Month: August 2025
-
Breaking News
വീണ്ടും പരസ്യമായ ആണവ ഭീഷണി മുഴക്കി അസിം മുനീര്‍; ‘ഇന്ത്യ അണക്കെട്ടു പണിഞ്ഞാല്‍ 10 മിസൈലുകള്‍ ഉപയോഗിച്ചു തകര്‍ക്കും; ഞങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പായാല്‍ പകുതി ലോകവും തകര്‍ക്കും; അള്ളാഹു അതിനുള്ള ഊര്‍ജം നല്‍കും’
ടാംപ: ഇന്ത്യയുമായുള്ള യുദ്ധത്തില്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും തകര്‍ക്കുമെന്ന് പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ . ഫ്‌ലോറിഡയിലെ ടാമ്പയില്‍ വ്യവസായി അദ്നാന്‍ അസദ് സംഘടിപ്പിച്ച പരിപാടിയിലാണ് അസിം മുനീര്‍ ഭീഷണി മുഴക്കിയത്. ‘ഞങ്ങള്‍ ഒരു ആണവ രാഷ്ട്രമാണ്, ഞങ്ങള്‍ തോല്‍ക്കുകയാണെന്ന് തോന്നിയാല്‍, പകുതി ലോകവും ഞങ്ങള്‍ തകര്‍ക്കും. ഇന്ത്യ സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചതിനാല്‍ 2.5 കോടി ആളുകള്‍ പട്ടിണി കിടന്ന് മരിക്കാന്‍ സാധ്യതയുണ്ട്. ഇന്ത്യ ഒരു അണക്കെട്ട് നിര്‍മ്മിച്ചാല്‍ പത്ത് മിസൈലുകള്‍ ഉപയോഗിച്ച് ഞങ്ങള്‍ അത് നശിപ്പിക്കും. സിന്ധു നദിയില്‍ ഇന്ത്യക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാകിസ്ഥാന് മിസൈലുകള്‍ക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുത്’ അസിം മുനീര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് വിലപ്പെട്ട സ്വത്തുക്കളുള്ള കിഴക്കന്‍ ഇന്ത്യയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചുവിടും, പിന്നീട് പടിഞ്ഞാറോട്ട് നീങ്ങും. ഇസ്ലാമിക കല്‍മയുടെ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരേയൊരു രാജ്യമാണ് പാകിസ്ഥാന്‍. അതിനാല്‍ അല്ലാഹു ഊര്‍ജവും പ്രകൃതി വിഭവങ്ങളും നല്‍കി അനുഗ്രഹിക്കും . പ്രവാചകന്‍ മുഹമ്മദ് ഇസ്ലാമിക…
Read More » -
India
സിബിഎസ്ഇ പരീക്ഷകൾ ഇനി പുസ്തകങ്ങൾ തുറന്നുവെച്ച് എഴുതാം: അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാകും
മനഃപാഠമാക്കിയ വിവരങ്ങൾ അതുപോലെ പരീക്ഷയിൽ എഴുതുന്ന രീതിക്ക് മാറ്റം വരുത്തിക്കൊണ്ട്, ഓപ്പൺ ബുക്ക് എക്സാമിന് സിബിഎസ്ഇ അംഗീകാരം നൽകി. ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് 2026-’27 അധ്യയന വർഷം മുതൽ ഈ പുതിയ പരീക്ഷാ സമ്പ്രദായം നടപ്പിലാക്കും. അധ്യാപകരുടെ പിന്തുണയും ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ശുപാർശകളും പരിഗണിച്ചാണ് ഈ പരിഷ്ക്കാരം. ജൂണിൽ നടന്ന സിബിഎസ്ഇ ഗവേണിങ് ബോഡി യോഗത്തിൽ പ്രാഥമിക അംഗീകാരം ലഭിച്ച ഈ നിർദ്ദേശത്തിന്, വിശദമായ പഠനങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അന്തിമ അംഗീകാരം നൽകിയത്. ഇംഗ്ലീഷ്, സയൻസ്, കണക്ക്, ബയോളജി എന്നീ വിഷയങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഓപ്പൺ ബുക്ക് അസസ്മെന്റുകൾ ഉൾപ്പെടുത്തുക. പേര് സൂചിപ്പിക്കുന്നതുപോലെ, പുസ്തകങ്ങൾ തുറന്നുവെച്ച് പരീക്ഷ എഴുതുന്ന രീതിയാണിത്. എന്നാൽ, ഇത് സാധാരണ പരീക്ഷയെക്കാൾ എളുപ്പമാണെന്ന് കരുതരുത്. കാണാപ്പാഠം പഠിച്ച് ഉത്തരങ്ങൾ എഴുതുന്ന രീതിക്ക് പകരം, ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്യാനും സ്വന്തമായ നിരീക്ഷണങ്ങൾ നടത്താനും വിദ്യാർത്ഥികളെ ഇത് പ്രേരിപ്പിക്കുന്നു. ഈ പരീക്ഷയിലെ ചോദ്യങ്ങൾ നേരിട്ടുള്ള ഉത്തരങ്ങൾ ആവശ്യപ്പെടുന്നവയല്ല.…
Read More » -
Breaking News
തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാനത്തില്‍ കേരള എംപിമാരും, എല്ലാവരും സുരക്ഷിതര്‍
ചെന്നൈ: എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിന്റെ വെതര്‍ റഡാറില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്നാണു അടിയന്തരമായി ഇറക്കിയത്. കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ.രാധാകൃഷ്ണന്‍, റോബര്‍ട്ട് ബ്രൂസ് എന്നീ എംപിമാരും വിമാനത്തിലുണ്ട്. വൈകിട്ട് 7.15നായിരുന്നു വിമാനം തിരുവനന്തപുരത്തു നിന്നും പറന്നുയരേണ്ടിയിരുന്നത്. എന്നാല്‍ വിമാനം അരമണിക്കൂറോളം വൈകിയാണു ഇവിടെനിന്നും പുറപ്പെട്ടത്. ഒരു മണിക്കൂര്‍ പറന്ന ശേഷമാണു ചെന്നൈയില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്നാണു വിമാനം വഴിതിരിച്ചുവിട്ടതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ”വിമാനം സാങ്കേതിക തകരാറുകളെ തുടര്‍ന്നു ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു.
Read More » -
Movie
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യിലെ ‘പനിമലരേ’ എന്ന റൊമാൻ്റിക് ഗാനം പുറത്തിറങ്ങി
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’യിലെ ‘പനിമലരേ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. ദുൽഖറും ഭാഗ്യശ്രീ ബോർസെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഝാനു ചന്റർ ഗാനത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നു. ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസർ ട്രെൻഡിങായി മാറിയിരുന്നു. സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.…
Read More » -
Breaking News
ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായത് മോദിയുടേയും അമിത് ഷായുടേയും മാനസപുത്രനെന്ന നിലയിൽ!! പിന്നെ എങ്ങനെ പൊടുന്നനെ പുകഞ്ഞ കൊള്ളിയായി?, ധൻകർ എവിടെ?, പ്രതിപക്ഷം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു… പക്ഷെ ഉത്തരം അപൂർണം
മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എവിടെയാണ്. കഴിഞ്ഞ ജൂലൈ 22 മുതൽ ഉയരുന്ന ചോദ്യമാണിത്. മുൻകോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ കപിൽ സിബൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് ഇക്കാര്യം ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധൻകറെന്നും പല തവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ ഇടപെടണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. ധൻകർ എവിടെയെന്ന് ചോദിച്ച സിബൽ അമിത് ഷാ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തണമെന്നും രാജ്യചരിത്രത്തിൽ ഇത്തരം സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ലാപ്ത ലേഡീസ്, അതായത് കാണാതായ പെൺകുട്ടികൾ എന്ന് കേട്ടിട്ടുണ്ട്. ഇതാദ്യമായാണ് ലാപ്ത വെസ് പ്രസിഡന്റ് എന്ന് കേൾക്കുന്നത് എന്നും സിബൽ പരിഹസരിക്കുന്നുണ്ട്. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയാണ് ജഗദീപ് ധൻകർ. 2022 ഓഗസ്റ്റ് 11 നാണ് അദ്ദേഹം ചുമതലയേറ്റത്. 2027 ഓഗസ്റ്റ് വരെ കാലാവധി ഉണ്ടെന്നിരിക്കെ ഏവരേയും ഞെട്ടിച്ച് ജൂലൈ 21 ന് വൈകിട്ടാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.…
Read More » -
Breaking News
300 പ്രതിപക്ഷ എംപിമാരെ അണി നിരത്തി മാര്‍ച്ചിന് ഇന്‍ഡ്യ സഖ്യം ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കും ; രാഹുല്‍ഗാന്ധിയുടെ ആരോപണം ചര്‍ച്ചയാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ 11.30 ന് പാര്‍ലമെന്റില്‍ നിന്നുമാണ് മാര്‍ച്ച്. മാര്‍ച്ചിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനുമായി നേതാക്കള്‍ ചര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ ഭാഷകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പ്ലക്കാര്‍ഡും ഉയര്‍ത്തും. മാര്‍ച്ചുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യം പ്ലാന്‍ ചെയ്ത് തയ്യാറാക്കാനായി ഇന്ന് എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അത്താഴ വിരുന്ന് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ഗാന്ധി കൊണ്ടുവന്ന വിഷയം വലിയ രീതിയില്‍ ഉയര്‍ത്തിക്കാട്ടാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. ഇത് സഖ്യത്തിന്റെ കെട്ടുറപ്പ് മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണം പ്രധാന ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ നീക്കം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട്…
Read More » -
Breaking News
വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുല്‍ ഗാന്ധി ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ല; നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമേക്കേടുകള്‍ നടന്നതായുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നോട്ടീസ് അയച്ച് കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉപയോഗിച്ച രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നാണ് നോട്ടീസില്‍ കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി കാണിച്ച രേഖകള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകളില്‍ നിന്നുള്ളതാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പോളിങ് ഓഫീസര്‍ നല്‍കിയ രേഖകള്‍ പ്രകാരം ശകുന്‍ റാണി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്തിട്ടുണ്ടെന്നും രാഹുല്‍ പറയുകയുണ്ടായി. അന്വേഷണത്തില്‍ ഒരു തവണ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്ന് ശകുന്‍ റാണി വ്യക്തമാക്കിയത്. രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ കാണിച്ച ടിക്ക് അടയാളപ്പെടുത്തിയ രേഖ പോളിങ് ഓഫീസര്‍ നല്‍കിയ രേഖയല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ ശകുന്‍ റാണിയോ മറ്റാരെങ്കിലുമോ രണ്ട് തവണ വോട്ട് ചെയ്തു എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം…
Read More » -
Breaking News
സ്വദേശിവല്‍ക്കരണം: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട: എല്ലാ ഉറപ്പും ഈ ഉടമ്പടിയില്‍ ഉണ്ട്
മസ്‌കറ്റ്: ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വരുന്നു. ഇരു രാജ്യങ്ങളിലെയും ഉല്‍പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പുറമെ തന്നെ ഈ കരാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം ഉറപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാരത്തിന് പുതിയ സാധ്യതകള്‍ ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, വാഹന ഘടകങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാന്‍ അഞ്ച് ശതമാനം വരെ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് ഒമാനിലെ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മത്സരശേഷി നല്‍കും. ഇത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കും. അതുപോലെ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഗള്‍ഫ് വിപണിയിലേക്ക് കടന്നുചെല്ലാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഊര്‍ജ്ജ സുരക്ഷയും നിക്ഷേപവും ഇന്ത്യയുടെ വിശ്വസ്ത എണ്ണ, എല്‍എന്‍ജി, രാസവള വിതരണക്കാരാണ് ഒമാന്‍. ഈ ഇറക്കുമതികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത്…
Read More » -
Breaking News
ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി, 4 പേരുടെ നില ഗുരുതരം, ഡ്രൈവര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവരില്‍ രണ്ടുപേര്‍ ഓട്ടോഡ്രൈവര്‍മാരും രണ്ടുപേര്‍ കാല്‍നടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു. ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അജിത് കുമാര്‍ അറിയിച്ചു. ഡ്രൈവിങ് പരിശീലനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍…
Read More » -
Breaking News
‘എല്ലാവരുടെയും ബോസ് ഞാനാണ്,പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്?’; ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ല: ട്രംപിനെ ട്രോളി രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ പുരോഗതി ചിലര്‍ക്ക് ദഹിക്കുന്നില്ല. ഇന്ത്യ വന്‍ശക്തിയാകുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സബ്‌കെ ബോസ് തോ ഹം ഹേ’ (എല്ലാവരുടെയും ബോസ് ഞാനാണ്), പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്? ട്രംപിനെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യ ഒരു വന്‍ശക്തിയാകുന്നതിനെ തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും അത് ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലെത്താന്‍ സാധിച്ചത്. മുമ്പ് വിമാനങ്ങളായാലും ആയുധങ്ങളായാലും മിക്കവാറും എല്ലാം വിദേശത്താണ് നിര്‍മ്മിച്ചിരുന്നത്. ആവശ്യം വരുമ്പോഴെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങളില്‍…
Read More »