Month: August 2025
-
Breaking News
ബലാത്സംഗക്കേസ്: വേടനെതിരേയുള്ള രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് കോടതി, ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസെടുത്ത ബലാത്സംഗക്കേസില്‍ റാപ്പ് ഗായകന്‍ വേടന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് പരാതിക്കാരി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഹര്‍ജിക്കാരിയേയും കക്ഷി ചേര്‍ത്തു. ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. വേടനെതിരേ മറ്റ് രണ്ട് പേര്‍കൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്പര്യമില്ലെന്ന് വ്യക്തമാക്കുമ്പോഴും നിര്‍ബന്ധപൂര്‍വം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു. എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റ് പരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.
Read More » -
Breaking News
സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പോ ? ട്രംപ്-പുടിന്‍-സെലെന്‍സ്‌കി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുങ്ങുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം. ഉക്രെയ്‌നിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, തങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിക്കുകയും മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥാലത്ത് വെച്ച് പുടിനും സെലെന്‍സ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ നീക്കങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മീറ്റിങ് നിര്‍ത്തിവെച്ച് ട്രംപ് പുടിനുമായി സംസാരിച്ചിരുന്നുവെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. ഡൊണാള്‍ഡ് ട്രംപ്, ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്‍, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തി കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് പുടിനുമായി സംസാരിക്കാന്‍…
Read More » -
Breaking News
സംസ്ഥാനത്ത് ഇന്നും മഴ; വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശമിച്ചിട്ടില്ല. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്ററില്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ശക്തി കൂടിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തിന് മുകളിലായി സ്ഥിതി ചെയ്യുന്നു. തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി…
Read More » -
Breaking News
ആദ്യം 60 ദിവസം, ബന്ദി മോചനം രണ്ട് ഘട്ടങ്ങളിലായി: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ട്; മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറും
കെയ്റോ: ഗാസയില്‍ വെടിനിര്‍ത്തലിനായി കൊണ്ടുവന്ന പുതിയ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങള്‍ പറഞ്ഞതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല. തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22…
Read More » -
Breaking News
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന് തേജസ്വീയാദവ് ; ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും വിമര്‍ശനം
പാറ്റ്‌ന: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചിട്ടുണ്ടെന്ന വിമര്‍ശനവുമായി തേജസ്വീയാദവ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നീക്കം അമിത്ഷാ പറയുന്നത് അനുസരിച്ചാണെന്നും ആദ്യം വോട്ടും പിന്നാലെ റേഷനും അതിന് ശേഷം പെന്‍ഷനും കട്ടു ചെയ്യുമെന്നും ബീഹാറില്‍ കൊണ്ടുവന്ന പുതിയ പാക്കേജിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷണം എന്നാണെന്നും പറഞ്ഞു. രാഹുല്‍ഗാന്ധി നടത്തുന്ന വോട്ട് അധികാര്‍ യാത്രയിലായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ബിഹാറിനായി ഒരു പ്രത്യേക പാക്കേജ് കൊണ്ടുവന്നു അതാണ് എസ്‌ഐആര്‍. അതിന്റെ അര്‍ത്ഥം പുതിയ രീതിയില്‍ മോഷ്ടിക്കുക എന്നാണ്. ഹരിയാനയിലും കര്‍ണാടകയിലും പിടിക്കപ്പെട്ടപ്പോഴാണ് പുതിയ രീതിയുമായി ബിഹാറില്‍ എത്തിയത്. ആരെയും മണ്ടന്മാരാക്കാന്‍ അനുവദിക്കുകയോ ബിഹാറില്‍ വോട്ട് മോഷ്ടിക്കാന്‍ സമ്മതിക്കുകയോ ചെയ്യില്ല. അദാനിക്ക് എല്ലാം കേന്ദ്രം നല്‍കുകയാണെന്നും വോട്ട് മോഷണം നടത്തുന്നവരെ പാഠം പഠിപ്പിക്കാന്‍ പോവുകയാണെന്നും രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. നാളെ രാവിലെ എട്ടുമണിയോടെ യാത്ര വീണ്ടും പുനരാരംഭിക്കും. രണ്ടാം ദിനം ബീഹാറിലെ കുടുംബ നിയമസഭ മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച വോട്ട്…
Read More » -
Breaking News
ഓണക്കാലത്ത് പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിയെ വച്ച് നേരിടും; മുഴുവന്‍ വണ്ടികളും റോഡിലിറക്കും; വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കല്‍ നടക്കാത്ത കാര്യമെന്നും ഗണേഷ് കുമാര്‍
തൃശൂര്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് താക്കീതുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പണിമുടക്കി സമരം നടത്തിയാല്‍ കെഎസ്ആര്‍ടിസിയെ വെച്ച് നേരിടും. രാമനിലയത്തില്‍ എത്തി ബസ് ഉടമകള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ‘500 ലോക്കല്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ട്. ഡ്രൈവറെ വെച്ച് ഡീസല്‍ അടിച്ച് വണ്ടി നിരത്തിലിറക്കുമെന്നും’ ഗതാഗത മന്ത്രി പറഞ്ഞു. ‘സമരം ചെയ്യുകയാണെങ്കില്‍ ഈ വണ്ടികള്‍ മുഴുവന്‍ റോഡിലിറങ്ങും. ശരാശരി 1200 വണ്ടികളാണ് എല്ലാദിവസവും ഇടിച്ചും മറ്റും വര്‍ക്ക്‌ഷോപ്പില്‍ കിടന്നിരുന്നത്. ഇന്നത് 450 ആയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ വാങ്ങിയ വണ്ടികള്‍ കൂടാതെ ഇത്രയും വണ്ടികള്‍ സ്‌പെയര്‍ ഉണ്ട്. അവര് സമരം ചെയ്താല്‍ അതിങ്ങ് ഇറക്കും’ മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അംഗീകരിച്ചില്ലെങ്കില്‍ ഓണക്കാലത്ത് പണിമുടക്കും എന്ന നിലപാടിലയിരുന്നു സ്വകാര്യ ബസുടമകള്‍. ‘ആവശ്യം അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ കൊണ്ട് സമരം ചെയ്യിപ്പിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനില്ലെന്നും’ മന്ത്രി…
Read More » -
Breaking News
ഇതുവരെ മരണമടഞ്ഞത് 62,000 പേര്‍, പട്ടിണിയും ക്ഷാമവും ജീവിനെടുക്കുന്നത് വേറെ ; ഗാസയില്‍ വെടിനിര്‍ത്തലിന് ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട് ; 50 ബന്ദികളെയും തിരികെ നല്‍കും ; പ്രതികരിക്കാതെ ഇസ്രായേല്‍
ഗാസ: മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുതിയ വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. മദ്ധ്യസ്ഥ രാജ്യങ്ങള്‍ മുമ്പോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ച് വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കലും ഗാസ അംഗീകരിച്ചതായിട്ടാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുദ്ധത്തിനെതിരേ ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിന് ആഭ്യന്തര വിമര്‍ശനം ഉയരുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കണമെന്നണം എന്നാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. ഹമാസുമായി യുദ്ധവിരാമ കരാറില്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇരുവര്‍ക്കുമിടയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തും ഖത്തറുമാണ് ഏറ്റവും വലിയ നീക്കം നടത്തിയിരിക്കുന്നത്. ഇവര്‍ മുമ്പോട്ട് വെച്ച കരാറാണ് ഹമാസ് അംഗീകരിച്ചിരിക്കുന്നത്. ഈ വെടിനിര്‍ത്തല്‍ കരാറില്‍ 50 ബന്ദികളുടെ മോചനവും ഉള്‍പ്പെടുന്നു. ബന്ദികളെ മോചിപ്പിക്കുമ്പോള്‍ സ്ഥിരമായ വെടിനിര്‍ത്തലിനെ കുറിചച്് ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍…
Read More » -
Breaking News
അദാനിയുടെ സിമെന്റ് കമ്പനിക്കായി ബിജെപി ഭരിക്കുന്ന അസമില്‍ ഒരു ജില്ല മുഴുവന്‍ കുടിയൊഴിപ്പിക്കാന്‍ നീക്കം! ഞെട്ടിത്തരിച്ച് ഹൈക്കോടതി ജഡ്ജി; കോടതി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; നിങ്ങള്‍ തമാശ പറയുകയാണോ എന്നും കോടതി
ഗുവാഹത്തി: അദാനി ഗ്രൂപ്പിന് കീഴിലെ സിമന്റ് നിര്‍മാണക്കമ്പനിക്കു വന്‍ തോതില്‍ ഭൂമി നല്‍കാനുള്ള അസം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വിവാദത്തില്‍. 3000 ബിഗ (ഏകദേശം 81 ദശലക്ഷം ചതുരശ്ര അടി) ഭൂമി അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് നിര്‍മാണ ഫാക്ടറിക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്കിടയിലാണ് ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി അസാധാരണമായ പ്രതികാരണം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ കമ്പനിക്ക് വിട്ടു നല്‍കുന്ന ഭൂമിയുടെ അളവ് കേട്ട് ജസ്റ്റിസ് സഞ്ജയ് കുമാര്‍ മേധി ഞെട്ടി. ‘കേള്‍ക്കുന്നത് തമാശയാണോ ഒരു ജില്ല മുഴുവന്‍ സ്വകാര്യ കമ്പനിയുടെ നിര്‍മാണത്തിന് നല്‍കിയോ’ എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. SHOCKING!! Adani was given 3,000 bigha (81 million sqft) by the Assam BJP government for cement factory. Even the High Court Judge was taken aback: “Is this a joke?” Are you giving a whole district?”…
Read More »

