്തി വിവരങ്ങള്‍ ശേഖരിക്കാനാണിത്.

ആശുപത്രിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ രേഖകളുടെ അടിസ്ഥാനത്തില്‍ത്തന്നെ യുവതിയില്‍നിന്ന് നേരിട്ട് മൊഴിയെടുക്കാനാണ് തീരുമാനം. യുവതി പരാതിയുമായി മുന്നോട്ടുപോകാന്‍ താത്പര്യപ്പെട്ടാല്‍ പുതിയ കേസ് രജിസ്റ്റര്‍ചെയ്യുകയോ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുകയോ ചെയ്‌തേക്കും. നിലവില്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ നല്‍കിയ എട്ടു പരാതികളിന്മേലാണ് രാഹുലിന്റെപേരില്‍ കേസ് രജിസ്റ്റര്‍ചെയ്തത്.

Signature-ad

രാഹുലിന്റെ പേര് പറയാതെ, തെളിവുകളൊന്നുമില്ലാതെ ആരോപണവുമായി രംഗത്തുവന്ന നടിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയും പോലീസിനുമുന്നിലുണ്ട്. ഇത്തരം ആരോപണങ്ങള്‍ക്കുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന മറ്റൊരു പരാതിയുമുണ്ട്. ഈ പരാതികളും ഉള്‍പ്പെടുത്തിയാണ് കേസെടുക്കുന്നതിനായി പോലീസ് മേധാവി ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

Back to top button
error: