Month: August 2025
-
Breaking News
ഓഗസ്റ്റ് 14 വിഭജന ഭീകരതാദിനമായി ആചരിക്കണം: വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; ‘യൂണിവേഴ്‌സിറ്റികള്‍ സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണം; വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണം’
തിരുവനന്തപുരം: ഓഗസ്റ്റ് 14 ന് വിഭജന ഭീകരതാ ദിനമായി ആചരിക്കണമെന്ന വിചിത്ര ഉത്തരവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സര്‍വകലാശാലകള്‍ക്ക് ഔദ്യോഗികമായി രാജ്ഭവന്‍ നിര്‍ദേശം നല്‍കി. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്ന് രാജ്ഭവന്‍ വിചിത്ര ഉത്തരവില്‍ വ്യക്തമാക്കുന്നു. ഭാരതാംബ വിവാദത്തിലും വിസിമാരുടെ നിയമനത്തിലും സംസ്ഥാന സര്‍ക്കാരുമായി പോരടിക്കുന്ന ഗവര്‍ണറുടെ പുതിയ നീക്കം വന്‍ വിവാദങ്ങള്‍ക്കും വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്കും വഴിവയ്ക്കുമെന്നതു വ്യക്തമാണ്. തനിക്ക് പഠനത്തേക്കാള്‍ കൂടുതല്‍ താത്പര്യം ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാനായിരുന്നു എന്ന് ജന്‍മഭൂമി പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഒരിക്കല്‍ വ്യക്തമാക്കിയിരുന്നു. ഈ അഭിമുഖം ആരാണ് ആര്‍ലേക്കര്‍ എന്ന ചിത്രം വരച്ചു കാട്ടും. ‘ജയിലില്‍ ഞാന്‍ അച്ഛനെ കണ്ടു’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കഴിയേണ്ടി വന്ന രാജേന്ദ്ര അര്‍ലേക്കറുടെയും പിതാവ് വിശ്വനാഥ് അര്‍ലേക്കറുടെയും അനുഭവങ്ങള്‍ വിവരിക്കുന്നതാണ് ലേഖനം. രാജ്ഭവനിലെ…
Read More » -
Breaking News
കേരളം കൂടെ നിന്നു, കൂടെയുള്ളവര്‍ വെള്ളി നാണയങ്ങള്‍ക്ക് വേണ്ടി പിന്നില്‍ നിന്നും കുത്തി; തുറന്നടിച്ച് ഡോ. ഹാരിസ്
തിരുവനന്തപുരം: കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവര്‍ത്തകര്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ചെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോള്‍ ലോകം കൂടെനിന്നു. എന്നാല്‍ ചിലര്‍ ഡോക്ടര്‍മാരുടെ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. വെള്ളിനാണയങ്ങള്‍ക്ക് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാന്‍ ശ്രമിച്ചവരുണ്ടെന്നും ഡോ. ഹാരിസ് തുറന്നടിച്ചു. സഹപ്രവര്‍ത്തകനെ ജയിലില്‍ അയക്കാന്‍ വ്യഗ്രതയുണ്ടായി. കാലം അവര്‍ക്കെല്ലാം മാപ്പ് നല്‍കട്ടെ എന്നും കെജിഎംസിറ്റിഎ ഗ്രൂപ്പിലെ സന്ദേശത്തില്‍ ഡോ. ഹാരിസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി കാണുന്നവരും, ഒപ്പം പഠിച്ചവരും ഒപ്പം പഠിച്ചവരും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍. എന്തായാലും പിന്നില്‍ നിന്നുള്ള കുത്ത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ. ഹാരിസ് പറഞ്ഞു. എല്ലാം കണ്ടെത്തി, ഇനി ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞു പോയവരാണ്. പിന്നീടാണ് ട്വിസ്റ്റ് നടന്നത്. എന്താണെന്ന് ഫോണ്‍ വിളിച്ചു ചോദിക്കുക പോലും ചെയ്യാതെയാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. അതിന് പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. ഇവരെല്ലാം എന്താണ് അങ്ങനെ പെരുമാറിയത് എന്നറിയില്ല. താന്‍ വെറുമൊരു ജോലിക്കാരന്‍ മാത്രമാണ്.…
Read More » -
Breaking News
വോട്ടു ചെയ്തു, മടങ്ങി! സുരേഷ് ഗോപി ജയിച്ച തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വോട്ടു ചേര്‍ത്തു; ഒരേ ഫ്‌ളാറ്റ് നമ്പര്‍ ഉപയോഗിച്ച് നിരവധിപ്പേര്‍ പട്ടികയില്‍; ഒറ്റയാള്‍പോലും ഇപ്പോള്‍ താമസിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളിലാണു തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികിയില്‍ നടന്നതു വന്‍ ക്രമക്കേടുകളെന്നു കണ്ടെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷനും പാര്‍ലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവര്‍ക്ക് വ്യാജ മേല്‍വിലാസം ഉണ്ടാക്കി വോട്ട് ചേര്‍ത്തു. തൃശൂര്‍ അയ്യന്തോളിലെ വാട്ടര്‍ ലില്ലി അപ്പാര്‍ട്ട്‌മെന്റ്, പൂങ്കുന്നം ഇന്‍ലാന്റ് ഉദയനഗര്‍ അപ്പാര്‍ട്ട്‌മെന്റ് എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വോട്ടു ചേര്‍ത്തെന്നും ഇതില്‍ പലരും ഇവിടെയിപ്പോള്‍ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി. അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്‌ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കോര്‍പറേഷനും ലോക്‌സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോള്‍ ഈ ഫ്‌ലാറ്റില്‍ താമസക്കാരല്ല. എന്നാല്‍, പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ…
Read More » -
Breaking News
നിഗൂഢമായ ബഹിരാകാശ വസ്തു ഭൂമിയെ ലക്ഷ്യമിട്ടു കുതിക്കുന്നെന്ന് ഹാര്‍വാര്‍ഡ് ശാസ്ത്രജ്ഞര്‍; മനുഷ്യവംശത്തെ രക്ഷിക്കാനോ തുടച്ചു നീക്കാനോ? അസാധാരണ വേഗം, നിശ്ചിതമല്ലാത്ത പാത; ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ ഒരേദിശയിലേക്കു തിരിച്ച് ശാസ്ത്രലോകം
ന്യൂയോര്‍ക്ക്: ഇതിനുമുമ്പു കാണാത്ത തരത്തിലുള്ള അപൂര്‍വമായ വസ്തു സോളാര്‍ സിസ്റ്റത്തില്‍ പ്രവേശിച്ചെന്നു കണ്ടെത്തി ബഹിരാകാശ ശാസ്ത്രജ്ഞര്‍. അസാധാരണ വേഗത്തിനൊപ്പം നിശ്ചിതമല്ലാത്ത പാതയുമാണിതിന് എന്നത് ബഹിരാകാശ വസ്തുക്കളെക്കുറിച്ചുള്ള ഇതുവരെയുള്ള കാഴ്ചപ്പാടു മാറ്റുന്നതാണെന്നും വിലയിരുത്തുന്നു. ബഹിരാകാശ വസ്തുവിന്റെ സ്വഭാവ പരിശോധിക്കുമ്പോള്‍, ചില ശാസ്ത്രജ്ഞര്‍ ഇതൊരുപക്ഷേ അത്യാധുനിക സമൂഹത്തില്‍നിന്നുള്ള ക്രിത്രിമ അന്വേഷണ വാഹനങ്ങളാണെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. ഈ ആശയം അഭ്യൂഹങ്ങള്‍ നിറഞ്ഞതാണെങ്കിലും ബഹിരാകാശ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചും പ്രപഞ്ചത്തിന്റെ നിഗൂഢതയെക്കുറിച്ചുമൊക്കെയുള്ള കൗതുകം വര്‍ധിപ്പിക്കുന്നതാണ്. ഇതേക്കുറിച്ചു കര്‍ക്കശമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യണമെന്നും എവിടെനിന്നു പുറപ്പെട്ടു എന്നു മനസിലാക്കേണ്ടതുണ്ടെന്നും ഹാവാര്‍ഡ് ഗവേഷകര്‍ പറയുന്നു. എന്തെങ്കിലും ഒരു തീരുമാനത്തിലേക്ക് എത്തരുതെന്നും അസാധാരണമായ കോസ്മിക് വിസ്മയങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനമുണ്ടാകുമ്പോള്‍ വിശദീകരണങ്ങളും ലഭിച്ചേക്കുമെന്ന് ഇവര്‍ പറയുന്നു. പ്രപഞ്ചത്തെ നിരീക്ഷിക്കാനുള്ള സാങ്കേതികവിദ്യയിലെ നിര്‍ണായകമായ നേട്ടമായിട്ടാണ് അപൂര്‍വ വസ്തുവിനെ കണ്ടെത്തിയതിനെ വിലയിരുത്തുന്നത്. അറിയപ്പെടാത്ത ബഹിരാകാശ വസ്തുക്കളെ എങ്ങനെ നേരിടണമെന്നതില്‍ ചര്‍ച്ചകള്‍ മുന്നോട്ടുവയ്ക്കാനും ഇതു സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കണ്ടെത്തലിനു പിന്നാലെ ആഗോള ശാസ്ത്രലോകം ആഴത്തിലുള്ള പഠനത്തിനായി തയാറെടുത്തിട്ടുണ്ട്.…
Read More » -
Breaking News
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും; ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉന്നയിക്കും
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്നും പാര്‍ലമെന്റിനെ പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ 14 ദിവസവും പാര്‍ലമെന്റ് പ്രതിപക്ഷ പ്രതിഷേധത്താല്‍ നേരത്തെ പിരിഞ്ഞിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. അതേസമയം ബീഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ലമെന്റില്‍ നിന്ന് രാവിലെ 11 മണിയോടെ മാര്‍ച്ച് ആരംഭിക്കും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നേരിട്ട് കണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചേക്കും.
Read More » -
Breaking News
വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് മാര്‍ഗരേഖയിറക്കും: ബിഹാറിലെ വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകും
തിരുവനന്തപുരം: ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടര്‍പട്ടിക പരിഷ്‌കരണം കേരളത്തിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലും പട്ടിക പരിഷ്‌കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍. പരിഷ്‌കരണം സംബന്ധിച്ച് കമ്മിഷനില്‍ നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുക്കലിന് മാര്‍ഗരേഖയിറക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടികയാണ്. കേരളത്തില്‍ അവസാനമായി സമഗ്രപരിഷ്‌കരണം നടന്നത് ഈ വര്‍ഷമാണ്. പട്ടിക പുതുക്കാന്‍ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, 1987 ജൂലൈ ഒന്നിന് മുന്‍പ് സര്‍ക്കാര്‍/ തദ്ദേശ സ്ഥാപനങ്ങള്‍, ബാങ്ക്, എല്‍ഐസി, പൊതുമേഖലാ സ്ഥാപനം നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, അംഗീകൃത ബോര്‍ഡുകളോ സര്‍വകലാശാലകളോ നല്‍കിയ പത്താംതരം, വിദ്യാഭ്യാസ…
Read More » -
Breaking News
വോട്ടര്‍ പട്ടികയിലെ ക്രമക്കേട്: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് വന്‍ പ്രതിഷേധം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും
ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11.30ന് പാര്‍ലമെന്റില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. മാര്‍ച്ചിന് ശേഷം നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച നടത്തും. വിഷയം മുന്‍നിര്‍ത്തി വിവിധ ഭാഷകളില്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളും നേതാക്കള്‍ ഉയര്‍ത്തും. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ ഏറ്റെടുത്തിരിക്കയാണ് ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍. അതിനിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി രാഹുല്‍ ഗാന്ധി ക്യാമ്പെയ്ന് തുടക്കമിട്ടിട്ടുണ്ട്. ഇതിനായി ‘വോട്ട്ചോരി ഡോട്ട് ഇന്‍’ എന്ന പേരില്‍ വെബ്സൈറ്റിനും തുടക്കമിട്ടു. വെബ്സൈറ്റില്‍ ‘വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി’ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാവുന്നതാണ്. കോണ്‍ഗ്രസാണ് ക്യാമ്പെയ്ന് തുടക്കമിട്ടിരിക്കുന്നത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള…
Read More » -
Breaking News
തിരുവനന്തപുരം-ഡല്‍ഹി വിമാനത്തിന്റെ അടിയന്തര ലാന്‍ഡിങ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് റഡാറിലെ തകരാറിനെ തുടര്‍ന്ന്; വിശദീകരണവുമായി എയര്‍ ഇന്ത്യ
ചെന്നൈ: തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എഐ-2455 വിമാനത്തിലെ ജീവനക്കാര്‍, കാലാവസ്ഥ മോശമായതിനാല്‍, സാങ്കേതിക പ്രശ്നം ഉള്ളതായി സംശയിക്കുകയും മുന്‍കരുതല്‍ നടപടിയായി ചെന്നൈയിലേക്ക് വഴിതിരിച്ച് വിടുകയും ആയിരുന്നുവെന്നാണ വിശദീകരണത്തില്‍ പറയുന്നത്. വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയെന്നും അവിടെ വിമാനം ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും അവര്‍എയര്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. എയര്‍ ഇന്ത്യ 2455 വിമാനമാണ്…
Read More » -
Breaking News
റോബര്‍ട്ട് വാദ്രയ്ക്ക് ഏഴുവര്‍ഷം കഠിന തടവു നല്‍കണം; 43 സ്ഥാവര വസ്തുക്കള്‍ കണ്ടുകെട്ടണം: പ്രിയങ്കയുടെ ഭര്‍ത്താവിനെതിരേ വീണ്ടും ഇഡി; പിഎംഎല്‍എ കോടതിയില്‍ ഹര്‍ജി; വില്‍പന രേഖയില്‍ പറയുന്ന ചെക്ക് വാദ്രയുടേതല്ലെന്നും കണ്ടെത്തല്‍
ന്യൂഡല്‍ഹി: 2008ലെ ഗുരുഗ്രാം ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയടക്കമുള്ളവര്‍ക്ക് ഏഴുവര്‍ഷം കഠിന തടവു വേണമെന്ന ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയ പ്രോസിക്യൂഷന്‍ കംപ്ലെയ്ന്റിലാണ് ഈ ആവശ്യമുള്ളത്. 17 വര്‍ഷം പഴക്കമുള്ള കേസിലാണ് ഇഡിയുടെ ആവശ്യം. ഇതോടൊപ്പം വാദ്രയടക്കമുള്ളവരുടെ പേരിലുള്ള 43 സ്ഥാവര വസ്തുക്കളും കണ്ടുകെട്ടണമെന്നു നിര്‍ദേശിക്കുന്നു. ഇഡിയുടെ കേസ് കോടതി ഓഗസ്റ്റ് എട്ടിനു പരിഗണിക്കും. ഇക്കാര്യത്തില്‍ വാദ്രയ്ക്കു നോട്ടീസും അയച്ചു. റോബര്‍ട്ട് വാദ്ര ഒരിക്കലും സ്ഥലം വിറ്റയാള്‍ക്കു ചെക്ക് നല്‍കിയിട്ടില്ലെന്നും വില്‍പന രേഖയില്‍ പരാമര്‍ശിക്കുന്ന ചെക്ക് വാദ്രയുടേതല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു. ഇടപാടിലൂടെ ഹരിയാന സര്‍ക്കാരിനു 44 ലക്ഷം രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി നഷ്ടമുണ്ടായെന്നും ഇഡി പറയുന്നു. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു…
Read More » -
Breaking News
ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ വെടിവയ്പ്; ഗാസയില്‍ പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി
ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ നിയോഗിച്ച കരാറുകാരുടെ ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 26 പേര്‍ അടക്കം ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇന്നലെ 39 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഇതുവരെ കൊല്ലപ്പെട്ട പാലസ്തീന്‍കാരുടെ എണ്ണം 61,430 ആയി. പട്ടിണിമൂലം മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇതോടെ ആകെ പട്ടിണിമരണം 217. അതേസമയം ഗാസ സിറ്റി പിടിക്കാനുള്ള ഇസ്രയേല്‍ തീരുമാനം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി അടിയന്തമയോഗം ചേര്‍ന്നു. ഗാസ ആക്രമണം നിര്‍ത്തണമെന്നാവശ്യപ്പെട്ടു ശനിയാഴ്ച ടെല്‍ അവീവില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ലണ്ടനില്‍ പാലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ പിന്തുണച്ചു പ്രകടനം നടത്തിയ 474 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഘടനയെ യുകെ സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് നിരോധിച്ചത്. ഹമാസിനെ കീഴടക്കുന്നതുവരെ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിട്ടുള്ളത്. ഹമാസിന്റെ 2 ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാകും. ഗാസ പിടിക്കുകയല്ല, ഗാസയെ സ്വതന്ത്രമാക്കുകയാണു ലക്ഷ്യമെന്നും…
Read More »