സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടു വഴിയില്‍; സുരേഷ്‌ഗോപിക്ക് എയിംസ് ഇഷ്ടം ആലപ്പുഴയില്‍ ; രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്ക്കും താല്‍പ്പര്യം പാറശ്ശാലയിലോ തൃശൂരോ

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും തമ്മില്‍ ബിജെപിയില്‍ ശീതസമരം. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴയില്‍ വേണമെന്ന സുരേഷ്‌ഗോപിയുടെ പ്രതികരണമാണ് പ്രശ്‌നത്തിന് കാരണം. പ്രസിഡന്റും കേന്ദ്രമന്ത്രിയും തമ്മിലുള്ള ഏകോപനമില്ലായ്മ പാര്‍ട്ടിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്.
ആലപ്പുഴയില്‍ എയിംസിന് സ്ഥലം കണ്ടെത്തി നല്‍കണമെന്നായിരുന്നു സുരേഷ് ഗോപി യുടെ പ്രസ്താവന ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേതൃത്വവു മായി ആലോചിക്കാതെയും പറയാതെയും സുരേഷ്‌ഗോപി സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയത് സംസ്ഥാന അധ്യക്ഷന് അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.
തിരുവനന്തപുരം പാറശ്ശാലയില്‍ എയിംസ് പ്രഖ്യാപിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖരന് താല്‍പ്പര്യം. തിരുവനന്തപുരം അല്ലെങ്കില്‍ തൃശ്ശൂരില്‍ എയിംസ് എന്നതായിരുന്നു ബിജെപി പ്ലാന്‍. ഈ പദ്ധതിയാണ് അനാവശ്യമായ പ്രസ്താവന നടത്തി സുരേഷ്‌ഗോപി പൊളിച്ചത്. ഇതോ ടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും രണ്ടുവഴിക്കാണെന്ന സൂചനയായി മാറിയിട്ടുണ്ട്.
ഇതോടെ സുരേഷ്‌ഗോപി നടത്തുന്ന കലുങ്ക് സദച്ച് ചര്‍ച്ചകളില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശന ങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. സുരേഷ് ഗോപിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും രാജീവ് ചന്ദ്രശേഖര്‍ മറുപടി പറയാന്‍ കൂട്ടാക്കിയിട്ടില്ല. ഇതിനിടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി അടിയന്തര കോര്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ ത്തിരിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.






