Breaking NewsCrimeLead NewsNEWS

പെണ്‍വാണിഭ സംഘത്തെ പൂട്ടി പൊലീസ്; നടത്തിപ്പുകാരിയായ നടി അനുഷ്‌ക മോഹന്‍ദാസ് അറസ്റ്റില്‍, രണ്ടു നടിമാരെ രക്ഷിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന നടി അറസ്റ്റില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് നടി അനുഷ്‌ക മോണി മോഹന്‍ ദാസ് (41) അറസറ്റിലായത്. സെക്‌സ് റാക്കറ്റിന്റെ വലയില്‍ അകപ്പെട്ട രണ്ട് സിനിമാ നടിമാരെയും പൊലീസ് രക്ഷപ്പെടുത്തി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്.

ഇടപാടുകാരെന്ന വ്യാജേന പൊലീസ് അനുഷ്‌കയെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അനുഷ്‌കയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രക്ഷപ്പെടുത്തിയ സ്ത്രീകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സെക്‌സ് റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും മുഴുവന്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Signature-ad

സിനിമയില്‍ അവസരം തേടുന്ന നടിമാരെയാണ് അനുഷ്‌ക പെണ്‍വാണിഭ സംഘത്തില്‍ എത്തിച്ചതത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം ഇടപാടുകാരെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. കശ്മീരയിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ഒരു മാളില്‍ വെച്ച് കാണാന്‍ നടി ഇവരോട് ആവശ്യപ്പെട്ടു. ‘ഇടപാടുകാരെന്ന വ്യാജേന എത്തിയവരില്‍നിന്ന് പണം വാങ്ങുന്നതിനിടെ പോലീസ് സംഘം സ്ഥലത്ത് റെയ്ഡ് നടത്തി പ്രതിയെ കയ്യോടെ പിടികൂടി. ടിവി സീരിയലുകളിലും ബംഗ്ലാ സിനിമയിലും സജീവമായ രണ്ട് സ്ത്രീകളെ ഞങ്ങള്‍ രക്ഷപ്പെടുത്തി’ അസിസ്റ്റന്റ് കമ്മീഷണര്‍ മദന്‍ ബല്ലാല്‍ പറഞ്ഞു.

Back to top button
error: