Month: August 2025
-
Breaking News
ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കും: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും ചര്‍ച്ച ചെയ്തിട്ടുണ്ട്. കഴിഞ്ഞ മദ്യനയ രൂപീകരണ സമയത്തും ഈ പ്രപ്പോസല്‍ ബെവ്കോയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. എന്നാല്‍ തല്‍ക്കാലം അതു പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പല പ്രപ്പോസലുകളും ബെവ്കോയുടെ ഭാഗത്തു നിന്നും മറ്റും വരാറുണ്ട്. നയരൂപീകരണസമയത്ത് ഒട്ടേറെ കാര്യങ്ങള്‍ നിര്‍ദേശങ്ങളായി വരും. അതെല്ലാം ചര്‍ച്ച ചെയ്താണ് നയം രൂപീകരിക്കുന്നത്. ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന് അകത്തു നിന്നാണ് സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത്. വീര്യം കുറഞ്ഞ മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട്, നികുതി ഘടന നിശ്ചയിച്ച് കിട്ടേണ്ടതുണ്ട്. അത് ധനവകുപ്പിന്റെ പരിഗണനയിലാണ്. നികുതി ഘടനയില്‍ തീരുമാനമായിക്കഴിഞ്ഞാല്‍ വീര്യം കുറഞ്ഞ മദ്യം വില്‍ക്കാവുന്നതാണ്. മന്ത്രി പറഞ്ഞു. കേരളത്തില്‍ പൊതുവെ യാഥാസ്ഥിതിക സമീപനമാണ് പൊതുവെ എല്ലാക്കാലത്തും പുലര്‍ത്തിക്കാണുന്നതെന്ന് ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.…
Read More » -
Breaking News
14 കാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കി; കഴുത്തില്‍ കത്തി വച്ച് മദ്യം കുടിപ്പിച്ചു, കഞ്ചാവ് വലിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍
കൊച്ചി: പതിനാലു വയസ്സുകാരനെ ഭീഷണിപ്പെടുത്തി ലഹരിക്കടിമയാക്കിയെന്ന കേസില്‍ അമ്മൂമ്മയുടെ കാമുകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രബിന്‍ അലക്സാണ്ടര്‍ (48) ആണ് പിടിയിലായത്. കൊച്ചി നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിപ്പിച്ച് മദ്യവും ലഹരിവസ്തുക്കളും നല്‍കിയതിന് ബാലനീതി നിയമ പ്രകാരവും കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ബിഎന്‍എസ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ സഹായിയായി പ്രവര്‍ത്തിക്കുകയാണ് കുട്ടിയുടെ അമ്മൂമ്മ (58). ഇക്കഴിഞ്ഞ ഡിസംബര്‍ മുതലാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു തുടങ്ങുന്നത്. കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്ന് അമ്മ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. 14 കാരനും അമ്മൂമ്മയും താമസിക്കുന്ന വീട്ടില്‍ പ്രബിന്‍ ഇടക്കിടെ താമസിക്കാന്‍ എത്തുമായിരുന്നു. ഡിസംബര്‍ 24ന് വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരുന്ന പ്രബിന്‍ കുട്ടിക്ക് മദ്യം നല്‍കാന്‍ ശ്രമിച്ചു. നിരസിച്ചതോടെ കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ ജന്മദിനമായ ജനുവരി 4നായിരുന്നു കഞ്ചാവ് നല്‍കിയത്. കുട്ടി നിരസിച്ചെങ്കിലും ഭീഷണിപ്പെടുത്തി വലിപ്പിക്കുകയായിരുന്നു. 58 കാരിക്ക്…
Read More » -
Breaking News
വൃത്തിയില്ലാത്ത കറപിടിച്ച സീറ്റില്‍ ഇരുത്തി; ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.5 ലക്ഷം പിഴ
ന്യൂഡല്‍ഹി: വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് പിഴ ചുമത്തി ഡല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. വൃത്തിയില്ലാത്ത സീറ്റ് നല്‍കിയതിന് 1.5 ലക്ഷം യാത്രക്കാരിക്ക് നല്‍കാനാണ് ഉത്തരവ്. ജനുവരി 2ന് ന്യൂഡല്‍ഹിയിലേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ വൃത്തിഹീനവും കറപിടിച്ചതുമായ സീറ്റ് നല്‍കിയതായി പിങ്കി എന്ന സ്ത്രീയാണ് പരാതി നല്‍കിയത്. പൂനം ചൗധരി, ബാരിഖ് അഹമ്മദ്, ശേഖര്‍ ചന്ദ്ര എന്നിവരടങ്ങുന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ആണ് പരാതി പരിഗണിച്ച് ഉത്തരവിട്ടത്. എന്നാല്‍ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സീറ്റ് അനുവദിച്ചുവെന്നും അതില്‍ യാത്ര ചെയ്ത് ന്യൂഡല്‍ഹിയിലേയ്ക്കുള്ള യാത്ര പൂര്‍ത്തിയാക്കിയെന്നും എയര്‍ലൈന്‍സ് പറഞ്ഞു. എതിര്‍കക്ഷി സേവനത്തിലെ പോരായ്മകള്‍ക്ക് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഉത്തരവെന്നും ഉപഭോക്തൃ കോടതി വ്യക്തമാക്കി. അവര്‍ അനുഭവിച്ച വേദന, ശാരീരിക ബുദ്ധിമുട്ട് എന്നിവ കണക്കിലെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കേണ്ടതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കോടതി വ്യവഹാര ചെലവ് 25,000 രൂപ നല്‍കാനും നിര്‍ദേശിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഏവിയേഷന്‍ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് സിറ്റ്വേഷന്‍ ഡാറ്റാ ഡിസ്പ്ലേ റിപ്പോര്‍ട്ട് ഹാജരാക്കുന്നതില്‍…
Read More » -
Breaking News
‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല, വൈദ്യുതി നിരക്കും വര്‍ധിപ്പിക്കില്ല’; വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കും വര്‍ധിപ്പിക്കില്ല. അതേസമയം വൈദ്യുതി വാങ്ങാനുള്ള കരാറുകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ ഹ്രസ്വകാല കരാറുകള്‍ തന്നെ മതിയാവും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ തന്നെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികള്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വര്‍ധിപ്പിക്കാതെ കൊടുത്ത് തീര്‍ക്കാന്‍ സാധിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
Breaking News
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടികൂടി; വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ച നിലയില്‍
കണ്ണൂര്‍: വീണ്ടും സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ജയിലിലെ അഞ്ച്, ആറ് ബ്ലോക്കുകളില്‍നിന്നായാണ് മൂന്ന് മൊബൈല്‍ഫോണുകളും ഒരു ചാര്‍ജറും ഒരു ഇയര്‍ഫോണും പിടികൂടിയത്. വാട്ടര്‍ടാങ്കിനടിയിലും കല്ലുകള്‍ക്കിടയിലും ഒളിപ്പിച്ചനിലയിലാണ് ഇവയെല്ലാം കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി ജയിലില്‍ നടത്തിയ പരിശോധനയിലാണ് കീപാഡ് ഫോണുകളും ചാര്‍ജറുമെല്ലാം പിടികൂടിയത്. ഒരാഴ്ച മുമ്പും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സ്മാര്‍ഫോണ്‍ പിടികൂടിയിരുന്നു. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തിന് പിന്നാലെ സുരക്ഷ വര്‍ധിപ്പിച്ചതായി അവകാശപ്പെടുന്നതിനിടെയാണ് മൊബൈല്‍ഫോണുകള്‍ പിടിച്ചെടുക്കുന്നത്. ഫോണുകള്‍ ജയിലിന്റെ മതിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുകൊടുക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതേസമയം, മൊബൈല്‍ ചാര്‍ജര്‍ അടക്കം തടവുകാര്‍ എങ്ങനെയാണ് ജയിലിനുള്ളില്‍ ഉപയോഗിക്കുന്നതെന്നതും ചോദ്യം ഉയരുന്നുണ്ട്.
Read More » -
Breaking News
കോഴിക്കോട്ട് ട്രെയിനില്‍നിന്ന് തള്ളിയിട്ട് കവര്‍ച്ച, പ്രതി മുംബൈയില്‍ പിടിയില്‍; വീട്ടമ്മ വന്‍അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: വയോധികയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ഡല്‍ഹി സ്വദേശി വസീം അക്രം ആണ് പിടിയിലായത്. മുംബൈയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയായ അമ്മിണിയെ ആണ് മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് തൃശൂര്‍ സ്വദേശിയായ അമ്മിണി ആക്രമിക്കപ്പെട്ടത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരന്‍ വര്‍ഗീസ് ബാത്ത്‌റൂമിലേക്ക് പോയി. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാന്‍ശ്രമിച്ചു. ഉടന്‍തന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഇവര്‍ വീണതിനുപിന്നാലെ മോഷ്ടാവും ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാര്‍ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരന്‍ വര്‍ഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിന്‍വലിച്ച് വണ്ടി നിര്‍ത്തി.…
Read More » -
Breaking News
ബിജു മേനോൻ- ജോജു ജോർജ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജിത്തു ജോസഫ് ചിത്രം ‘വലതു വശത്തെ കള്ളൻ’ ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് ചിത്രങ്ങളുടെ പ്രിയപ്പെട്ട സംവിധായകൻ ജിത്തു ജോസഫ് ഒരുക്കുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണു ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി യിരിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം. സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ. സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജിത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്. കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നേരത്തെ കൂദാശ എന്ന…
Read More » -
Breaking News
മതം മാറി കെയ്‌റോയില്‍ കല്യാണം, അമേരിക്കയില്‍ സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്സ്; കൂട്ടുകാരനൊപ്പം വര്‍ക്കലയിലെത്തിയ ലിസയെ പിന്നെ ആരും കണ്ടില്ല; ജര്‍മന്‍കാരിയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്
തിരുവനന്തപുരം: ജര്‍മ്മന്‍ പൗരയായ ലിസ വീസിന്റെ ദുരൂഹമായ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ട്വിസ്റ്റ്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി കേരള പോലീസ്, ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. ലിസയ്‌ക്കൊപ്പം കേരളത്തില്‍ എത്തിയ യുകെ പൗരനായ മുഹമ്മദ് അലിയുടെ താമസ സ്ഥലം ഇന്റര്‍പോള്‍ കണ്ടെത്തി. നേരത്തെ മുഹമ്മദലിയുടെ പ്രതികരണം തേടി ഇന്റര്‍പോളിലേക്ക് ഒരു ചോദ്യാവലി പോലീസ് അയച്ചിരുന്നു. എന്നാല്‍, അലിയെ കണ്ടെത്താനായില്ല. ആറു കൊല്ലത്തിന് ശേഷമാണ് ഇയാളെ കുറിച്ചുള്ള സൂചന കിട്ടിയത്. 2019 മാര്‍ച്ചില്‍ കേരളത്തിലെത്തിയ ജര്‍മ്മന്‍ യുവതി ലിസ വീസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലാണ് ബ്രിട്ടീഷ് പൗരത്വമുള്ള മുഹമ്മദ് അലിക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയത്. ലിസ വീസിനൊപ്പം കേരളത്തിലെത്തിയ ശേഷം ഒറ്റയ്ക്ക് മടങ്ങിയ ഇയാള്‍ യുകെയിലാണ് ഉള്ളത്. ഇന്ത്യ – യുകെ കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം യുകെയില്‍ നിന്ന് മുഹമ്മദ് അലിയെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്ത്യ-യുകെ കരാര്‍ പ്രകാരം പ്രതിയെ യുകെയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കാനാണ് ശ്രമം നടക്കുന്നത്. ലിസ വീസിന്റെ…
Read More » -
NEWS
അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാമ്പുറങ്ങൾ തേടിയിറങ്ങുന്ന ‘ദി കേസ് ഡയറി’ ആഗസ്റ്റ് ഇരുപത്തിഒന്നിന് തിയറ്ററുകളിലേക്ക്
കൊച്ചി: യുവനിരയിലെ മികച്ച ആക്ഷൻ ഹിറോ ആയ അഷ്ക്കർ സൗദാനെ നായകനാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദി കേസ് ഡയറി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഒരു പിടി മികച്ച ചിത്രങ്ങൾ മലയാള സിനിമയിൽ ഒരുക്കിപ്പോരുന്ന ബൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സ്റാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ക്രൈം ത്രില്ലർ സിനിമയിലെ ക്രിസ്റ്റി സാം എന്ന പോലീസ് ഉദ്യോഗസ്ഥനെ അഷ്ക്കർ സൗദാൻ അവതരിപ്പിക്കുന്നു. ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് തൻ്റെ വ്യക്തി ജീവിതത്തേ ക്കൂടിസാരമായി ബാധിക്കുന്ന ചില സംഭവങ്ങൾ കടന്നു വരുന്നത്. അത് ചിത്രത്തിൻ്റെ കഥാഗതിയിൽത്തന്നെ വലിയ വഴിത്തിരിവുകൾക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിലേക്കാണ് അതു ചെന്നെത്തുന്നത്. തുടക്കം മുതൽ തന്നെ സസ്പെൻസും ഉദ്യേഗവും നിലനിർത്തിക്കൊണ്ടുള്ള പൂർണ്ണമായ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിൻ്റെ അവതരണം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസ്…
Read More » -
Breaking News
ഷെയ്ൻ നിഗം നായകനായെത്തുന്ന വീര ചിത്രം ‘ഹാൽ’ സെപ്റ്റംബർ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക്
കൊച്ചി: അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ഷെയ്ൻ നിഗവും വൈദ്യാ സാക്ഷിയുമാണ് നായികാ- നായകൻമാരായെത്തുന്നത്. ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്നചിത്രം വലിയ മുതൽ മുടക്കിലാണ് പൂർത്തിയായിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും ഹാൽ. ജോണി ആൻ്റണി സുരേഷ് കൃഷ്ണ, ജോയ്മാത്യു, മധുപാൽ, കെയു മനോജ്, നിഷാന്ത് സാഗർ, നിയാസ് ബക്കർ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. നിഷാദ് കോയയുടേതാണ് തിരക്കഥ, സംഗീതം -വി. നന്ദഗോപാൽ. ഛായാഗ്രഹണം -രവിചന്ദ്രൻ. കലാസംവിധാനം – പ്രശാന്ത് മാധവ്…
Read More »