Month: September 2025
-
Breaking News
എന്തൊക്കെയാണീ ‘കൊച്ച് ഭാരത്തില്‍’ നടക്കുന്നത്? ഐ ഫോണ്‍ 17 വാങ്ങാന്‍ കൂട്ടയടി, സംഘര്‍ഷം; ആളുകളെ സ്റ്റോറില്‍നിന്ന് വലിച്ചിഴച്ച് ജീവനക്കാര്‍
മുംബൈ: ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിള്‍ സ്റ്റോറിനു പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും വാര്‍ത്താ ഏജന്‍സിയായി പിടിഐ പങ്കുവച്ച വീഡിയോയിലുണ്ട്. സംഘര്‍ഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ചിലര്‍ ആരോപിച്ചു. പുലര്‍ച്ചെ 5 മണി മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും, ചിലര്‍ വരിതെറ്റിച്ച് കയറാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നും അഹമ്മദാബാദില്‍നിന്നുള്ള മോഹന്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും ഔട്ട്‌ലറ്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡലുകള്‍ ഇന്ത്യയില്‍ ഇന്ന് മുതലാണ് വില്‍പ്പന ആരംഭിച്ചത്. സെപ്റ്റംബര്‍ 12 ന് ആരംഭിച്ച പ്രീ ഓര്‍ഡറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു വ്യാപാരികള്‍ പറയുന്നു.
Read More » -
Breaking News
‘ബഹുമാനമൊന്നുമില്ല, പൊലീസിന്റെ ഇടികൊണ്ട് മരിക്കാന്‍ പറ്റാത്തതുകൊണ്ട് ബഹു. മന്ത്രിയെന്നു വിളിക്കാം; ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും’
കണ്ണൂര്‍: പൊലീസിന്റെ ഇടികൊണ്ട് മരിക്കാന്‍ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ‘ബഹുമാനപ്പെട്ട’ എന്നു വിശേഷിപ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. ലഹരിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് പരാമര്‍ശം. കള്ളു മുതല്‍ എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്. സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനം ലഹരി വസ്തുക്കള്‍ വിറ്റിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ”പാലക്കാട് ബ്രൂവറി സ്ഥാപിക്കാന്‍ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്ഥാനങ്ങളിലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. കമ്പനി വന്നാല്‍ മറ്റേ കുടിക്കുള്ളവര്‍ക്ക് വെള്ളം കിട്ടും. എന്നാല്‍, അല്ലാത്തവര്‍ക്ക് വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. കക്ഷി ഭേദമന്യേ എലപ്പുള്ളിയിലെ ജനങ്ങള്‍ സമരം ചെയ്തു. ഏതു മന്ത്രിയേയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിച്ചേ പറ്റൂവെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നമ്മള്‍ ജയിലില്‍ പോകേണ്ടി വരും. 97 ന്റെ പടിവാതില്‍ക്കലാണ് ഞാന്‍ നില്‍ക്കുന്നത്. ജയിലിലേക്ക് പോകുന്നതിന് മുന്‍പു തന്നെ പൊലീസുകാര്‍ ശരിപ്പെടുത്തും. ഒറ്റയടിക്ക് തന്നെ മരിച്ചു പോകും. അതിന് ഇടവരുത്താതിരിക്കാനാണ് നോക്കുന്നത്. സത്യത്തില്‍…
Read More » -
Breaking News
‘ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ഞാനാണോ കേസിലെ പ്രതി?’
തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരെയുള്ള സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതുപോലുള്ള ഏതു കേസുണ്ടായാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്? ആര് എവിടെ ഇങ്ങനത്തെ കേസുണ്ടായാലും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്കാണ് മാര്‍ച്ച്. ഞാനെന്തു ചെയ്തിട്ടാണ്. ഇത് എങ്ങനെയാണ് ആദ്യം പുറത്തു വന്നതെന്ന് സിപിഎം അന്വേഷിക്കട്ടെ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഈ വിഷയം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലൊക്കെ ഉണ്ടാകുമെന്നത് തള്ളിക്കളയുന്നില്ല. കഴിഞ്ഞ ഒരുമാസമായിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎം ഹാന്‍ഡിലുകളില്‍ നിന്നും ഇത്തരം പ്രചാരണങ്ങള്‍ സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയപ്പോള്‍ ഈ മാന്യതയൊന്നും ഉണ്ടായിരുന്നില്ലല്ലോ. അന്നൊന്നും മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സംരക്ഷണം തുടങ്ങിയ വാക്കുകളൊന്നും ഉണ്ടായിരുന്നില്ല. അന്ന് വ്യാപകമായിട്ടാണ് അവര്‍ പ്രചാരണം നടത്തിയത്. ആരായാലും ഇത്തരം പ്രചാരണങ്ങളെ താന്‍ ന്യായീകരിക്കുന്നില്ല. അങ്ങനെ ചെയ്യരുതെന്ന് പത്രസമ്മേളനം നടത്തി പറഞ്ഞയാളാണ്. കോണ്‍ഗ്രസ് അനുഭാവികളോടു പോലും അത്തരത്തില്‍ പെരുമാറരുതെന്ന് പറഞ്ഞയാളാണ് താന്‍. സ്ത്രീ സംരക്ഷണത്തിന് മുഖ്യപരിഗണന കൊടുക്കുന്നു…
Read More » -
Breaking News
ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടു; യുവാവിന്റെ തലയടിച്ചു പൊട്ടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍; ഗുണ്ടായിസത്തിനെതിരേ കളമശേരിയില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധം
കൊച്ചി: ഹെഡ്ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ട യുവാവിന്റെ തല ഇരുമ്പ് ലിവര്‍ കൊണ്ട് ബസ് ഡ്രൈവര്‍ അടിച്ചുപൊട്ടിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെ കളമശേരിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് അര്‍ധരാത്രിയോടെ നാടകീയമായാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന സൂര്യ എന്ന ബസിന്റെ ഡ്രൈവറാണ് തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി ജിജോ ജോര്‍ജിനെ (46) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ചേര്‍ത്തല എഴുപുന്ന സ്വദേശി അനുഹര്‍ഷ് ജനാര്‍ദനനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴം രാത്രി കളമശേരി അപ്പോളോ ജംക്ഷനില്‍ വച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. മറ്റൊരു ബസ് കാത്തുനില്‍ക്കുകയായിരുന്ന ജിജോ, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഇട്ടുവന്ന ബസ് ഡ്രൈവറോട് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡ്രൈവര്‍ സീറ്റില്‍നിന്നു ലിവറുമായി ഇറങ്ങി ജിജോയെ ആക്രമിക്കുന്നത് കണ്ട് സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവര്‍മാര്‍ ഓടിയെത്തി. ഇതോടെ ഇവര്‍ക്കു നേരെയും ബസ് ഡ്രൈവര്‍ ആക്രമണം അഴിച്ചുവിട്ടു. ഇതേതുടര്‍ന്ന് നാട്ടുകാര്‍ സംഘടിക്കുന്നതു കണ്ട്…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയോട് നേരില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍, ക്രൈംബ്രാഞ്ച് ഇരയായ യുവതിയോട് നേരില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്‍ക്കുന്നതായി ഇവര്‍ മൊഴി നല്‍കി. ഇരയായ യുവതിയുടെ പക്കല്‍ നിന്ന് ലഭിച്ച ചില നിര്‍ണായക തെളിവുകളും മാധ്യമപ്രവര്‍ത്തക അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചന. ഇരയായ തിരുവനന്തപുരം സ്വദേശിനിയോട് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേശിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ ഡിഐജി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഗര്‍ഭഛിദ്ര ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണസംഘം നടപടികള്‍ തിടുക്കത്തിലാക്കിയത്. ഇരയായ 26കാരിയുമായി ആഴ്ചകള്‍ക്ക് മുമ്പ് നേരില്‍ സംസാരിക്കുകയും തുടര്‍ന്ന് അവരുടെ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകയെ കൊച്ചിയിലെത്തി കണ്ടാണ് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എയ്ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മൊഴി നല്‍കിയ മാധ്യമപ്രവര്‍ത്തക നിര്‍ണായക തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് വിവരം. ഇതുവരെ പുറത്തുവന്ന വിവാദ ശബ്ദരേഖകളുടെ പൂര്‍ണരൂപം ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ഇവര്‍…
Read More » -
Breaking News
എന്റെ നെഞ്ചത്തോട്ട് കയറുന്നത് എന്തിന്? ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശന്‍; പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എംഎല്‍എ ഉണ്ണിക്കൃഷ്ണന്‍; ഷാജഹാനെതിരേ നിയമ നടപടി
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്‌നത്തില്‍ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാന്‍ഡിലുകള്‍ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ ഇപ്പോള്‍ നിലനില്‍ക്കുന്ന സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിക്കണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലെത്തിയപ്പോള്‍ കൃത്യമായ നടപടിയെടുത്തത്. കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാര്‍ത്ത എങ്ങനെയാണ് പുറത്ത് പോയതെന്ന ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയിലുണ്ട്. ഇക്കാര്യം സിപിഎം ആണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍…
Read More » -
Breaking News
അനധികൃത കുടിയേറ്റക്കാര്‍ നാടു മുടിക്കും, പട്ടാളമിറങ്ങി നേരിടണം; ഫലസ്തീനെ അംഗീകരിക്കാനുള്ള തീരുമാനം നിരാശാജനകം; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിച്ച് ട്രംപിന്റെ പത്രസമ്മേളനം
ലണ്ടന്‍: ബ്രിട്ടനെ തകര്‍ക്കുന്ന, ചെറുയാനങ്ങളിലുള്ള അനധികൃത കുടിയേറ്റം തടയാന്‍ സൈന്യത്തെ വിന്യസിക്കണമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ടു.അനധികൃത കുടിയേറ്റം രാജ്യത്തിനകത്തു നിന്നു തന്നെ രാജ്യത്തെ നശിപ്പിക്കുമെന്ന് ട്രംപ് ഓര്‍മ്മിപ്പിച്ചു. മാത്രമല്ല, അമേരിക്കന്‍ അതിര്‍ത്തികള്‍ അനധികൃത കുടിയേറ്റക്കാരില്‍ നിന്നും സംരക്ഷിക്കാന്‍ തന്റെ നയങ്ങള്‍ക്ക് സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. അതോടൊപ്പം തന്നെ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയ കീര്‍ സ്റ്റാര്‍മറുടെ നടപടിയുമായി ശക്തമായി വിയോജിക്കുന്നു എന്നും അദ്ദേഹം തുറന്നടിച്ചു. വടക്കന്‍ കടലിലെ എണ്ണ – പ്രകൃതിവാതക ഖനനം വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം യു കെയോട് ആവശ്യപ്പെട്ടു. അതേസമയം, ട്രംപുമായി കാത്തു സൂക്ഷിക്കുന്ന പ്രത്യേക സൗഹൃദത്തെ കുറിച്ചായിരുന്നു സ്റ്റാര്‍മര്‍ പരാമര്‍ശിച്ചത്. വ്ളാഡിമിര്‍ പുടിന്റെ യുക്രെയിന്‍ അധിനിവേശം, സമാധാനം കാംക്ഷിക്കുന്ന ആര്‍ക്കും അനുവദിക്കാവുന്ന ഒന്നല്ലെന്നും സ്റ്റാര്‍മര്‍ പറഞ്ഞു. പുടിന്‍ തന്നെ ചതിക്കുകയായിരുന്നു എന്നാണ് ട്രംപ് ഇതിനോട് പ്രതികരിച്ചത്. ഗാസയില്‍…
Read More » -
Breaking News
കടുത്ത മദ്യപാനം ആരോഗ്യമില്ലാതാക്കി, അന്ന് തിരികെ പിടിച്ച ജീവിതം, പക്ഷെ…; റോബോ ശങ്കറിന് സംഭവിച്ചത്
തമിഴ് നടന്‍ റോബോ ശങ്കറിന്റെ മരണം ഇതിനോടകം വലിയ വാര്‍ത്തയായിട്ടുണ്ട്. 46 വയസിലാണ് ശങ്കറിന്റെ മരണം. വ്യാഴാഴ്ച ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ നടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. കുടുംബത്തിനും തമിഴ് സിനിമാ ലോകത്തിനും വലിയ നഷ്ടമാണ് ഈ വിയോഗം. കോമഡി വേഷങ്ങളിലൂടെ ജനപ്രീതി നേടിയ റോബോ ശങ്കര്‍ തന്റെതായ സ്ഥാനം സിനിമാ രംഗത്ത് നേടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ശങ്കറിനെ അലട്ടുന്നുണ്ട്. ഇടക്കാലത്ത് മഞ്ഞപ്പിത്തം ബാധിച്ച് ശങ്കര്‍ ആശുപത്രിയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്നു. ഇതേക്കുറിച്ച് റോബോ ശങ്കര്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. മദ്യപാനത്തിന് താന്‍ അടിമപ്പെട്ടിരുന്നു എന്നാണ് റോബോ ശങ്കര്‍ പറഞ്ഞത്. മദ്യപാനം ആരോഗ്യത്തെ ബാധിച്ചു. ജീവന്‍ അപകടാവസ്ഥയിലായിരുന്നു. ആരും മദ്യപാനത്തിലേക്ക് പോകരുതെന്നും റോബോ ശങ്കര്‍ അന്ന് പറഞ്ഞു. ഇതേക്കുറിച്ച് ബാലാജി പ്രഭു സംസാരിക്കുന്നുണ്ട്. നല്ല കലാകാരനായിരുന്നെങ്കിലും മദ്യപാനിയായിരുന്നു ശങ്കര്‍. രണ്ട് വര്‍ഷത്തിന് മുമ്പ് ക്രിറ്റിക്കലായ സാഹചര്യത്തിലായിരുന്നു റോബോ ശങ്കര്‍. ആറ് മാസത്തിന്…
Read More » -
Breaking News
അയക്കൂറയും ആവോലിയും ഇഷ്ടംപോലെ.. ഡിമാന്‍ഡ് പാതിയും കൊണ്ടുപോയത് നാടന്‍ ‘മത്തി’; ചോറിന്റെ കൂടെ മത്തിക്കറി കൂട്ടാന്‍ ഇനി പറ്റുമോ?
മലപ്പുറം: മത്സ്യപ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട വലിയ മത്തി കിട്ടാനില്ല. വളരെ അപൂര്‍വമായി മാത്രമാണ് ഇപ്പോള്‍ ബോട്ടുകാര്‍ക്ക് വലിയ മത്തി ലഭിക്കുന്നത്. എന്നാല്‍, പിടിക്കാന്‍ വിലക്കുള്ള കുഞ്ഞ് മത്തി വിപണിയില്‍ സുലഭമാണ്. ക്ഷാമം വന്നതോടെ വലിയ മത്തിയുടെ വിലയും ഉയര്‍ന്നു. കിലോയ്ക്ക് 260 രൂപയോളമാണ് ഇപ്പോള്‍ വിപണിയില്‍ മത്തിയുടെ വില. വല്ലപ്പോഴും മാത്രം ലഭിക്കുന്നതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലവരാന്‍ കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍, കുഞ്ഞന്‍ മത്തി ധാരാളം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് ഇവ വിപണിയില്‍ വിറ്റഴിക്കുന്നത്. കിലോയ്ക്ക് 25 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. വലയില്‍ കുഞ്ഞന്‍മത്തി ധാരാളം ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ പലരും കടലില്‍തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയാണ്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് ഇപ്പോള്‍ കുഞ്ഞന്‍മത്തിയെ വിപണിയിലെത്തിക്കുന്നത്. പത്ത് സെന്റിമീറ്ററില്‍ കുറവ് വലുപ്പമുള്ള മത്തി പിടിക്കുന്നത് ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുണ്ട്. ഇത് മറികടന്ന് മത്തി പിടിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. അതേസമയം അയക്കൂറ, ആവോലി എന്നിവ ഇപ്പോള്‍ സുലഭമായി…
Read More » -
Breaking News
ആഗോള അയ്യപ്പ സംഗമം നാളെ, മൂവായിരത്തിലധികം പ്രതിനിധികും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സെഷനുകള്‍ ആയാണ് ചര്‍ച്ചകള്‍ നടക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍, തീര്‍ത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയില്‍ ആണ് പ്രധാന ചര്‍ച്ച. ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനുള്ളതാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ് അടുത്തതിനാല്‍ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത്. സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വര്‍ണം തിരികെ കൊണ്ടുവരണം. നാലു കിലോ സ്വര്‍ണം എവിടെയെന്ന് പറയണം. എന്‍ എസ് എസിനും എസ് എന്‍ ഡിപിക്കും പങ്കെടുക്കാന്‍ സ്വാത്രന്ത്ര്യമുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ…
Read More »