Breaking NewsIndiaLead NewsNEWS

‘എല്ലാവരുടെയും ബോസ് ഞാനാണ്,പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്?’; ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ല: ട്രംപിനെ ട്രോളി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയുടെ പുരോഗതി ചിലര്‍ക്ക് ദഹിക്കുന്നില്ല. ഇന്ത്യ വന്‍ശക്തിയാകുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സബ്‌കെ ബോസ് തോ ഹം ഹേ’ (എല്ലാവരുടെയും ബോസ് ഞാനാണ്), പിന്നെങ്ങനെയാണ് ഇന്ത്യ ഇത്ര വേഗത്തില്‍ മുന്നേറുന്നത്? ട്രംപിനെ പരിഹസിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ അവയ്ക്ക് വില കൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യ ഒരു വന്‍ശക്തിയാകുന്നതിനെ തടയാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം തദ്ദേശീയമായ ഉപകരണങ്ങളാണ് ഉപയോഗിച്ചതെന്നും അത് ഓപ്പറേഷന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത നേടുമെന്ന് പ്രതിജ്ഞയെടുത്തതുകൊണ്ട് മാത്രമാണ് ഇന്ത്യയ്ക്ക് ഈ നിലയിലെത്താന്‍ സാധിച്ചത്. മുമ്പ് വിമാനങ്ങളായാലും ആയുധങ്ങളായാലും മിക്കവാറും എല്ലാം വിദേശത്താണ് നിര്‍മ്മിച്ചിരുന്നത്. ആവശ്യം വരുമ്പോഴെല്ലാം ഇന്ത്യ മറ്റ് രാജ്യങ്ങളില്‍ നിന്ന് അവ വാങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് നമ്മള്‍ ഇവയില്‍ മിക്കതും നിര്‍മ്മിക്കുക മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: