Month: September 2025
-
Breaking News
വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്,…
Read More » -
Breaking News
രാഹുലിന്റെ ‘ജെന്‍സി’ പ്രയോഗം; ബിജെപിക്ക് ഭയമോ? രാഷ്ട്രീയ അരാജകത്വം പടര്‍ത്താന്‍ നീക്കമാണെന്ന് ആരോപണം
ന്യൂഡല്‍ഹി: വോട്ട് കൊള്ള, വോട്ടര്‍പട്ടികയിലെ തിരിമറി അടക്കം ഗുരുതര ആരോപണങ്ങള്‍ കേന്ദ്രത്തിനും ഇലക്ഷന്‍ കമ്മീഷനുമെതിരെ ശക്തമായി ഉന്നയിച്ച കോണ്‍ഗ്രസ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുപ്പിച്ച് ബിജെപി. രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലെ ‘ജെന്‍സി’ പരാമര്‍ശം രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണവുമായി ബിജെപി രംഗത്തെത്തി. വോട്ടര്‍പട്ടിക ആരോപണം രാഹുല്‍ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. ”ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും.” എന്ന രാഹുല്‍ ഗാന്ധിയുടെ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍, രാജ്യത്തെ യുവാക്കള്‍, രാജ്യത്തിന്റെ വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ ജെന്‍സി വിഭാഗങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. നേപ്പാളില്‍ കഴിഞ്ഞ ദിവസം നടന്ന ജെന്‍സി പ്രക്ഷോഭം അയല്‍രാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെന്‍സി പരാമര്‍ശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. സമാന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ ബിജെപി ആരോപണം.…
Read More » -
Breaking News
ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍: അടിയന്തര ലാന്‍ഡിങ്, നാടകീയ സംഭവങ്ങള്‍ ബ്രിട്ടനിലെ സന്ദര്‍ശനത്തിനിടെ
ലണ്ടന്‍: ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനത്തനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയയും സഞ്ചരിച്ച ഹെലികോപ്റ്ററിന് സാങ്കേതിക തകരാര്‍. ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി സ്റ്റാന്‍ഡ് ബൈ ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്ന് പ്രസിഡന്റും ഭാര്യയും. ഇന്നലെ വൈകുന്നേരം ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ കണ്‍ട്രിസൈഡ് വസതിയായ ചെക്കേഴ്സില്‍ നിന്ന് ലണ്ടന്‍ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയായിരുന്നു അത്യന്തം നാടകീയവും ആശങ്കാജനകവുമായ ഈ സംഭവം. ‘ഹൈഡ്രോളിക് പ്രശ്നം’ കാരണമാണ് ഡോണള്‍ഡ് ട്രംപിന്റെ മറൈന്‍ വണ്‍ ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡിങ് ചെയ്യേണ്ടി വന്നതെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലിവൈറ്റിന്റെ ഔദ്യോഗിക വിശദീകരണം. ഇത് ഒരു കരുതല്‍ നടപടി മാത്രമാണെന്നും വിശദീകരണമുണ്ട്, എന്നാല്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത ഈ നടപടിയെ അത്ര നിസാരമായി കാണാന്‍ കഴിയില്ല. സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ എത്തുന്നതിന് 20 മിനിറ്റ് മുമ്പായിരുന്നു മറ്റൊരു ലോക്കല്‍ എയര്‍ഫീല്‍ഡിലേക്ക് ഹെലികോപ്റ്റര്‍ തിരിച്ചു വിട്ടത്. ഇവിടെവച്ച് മറൈന്‍ വണ്‍ ഹെലികോപ്റ്ററില്‍ നിന്നും മറൈന്‍ ടു ഹെലികോപ്റ്ററിലേക്ക് മാറിക്കയറി പ്രസിഡന്റും ഭാര്യയും…
Read More » -
Breaking News
183 ലിറ്റർ ശേഷിയിലുള്ള പുതിയ സിംഗിൾ ഡോർ ഫ്രിഡ്ജ് ശ്രേണിയുമായി സാംസങ്
കൊച്ചി: പുതിയ സിംഗിൾ ഡോർ റഫ്രിജറേറ്റർ ശ്രേണി അവതരിപ്പിച്ച് സാംസങ്. 183 ലിറ്റർ ശേഷിയിലുള്ള എട്ട് പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ബെഗോണിയ, വൈൽഡ് ലിലി എന്നീ രണ്ട് പൂക്കൾ ആസ്പദമാക്കിയ ഡിസൈൻ മാതൃകകൾ ചുവപ്പ്, നീല നിറങ്ങളിൽ ലഭ്യമാണ്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ എൻർജി റേറ്റിങ്ങോടുകൂടിയ ഇവ സ്റ്റൈലും ദീർഘായുസും ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ ഫ്രിഡ്ജുകൾ ആധുനിക ഇന്ത്യൻ വീടുകളിലെ അടുക്കളകളുടെ സൗന്ദര്യം കൂട്ടാനായി രൂപകല്പന ചെയ്തതാണ്. സ്‌റ്റൈലൻ ഡോർ ഡിസൈൻ, ബാർ ഹാൻഡിൽ എന്നിവ പ്രീമിയം ലുക്ക് നൽകുന്നു. ഇന്ത്യൻ ഉപഭോക്താക്കൾ സ്റ്റൈലിനും കരുത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുവെന്നും ഫ്ളോറൽ ഡിസൈൻ മോഡലുകൾ തങ്ങളുടെ സിംഗിൾ ഡോർ വിറ്റുവരവിന്റെ 70 ശതമാനത്തിന് മുകളിൽ സംഭാവന ചെയ്യുന്നുവെന്നും സാംസങ് ഇന്ത്യയിലെ ഡിജിറ്റൽ അപ്ലയൻസസ് വിഭാഗം വൈസ് പ്രസിഡന്റ് ഘുഫ്രാൻ ആലം പറഞ്ഞു. പ്രായോഗികമായ നിരവധി സവിശേഷതകളും പുതിയ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വർഷത്തെ വാറന്റിയുള്ള ഡിജിറ്റൽ ഇൻവർട്ടർ കമ്പ്രസർ…
Read More » -
Breaking News
കൊച്ചിയുടെ സ്പേസ് വൺ ഇനി കൂടുതൽ നഗരങ്ങളിലേക്ക്, കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വൻ സ്വീകാര്യത
കൊച്ചി: കോ-വർക്കിംഗ് ഇടങ്ങൾ ഒരുക്കുന്ന പ്രമുഖ സ്ഥാപനമായ സ്പേസ് വൺ (SpazeOne), ദക്ഷിണേന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന കോ-വർക്കിംഗ് സ്പേസ് ആശയത്തിന് വലിയ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. നാല് വർഷം മുൻപ് സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്ന് കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ, ഇതിനോടകം 70 കോടിയിലധികം രൂപയുടെ നിക്ഷേപം സ്വന്തമാക്കി. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്ഥലങ്ങളാണ് ഇപ്പോൾ സ്പേസ് വൺ കൈകാര്യം ചെയ്യുന്നത്. “മാധ്യമങ്ങൾ, ബാങ്കിങ്, ഐടി സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് മെച്ചപ്പെട്ടതും എന്നാൽ ചെലവ് കുറഞ്ഞതുമായ ഓഫീസ് ഇടങ്ങൾ അത്യാവശ്യമാണ്. കോർപ്പറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരു വിഭാഗം ഇപ്പോൾ ഞങ്ങളുടെ സേവനം തേടുന്നുണ്ട്,” സ്പേസ് വൺ സഹസ്ഥാപകനും ഡയറക്ടറുമായ സിജോ ജോസ് പറഞ്ഞു.…
Read More » -
Breaking News
റിട്ട. ഐഎഎസുകാരന്‍ മുതല്‍ ടിവി അവതാരകന്‍ വരെ; കനഗോലുവിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, മൂന്നു തവണ തോറ്റ ലിജുവിന് സീറ്റില്ല?
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം നില്‍ക്കെ പുതുമുഖങ്ങളേയും വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളേയും അണിനിരത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കനഗോലുവും സ്വതന്ത്ര ഏജന്‍സിയും നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനര്‍ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മത സാമുദായിക സന്തുലിതാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങള്‍. സര്‍വേകളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍, വിരമിച്ച ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍ മുതല്‍ കെഎസ്‌യു നേതാക്കളായ ആന്‍ സെബാസ്റ്റ്യന്‍, അലോഷ്യസ് സേവ്യര്‍, ഐടി പ്രൊഫഷണലായ രഞ്ജിത്ത് ബാലന്‍ ഉള്‍പ്പെടെയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദായ സമവാക്യങ്ങളും പ്രാദേശിക കരുത്തും തൂക്കി നോക്കി പുതുമുഖങ്ങളെയാണ് പാര്‍ട്ടി അണിനിരത്താന്‍ ആലോചിക്കുന്നത് എന്നാണ് വിവരം. ആലപ്പുഴ ജില്ലയില്‍, മുന്‍ ധനമന്ത്രി തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകറാണ് ശ്രദ്ധാകേന്ദ്രം. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ഭരണപരമായ റെക്കോര്‍ഡുള്ള ആളാണ് ബിജു പ്രഭാകര്‍. 2021ല്‍ കായംകുളത്ത് ആവേശകരമായ പോരാട്ടം നടത്തിയ അരിത ബാബുവിനെ ചേര്‍ത്തലയിലേക്കോ ആറ്റിങ്ങലിലേക്കോ…
Read More » -
Breaking News
മൂക്കറ്റം കടം, പുഴയില്‍ മുങ്ങി മരിച്ചെന്ന് വരുത്താന്‍ നാടകം, രണ്ടാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനം; ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍
ഭോപ്പാല്‍: പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനം. മധ്യപ്രദേശിലെ കാളിസിന്ധ് നദിയില്‍ പോലീസും സംസ്ഥാന ദുരന്തനിവാര സേനയും മറ്റു സംവിധാനങ്ങളും 20 കിലോമീറ്ററോളം പരിധിയില്‍ അരിച്ചുപെറുക്കി. പിന്നാലെ രക്ഷാപ്രവര്‍ത്ത സംവിധാനങ്ങളെ മുഴുവന്‍ അപഹാസ്യമാക്കിയ വലിയൊരു തട്ടിപ്പാണ് രണ്ടാഴ്ചയ്ക്ക് ശേഷം പുറത്ത് വന്നിരിക്കുന്നത്. 1.40 കോടി രൂപയുടെ കടത്തില്‍നിന്ന് രക്ഷപ്പെടുന്നതിനായി ബിജെപി നേതാവ് മഹേഷ് സോണിയുടെ മകന്‍ വിശാല്‍ സോണി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. മധ്യപ്രദേശില്‍ തിരച്ചില്‍ തകൃതിയായി നടക്കുമ്പോള്‍ ഈ സമയമത്രയും വിശാല്‍ മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സെപ്റ്റംബര്‍ 5-ന് കാളിസിന്ധ് നദിയില്‍ ഒരു കാര്‍ മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചതോടെയാണ് ഈ നാടകീയ സംഭവങ്ങളുടെ തുടക്കം. മുങ്ങല്‍ വിദഗ്ദ്ധരെത്തി വാഹനം പുറത്തെടുത്തു. എന്നാല്‍ കാറില്‍ ആരേയും കണ്ടെത്താനായില്ല. ബിജെപി നേതാവ് വിശാല്‍ സോണിയുടേതാണെന്ന് കാറെന്ന് തിരിച്ചറിഞ്ഞതോടെ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായി. വിശാലിന്റെ പിതാവും ബിജെപി നേതാവുമായ മഹേഷ് സോണി രക്ഷാപ്രവര്‍ത്തനത്തില്‍ അനാസ്ഥ ആരോപിച്ചതിനെ തുടര്‍ന്ന്, തിരിച്ചില്‍ ഊര്‍ജിതമാക്കി. മൂന്ന്…
Read More » -
Breaking News
ചോദ്യോത്തരവേളയ്ക്കിടെ ശാരീരികാസ്വാസ്ഥ്യം; മന്ത്രി ശിവന്‍കുട്ടി ആശുപത്രിയില്‍
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് ശിവന്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഉടന്‍ തന്നെ മന്ത്രിയെ ആശുപത്രിയില്‍ എത്തിച്ചു. മന്ത്രി ശിവന്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു. തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.
Read More » -
Breaking News
ഒപ്പം താമസിച്ചയാളുമായി കലഹം, കത്തിക്കുത്ത്; കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ ടെക്കി പോലീസിന്റെ വെടിയേറ്റ് മരിച്ചു
വാഷിങ്ടന്‍: കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബര്‍ മൂന്നിനാണ് നിസാമുദ്ദീനെ പൊലീസ് വെടിവയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള സുഹൃത്ത് നിസാമുദ്ദീന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. സാന്താക്ലാരയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒപ്പം താമസിക്കുന്ന ആള്‍ക്ക് ഗുരുതരമായ പരുക്കുകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മുഹമ്മദ് നിസാമുദ്ദീനെ വെടിവച്ചെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. നാലു തവണ പൊലീസ് നിസാമുദ്ദീനെ വെടിവച്ചു. പ്രതിയെ പൊലീസ് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു. പരുക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ചികിത്സയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയുമെന്നും പൊലീസ് അറിയിച്ചു. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീന്‍ കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലെ ഒരു ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. വംശീയപരമായ ഉപദ്രവങ്ങള്‍, ജോലിയില്‍ നിന്ന് അന്യായമായി…
Read More » -
Breaking News
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഈഴവനെ നിയമിച്ചതിനു പിന്നാലെ തന്ത്രിമാരുടെ ബഹിഷ്‌കരണമെന്ന് പരാതി; തൃശൂര്‍ സ്വദേശി ബുക്ക് ചെയ്ത കളഭം മുടങ്ങി; ജാതി ചിന്തകളില്‍ വിശ്വസിക്കുന്നില്ലെന്ന് തരണെല്ലൂര്‍ കുടുംബാംഗം
കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ കൂടല്‍മാണിക്യം ക്ഷേത്ര കഴകക്കാരനായി നിയമിച്ചതില്‍ തന്ത്രിമാരുടെ എതിര്‍പ്പ് തുടരുന്നു. ക്ഷേത്രബഹിഷ്‌കരണ സമരം മൂലം ഇന്നലെ കളഭം ചടങ്ങിയെന്ന് ആരോപണം. 18,000 രൂപ ചെലവുള്ള ഈ വഴിപാട് ആഴ്ചകള്‍ക്ക് മുമ്പ് ബുക്ക് ചെയ്തിരുന്നത് തൃശൂര്‍ സ്വദേശിയായ ഡോക്ടറാണ്. വഴിപാട് മറ്റൊരു ദിവസത്തേക്ക് മാറ്റി. 21നും കളഭം വഴിപാട് ബുക്കിംഗുണ്ട്. അന്നും ബഹിഷ്‌കരണം തുടരാനാണ് സാധ്യതയെന്നും പറയുന്നു. ആറ് തന്ത്രിമാരാണ് ക്ഷേത്രത്തിലുള്ളത്. ഇതില്‍ പടിഞ്ഞാറേ തരണനല്ലൂര്‍ തന്ത്രികുടുംബം, പരമ്പരാഗതമായി നിശ്ചയിച്ച ചടങ്ങുകള്‍ക്ക് മാത്രമേ പങ്കെടുക്കാറുള്ളൂ. മറ്റ് അഞ്ച് തന്ത്രിമാരുടെയും ബഹിഷ്‌കരണത്തെ തുടര്‍ന്ന്, കന്നി തീയതിയിലെ പൂജാ കര്‍മ്മങ്ങള്‍ക്ക് പടിഞ്ഞാറേ തരണനല്ലൂര്‍ അനിപ്രകാശിനെ ദേവസ്വം വിളിച്ചുവരുത്തിയിരുന്നു. മുന്‍നിശ്ചയിച്ച ചടങ്ങുണ്ടായതിനാല്‍ അദ്ദേഹത്തിന് ഇന്നലെ വരാനായില്ല. തന്ത്രിമാരുടെ സൗകര്യം നോക്കി തീയതി നിശ്ചയിച്ചാണ് കളഭം, കലശം വഴിപാടുകള്‍ രസീതാക്കുക. അഞ്ചു തന്ത്രികുടുംബങ്ങളാണ് അനുരാഗിനെ എതിര്‍ക്കുന്നതെന്നും ഇവരുടെ കടുംപിടിത്തത്തില്‍ വിയോജിപ്പുണ്ടെന്നും പടിഞ്ഞാറേ തരണനല്ലൂര്‍ കുടുംബാംഗമായ അനിപ്രകാശ് പറഞ്ഞു. അനുരാഗിന്റെ നിയമനം ക്ഷേത്രചൈതന്യത്തെ ബാധിക്കുമെന്നും…
Read More »