Month: September 2025
-
Breaking News
പോളച്ചനായി ജോജു ജോർജ്, ഷാജി കൈലാസിൻ്റെ ‘വരവ്’ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ജോജു ജോർജിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ. -ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ്അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സുകളായ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവർ ഒരുക്കുന്നു. ഹൈറേഞ്ചിൽ ആളും അർത്ഥവും സമ്പത്തും കഠിനാദ്ധ്വാനത്തിലൂടെ ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ, ജീവിത പോരാട്ടത്തിൻ്റെ കഥ പറയുകയാണ് വരവ് എന്ന ഈ ചിത്രത്തിലൂടെ. പോളച്ചന് ഒരു നിർണ്ണായകഘട്ടത്തിൽ വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ഈവരവിൽ കാലം കാത്തുവച്ച ചില പ്രതികാരങ്ങളുടെ വ്യക്തമായ കണക്കു തീർക്കലുമൊക്കെയുണ്ട്. പോളിയുടെ ഒരൊന്നൊന്നരവരവ്” -എന്നു തന്നെ പറയാം. ഈ വരവാണ്…
Read More » -
Breaking News
കൊല്ലത്ത് സ്‌കൂട്ടര്‍ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം; ബാങ്ക് ജോലി ലഭിച്ചത് കഴിഞ്ഞയാഴ്ച
കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസില്‍ സ്‌കൂട്ടര്‍ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഒരു സ്‌കൂള്‍ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍, മറ്റൊരു ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് അഞ്ജന. കഴിഞ്ഞ തിങ്കളാഴ്ചയാണ് നിയമനം ലഭിച്ച് ബാങ്കില്‍ ക്ലര്‍ക്ക് ആയിട്ട് ജോലിക്കെത്തിയത്. ഈയടുത്താണ് അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒക്ടോബര്‍ 19-ന് വിവാഹം നടക്കാനിരിക്കവേയാണ് ദാരുണമായ അപകടം.
Read More » -
Breaking News
ഉത്തരം മുട്ടുമ്പോൾ തിരിഞ്ഞ് കൊഞ്ഞനം കുത്തരുത്, രാഹുൽ ഗാന്ധി ഉയർത്തിയ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കുന്നത്!! വസ്തുതകൾ പുറത്തുവിട്ടവരെ ഭീഷണിപ്പെടുത്താനും ആരോപണങ്ങളെ അവഗണിച്ച് തള്ളാനും കമ്മീഷൻ തുനിഞ്ഞതെന്തിന്?
രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് മോഷണ ആരോപണത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ട് മോഷണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ഇത് വെറും ആരോപണം മാത്രമായിരുന്നില്ല മറിച്ച് വ്യക്തമായ തെളിവുകൾ നിരത്തി രാഹുൽ തന്റെ വാദങ്ങളെ പൊതുജനത്തിനു മുന്നിൽ സാധൂകരിക്കുകയും ചെയ്തിട്ടുണ്ട്. അതീവ ഗുരുതരമായ ഒരു ആരോപണം രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽഗാന്ധി ഉന്നയിച്ചപ്പോൾ അതിനെ ഒറ്റക്കെട്ടായി ഇന്ത്യൻ ജനത ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്ത ബോധത്തോടെ അല്ല ഈ വിഷയത്തിൽ തുടക്കം മുതൽ പ്രതികരിച്ചത്. ലോകത്തെ തന്നെ ഏറ്റവും വിശ്വാസതയുള്ള തെരഞ്ഞെടുപ്പ് സംവിധാനം ആയിട്ടാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിലയിരുത്തുന്നത്. എന്നാൽ രാഹുൽഗാന്ധി തെളിവ് സഹിതം പുറത്തുവിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ട്. രാജ്യത്തെ സുപ്രധാന ഭരണഘടന സ്ഥാപനങ്ങളിൽ ഒന്നായ…
Read More » -
Breaking News
തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുന്നു; മൂന്ന് നേരം മുടങ്ങാതെ ഭക്ഷണം നല്‍കണം; ഇസ്രയേല്‍ സുപ്രീംകോടതി
ടെല്‍ അവീവ്: തടവില്‍ കഴിയുന്ന പലസ്തീനികളെ സര്‍ക്കാര്‍ പട്ടിണിക്കിടുകയാണെന്ന് ഇസ്രയേല്‍ സുപ്രീംകോടതി. തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും നല്‍കുന്ന ഭക്ഷണത്തിന്റെ അളവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2023 ല്‍ യുദ്ധം ആരംഭിച്ച ശേഷം സുപ്രീംകോടതിയുടെ ഒരു സുപ്രധാന ഇടപെടലുണ്ടാകുന്നത് ഇപ്പോഴാണ്. ഇസ്രയേലിലെ വിവിധ ജയിലുകളില്‍ ആയിരത്തിലധികം പലസ്തീനികളാണ് തടവില്‍ കഴിയുന്നത്. അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്സ് ഇന്‍ ഇസ്രയേല്‍, ഗിഷ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. തടവുകാര്‍ക്കുള്ള ഭക്ഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം തടഞ്ഞുവെയ്ക്കുകയാണ് എന്നാണ് സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് തടവുകാര്‍ക്കിടയില്‍ പോഷകാഹാരക്കുറവിനും പട്ടിണിക്കും കാരണമാകുന്നുണ്ടെന്നും സംഘടനകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ജഡ്ജിമാര്‍ അടങ്ങിയ പാനലായിരുന്നു ഹര്‍ജി പരിഗണിച്ചത്. രണ്ട് ജഡ്ജിമാര്‍ പലസ്തീന്‍ തടവുകാര്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചപ്പോള്‍ ഒരാള്‍ എതിര്‍ത്തു. ജയിലുകളില്‍ കഴിയുന്ന പലസ്തീന്‍ തടവുകാര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കണമെന്നും ഇത് ലഭ്യമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍…
Read More » -
Breaking News
പാവപ്പെട്ടവനെ കുനിച്ചു നിർത്തി കൂമ്പിനിട്ട് ഇടിക്കുന്ന, അല്ലെങ്കിൽ കരണക്കുറ്റി തീർത്ത് അടിക്കുന്ന ദൃശ്യങ്ങൾ പോരെ, ഇതിനപ്പുറം എന്ത് തെളിവാണ് ഇപി ജയരാജൻ പ്രതീക്ഷിക്കുന്നത് ?സിസിടിവി ദൃശ്യങ്ങളെക്കാൾ ശക്തമായ എന്തു തെളിവുകളാണ് ജയരാജന് വേണ്ടത് ?
അനീതികളിൽ വലയുന്ന ഒരു സാധാരണക്കാരന് പോലീസ് സ്റ്റേഷൻ എന്നത് അവസാനത്തെ പ്രതീക്ഷയാണ്, തനിക്ക് നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഒരു ചെറിയ കടലാസ് തുണ്ടിൽ പരാതിയും എഴുതി പോലീസ് സ്റ്റേഷന്റെ പടികൾ അവർ കയറുന്നത്. പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് പോലീസിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ്. കടലാസിൽ പോലീസ് ഇങ്ങനെയൊക്കെയാണ്, എന്നാൽ നമ്മുടെ നാട്ടിലെ സത്യാവസ്ഥ എന്താണ് ? ഓരോ ദിവസവും പോലീസ് അതിക്രമങ്ങളുടെ ഓരോ പുതിയ വാർത്തകൾ വീതം നാം കേൾക്കുകയാണ്. സ്റ്റേഷന് അകത്തും പുറത്തുമായി അകാരണമായി പോലീസിന്റെ അതിക്രൂരമായ മർദ്ദനത്തിനിരയാകുന്ന മനുഷ്യരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. നീതിയും സുരക്ഷയും ഉറപ്പാക്കേണ്ട പോലീസു തന്നെ അതിക്രമങ്ങൾ നടത്തുമ്പോൾ ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർ എങ്ങോട്ടേക്കാണ് പോകേണ്ടത് ? ആർക്കാണ് പരാതി നൽകേണ്ടത് ? പോലീസിന്റെ അതിക്രൂരമായ അക്രമങ്ങൾക്ക് ന്യായീകരണ കവചങ്ങൾ ഒരുക്കി മുന്നോട്ടുവരുന്നവരിൽ സിപിഎം സൈബർ അണി മുതൽ തല മൂത്ത നേതാക്കൾ വരെയുണ്ട്. പോലീസിനെതിരെ നടക്കുന്നത് ആസൂത്രിത പ്രചാരണം ആണെന്നും…
Read More » -
Breaking News
‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുന്നത് സ്വാഭാവികം, ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കാണരുത്’
വാഷിംഗ്ടണ്‍: ഗാര്‍ഹിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കരുതെന്ന് അഭിപ്രായപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചതിനാല്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ എതിരാളികള്‍ ഭാര്യയുമായി ചെറിയ വഴക്കുകള്‍ കൂടാറുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അഭിപ്രായം. ‘വീട്ടില്‍ നടക്കുന്ന കാര്യങ്ങളെയാണ് അവര്‍ കുറ്റകൃത്യങ്ങള്‍ എന്ന് വിളിക്കുന്നത്.എന്തെങ്കിലും കാര്യം കണ്ടെത്താന്‍ വേണ്ടി അവര്‍ എന്തും ചെയ്യും. ഒരു പുരുഷന്‍ തന്റെ ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായാല്‍, അവര്‍ പറയുന്നത് ഇതൊരു കുറ്റകൃത്യം നടന്ന സ്ഥലമാണെന്നാണ് ‘- വാഷിംഗ്ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ നടത്തിയ പ്രസംഗത്തിനിടെ ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ന്യൂയോര്‍ക്കില്‍ നാഷണല്‍ ഗാര്‍ഡിലെ 800 സൈനികരെയാണ് ട്രംപ് വിന്യസിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണ് പൊട്ടിപ്പുറപ്പെട്ടത്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. ട്രംപ് പറയുന്നത് ഇപ്പോള്‍ ഒരു കുറ്റകൃത്യങ്ങളും തലസ്ഥാനത്ത് നടക്കുന്നില്ലെന്നാണ്. 87 ശതമാനത്തോളം കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ…
Read More » -
Breaking News
നാട്ടുകാരെ ‘പിഴിയാന്‍’ രണ്ടും കല്‍പ്പിച്ച് കെഎസ്ഇബി, വൈദ്യുതി ബില്ല് ഇനി കുതിച്ചുയരും
തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഏഴ് ലക്ഷത്തോളം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. വേനല്‍ക്കാലത്തേക്കെന്നു പറഞ്ഞ് ഏപ്രില്‍, മേയ് മാസങ്ങളില്‍ ഈടാക്കിയ 25% രാത്രികാല അധിക നിരക്ക് വര്‍ഷം മുഴുവന്‍ പിരിക്കാനാണ് തീരുമാനം. ഇതുമൂലം കഴിഞ്ഞ മാസങ്ങളിലും താങ്ങാനാവാത്ത വൈദ്യുതി ബില്ലാണ് ഉപഭോക്താക്കള്‍ക്ക് വന്നത്. യൂണിറ്റിന് ശരാശരി 8.39 രൂപയാണ് രാത്രി പീക്ക് അവറില്‍ ഇപ്പോള്‍ ഈടാക്കുന്നത്. സാധാരണ നിരക്ക് യൂണിറ്റിന് 6.90 രൂപയാണ്. ഈ പരിധിയില്‍ പെടുന്നവര്‍ക്ക് പകല്‍ സമയം 10% കുറഞ്ഞ തുകയെന്ന ഓഫറുണ്ട്. പക്ഷേ, രാത്രി സമയത്തെ പിടിച്ചുപറി കാരണം പ്രയോജനപ്പെടുന്നില്ല. ഗാര്‍ഹിക ഉപഭോഗം പകല്‍ കുറവാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 20 കിലോവാട്ടില്‍ കുറവ് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായങ്ങള്‍ക്കുമാണ് വേനല്‍ക്കാലത്ത് പകലും രാത്രിയും വ്യത്യസ്ത നിരക്ക് ഇടാക്കുന്ന ടൈം ഒഫ് ഡേ (ടി.ഒ.ഡി) സംവിധാനം കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കിയത്. വേനല്‍ക്കാലത്ത് വൈദ്യുതി ഉപഭോഗം കുത്തനെ കൂടുകയും സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്…
Read More » -
Breaking News
എന്റെ അച്ഛന്‍ ഏറ്റവും സ്‌നേഹിച്ചത് ലിസ്സിയെ, പിരിയാന്‍ കാരണം ഇത്: പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയപ്പോള്‍
മലയാള സിനിമയെ ഏറ്റവും കൂടുതല്‍ ഞെട്ടിച്ച സംഭവങ്ങളില്‍ ഒന്നാണ് പ്രിയദര്‍ശന്റെയും ലിസ്സിയുടെയും വിവാഹമോചനം. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച്, 2016ലാണ് ഇരുവരും വിവാഹമോചിതരായത്. ഒരിക്കലും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ച സംഭാവനകളെ കുറിച്ച് ഇരുവരും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. പക്ഷെ, തങ്ങളുടെ വിവാഹ ജീവിതവും, അത് കഴിഞ്ഞ് വിവാഹമോചനത്തിനായുള്ള നിയമയുദ്ധവും, ഒരുപോലെ ഭീകരമായിരുന്നു എന്നാണ് ലിസ്സി ലക്ഷ്മി എന്ന പേര് സ്വീകരിച്ച നടി പറഞ്ഞത്. പക്ഷെ മുന്‍പൊരു പ്രശസ്ത മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, പ്രിയദര്‍ശന്‍ തന്റെ മുന്‍ ഭാര്യയെ കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. തന്റെ മാതാപിതാക്കള്‍ക്ക്, പ്രത്യേകിച്ച് തന്റെ അച്ഛന് ഏറെ പ്രിയപ്പെട്ടവളായിരുന്നു ലിസ്സി എന്ന് സംവിധായകന്‍ അന്ന് വെളിപ്പെടുത്തിയിരുന്നു. ഒപ്പം, വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈഗോ പ്രശനങ്ങള്‍ വളര്‍ന്നു വലുതായതാണ്, മുന്‍ ഭാര്യയും താനും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായത് എന്നും അന്ന് പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹ ശേഷം, അച്ഛനും അമ്മയ്ക്കും ഏറ്റവും അടുപ്പം ലിസ്സിയോട് ആയിരുന്നു…
Read More » -
Breaking News
വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതെ ദ്രോഹിക്കുന്നു; സര്‍ക്കാരിനെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിന്
തിരുവനന്തപുരം: കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കുന്നതിന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി യോഗേഷ് ഗുപ്ത നിയമനടപടിക്ക്. കേന്ദ്ര സര്‍വീസില്‍ സേവനം അനുഷ്ഠിക്കാനുള്ള തന്റെ അവസരം മനഃപൂര്‍വം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനം പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ഹര്‍ജിയില്‍ ട്രൈബ്യൂണല്‍ ഇന്നു വാദം കേള്‍ക്കും. കേന്ദ്രത്തില്‍ നിയമനം ലഭിക്കുന്നതിനുള്ള വിജിലന്‍സിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറാത്തതിന് എതിരെയാണ് ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍ക്കാരിനു പുറമേ ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. റിപ്പോര്‍ട്ട് കൈമാറില്ലെന്ന കടുംപിടിത്തം സര്‍ക്കാര്‍ തുടരുന്ന സാഹചര്യത്തിലാണ് ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ യോഗേഷിന്റെ നീക്കം. കേന്ദ്ര സര്‍വീസില്‍ ഡിജിപിയായി എം പാനല്‍ ചെയ്യുന്നതിനാവശ്യമായ വിജിലന്‍സ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് നല്‍കാന്‍ കത്തും ഇമെയിലും വഴി 9 തവണ കേന്ദ്രം ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ അതു പരിഗണിച്ചിട്ടില്ല. ഉദ്യോഗസ്ഥനെന്ന നിലയിലുള്ള…
Read More »
