Month: September 2025

  • Breaking News

    ശ്ശെടാ..!! നാവിക ഉദ്യോഗസ്ഥനായി വേഷമിട്ടെത്തി റൈഫിളും വെടിയുണ്ടകളുമാണ് അടിച്ചുമാറ്റി; ആള്‍മാറാട്ടക്കാരനെ കിട്ടാൻ നാവിക സേന അരിച്ചുപെറുക്കുന്നു, സുരക്ഷാവീഴ്ച

    മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആള്‍ നേവല്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. ഇന്‍സാസ് റൈഫിളും വെടിയുണ്ടകളുമാണ് അടിച്ചുമാറ്റിയത്. ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികനെ കബളിപ്പിച്ചാണ് ഇയാള്‍ ആയുധം കൈവശപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ കാണാതാവുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. കാവല്‍ ജോലിയിലുണ്ടായിരുന്ന ജൂനിയര്‍ നാവികന്റെ അടുത്തേക്ക് നാവികസേനയുടെ യൂണിഫോം ധരിച്ച ഒരാള്‍ എത്തുകയായിരുന്നു. പകരക്കാരനായി വന്നതാണെന്ന ഭാവേന, ഇയാള്‍ ആയുധം കൈമാറാന്‍ നാവികനോട് ആവശ്യപ്പെടുകയായിരുന്നു. ഇയാളെ വിശ്വസിച്ച് നാവികന്‍ തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു. എന്നാല്‍ താമസിയാതെ ആള്‍മാറാട്ടക്കാരന്‍ അവിടെനിന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് അബദ്ധം മനസ്സിലായത്. ഇയാളെ കണ്ടെത്താന്‍ നാവികസേനയും മുംബൈ പോലീസും അന്വേഷണമാരംഭിച്ചു. തോക്ക് കണ്ടെത്താനും ആള്‍മാറാട്ടക്കാരനെ പിടികൂടാനുമായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശം അരിച്ചുപൊറുക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു. ഇതിന്റെ ഭാഗമായി ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്തു വരികയാണ്. സംഭവിച്ചത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് അധികൃതരുടെ…

    Read More »
  • Breaking News

    ടോള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; എന്‍എച്ച്എഐയുടെ വാദം അംഗീകരിച്ചില്ല; കേന്ദ്ര സര്‍ക്കാരിനോടു നിര്‍ദേശിച്ച കാര്യങ്ങളില്‍ തീരുമാനം വരട്ടെയെന്നും ഹൈക്കോടതി

    തൃശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്‌നം പരിഹരിക്കുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ജില്ലാ കളക്ടറോട് ഓണ്‍ലൈനായി നാളെ ഹാജരാകാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു വരെയാണ് ഹൈക്കോടതി തടഞ്ഞത്. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ പുനസ്ഥാപിക്കില്ലെന്നു കോടതി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ പരിശോധന നടത്തിയോയെന്ന് ഹൈക്കോടതി ചോദിച്ചു. നേരത്തേ, ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണു 10 വരെ ടോള്‍ പിരിവു നിര്‍ത്തലാക്കിയത്. സര്‍വീസ് റോഡിനു വീതികൂട്ടി ശാശ്വത പരിഹാരം കണ്ടില്ലെന്നും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതു…

    Read More »
  • Breaking News

    ‘പക്ഷെ ചെറിയൊരു വ്യത്യാസമുണ്ട് വര്‍മ്മ സാറേ…’; സരിന് എതിരായ ലൈംഗിക ആരോപണം, മാനനഷ്ട കേസ് ഫയല്‍ ചെയ്തതായി സൗമ്യ

    പാലക്കാട്: ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാന്‍സ്ജെന്‍ഡര്‍ യുവതിയും കോണ്‍ഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട നോട്ടിസ് അയച്ചതായി സരിന്റെ ഭാര്യ സൗമ്യ സരിന്‍. രാഗരഞ്ജിനിക്കെതിരെ നിയമപരമായി നീങ്ങുമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യ അറിയിച്ചത്. ഈ ആരോപണം രാഗരഞ്ജിനി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാകും എന്നും സൗമ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സൗമ്യ സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അപ്പൊ ഇനി അവിടുത്തെ കാര്യങ്ങള്‍ എങ്ങനാ? ഈ വെല്ലുവിളിയൊക്കെ പാവം ഞങ്ങളോട് മാത്രമേ ഉള്ളോ? ഓണത്തിരക്കൊക്കെ ഒന്ന് ഒതുങ്ങിയ സ്ഥിതിക്ക് ഇനി കാര്യത്തിലേക്ക് വരാം. എന്റെ ഭര്‍ത്താവ് ഡോ. പി സരിന് എതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്ജന്‍ഡേര്‍ വ്യക്തിക്ക് കഴിഞ്ഞ ശനിയാഴ്ച (06/09/2025) തന്നെ ഞങ്ങള്‍ വക്കീല്‍ വഴി മാനനഷ്ട നോട്ടിസ് അയച്ചു. നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. ഈ ആരോപണം അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

    Read More »
  • Breaking News

    ‘കാണാതായ മാല സോഫയില്‍, ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസിന്റെ നുണക്കഥ’; പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്, ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

    തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദലിത് യുവതിയെ കുടുക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പൊലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂര്‍ക്കട പൊലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പൊലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി എന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിന്ദുവിനെ അന്യായമായി സ്റ്റേഷനില്‍ തടഞ്ഞുവെച്ചത് സ്റ്റേഷന്‍ ഹൗസ്…

    Read More »
  • Breaking News

    ‘സ്റ്റേഷനില്‍ പ്രവേശിക്കാന്‍ അനുമതി വാങ്ങണം’; കണ്ണനല്ലൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വിചിത്ര നോട്ടീസ്

    കൊല്ലം: കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വിചിത്ര നോട്ടീസ്. സേവനങ്ങള്‍ക്കായി വരുന്നവര്‍ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിച്ചാല്‍ മതിയെന്നാണ് അറിയിപ്പ്. പരാതിക്കാര്‍ക്കൊപ്പം എത്തിയ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ എസ്എച്ച്ഒ മര്‍ദ്ദിച്ചെന്ന പരാതിയും ഈ സ്റ്റേഷനില്‍ ആയിരുന്നു. പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സ്റ്റേഷനില്‍ നിന്ന് സിപിഎം നേതാവിന് മോശം അനുഭവം ഉണ്ടായത്. നെടുമ്പന നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി സജീവ് ‘അനുഭവങ്ങള്‍ ആണ് ബോധ്യങ്ങള്‍ ആവുന്നത്’ എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. അകാരണമായി തന്നെ മര്‍ദിച്ചതിന്റെ കാരണം അറിയണം എന്നതാണ് സജീവിന്റെ പരാതി. മറ്റൊരു കേസിന്റെ മാധ്യസ്ഥതയുമായി ബന്ധപ്പെട്ടാണ് സജീവ് സ്റ്റേഷനില്‍ എത്തിയത്.പാര്‍ട്ടി വിരുദ്ധ പോസ്റ്റ് അല്ലെന്നും ഇതിന്റെ പേരില്‍ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്താല്‍ കുഴപ്പമില്ലെന്നും സജീവിന്റെ പോസ്റ്റില്‍ പറയുന്നു. സിഐ കയ്യേറ്റം ചെയ്തെന്നു കാണിച്ച് സജീവ് ചാത്തന്നൂര്‍ എസിപിക്ക് പരാതി നല്‍കിയിരുന്നു.  

    Read More »
  • Breaking News

    മന്ത്രിമാരെക്കൊണ്ട് പൊറുതിമുട്ടി; നിരന്തരം ശല്യം ചെയ്യുന്നു, സ്പീക്കര്‍ക്ക് പരാതി നല്‍കി പുതുച്ചേരി വനിതാ എംഎല്‍എ

    പുതുച്ചേരി: സ്വന്തം മുന്നണിയിലെ രണ്ടു മന്ത്രിമാര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി സ്പീക്കര്‍ക്ക് പരാതി നല്‍കി മുന്‍ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎല്‍എയുമായ എസ്. ചന്ദ്ര പ്രിയങ്ക. രണ്ടുപേരും നിരന്തരം ശല്യം ചെയ്യുന്നെന്നും എംഎല്‍എയായി പ്രവര്‍ത്തിക്കുന്നത് ബുദ്ധിമുട്ടാകുന്നെന്നും പരാതിയില്‍ പറയുന്നു. ബിജെപിയില്‍നിന്നും എന്‍ആര്‍ കോണ്‍ഗ്രസില്‍നിന്നുമുള്ള മന്ത്രിമാര്‍ക്കെതിരേയാണ് പരാതി. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയും ഉന്നയിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മുന്‍ കോണ്‍ഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളായ ചന്ദ്ര പ്രിയങ്ക എന്‍ആര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കാരൈക്കാലില്‍നിന്നാണ് നിയമസഭയിലെത്തിയത്. എന്‍ആര്‍ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരില്‍ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്ന ഇവര്‍ 2023 ഒക്ടോബറില്‍ രാജിവെച്ചു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അവര്‍ പറഞ്ഞത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് അവര്‍ മന്ത്രിമാര്‍ക്കെതിരേ ആരോപണവുമായി എത്തുന്നത്. ചന്ദ്ര പ്രിയങ്കയുടെ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരേ എത്രയുംപെട്ടെന്ന് നടപടിയെടുക്കണമെന്ന് പുതുച്ചേരി ഡിഎംകെ മഹിളാവിഭാഗം നേതാവ് ടി. ആര്‍. ഗായത്രി ശ്രീകാന്ത്, സിപിഐ…

    Read More »
  • Breaking News

    വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ‘ഏമാന്‍’; ആരോപണങ്ങളില്‍ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു

    തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധുബാബു. ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും പിന്നില്‍ പൊലീസിനകത്ത് നിന്നുള്ളവര്‍ തന്നെയാണെന്നുമാണ് മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തനിക്കെരിരെ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു രംഗത്തെത്തിയത്. തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഏമാന്‍ ആണെന്നും എംആര്‍ മധുബാബു കുറിച്ചു. റിട്ടയര്‍മെന്റ്നുശേഷം ഏമാന് ഇവന്റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു. അണിയറയില്‍ കൂടുതല്‍ പേരെ ഒരുക്കുന്നുണ്ടെന്നും മധു ബാബു കുറിച്ചു. കോന്നി സിഐ ആയിരിക്കെ അടിച്ച് ചെവിയുടെ ഡയഫ്രം പൊട്ടിച്ചെന്ന പരാതിയുമായി എസ്എഫ്ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെടുത്തിയെന്നും ക്രൂരമായി മര്‍ദിച്ചെന്നുമുള്ള പരാതിയുമായി പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയും രംഗത്തെത്തിയിരുന്നു.

    Read More »
  • Breaking News

    ഓണാഘോഷത്തിനിടെ സംഘര്‍ഷം: ആള്‍ക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി; പെണ്‍കുട്ടിയടക്കം 3 പേര്‍ക്ക് വെട്ടേറ്റു

    തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമമഴിച്ചുവിടുകയും പെണ്‍കുട്ടിയടക്കം മൂന്നുപേര്‍ക്കു ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാലുപ്രതികളെ ചിറയിന്‍കീഴ് പൊലീസ് അറസ്റ്റു ചെയ്തു. ചിറയിന്‍കീഴ് ഈഞ്ചയ്ക്കല്‍ പാലത്തിനു സമീപം ആറ്റുവരമ്പില്‍ തിട്ടവീട്ടില്‍ പ്രവീണ്‍ലാല്‍(34), ഈഞ്ചയ്ക്കല്‍ അനന്തന്‍തിട്ടവീട്ടില്‍ ഉണ്ണി(28), ആറ്റുവരമ്പ് വയല്‍തിട്ടവീട്ടില്‍ കിരണ്‍പ്രകാശ്(29), ഈഞ്ചയ്ക്കല്‍ വയല്‍തിട്ട വീട്ടില്‍ ജയേഷ്(24) എന്നിവരാണു പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരമണിയോടെയാണു സംഭവം. ചിറയിന്‍കീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓണാഘോഷങ്ങള്‍ക്കിടെയാണു അക്രമിസംഘം മദ്യപിച്ചു മാരകായുധങ്ങളുമായി അഴിഞ്ഞാടിയത്. പരിപാടികള്‍ കാണാനിരുന്ന നാട്ടുകാര്‍ക്കിടയിലേക്കു അക്രമികള്‍ ബൈക്കുകള്‍ ഓടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു സ്ത്രീകളടക്കമുള്ളവരെ അസഭ്യംവിളിച്ചു വാളുകാട്ടി ഓടിക്കാന്‍ ശ്രമിച്ചു. സംഘാടകരില്‍ ചിലര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇരുവിഭാഗമായിത്തിരിഞ്ഞുള്ള സംഘര്‍ഷത്തിനിടെ ചിറയിന്‍കീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടില്‍ അച്ചുലാല്‍(35) കുറട്ടുവിളാകം കല്ലുതട്ടില്‍ വീട്ടില്‍ അജിത്ത്(37), പിന്തിരിപ്പിക്കാന്‍ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ(37) എന്നിവരെ വെട്ടിപ്പരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അച്ചുലാലിനെയും അജിത്തിനേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഹൃദ്രോഗി കൂടിയായ മോനിഷയെ…

    Read More »
  • Breaking News

    പീഡനപരാതി: റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി

    കൊച്ചി: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കേസില്‍ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അതുകൊണ്ടുതന്നെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടും. 2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിലാണ് വേടനെതിരെ തൃക്കാക്കര പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ലൈംഗിക അതിക്രമത്തിനും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്നായിരുന്നു വേടന്‍ കോടതിയില്‍ വ്യക്തമാക്കിയത്. താന്‍ എങ്ങും പോയിട്ടില്ലെന്ന് റാപ്പര്‍ വേടന്‍ പ്രതികരിച്ചിരുന്നു. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകില്ല. തന്റെ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ച് തീര്‍ക്കാനാണ് വന്നിരിക്കുന്നതെന്നും വേടന്‍ പറഞ്ഞിരുന്നു. പത്തനംതിട്ട കോന്നിയിലെ പരിപാടിയിലാണ് പ്രതികരണം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വേടന്‍ വീണ്ടും റപ്പ് വേദിയില്‍ എത്തുന്നത്. ബലാത്സംഗ കേസിന്…

    Read More »
  • Sports

    റോയ്കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് ; സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബ് ; ഗോളടി മെഷീന്‍ വരുന്നതോടെ മുന്നറ്റം കരുത്താര്‍ജ്ജിക്കും

    ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ കേരളാസൂപ്പര്‍ലീഗിലേക്ക് വരുന്നു. സൂപ്പര്‍താരത്തെ തട്ടകത്തിലെത്തിച്ചത് മലപ്പുറം ഫുട്‌ബോള്‍ ക്ലബാണ്. വേഗത, കൃത്യമായ ഫിനിഷിംഗ്, ലീഡര്‍ഷിപ്പ് ഇവയൊക്കെയാണ് ഈ ഫിജിയന്‍ സ്‌ട്രൈക്കറെ വ്യത്യസ്തനാക്കുന്നത്. റോയ് കൃഷ്ണ കൂടി വരുന്നതോടെ മലപ്പുറത്തിന്റെ മുന്നേറ്റം കൂടുതല്‍ കരുത്താര്‍ജിക്കും. ‘സൂപ്പര്‍ ലീഗ് കേരളയുടെ ഈ സീസണില്‍ മലപ്പുറം എഫ്സിക്കായി സൈന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇങ്ങനെയൊരു കരാര്‍ എനിക്ക് നല്‍കിയതില്‍ ക്ലബിനോട് ഒരുപാട് നന്ദിയുണ്ട്, ഈ ലീഗിന്റെ ആവേശവും ആരാധകരുടെ ഊര്‍ജ്ജവും നേരിട്ട് അനുഭവിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ തിരിച്ചെത്താനും വളരെ പെട്ടെന്ന് തന്നെ കളത്തിലിറങ്ങാനും ഞാന്‍ ആഗ്രഹിക്കുന്നു’ റോയ് കൃഷ്ണ വ്യക്തമാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ബഗാന്‍, ബെംഗളൂരു എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ കളിച്ച ടീമുകള്‍ക്കെല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ എ-ലീഗില്‍ നിന്ന് കൊല്‍ക്കത്തന്‍ ക്ലബായ എടികെ മോഹന്‍ബഗാനില്‍ എത്തിയ കൃഷ്ണ 2019-20 (15 ഗോള്‍, 6…

    Read More »
Back to top button
error: