Breaking NewsIndiaLead NewsNEWSNewsthen Specialpolitics

ബിഹാറില്‍ പോരു കടുപ്പിച്ച് പ്രശാന്ത് കിഷോറും ബിജെപിയും; പുറത്തുവിട്ടത് നേതാക്കളുടെ അഴിമതി കഥകളുടെ പരമ്പര; 499 ആംബുലന്‍സ് വാങ്ങിയതിലും മെഡിക്കല്‍ കോളജിന്റെ പേരിലും കോടികളുടെ വെട്ടിപ്പ്; ഉപമുഖ്യമന്ത്രിയുടെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍; പത്തുവര്‍ഷത്തിനിടെ 38 വയസ് കൂടിയത് അത്ഭുതകരമെന്നും പ്രശാന്ത്

തെരഞ്ഞെടുപ്പു വിദഗ്ധനെന്ന നിലയില്‍ കണക്കുകള്‍ നിരത്തിയാണ് പ്രശാന്ത് കിഷോറിന്റെ ആക്രമണങ്ങള്‍. ബിഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയതിനേക്കാള്‍ കടുത്ത അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക ക്രമക്കേടിനൊപ്പം ബിജെപിക്കു തലവേദനയായി പ്രശാന്ത് കിഷോര്‍. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി ബിജെപിക്കെതിരേ അഴിമതിയാരോപണങ്ങളുടെ നിരതന്നെയാണ് ഉയര്‍ത്തിവിടുന്നത്. എന്നാല്‍, ബിജെപിയെ കരിവാരിത്തേയ്ക്കാന്‍ ശ്രമിക്കുന്നു എന്ന ദുര്‍ബലമായ ആരോപണങ്ങളൊഴിച്ചാല്‍ കാര്യമായ പ്രതിരോധങ്ങളില്ല എന്നതും ശ്രദ്ധേയമാണ്. 2020ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു ഡാറ്റ മോഷണം നടത്തിയെന്നു ചൂണ്ടിക്കാട്ടി പരാതിയും നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു വിദഗ്ധനെന്ന നിലയില്‍ കണക്കുകള്‍ നിരത്തിയാണ് പ്രശാന്ത് കിഷോറിന്റെ ആക്രമണങ്ങള്‍. ബിഹാറില്‍ ലാലു പ്രസാദ് യാദവ് നടത്തിയതിനേക്കാള്‍ കടുത്ത അഴിമതിയാണ് ബിജെപി നേതാക്കള്‍ നടത്തിയതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

Signature-ad

ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജെയ്‌സ്വാളിനെതിരേയായിരുന്നു പ്രശാന്തിന്റെ ആദ്യ ആരോപണം. ഒരു മെഡിക്കല്‍ കോളജ് തട്ടിപ്പിലൂടെ നേടിയെടുത്തെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്. തൊട്ടുപിന്നാലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരേ വിദ്യാഭ്യാസ രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നും ആരോപിച്ചു. ഏറ്റവുമൊടുവില്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെയ്‌ക്കെതിരേ ആംബുലന്‍സ് വാങ്ങിയതില്‍ വന്‍ ക്രമക്കേടു നടത്തിയെന്നാണ് ആരോപിക്കുന്നത്.

പാണ്ഡെയുടെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയത്തിനുവേണ്ടി 466 ആംബുലന്‍സുകള്‍ ഉയര്‍ന്ന വിലയ്ക്കു വാങ്ങിയെന്നാണ് ആരോപണം. മറ്റു സര്‍ക്കാരുകള്‍ 12 ലക്ഷത്തിനു വാങ്ങിയ ആംബുലന്‍സ് 28 ലക്ഷത്തിനാണ് ബിഹാര്‍ ആരോഗ്യ മന്ത്രാലയം വാങ്ങിയതെന്നും പറയുന്നു. ബിഹാര്‍ സംസ്ഥാന പ്രസിഡന്റ് മെഡിക്കല്‍ കോളജിനു സ്വയംഭരണാവകാശം നേടിക്കൊടുത്തതിലൂടെ വന്‍തുക കോഴയായി കൈപ്പറ്റിയെന്നും ആരോപിക്കുന്നു.

2022 ഫെബ്രുവരിയില്‍ ആരോഗ്യമന്ത്രാലയം 1250 ആംബുലന്‍സുകള്‍ക്ക് 200 കോടി വകയിരുത്തി ടെന്‍ഡര്‍ പുറത്തിറക്കി. പിന്നീട് 466 ആംബുലന്‍സുകള്‍ 19,58,257 രൂപയ്ക്കാണു വാങ്ങാന്‍ തീരുമാനിച്ചു. രണ്ടു കമ്പനികള്‍ മാത്രമാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. ടാറ്റയും ഫോഴ്‌സും. രോഗിയിരിക്കുന്ന ഭാഗത്തുമാത്രമാണ് എയര്‍കണ്ടീഷനിംഗ് ഉള്ളതെന്ന് ആരോപിച്ചു ടാറ്റ മോട്ടോഴ്‌സിനെ പുറത്താക്കി. എന്നാല്‍, എല്ലായിടത്തും എസിയുണ്ടെന്നു ടാറ്റ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഫോഴ്‌സിനെയാണു തെരഞ്ഞെടുത്തത്.

എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം ആംബുലന്‍സിന്റെ വില 19ല്‍ നിന്ന് 28,47,580 രൂപയായി ഉയര്‍ന്നു. എല്ലാ ജില്ലകളിലും വാഹനത്തിനു സര്‍വീസ് സെന്റര്‍ വേണന്നെു വ്യക്തമാക്കിയിരുന്നു. ഫോഴ്‌സിന് ഇങ്ങനെയൊരു സൗകര്യമില്ല. ഇവരുടെ വെബ്‌സൈറ്റില്‍ ആംബുലന്‍സിന്റെ വില 21 ലക്ഷമാണ്. ഒഡീഷ സമാനമായ ആംബുലന്‍സ് വാങ്ങിയത് 18 ലക്ഷം രൂപയ്ക്കാണ്. ഉത്തര്‍പ്രദേശ് 2500 ആംബുലന്‍സ് വാങ്ങിയത് 12 ലക്ഷം രൂപവീതം നല്‍കിയാണ്. ബിഹാറില്‍ നടന്നത് തട്ടിപ്പാണെന്നും മംഗള്‍ പാണ്ഡേയ്ക്കു ഗുണം കിട്ടിയെന്നും പ്രശാന്ത് ആരോപിക്കുന്നു.

ദ്വാരകയില്‍ ഫ്‌ളാറ്റ് വാങ്ങുന്നതിന് മംഗള്‍ പാണ്ഡെയ്ക്കു ദിലീപ് ജെയ്‌സ്വാളില്‍നിന്ന് ബാങ്ക് അക്കൗണ്ട്‌വഴി 25 ലക്ഷം രൂപലഭിച്ചെന്നും ഇതിനു പകരമായി കിസങ്കാനിയില്‍ മെഡിക്കല്‍ കോളജിനു സ്വയംഭരണാവകാശം നല്‍കിയെന്നും പ്രശാന്ത് പറയുന്നു. ആരോഗ്യവകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ പ്രാതി അമൃതിനെതിരേയും പ്രശാന്ത് ചോദ്യങ്ങളുയര്‍ത്തുന്നു. എന്തു സാഹചര്യത്തിലാണ് 27 ലക്ഷത്തിന് ആംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചതെന്നു വ്യക്തമാക്കണമെന്നാണ് ആവശ്യം.

എല്ലാവരും പറയുന്നത് ലാലുപ്രസാദ് യാദവാണ് ബിഹാറിലെ ഏറ്റവും വലിയ അഴിമതിക്കാരനെന്നാണ്. എന്നാല്‍, അടച്ചിട്ട വാതിലുകള്‍ക്കുള്ളില്‍ ബിജെപി നടത്തുന്നത് അതിലും വലിയ അഴിമതിയാണ്. ഗോവിന്ദാചാര്യയുടെയും കൈലാഷ്പതി മിശ്രയുടെയും ബിജെപിയല്ലിത്. നിലവിലെ ബിജെപി അഴിമതിക്കാരുടെ കൂടാരമാണെന്നും പ്രശാന്ത് പറയുന്നു.

ജൂലൈയില്‍ ഉപമുഖ്യമന്ത്രി സാമാട്ട് ചൗധരിക്കെതിരേ രംഗത്തുവന്നിരുന്നു. ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത തെറ്റാണെന്നും വയസുമായി ബന്ധപ്പെട്ട വിഷയത്തില്‍ തെരഞ്ഞെടുപ്പു റദ്ദാക്കിയിരുന്നെന്നും പ്രശാന്ത് പറയുന്നു. സാമ്രാട്ട് ചൗധരി ഏഴാം ക്ലാസ് തോറ്റയാളാണ്. ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് രാകേഷ് കുമാര്‍ എന്നാണ്. ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ട്. എംഎല്‍എ എന്ന നിലയില്‍ തെറ്റായ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് കോടതി അദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം റദ്ദാക്കിയിരുന്നു. രാകേഷ് കുമാര്‍ എന്ന സാമ്രാട്ട് ചൗധരി എന്ന പുതിയ വ്യക്തിത്വത്തില്‍ ഈ വ്യക്തി വീണ്ടും ഉയര്‍ന്നുവന്നത് കാണുന്നത് രസകരമാണ്. ഇപ്പോള്‍, രാകേഷ് കുമാര്‍ അപ്രത്യക്ഷനായി, സാമ്രാട്ട് ചൗധരി മാത്രം അവശേഷിക്കുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലെ അദ്ദേഹത്തിന്റെ സത്യവാങ്മൂലങ്ങള്‍ പരിശോധിക്കുമ്പോള്‍, പത്ത് വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തിന്റെ പ്രായം 48 ആയി ഉയര്‍ന്നത് അതിശയകരമാണ്. നമ്മുടെ പ്രായം സ്വാഭാവികമായും പത്ത് വര്‍ഷം വര്‍ധിക്കുമ്പോള്‍, അദ്ദേഹത്തിന്റെ പ്രായം 38 വയസിന്റെ വര്‍ദ്ധനവ് അവകാശപ്പെടുന്നു. വെറും ഒരു ദശാബ്ദത്തിനുള്ളില്‍, ഏഴാം ക്ലാസില്‍ നിന്ന് അദ്ദേഹം ഡി.ലിറ്റ് (ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്, പിഎച്ച്ഡിക്ക് ശേഷം) നേടി.

ഈ ആരോപണങ്ങളെ തുടര്‍ന്ന്, സാമ്രാട്ട് ചൗധരിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തിയെന്ന് ആരോപിച്ച് ബിജെപി കിഷോറിനെതിരെ പരാതി നല്‍കി. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്കെതിരെ പ്രശാന്ത് കിഷോര്‍ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ബിഹാര്‍ ബിജെപി വര്‍ക്കിംഗ് കമ്മിറ്റി അംഗം കൃഷ്ണ സിംഗ് കല്ലു, ഗാന്ധി മൈതാന പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ബി.ജെ.പിയുടെയും അതിന്റെ നേതാക്കളുടെയും പ്രതിച്ഛായയെ കളങ്കപ്പെടുത്തുക എന്നതാണ് കിഷോറിന്റെ പരാമര്‍ശങ്ങളുടെ ലക്ഷ്യമെന്ന് കൃഷ്ണ സിംഗ് പരാതിയില്‍ പറയുന്നു.

As the Bihar assembly elections draw near, tensions are rising between the BJP and political strategist Prashant Kishore. Kishore, who recently launched his political party, Jan Suraaj, has intensified his criticism of the ruling BJP, accusing its leaders of fraud, while the BJP has filed an FIR claiming he was tarnishing the BJP’s image and accused him of stealing data and ideas during the 2020 assembly elections.

Back to top button
error: