Breaking NewsKeralaLead NewsNEWS
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ? ഞാനൊരു മന്ത്രിയാണെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പിന്നാലെ ഞാനൊരു മന്ത്രിയാണെന്ന് മറുപടി. സേവാഭാരതിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതികരണം.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിനെതിരെ ബിജെപി വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ സാന്നിധ്യം സംബന്ധിച്ച ചോദ്യം ഉയര്‍ത്തിയത്.
ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, വീട്ടിലെത്തി ക്ഷണിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും മറ്റ് നാല് മന്ത്രിമാരെയും സംഗമത്തിനു ക്ഷണിക്കുമെന്ന് സംഘാടകര്‍ നേരത്തേ അറിയിച്ചിരുന്നു.






