Month: August 2025

  • Breaking News

    ബെവ്‌കോയ്ക്ക് സമീപം ‘ചാക്കില്‍ കെട്ടിയ മൃതദേഹ’മെന്ന് ഫോണ്‍; പോലീസ് പരിശോധനയില്‍ പൂസായ ‘ബോഡി’ക്ക് അനക്കം; ഒടുവില്‍ ഉപദേശിച്ച് പറഞ്ഞുവിട്ടു

    എറണാകുളം: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന ഫോണ്‍ സന്ദേശം പോലീസിനെ വട്ടംകറക്കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. നഗരത്തിലെ ബെവ്കോ മദ്യവില്‍പ്പന ശാലയ്ക്കു പിന്നിലെ പാടശേഖരത്തിനുസമീപം ചാക്കില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു നാട്ടുകാരില്‍ ഒരാള്‍ പോലീസിനെ ഫോണില്‍ വിളിച്ചറിയിച്ചത്. വിവരമറിഞ്ഞ് അതിഥിത്തൊഴിലാളികള്‍ തമ്പടിക്കുന്ന ബെവ്കോയ്ക്കു സമീപം പോലീസ് പാഞ്ഞെത്തി. ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ ‘മൃതദേഹത്തി’ന്റെ മുട്ടിനു കീഴെ കാലുകള്‍ മാത്രം പുറത്തുകാണാവുന്ന വിധത്തിലായിരുന്നു. ഉടന്‍ ആംബുലന്‍സും സ്ഥലത്തെത്തി. ആംബുലന്‍സില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ‘ബോഡി’ക്ക് അനക്കം! പോലീസ് അമ്പരന്നു. തല മൂടിയിരുന്ന ചാക്ക് മാറ്റി ‘ബോഡി’ മുഖം കാണിച്ചു. മദ്യപിച്ച് ലക്കുകെട്ടതോടെ സമീപത്തുനിന്നുകിട്ടിയ ചാക്കുകളെല്ലാം കൂട്ടിക്കെട്ടി വെയിലേല്‍ക്കാതെ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു കക്ഷി. അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയില്‍ തൊഴിലാളിയായ മുര്‍ഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് മയങ്ങിപ്പോയത്. പൊല്ലാപ്പായെങ്കിലും ‘കൊലപാതകമോ അജ്ഞാത ബോഡിയോ’ അല്ലെന്നുള്ള ആശ്വാസത്തില്‍ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം…

    Read More »
  • Breaking News

    അഞ്ചല്ല അതിലേറെ! ഓപ്പറേഷന്‍ സിന്ദൂറില്‍ പറഞ്ഞതിലേറെ പാക് വിമാനങ്ങള്‍ വീഴ്ത്തി; ഇന്ത്യയുടേത് ചരിത്ര നേട്ടം, കൈയടിച്ച് സൈനിക വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് രാജ്യാന്തര സൈനിക വിദഗ്ധര്‍. അഞ്ച് പാക്ക് ജെറ്റുകളും ഒരു വ്യോമസേനാ മുന്നറിയിപ്പ് വിമാനവും ഇന്ത്യ തകര്‍ത്തുവന്ന എയര്‍ ചീഫ് മാര്‍ഷല്‍ എ.പി.സിങ്ങിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് സൈനിക വിദഗ്ധര്‍ പുറത്തുവിട്ടത്. 72 മണിക്കൂര്‍ മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഓസ്ട്രിയ ആസ്ഥാനമായുള്ള സൈനിക വിദഗ്ധന്‍ ടോം കൂപ്പര്‍ പറഞ്ഞത്. ”അഞ്ച് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ മാത്രമല്ല, അതില്‍ കൂടുതല്‍ വിമാനങ്ങള്‍ വെടിവച്ചിട്ടതിന്റെ തെളിവുകള്‍ ഞങ്ങള്‍ കണ്ടു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ നിലത്ത് തകര്‍ന്നു കിടക്കുന്നതിന്റെ തെളിവുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മേയിലാണ് ഈ തെളിവുകള്‍ ലഭിച്ചത്. എന്നാല്‍ ആ ഘട്ടത്തില്‍ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നോ, ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല.” എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ കൂപ്പര്‍ പറഞ്ഞു. കരയില്‍നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് യുദ്ധവിമാനം വെടിവച്ചിട്ടതെന്നും കൂപ്പര്‍ പറയുന്നു. 300…

    Read More »
  • Breaking News

    ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു

    കോട്ടയം: ന്യൂയോര്‍ക്കില്‍ കാറപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. തോട്ടയ്ക്കാട് പന്തപാട്ട് (കല്ലട) ആല്‍വിന്‍ (27) ആണ് മരിച്ചത്. പി.വി.വറുഗീസിന്റെയും എലിസബത്ത് വര്‍ഗീസിന്റെയും മകനാണ്. ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റില്‍ ആല്‍വിന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ന്യൂജേഴ്സി ഓറഞ്ച്ബര്‍ഗിലെ ക്രസ്ട്രോണ്‍ ഇലക്രോണിക്സില്‍ സിസ്റ്റം മാനേജരാണ്. സഹോദരങ്ങള്‍: ജോവിന്‍ വര്‍ഗീസ്, മെറിന്‍ ജോബിന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വെസ്ലി ഹില്‍സ് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ചിലെ ശുശ്രൂഷയ്ക്കുശേഷം ന്യൂയോര്‍ക്ക് നാനുവെറ്റ് സെ യ്ന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരിയില്‍.

    Read More »
  • Breaking News

    കുവൈത്ത് വിഷമദ്യ ദുരന്തം: 13 പേര്‍ മരിച്ചു, കാഴ്ച നഷ്ടമായത് 21 പേര്‍ക്ക്; 40 ഇന്ത്യക്കാര്‍ ചികിത്സയില്‍; ഹെല്പ് ലൈന്‍ നമ്പറുമായി എംബസി

    കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവര്‍ മുഴുവന്‍ ഏഷ്യക്കാരാണ്. 63 പേരാണ് ചികിത്സ തേടിയത്. 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ചിലര്‍ അത്യാഹിത നിലയിലാണെന്നും അധികൃതര്‍ അറിയിച്ചു. എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +965-65501587 നമ്പരില്‍ ബന്ധപ്പെടാം. വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേര്‍ വെന്റിലേറ്ററുകളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 21 പേരുടെ കാഴ്ച ശക്തി പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. 51 പേരെ അടിയന്തര ഡയാലിസിസ് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ള ആളുകളാണെന് കൃത്യമായി പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മദ്യം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം നിര്‍മ്മിച്ച സ്ഥലങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന്…

    Read More »
  • LIFE

    ‘കൊച്ച് സച്ചിന്‍’ വിവാഹിതനാകുന്നു; അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ വിവാഹനിശ്ചം, പങ്കെടുത്തത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

    മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകള്‍ സാനിയ ചന്ദോക്കാണ് വധു. വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. ഇരുപത്തഞ്ചുകാരനായ അര്‍ജുന്‍ 2021 മുതല്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യവസായിയാണ് സാനിയയുടെ മുത്തച്ഛന്‍ രവി ഘായി. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലിന്‍ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടസ്ഥതയിലുള്ളതാണ്. മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂര്‍ത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. 202021 സീസണില്‍ മുംബൈയ്ക്കായി കളിച്ചാണ് കരിയര്‍ ആരംഭിച്ചതെങ്കിലും, പിന്നീട് ഗോവന്‍ ടീം തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ജഴ്‌സിയില്‍ ഹരിയാനയ്ക്കെതിരായ ട്വന്റി20 മത്സരത്തിലായിരുന്നു അരങ്ങേറ്റം. അതിനു മുന്‍പ് ജൂനിയര്‍ തലത്തില്‍…

    Read More »
  • Breaking News

    വ്യവസായില്‍നിന്ന് 60 കോടി വാങ്ങി വഞ്ചിച്ചു; നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനും എതിരെ കേസ്

    മുംബൈ: ബിസിനസ് വിപൂലീകരണത്തിന്റെ പേരില്‍ വ്യവസായില്‍ നിന്ന് 60 കോടി രൂപ വാങ്ങി തിരികെ നല്‍കാതെ വഞ്ചിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ കേസ്. വ്യവസായി ദീപക് കോത്താരിയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം താര ദമ്പതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡില്‍ നടത്തിയ നിക്ഷേപ ഇടപാടാണ് കേസിന് കാരണമായത്. 2015-2016 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായാണ് ദീപക് കോത്താരി 60.48 കോടി രൂപ ദമ്പതികള്‍ക്ക് നല്‍കിയത്. 2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് ഷെട്ടി-കുന്ദ്രയുമായി താന്‍ ബന്ധപ്പെട്ടതെന്ന് കോത്താരി പറയുന്നു. ആ സമയത്ത്, ദമ്പതികള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു. അന്ന് കമ്പനിയില്‍ 87% ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു. ബിസിനസ് വിപുലീകരണത്തിനായി നിക്ഷേപമെന്ന നിലയില്‍ കോത്താരി 2015 ഏപ്രിലിലാണ് ആദ്യ ഗഡുവായ 31.95 കോടി രൂപ കൈമാറിയത്.…

    Read More »
  • Breaking News

    ആ രക്തശോഭ… സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസില്‍ നിര്‍ണായക വഴിത്തിരിവ്

    ആലപ്പുഴ: ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നും കണ്ടെത്തിയ രക്തക്കറ കാണാതായ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സെബാസ്റ്റ്യന്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങളും ജൈനമ്മയുടേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2024 ഡിസംബര്‍ 23 നാണ് ജൈനമ്മയെ കാണാതാകുന്നത്. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, വീടിന് പിന്നിലെ മുറിയില്‍ നിന്നാണ് രക്തക്കറ പൊലീസിന് ലഭിച്ചത്. ഫോറന്‍സിക് സംഘം രക്തക്കറ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രക്തക്കറ ജൈനമ്മയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ, ജൈനമ്മ തിരോധാനക്കേസ് കൊലപാതകക്കേസായി മാറിയതായി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ജൈനമ്മയുടെ ശരീരത്തില്‍ പത്തുപവനോളം സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു. ഈ സ്വര്‍ണത്തിനു വേണ്ടിയാണ് സെബാസ്റ്റ്യന്‍ ജൈനമ്മയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ചേര്‍ത്തലയിലെ പല സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലെത്തിയാണ് സെബാസ്റ്റ്യന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചിരുന്നത്. കോട്ടയം ക്രൈംബ്രാഞ്ചാണ് ജൈനമ്മ തിരോധാനക്കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.  

    Read More »
  • Breaking News

    മതസ്വാതന്ത്ര്യ ഭേദഗതി ബില്ല്: ജീവപര്യന്തം തടവും കനത്ത പിഴയും ശിക്ഷ; നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

    ഡെറാഡൂണ്‍: മതപരിവര്‍ത്തന നിരോധന നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള നിര്‍ദേശം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകരിച്ചു. പുതിയ ഭേദഗതി പ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും ഉയര്‍ന്ന പിഴയും ലഭിക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അധ്യക്ഷനായ മന്ത്രിസഭാ യോഗമാണ് ഉത്തരാഖണ്ഡ് ഫ്രീഡം ഓഫ് റിലീജിയന്‍ (ഭേദഗതി) ബില്‍-2025 ന് അംഗീകാരം നല്‍കിയത്. അനധികൃത മതപരിവര്‍ത്തനത്തിന് കഠിനമായ ശിക്ഷ നല്‍കുന്നതിനോടൊപ്പം, ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ തടയാനും ഇരകളായവരെ സംരക്ഷിക്കാനും പുതിയ ബില്ലില്‍ വ്യവസ്ഥകളുണ്ട്. സമ്മാനങ്ങള്‍, പണം, ജോലി, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവികാരം വ്രണപ്പെടുത്തുക, മറ്റൊരു മതത്തെ മഹത്വവല്‍ക്കരിക്കുക എന്നിവയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനങ്ങളായി കണക്കാക്കും. ഇത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. സാമൂഹിക മാധ്യമങ്ങള്‍, മെസേജിങ് ആപ്പുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും പുതിയ ബില്‍ പ്രകാരം ശിക്ഷാര്‍ഹമാണ്. പൊതുവായ നിയമലംഘനങ്ങള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം…

    Read More »
  • Breaking News

    ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’; വോട്ടുകൊള്ളയ്‌ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമാകും. രാത്രി എട്ടിന് മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടും. വോട്ടുകൊള്ള രാജ്യത്ത് വ്യാപക ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രതിഷേധത്തിനൊരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന പ്രചാരണവുമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ രാജ്യത്ത് പ്രചാരണ റാലികള്‍ സംഘടിപ്പിക്കും. ‘വോട്ടു കള്ളന്‍ സിംഹാസനം വിട്ടുപോകുക’ എന്ന ടാഗില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ പ്രത്യേക പ്രചാരണം നടത്താനും എഐസിസി തീരുമാനിച്ചിട്ടുണ്ട്. വോട്ടു കൊള്ള പ്രചാരണത്തില്‍ ഇന്ത്യ സഖ്യത്തിലെ മറ്റു കക്ഷികളെയും പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറില്‍ രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം റാലി നടത്തും. ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക്…

    Read More »
  • Breaking News

    പതിനായിരത്തിലേറെ പൊലീസുകാര്‍, അഞ്ച് ഇടങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം; ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍ ഉള്‍പ്പെടെ ഉള്ളവയ്ക്ക് നിരോധനം, ഡല്‍ഹി കനത്ത സുരക്ഷാവലയത്തില്‍

    ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ കനത്ത സുരക്ഷ. പതിനായിരത്തിലധികം പൊലീസുകാരെയും 3000 ട്രാഫിക് പൊലീസുകാരെയും വിന്യസിച്ചു. കുടാതെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്. പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയിലും പരിസരത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റങ്ങള്‍, ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി എന്നിവ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കും. ആദ്യമായി അഞ്ച് പാര്‍ക്കിങ് സ്ഥലങ്ങളില്‍ അണ്ടര്‍ വെഹിക്കിള്‍ സര്‍വൈലന്‍സ് സിസ്റ്റം സ്ഥാപിച്ചു. വാഹനങ്ങളുടെ അടിഭാഗം സ്‌കാന്‍ ചെയ്ത് സ്ഫോടക വസ്തുക്കളോ ആയുധങ്ങളോ കണ്ടെത്താന്‍ ഈ സംവിധാനം സഹായിക്കും. പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയും 3,000 ട്രാഫിക് പൊലീസുകാരെയും കൂടാതെ അര്‍ധസൈനിക വിഭാഗങ്ങളെയും കമാന്‍ഡോകളെയും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ വിന്യസിക്കും. രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ സുരക്ഷാ പരിശോധനകള്‍, ബാരിക്കേഡുകള്‍, തിരിച്ചറിയല്‍ പരിശോധനകള്‍ എന്നിവ നടത്തും. ഓഗസ്റ്റ് രണ്ട് മുതല്‍ ഓഗസ്റ്റ് 16 വരെ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചിരുന്നു. മാര്‍ക്കറ്റുകള്‍,…

    Read More »
Back to top button
error: