Month: September 2025

  • LIFE

    എഐ ഉപയോഗിച്ച് അശ്‌ളീല കണ്ടന്റുകള്‍ക്ക് വരെ ഉണ്ടാക്കുന്നു ; തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കാന്‍ അനുവദിക്കരുത് ; ഐശ്വര്യാറായി ഡല്‍ഹി ഹൈക്കോടതിയില്‍

    ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വാണിജ്യ ഉല്‍പ്പന്നങ്ങളിലും തന്റെ പേരും ചിത്രങ്ങളും വ്യക്തി ത്വവും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് ബച്ചന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷി ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് തേജ്സ് കാരിയയുടെ അധ്യക്ഷതയിലുള്ള കോടതി കേസ് പരിഗണിക്കുകയും ഇത്തരം ദുരുപയോഗങ്ങള്‍ തടയാന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കുകയും ചെയ്തു. കേസ് തുടര്‍നടപടികള്‍ക്കായി 2026 ജനുവരി 15-ലേക്ക് മാറ്റി. വാണിജ്യപരമായ നേട്ടങ്ങള്‍ക്കും അനുചിതമായ കാര്യങ്ങള്‍ക്കും നടിയുടെ വ്യക്തിത്വം വ്യാപകമായി ദുരുപയോഗം ചെയ്യുന്ന തായി നടിയുടെ അഭിഭാഷകന്‍ വാദിച്ചു. നിരവധി വെബ്‌സൈറ്റുകള്‍ ഐശ്വര്യ റായുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകളാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധ രിപ്പിക്കുകയും ചെയ്‌തെന്നും ഇത് അവരുടെ പ്രസിദ്ധീകരണ അവകാശങ്ങളുടെ ലംഘനമാ ണെന്നും അദ്ദേഹം വാദിച്ചു. നിയമപരമായ അനുമതിയില്ലാതെ കപ്പുകള്‍, ടീ-ഷര്‍ട്ടുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയില്‍ അവരുടെ ചിത്രങ്ങളും പേരും ഉപയോഗിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ സേഥി കോടതിയില്‍ ഹാജരാക്കി. അശ്ലീലവും കൃത്രിമമായി നിര്‍മ്മിച്ചതും AI ഉപയോഗിച്ച് സൃഷ്ടിച്ചതുമായ…

    Read More »
  • Breaking News

    (no title)

    കൊച്ചി: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് നിര്‍മ്മാതാവ് സാന്ദ്രാ തോമസ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും വാക്കുകളും ഇരകളെ അവഹേളിക്കലാണെന്നും വിമര്‍ശിച്ചു. ഇരകളക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്നും സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് വരുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനം ആണെന്നും മന്ത്രി പവര്‍ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പരാമര്‍ശം നടത്തുന്നതെന്നും സാന്ദ്ര ആരോപിച്ചു. സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ തനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും എന്നൊക്കെയുള്ള സോ കോള്‍ഡ് മറുപടി പറഞ്ഞു തങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നുവെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു…

    Read More »
  • Breaking News

    നാടകം അവസാനിച്ച് കര്‍ട്ടന്‍വീണതിന് തൊട്ടുപിന്നാലെ അതേ വേദിയില്‍ തന്നെ പ്രധാന നടന്റെ കല്യാണവും നടന്നു ; ഇരുവരും പരസ്പരം രക്തഹാരം അണിയിച്ചു, കൈപിടിച്ചു നല്‍കിയത് ബിനോയ് വിശ്വം

    ആലപ്പുഴ: നാടകം അവസാനിച്ച് കര്‍ട്ടന്‍ വീണതിന് പിന്നാലെ വിപ്ലവ നാടകം കാണാനെത്തിയ നൂറുകണക്കിനാളുകള്‍ ഒരു വിപ്ലവ കല്യാണത്തിനുകൂടിയാണ് സാക്ഷ്യം വഹിച്ചു. നാടകത്തിലെ പ്രധാന നടന്‍ കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ചു. സിപിഐ സംസ്ഥാന സമ്മേളന വേദിയിലാണ് നാടകം പര്യവസാനിച്ചതിന് പിന്നാലെ അതേ വേദിയില്‍ തന്നെ വിവാഹവും നടന്നത്. നാടകനടന്‍ മൂവാറ്റുപുഴ സ്വദേശി പ്രശാന്ത് തൃക്കളത്തൂരും നഴ്‌സായ കൊല്ലം സ്വദേശിനി ചിഞ്ചുവുമാണ് അരങ്ങില്‍ വിവാഹിതരായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വധുവിന്റെ കരം പിടിച്ചുനല്‍കി. സിപിഐ യുടെ സംസ്ഥാന സമ്മേളന വേദിയില്‍ തോപ്പില്‍ ഭാസിയുടെ ‘ഷെല്‍റ്റര്‍’ നാടകമായിരുന്നു നടന്നത്. നാടകം അവസാനിച്ച് കാണികള്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ മൈക്കിലൂടെ അറിയിപ്പെത്തി. പ്രധാന വേഷമിട്ട നടന്‍ അരങ്ങില്‍വെച്ച് വിവാഹിതനാവുകയാണ് ആരും പോകരുത്. അരങ്ങില്‍വെച്ച് വിവാഹിതനാകണമെന്നത് വലിയ ആഗ്രഹമായിരുന്നെന്ന് പ്രശാന്ത് പറഞ്ഞു. രണ്ടുപേരും നാടകപ്രേമികളായതിനാലാണ് വിവാഹത്തിന് നാടകവേദി തന്നെ തെരഞ്ഞെടു ത്തതും. പ്രശാന്തും ചിഞ്ചുവും ട്രെയിന്‍ യാത്രയ്ക്കിടെയാണ് കണ്ടുമുട്ടിയത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മൂവാറ്റുപുഴ…

    Read More »
  • Breaking News

    എസ്ഡിപിഐ പ്രവര്‍ത്തകന്റെ ചരമ വാര്‍ഷികദിനത്തില്‍ എസ്‌കത്തി കൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ആര്‍എസ്എസ് ; റീല്‍സ് ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

    കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്റെ അനുസ്മരണത്തില്‍ എസ് കത്തി കൊണ്ട് കേക്ക് മുറിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. സംഭവത്തിന്റെ റീല്‍സ് ഇട്ട ദുര്‍ഗനഗര്‍ ചുണ്ടയില്‍ എന്ന സംഘപരിവാര്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് എതിരെയാണ് പൊലീസ് കേസെടുത്തത്. ‘അഭിമാനം കണ്ണവം സ്വയം സേവകര്‍’ എന്നെഴുതിയ കേക്കാണ് എസ് മോഡല്‍ കത്തികൊണ്ട് മുറിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ണവം പൊലീസ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ കണ്ണവത്താണ് സംഭവം. റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. 2020 ലാണ് കണ്ണവത്തുളള എസ്ഡിപി ഐ പ്രവര്‍ത്തകനായിരുന്ന സലാഹുദ്ദീനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സെപ്റ്റംബര്‍ എട്ടിന് 3.30-ന് സഹോദര ങ്ങള്‍ക്കൊപ്പം കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ കൈച്ചേരി വളവിനടുത്ത് വെച്ചാണ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സലാഹുദ്ദീന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട പരിപാടികള്‍ കഴിഞ്ഞദിവസം എസ്ഡി പിഐ പ്രദേശത്ത് നടത്തിയിരുന്നു. പിന്നാലെ എസ് ആകൃതിയിലുളള കത്തിയുമായി കേക്ക് മുറിക്കുന്ന വീഡിയോ ആര്‍എസ്എസും പ്രചരിപ്പിച്ചു. കേസില്‍ ആര്‍എസ്എസ് മുഖ്യ ശിക്ഷ ക് ചുണ്ടയില്‍ പളളിയത്ത് ഞാലില്‍ അമല്‍രാജ് (22), റിഷില്‍ തുടങ്ങി…

    Read More »
  • Kerala

    ഷവര്‍മ വീണ്ടും ചതിച്ചാശാനേ! കഴിച്ചതിനു പിന്നാലെ അസ്വസ്ഥതയും ഛര്‍ദിയും; പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

    കാസര്‍കോട്: കാഞ്ഞങ്ങാട് ഷവര്‍മ കഴിച്ചതിനു പിന്നാലെ ഛര്‍ദിയുണ്ടായതിനെത്തുടര്‍ന്ന് പതിനഞ്ചോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷം കാണാനെത്തിയ കുട്ടികള്‍ സമീപത്തെ ബോംബെ ഹോട്ടലില്‍ നിന്നാണ് ഷവര്‍മ കഴിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫാ ഫാത്തിമ (16), ഫാത്തിമത്ത് സാക്കിയ (13), നഫീസ മെഹ്‌സ (13), നഫീസത്ത് സുല്‍ഫ (13) എന്നിവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്. ഷവര്‍മക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പരാതി ഉയര്‍ന്നു.

    Read More »
  • Breaking News

    എഞ്ചിനീയര്‍, റാപ്പര്‍, മേയര്‍, ഒടുവിലിപ്പോള്‍ പ്രധാനമന്ത്രി പദത്തിലേക്ക്? ഒലി രാജിവെച്ചതോടെ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ശ്രദ്ധ നേടുന്നത് കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ

    കാഠ്മണ്ഡു: യുവാക്കളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെപ്പിച്ചതിന് പിന്നാലെ, ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായില്‍. ബാലെന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയാകണം എന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ പ്രചാരണങ്ങള്‍ ശക്തമാണ്. കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ സിറ്റിയുടെ മേയറായ ബാലേന്ദ്ര ഷാ, ബാലെന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1990-ല്‍ കാഠ്മണ്ഡുവില്‍ ജനിച്ച അദ്ദേഹം, നേപ്പാളില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം നേടി. രാഷ്ട്രീയത്തിലേക്ക് വരുന്നതിനുമുമ്പ്, നേപ്പാളിലെ അണ്ടര്‍ഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്തെ സജീവ റാപ്പറും ഗാനരചയിതാവുമായിരുന്നു ബാലെന്‍. തന്റെ സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. 2022-ല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തി 61,000-ലധികം വോട്ടുകള്‍ നേടി വിജയിച്ചു. പ്രക്ഷോഭങ്ങള്‍ക്കിടെ, റാപ്പറില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ ബാലെന്‍…

    Read More »
  • Breaking News

    സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, തന്നെ വിഷം തന്ന് കൊല്ലാന്‍ കോടതിയോട് അപേക്ഷിച്ചു സൂപ്പര്‍സ്റ്റാര്‍ ; ജയിലില്‍ തനിക്ക് വലിയ പ്രശ്‌നമാണെന്ന കൊലക്കേസില്‍ പ്രതിയായ കന്നഡനടന്‍ ദര്‍ശന്‍

    ബംഗലുരു: തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും തനിക്ക് ‘വിഷം’ നല്‍കാനും കോടതിയോട് ആവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കന്നഡ സൂപ്പര്‍താരം ദര്‍ശന്‍. രേണുകസ്വാമി കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരായപ്പോഴാണ് ദര്‍ശന്‍ ഈ ആവശ്യം ഉന്നയിച്ചത്. കൈകളില്‍ ഫംഗസ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ജയിലില്‍ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനാല്‍ തനിക്ക് ദിവസങ്ങളായി സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നും, ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് ദുര്‍ഗന്ധമുണ്ടെന്നും ജയിലില്‍ താന്‍ കടുത്ത പ്രശ്നങ്ങള്‍ നേരിടുകയാണെന്നും ദര്‍ശന്‍ പറഞ്ഞു. ഇതിനുശേഷമാണ് തനിക്ക് വിഷം നല്‍കണമെന്ന് ജഡ്ജിയോട് ദര്‍ശന്‍ അഭ്യര്‍ത്ഥിച്ചത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി കോടതി കേസ് സെപ്റ്റംബര്‍ 19-ലേക്ക് മാറ്റിവച്ചു. കഴിഞ്ഞ മാസം കര്‍ണാടക ഹൈക്കോടതി നടന് നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 14-നാണ് ദര്‍ശനെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നടി പവിത്ര ഗൗഡയ്ക്കും മറ്റ് പലര്‍ക്കുമൊപ്പം ദര്‍ശനും 33 വയസ്സുള്ള രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പവിത്രയ്ക്ക് അശ്ലീല…

    Read More »
  • Breaking News

    സാധാരണക്കാര്‍ക്ക് കഷ്ടപ്പാടുകളും രാഷ്ട്രീയക്കാരുടെ മക്കള്‍ക്ക് ആഡംബര വസ്തുക്കളും അവധിക്കാലവും ; മന്ത്രിയാണെന്ന് ഒന്നും നാട്ടുകാര്‍ നോക്കിയില്ല, നഗരത്തിലൂടെ ഓടിച്ചിട്ടു തല്ലി, തൊഴിച്ചുവീഴ്ത്തി…!

    ന്യൂഡല്‍ഹി: കലാപം രൂക്ഷമായിരിക്കുന്ന ഹിമാലയന്‍ രാഷ്ട്രത്തില്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയുടെയും പ്രസിഡന്റ് രാംചന്ദ്ര പൗഡലിന്റെയും വീടിന് തീയിട്ടതിന് പിന്നാലെ, ധനകാര്യമന്ത്രി ബിഷ്ണു പ്രസാദ് പൗഡലിനെ കാഠ്മണ്ഡുവില്‍ വെച്ച് പ്രക്ഷോഭകാരികള്‍ ഓടിച്ചിട്ട് മര്‍ദ്ദിക്കുന്നതിന്റെയും പിന്തുടര്‍ന്നു തൊഴിച്ചുവീഴ്ത്തുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോയില്‍ കാണുന്നതനുസരിച്ച്, 65 വയസ്സുള്ള ശ്രീ. പൗഡല്‍ കാഠ്മണ്ഡുവിലെ തെരുവുകളിലൂടെ ഓടുകയാണ്, അദ്ദേഹത്തിന് പിന്നാലെ നിരവധി ആളുകളുണ്ട്. എതിര്‍ദിശയില്‍ നിന്ന് വന്ന ഒരു യുവപ്രക്ഷോഭകന്‍ ചാടി മന്ത്രിയെ ചവിട്ടി വീഴ്ത്തുന്നു. ബാലന്‍സ് തെറ്റി അദ്ദേഹം ചുവന്ന മതിലിലേക്ക് ഇടിച്ചു വീഴുന്നതും മറ്റൊരാളെത്തി കോളറിന് പിടിച്ചുകൊണ്ടു പോകുന്നതും കാണാം. മന്ത്രി എഴുന്നേറ്റ് വീണ്ടും ഓടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ, യുവപ്രക്ഷോഭകര്‍ രാജി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി രാജിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെന്റര്‍-ലെഫ്റ്റ് നേപ്പാളി കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം ഒലി നാലാം തവണയാണ് അധികാരത്തിലെത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിട്ടും മൂന്ന് മ…

    Read More »
  • Breaking News

    നേപ്പാളില്‍ പുതിയ തലമുറ അടങ്ങുന്നില്ല, പ്രധാനമന്ത്രിയുടേയും പ്രസിഡന്റിന്റെയും വീടിന് തീയിട്ടു ; പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും തകര്‍ത്തു ; ഒലി രാജിവെച്ചു, പ്രസിഡന്റ് രാം ചന്ദ്രയും രാജിക്ക്

    കാഠ്മണ്ഡു: അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുമായി ‘ജന്‍സെഡ്’ തെരുവിലിറങ്ങുകയും 19 പേര്‍ മരണമടയുകയും ചെയ്ത നേപ്പാളില്‍ ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിയും രാജിവെച്ചു. പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചതായി അദ്ദേഹത്തിന്റെ സഹായി പ്രകാശ് സില്‍വാല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒലി കാഠ്മണ്ഡുവില്‍ നിന്ന് ഒരു സൈനിക ഹെലികോപ്റ്ററില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം നേരത്തേ സൗദിയിലേക്ക് പറക്കാന്‍ നീക്കം നടത്തിയിരുന്നതായിട്ടാണ് വിവരം. ഒലി നേരത്തേ നേപ്പാളിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചുചേര്‍ത്ത് ‘രാജ്യതാല്‍പര്യത്തിന് ഹിതകരമല്ല’ എന്ന് പറഞ്ഞിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാ ണാന്‍ സമാധാനപരമായ ചര്‍ച്ചകള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒലിയുടെ രാജി ജന്‍ സെഡ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. നേപ്പാളില്‍ പ്രധാനമന്ത്രി രാജിവെച്ചാല്‍ സര്‍ക്കാര്‍ താനേ താഴെ വീഴണമെന്നില്ല. ഒലി രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് തലവനായിരുന്നു, എന്നാല്‍ സര്‍ക്കാര്‍ തലവന്‍ പ്രസിഡന്റ് രാം ചന്ദ്ര പൗഡലാണ്. എങ്കിലും, പൗഡലും ഉടന്‍തന്നെ രാജിവെക്കുമെന്നും സര്‍ക്കാര്‍ പൂര്‍ണ്ണമായും താഴെ വീഴുമെന്നുമാണ് സൂചന. പ്രക്ഷോഭകര്‍…

    Read More »
  • Breaking News

    ആസ്വാദകർക്ക് പ്രണയ ഓർമ്മകൾ പകരാൻ ‘നിൻ നിഴൽ’. മ്യൂസിക് വീഡിയോ വരുന്നു…

    തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെ താണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹ മാക്കുകയാണ്. Cinematic Collective youtube ചാനലിലൂടെ ഗാനംഉടൻ റിലീസാകും. ജിബിൻ കൈപ്പറ്റ ആര്യാ എം എസ്സ് ഷിജി റ്റി.എസ്സ് ശരൺലാൽ വി. സുബ്രമണ്യൻ എന്നിവരാണ് അഭിനേതാക്കൾ. നിർമ്മാണം : അനീഷാ കഥ : വിദ്യാപാറു ഗാനരചന : ജിബിൻ കൈപ്പറ്റ സംഗീതം . ആലാപനം മുരളി അപ്പാടത്ത് ക്യാമറ : ജറിൻ ജയിംസ് മേക്കപ്പ് : ഷിജിലാൽ ക്യാമറ അസി: ജിനു പത്തനാപുരം, എന്നിവരാണ്…

    Read More »
Back to top button
error: