ശങ്കരാടിയുമായുള്ള വിവാഹം നിശ്ചയം കഴിഞ്ഞിട്ടും മുടങ്ങി; പൊന്നമ്മയ്ക്കുമുണ്ടായിരുന്നു ഒരു പ്രണയം, മതം മാറണമെന്ന് പറഞ്ഞതോടെ മുടങ്ങി…

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ. അതാണ് കവിയൂര്‍ പൊന്നമ്മ. മലയാളി തനിമയുള്ള അമ്മയായി എല്ലാവരും എടുത്ത് പറയുന്ന അവരുടെ ഒന്നാം ചരമവാര്‍ഷം അടുത്ത മാസമാണ്. സിനിമയില്‍ വിജയിച്ചെങ്കിലും അത്ര സുഖകരമായ ദാമ്പത്യ ജീവിതം നടിയ്ക്ക് ഇല്ലായിരുന്നു. മുന്‍പ് പല അഭിമുഖങ്ങളിലും ഭര്‍ത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
നടന്‍ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കവിയൂര്‍ പൊന്നമ്മയുടെ പ്രണയകഥ പുറത്ത് വരുന്നത്.
ശങ്കരാടിയെ പ്രേമിച്ചിട്ടില്ലെന്ന് കവിയൂര്‍ പൊന്നമ്മ
പതിനെട്ട് വയസുള്ളപ്പോഴാണ് കവിയൂര്‍ പൊന്നമ്മ നാടകത്തില്‍ അഭിനയിച്ചിരുന്നത്. അതിന് മുന്‍പ് സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ അതൊന്നും ഇവിടെ പറയല്ലേ എന്നായി നടി. ആദ്യം കവിയൂര്‍ പൊന്നമ്മ അഭിനയിച്ച് കൊണ്ടിരുന്ന നാടകസമിതിയില്‍ ശങ്കരാടി ഒരു ആലോചനയുമായി വന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ലെന്ന് പൊന്നമ്മ പറയുന്നു. എല്ലാവരും കൂടി ഒരു ആലോചന കൊണ്ട് വന്നതാണ്.
വിവാഹനിശ്ചയം കഴിഞ്ഞിട്ടും വിവാഹം മുടങ്ങി
ശങ്കരാടിയും പൊന്നമ്മയും തമ്മില്‍ ചെറിയൊരു അടുപ്പമാണെന്ന വാര്‍ത്ത പ്രചരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ളതാണ് കെപിഎസി. പാര്‍ട്ടി ഉടനെ തന്നെ വിളിച്ച് സംസാരിച്ചു. അച്ഛനെയാണ് വിളിച്ചത്. അത് തനിക്കറിയില്ലെന്ന് നടി വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പുള്ളതായി പറഞ്ഞില്ല. അങ്ങനെ വിവാഹനിശ്ചയം നടന്നു. രണ്ട് പേരും ഒന്ന് പോലെയായെങ്കിലും അത് മുടങ്ങി.
മതം മാറണമെന്ന് പറഞ്ഞതോടെ അവസാനിപ്പിച്ച ബന്ധത്തെ കുറിച്ച് നടി
എന്നാല്‍, തനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നതായി കവിയൂര്‍ പൊന്നമ്മയും സൂചിപ്പിച്ചു. ‘ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. എന്നാല്‍ സിദ്ദിഖ് ഉര്‍വശി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിട്ടും അതാരാണെന്ന് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.
പൊന്നമ്മയുടെ പ്രണയം ആരോടാണെന്ന് തനിക്ക് അറിയമെന്ന് പറഞ്ഞ് കൊണ്ട് തിലകനാണ് പിന്നെ എത്തിയത്. എല്ലാവരും ആവശ്യപ്പെടുകയല്ലേ, വേണമെങ്കില്‍ ഞാന്‍ ആ പേര് പറയാമെന്ന് തിലകന്‍ പറഞ്ഞു. എങ്കില്‍ പിന്നെ പറഞ്ഞോളൂ എന്ന് നടിയുടെ സമ്മതവും കിട്ടി. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന ജെ സി ഡാനിയേല്‍ ആയിരുന്നു കവിയൂര്‍ പൊന്നമ്മ സ്നേഹിച്ചതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളെന്ന് തിലകന്‍ വെളിപ്പെടുത്തി.






