Month: August 2025

  • Breaking News

    സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം: ബന്ധുവിനെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ കസ്റ്റഡിയില്‍

    ചെന്നൈ: ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് പൊലീസാണ് ആലുവയില്‍ നിന്ന് ഇന്നലെ രാത്രി നടിയെ കസ്റ്റഡിയിലെടുത്തത്. ഇവരെ ഇന്നു രാവിലെ ചെന്നൈയിലെത്തിച്ചു. 2014ലാണ് സംഭവമെന്നാണു വിവരം. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു വാദ്ഗാനം ചെയ്ത് ബന്ധുവിനെ തമിഴ്‌നാട്ടിലെത്തിച്ച് സെക്‌സ് മാഫിയക്ക് കൈമാറാന്‍ ശ്രമിച്ചെന്നാണു പരാതി. ചെന്നൈ തിരുമംഗലം പൊലീസാണ് കേസെടുത്തത്. നേരത്തെ, നടന്‍ ബാലചന്ദ്ര മേനോന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ മിനു മുനീര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്. ബാലചന്ദ്ര മേനോനെതിരെ നടി നല്‍കിയ ലൈംഗികാതിക്രമ കേസ് തെളിവില്ലെന്ന് കണ്ട് കോടതി അവസാനിപ്പിച്ചിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സമയത്ത് നിരവധി നടന്മാര്‍ക്കെതിരെ മിനു മുനീര്‍ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോനെ കൂടാതെ നടന്മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍,…

    Read More »
  • Breaking News

    കോഴിക്ക് തീറ്റ കൊടുക്കാന്‍ പോയപ്പോള്‍ കാലിലെന്തോ… പാമ്പ് കടിയേറ്റ കൊടുങ്ങല്ലൂരിലെ കര്‍ഷക മരിച്ചു; ജെസ്‌ന യാത്രയായത് പുരസ്‌കാരം വാങ്ങാന്‍ കാക്കാതെ

    തൃശൂര്‍: അംഗീകാരത്തിനും അവാര്‍ഡിനും അനുമോദനങ്ങള്‍ക്കും കാത്തു നില്‍ക്കാതെ ജെസ്ന യാത്രയായി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മികച്ച വനിത കര്‍ഷക അവാര്‍ഡ് ജേതാവായ ജസ്‌നക്ക് പക്ഷേ അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായില്ല. വിധി അണലിയുടെ രൂപത്തില്‍ ജീവന്‍ കവരുകയായിരുന്നു. അവാര്‍ഡ് ദാനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ജെസ്‌നയുടെ വിയോഗം. അണലിയുടെ കടിയേറ്റാണ് ഇവര്‍ മരിച്ചത്. ലോകമലേശ്വരം വെസ്റ്റ് കൊടുങ്ങല്ലൂര്‍ പൊടിയന്‍ ബസാറില്‍ കൊല്ലിയില്‍ നിയാസിന്റെ ഭാര്യയും വട്ടപറമ്പില്‍ പരേതനായ അബുവിന്റെ മകളാണ് ജസ്‌ന. വീടിന്റെ ചുറ്റുപാടും വിവിധ കൃഷികള്‍ ചെയ്തിരുന്നു. കോഴികളെയും വളര്‍ത്തിയിരുന്നു. ഇത്തവണ മട്ടുപ്പാവില്‍ ചെണ്ടുമല്ലിയും കൃഷി ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പാണ് ഫീല്‍ഡ് പരിശോധനകള്‍ക്ക് ശേഷം കൃഷിഭവന്‍ അധികൃതര്‍ ജസ്‌നയെ മികച്ച വനിത കര്‍ഷകയായി തെരഞ്ഞെടുത്തത്. 17ന് അവാര്‍ഡ് സമ്മാനിക്കാനും തീരുമാനിച്ചു. വിവരം കൈമാറും മുമ്പേ അവര്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ കോഴികള്‍ക്ക് തീറ്റ നല്‍കാനെത്തിയപ്പോഴാണ് ജസ്‌നയെ പാമ്പുകടിച്ചത്. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്മയുടെ…

    Read More »
  • Breaking News

    മകളെ കൊലപ്പെടുത്തി പുത്തന്‍ പുടവയുടുപ്പിച്ച് കിടത്തി, അച്ഛന്‍ തൂങ്ങിമരിച്ചു; സംഭവം അമ്മ ക്ഷേത്രത്തില്‍പോയ സമയത്ത്

    ചെന്നൈ: പഴനി കണക്കംപട്ടിയിലുള്ള വീട്ടില്‍ അച്ഛനെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പന്‍ (55), മകള്‍ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നശേഷം പഴനിയപ്പന്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്. കഴിഞ്ഞദിവസം പഴനിയപ്പന്റെ ഭാര്യയും മറ്റു മക്കളും തിരുച്ചന്തൂര്‍ ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടില്‍ പഴനിയപ്പനും ധനലക്ഷ്മിയും മാത്രമാണ് ഉണ്ടായിരുന്നത്. പഴനിയപ്പനെ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടര്‍ന്ന് ഭാര്യ വിജയ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ വീട്ടില്‍ വന്നപ്പോള്‍ പൂട്ടിയനിലയിലായിരുന്നു. ഉടനെ ആയ്ക്കുടി പോലീസില്‍ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ പഴനിയപ്പനെ തൂങ്ങിമരിച്ചനിലയിലും ധനലക്ഷ്മിയെ മരിച്ചുകിടക്കുന്നതുമാണ് കണ്ടത്. ധനലക്ഷ്മിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം അതേ കയറില്‍ പഴനിയപ്പന്‍ തൂങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ധനലക്ഷ്മിയുടെ മൃതദേഹത്തിന് മരണാനന്തരച്ചടങ്ങുകള്‍ ചെയ്യുന്നപോലെ പുതിയ സാരി ധരിപ്പിച്ച് നെറ്റിയില്‍ ചന്ദനം പുരട്ടിയിരുന്നതായി പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    Read More »
  • Breaking News

    ‘വിഭജനഭീതി’ ദിനാചരണം: കാസര്‍കോട് ഗവ. കോളേജില്‍ എബിവിപി-എസ്എഫ്ഐ സംഘര്‍ഷം

    കാസര്‍കോട്: ഗവണ്‍മെന്റ് കോളേജില്‍ സംഘര്‍ഷാന്തരീക്ഷം. എസ്എഫ്ഐ-എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുതള്ളുമുണ്ടായി. വിഭജനഭീതി ദിനാചരണത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും പിന്നാലെ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. വന്‍ പോലീസ് വിന്യാസം കോളേജിലുണ്ട്. എബിവിപി പ്രവര്‍ത്തകര്‍ പതിപ്പിച്ച പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിക്കളഞ്ഞിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കോലം കത്തിച്ചു. ഓഗസ്റ്റ് 14-ാം തീയതി വിഭജനഭീതി ദിനാചരണം നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.  

    Read More »
  • Breaking News

    അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതി തള്ളി

    തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിന് തിരിച്ചടി. എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. വിജിലന്‍സ് ഡിവൈഎസ്പി: ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക. എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് രജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക്…

    Read More »
  • Breaking News

    മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; മോചനദ്രവ്യം ചോദിച്ചത് 1.6 കോടി, പ്രതികള്‍ പിടിയില്‍; ഷമീറിനെ കണ്ടെത്തിയത് കൊല്ലത്ത്

    മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി. കൊല്ലം ജില്ലയില്‍ നിന്നാണ് ഷമീറിനെ പോലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് രാവിലെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം നാലായി. കൊല്ലം തെന്മല ഭാഗത്തുനിന്നാണ് ഷമീറിനെ കണ്ടെത്തിയതെന്നാണ് പൊലീസ് അറിയിക്കുന്നത്. ഇന്നുതന്നെ ഷമീറിനെ കൊല്ലത്തുനിന്ന് പാണ്ടിക്കാട് എത്തിക്കും. തട്ടിക്കൊണ്ടുപോയ പ്രതികള്‍ ചാവക്കാട് സ്വദേശികളാണെന്നാണ് പൊലീസ് പറയുന്നത്. ഷമീറിന്റെ മോചനത്തിനായി പ്രതികള്‍ 1.6 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ഇന്നോവ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോയത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രേംജിത്തായിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നോവ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയിരുന്നു. ഇന്നോവയുടെയും സ്വിഫ്റ്റ് കാറിന്റെയും ഉടമകളെയാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാല്‍, തട്ടിക്കൊണ്ടുപോയ സംഘവുമായി ഇവര്‍ക്ക് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.…

    Read More »
  • Breaking News

    കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്‌നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്? തെരുവുനായ്ക്കളെ ഷെല്‍ട്ടറിലേക്കു മാറ്റണമെന്ന ഉത്തരവിന് സ്റ്റേയില്ല

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധി പറയാനായി മാറ്റി. ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, തെരുവുനായ ശല്യം തടയാന്‍ നിയമങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും അധികൃതര്‍ അവ നടപ്പാക്കുന്നില്ലെന്നും വിമര്‍ശിച്ചു. ”തെരുവുനായ് ശല്യം പരിഹരിക്കാന്‍ പാര്‍ലമെന്റ് നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കുന്നുണ്ടെങ്കിലും അവ നടപ്പാക്കുന്നില്ല. ചെയ്യേണ്ട കാര്യങ്ങള്‍ അധികൃതര്‍ ചെയ്യുന്നില്ല. അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുക തന്നെ വേണം” ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ പിടികൂടി ഷെല്‍ട്ടറുകളിലേക്കു മാറ്റണമെന്ന കര്‍ശന നിര്‍ദേശം ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ഓഗസ്റ്റ് 11നാണ് നല്‍കിയത്. നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ സജ്ജമാക്കാന്‍ മുന്‍സിപ്പാലിറ്റികളും മറ്റ് ഏജന്‍സികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും ഉത്തരവ് അനുസരിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമുയര്‍ത്തിയിരുന്നു. കുട്ടികള്‍ക്കു നേരെയുള്ള തെരുവുനായ ആക്രമണം സാരമായ പരുക്കുകള്‍ക്കും…

    Read More »
  • Breaking News

    നിര്‍ത്തിയാല്‍ നിങ്ങള്‍ക്ക് കൊള്ളാം; രേണുവിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തി, ഫോണില്‍ തെറിവിളി; പരാതിപ്പെട്ട് ബിഷപ്പും!

    വീട് എന്ന സ്വപ്നം ബാക്കിവച്ചായിരുന്നു കൊല്ലം സുധി വിടപറഞ്ഞത്. ആ സ്വപ്നം സഫലമാക്കാന്‍ മനുഷ്യര്‍ ഒത്തുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. താമസിയാതെ സ്ഥലം കണ്ടെത്തി വീട് പൂര്‍ത്തിയാക്കി. Kerala Home Design (KHDEC) എന്ന സമൂഹമാധ്യമ കൂട്ടായ്മയാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. കോട്ടയം വാകത്താനത്ത് സുധിയുടെ കുടുംബത്തിനായി സുധിലയം എന്ന വീട് നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയത് ബിഷപ്പ് നോബിള്‍ ഫിലിപ്പാണ്. ഏഴ് സെന്റ് സ്ഥലം ഫ്രീയായി അദ്ദേഹം വിട്ടുകൊടുത്തു. എന്നാല്‍ വീടുമായും സ്ഥലവുമായും പലവിധ വിവാദങ്ങള്‍ ഉണ്ടായശേഷം രേണു സുധി ബിഷപ്പിന് എതിരേയും രംഗത്ത് എത്തിയിരുന്നു. കുടുംബ സ്വത്തില്‍ നിന്നുമാണ് ബിഷപ്പ് സുധിയുടെ കുടുംബത്തിനായി സ്ഥലം നല്‍കിയത്. ബിഷപ്പിന്റെ പൗരോഹിത്യത്തേയും സ്വത്തിന്റെ ഉടമസ്ഥതയേയും അടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് ബിഗ് ബോസിലേക്ക് പോകും മുമ്പുള്ള ഒരു അഭിമുഖത്തില്‍ രേണു സംസാരിച്ചത്. ഇപ്പോഴിതാ രേണുവിന്റെ പിആര്‍ ടീമും ഗുണ്ടകളും കാരണം ജീവനില്‍ ഭയന്നാണ് താന്‍ കഴിയുന്നതെന്ന് പറയുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ്. ഫൈനല്‍…

    Read More »
  • Breaking News

    എത്ര വലിയവാനായാലും നിമയത്തിന് മുകളിലല്ല, ജയിലില്‍ പ്രത്യേക പരിഗണനയും വേണ്ട; കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

    ന്യൂഡല്‍ഹി: ആരാധകന്‍ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ നടന്‍ ദര്‍ശന്‍ തുഗുദീപയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി. കര്‍ണാടക ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ദര്‍ശന് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ദര്‍ശന് ജാമ്യം നല്‍കിയ കര്‍ണാടക ഹൈക്കോടതിയുടെ നടപടി യാന്ത്രികമായ അധികാര വിനിയോഗമാണെന്ന് വ്യക്തമാണെന്നും നടന് ജാമ്യം നല്‍കുന്നത് വിചാരണയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. ജാമ്യത്തിലുള്ള നടന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും ജസ്റ്റിസ്. ആര്‍. മഹാദേവന്‍ നിരീക്ഷിച്ചു. നന്നായി പഠിച്ചുള്ള വിധിയാണ് ജസ്റ്റിസ് ആര്‍.മഹാദേവന്റെതെന്നും പ്രതി എത്ര വലിയവനായാലും ആരും നിയമത്തിനു മുകളിലല്ലെന്നുമുള്ള സന്ദേശം വിധി നല്‍കുന്നുവെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല പറഞ്ഞു. നടന് ജാമ്യം നല്‍കിയതില്‍ സുപ്രീംകോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതിയില്‍ തൃപ്തരല്ലെന്നാണ് നേരത്തേ സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതി ചെയ്ത തെറ്റ് ആവര്‍ത്തിക്കില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു. ദര്‍ശന് ജാമ്യം…

    Read More »
  • Breaking News

    കനിവില്ലെങ്കിലും കന്നംതിരിവ് അരുത്!!! ലോട്ടറി വില്‍പനക്കാരിയുടെ 120 ടിക്കറ്റുകള്‍ മോഷ്ടിച്ചു കടന്നു; കവര്‍ന്നതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം

    കോട്ടയം: ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ യുവാവ് തട്ടിയെടുത്തു. ഫലം വന്നപ്പോള്‍ തട്ടിയെടുത്തതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും. കുടുംബം പുലര്‍ത്താന്‍ ലോട്ടറിക്കച്ചവടത്തിനിറങ്ങിയ കോതനല്ലൂര്‍ ചേരിചട്ടിയില്‍ രാജി രാജുവാണു മോഷണത്തിനിരയായത്. 50 രൂപ വീതം വിലയുള്ള ലോട്ടറി ടിക്കറ്റാണു മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയിലാണു സംഭവം. ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ യുവാവ് ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് തട്ടിയെടുത്ത് ഓടി; രാജി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. രാജി ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ശനിയാഴ്ച എത്താനായിരുന്നു മറുപടി. ഇന്നലെ ഫലം വന്നപ്പോള്‍, തട്ടിപ്പറിച്ചുകൊണ്ടുപോയ ടിക്കറ്റില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം. ടിക്കറ്റിന്റെ പിന്നില്‍ കോതനല്ലൂരിലെ മാതാ ഏജന്‍സിയുടെ പേര് സീല്‍ ചെയ്തിട്ടുണ്ടെന്നു രാജി പറയുന്നു. രാജിയും ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഭര്‍ത്താവ് രാജുവും 13 വര്‍ഷമായി ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. രാജു കോതനല്ലൂരിലാണു വില്‍പന നടത്തുന്നത്. ഇവര്‍ക്ക് 3 മക്കളുണ്ട്.

    Read More »
Back to top button
error: