Month: August 2025

  • Breaking News

    ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കന്‍ തലവനേക്കാള്‍ പ്രാധാന്യമുള്ളയാള്‍ ; സെലന്‍സ്‌കിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുടിന്‍ മോഡി ചര്‍ച്ച ; ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പറഞ്ഞു

    ന്യൂഡല്‍ഹി: അലാസ്‌ക്കയില്‍ നടന്ന അതിപ്രധാനമായ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി പങ്കിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ട്രംപിന്റെ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പായിട്ടായിരുന്നു പുടിന്‍ മോഡിയു ഫോണില്‍ ബന്ധപ്പെട്ടത്. ഉക്രെയ്നിനെതിരായ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അലാസ്‌കയില്‍ വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് മോദിയുമായി പുടിന്‍ സംസാരിച്ചത്. അലാസ്‌കയിലെ ‘സമാധാന’ ഉച്ചകോടിയിലേക്ക് ക്ഷണിക്കപ്പെടാത്ത ഉക്രെയ്നിന്റെ വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പുടിന്‍ പ്രധാനമന്ത്രിക്ക് ഫോണ്‍ ചെയ്തത്. 2022 ഫെബ്രുവരി മുതല്‍ തുടരുന്ന യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി അടിവരയിട്ടു. സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പുടിനോട് പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന്റെ വിഷയങ്ങളും മോദിയും പുടിനും ചര്‍ച്ച ചെയ്തതായി പിഎംഒ അറിയിച്ചു. അടുത്ത ബന്ധം തുടരാന്‍ ഇരു നേതാക്കളും…

    Read More »
  • Breaking News

    ഒരുകോടി രൂപ സമ്മാനത്തുക വരുന്ന ഭാഗ്യതാര ലോട്ടറി അടിച്ചയാളെ കേരളം തെരയുന്നു ; ഭാഗക്കുറി നറുക്കെടുപ്പ് കഴിഞ്ഞു, ഒന്നാം സമ്മാനം ഒരു കോടി ബിവി 219851 എന്ന നമ്പറിന് ; ഭാഗ്യവാനെ അറിയാന്‍ കാത്തിരിപ്പ്

    തിരുവനന്തപുരം: കേരളം ആ കോടീശ്വരനെ കാത്തിരിക്കുകയാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഭാഗ്യതാര ലോട്ടറി അടിച്ചയാളെ തെരയുകയാണ് സംസ്ഥാനം. ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു കഴിഞ്ഞു. ഒന്നാം സമ്മാനമായ ഒരു കോടി ബിവി 219851 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ ബിവി 769240 എന്ന നമ്പറും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ബിവി 107697 എന്ന നമ്പറും നേടി. എല്ലാ തിങ്കളാഴ്ചയുമാണ് ഭാഗ്യതാര ലോട്ടറി നറുക്കെടുക്കുന്നത്. ഭാഗ്യതാര ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയാണ്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളിലൂടെ ഫലം അറിയാന്‍ കഴിയും. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ…

    Read More »
  • Breaking News

    ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ പെന്‍ഷനായി ലഭിച്ചത് മൂന്ന് കോടി ; ഭാര്യയുമായി വേര്‍പിരിഞ്ഞ് തന്നെ താമസിക്കാന്‍ 60 കാരന്‍ തീരുമാനിച്ചു ; ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…!

    ടോക്കിയോ: മൂന്ന് കോടി രൂപ പെന്‍ഷന്‍ ലഭിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. ജപ്പാനില്‍, ടെറ്റ്‌സു യമദ എന്ന അറുപതുകാരനാണ് ഭാര്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചത്. ഭാര്യ നഗരത്തില്‍ അഭിവൃദ്ധി പ്രാപിച്ചപ്പോള്‍, ആ പുരുഷന് ഗ്രാമീണ വീട്ടില്‍ ഏകാന്തതയും വീട്ടുജോലികളും കൊണ്ട് പൊറുതിമുട്ടി. ഭാര്യയുമായി വേര്‍പിരിഞ്ഞ് താമസിക്കുന്നതിനെ ജപ്പാനില്‍ സോത്സുകോണ്‍ എന്നാണ് പേര്. ഇതില്‍ ദമ്പതികള്‍ വിവാഹിതരായി തുടരുന്നു, പക്ഷേ സ്വാതന്ത്ര്യത്തിനായി വേര്‍പിരിഞ്ഞ് ജീവിക്കുന്നു. 2004 ല്‍ ആദ്യമായി അവതരിപ്പിച്ച ഈ ആശയം പ്രായമായ ദമ്പതികള്‍ക്കിടയില്‍ പക്ഷേ ഇപ്പോള്‍ സര്‍വസാധാരണമാണ്. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്ത ശേഷം 60 വയസ്സില്‍ വിരമിച്ച യമദയ്ക്ക് 50 ദശലക്ഷം യെന്‍ (ഏകദേശം 3 കോടി രൂപ ) പെന്‍ഷന്‍ ലഭിച്ചു. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഭാര്യ കെയ്കോയ്ക്കൊപ്പം ഇപ്പോഴും നല്ലനിലയിലുള്ള ഗ്രാമത്തിലെ പഴയ കുടുംബവീട്ടില്‍ താമസിക്കാനായിരുന്നു ടെറ്റസൂവിന്റെ പദ്ധതി. എന്നാല്‍ ടോക്കിയോയിലെ നഗരജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന…

    Read More »
  • Breaking News

    ചിറ്റയംഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടില്ല ; രാജി വെയ്ക്കാതെ തന്നെ സിപിഐ യുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാനാകും ; എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തും

    പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം നഷ്ടപ്പെടുത്താതെ തന്നെ ചിറ്റയം ഗോപകുമാറിന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ചിറ്റയത്തിന് ഇരട്ടപദവിയില്‍ തുടരുന്നതില്‍ സംസ്ഥാനനേതൃത്വത്തില്‍ നിന്നും പച്ചക്കൊടി കിട്ടി. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഡെപ്യൂട്ടി സ്പീക്കറായും തുടരാന്‍ അനുമതി നലകി. തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കേണ്ട സാഹചര്യവും എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മിടുക്കുമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുപോയത്. മുമ്പ് നടപടി നേരിട്ട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട എ പി ജയന്‍ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തുകയും ചെയ്തു. ബ്രാഞ്ച് ഘടകം മുതല്‍ ജില്ലാ ഘടകം വരെ ഒരുമിച്ച് നിര്‍ത്തുമെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാ ഘടകങ്ങളെയും ഏകോപിപ്പിച്ച് മുന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ആവശ്യം…

    Read More »
  • Breaking News

    ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണം ; പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകും ; വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും തോമസ് ഐസക്

    തിരുവനന്തപുരം: ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെതിരേ നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്ന് മുന്‍മന്ത്രി ഡോ. തോമസ് ഐസക്. അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നതെന്നും വെറുതെ വിടാന്‍ തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞു. വ്യവസായി രാജേഷ് കൃഷ്ണയെ അറിയാമെന്ന് വ്യക്തമാക്കിയ തോമസ് ഐസക് ഗൂഡാലോചനയുണ്ടോ എന്ന ചോദയത്തിന് തനിക്ക് വേറെ പണിയൊന്നുമില്ലേയെന്ന് ചോദിക്കുകയും ചെയ്തു. ഷെര്‍ഷാദിനെ മാന്യന്‍ എന്ന് പരിഹസിച്ച തോമസ് ഐസക് ഇയാള്‍ക്കെതിരേ മൂന്ന് കോടതിവിധികള്‍ ഉണ്ടെന്നും അതിന്റെ ഉള്ളടക്കത്തിലേക്ക് പോകുന്നില്ലെന്നും പഞ്ഞു. ആരോപണം ഉന്നയിച്ചയാള്‍ തന്നെ ഫേസ്ബുക്കില്‍ ഇട്ട കത്താണ്. അത് ഇനിയെങ്ങിനെയാണ് ചോരുന്നതെന്നും ചോദിച്ചു. വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സിപിഐഎം യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണക്കെതിരെ 2022 ല്‍ പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കി കത്തിന്റെ പകര്‍പ്പായിരുന്നു പുറത്തുവന്നത്. ഇതില്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഈ കത്ത് ചോര്‍ന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെ ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഷെര്‍ഷാദ്…

    Read More »
  • Breaking News

    ‘രണ്ടാം വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, എന്റെ ഫാമിലി മിണ്ടാറില്ല; രണ്ട് പെണ്‍കുട്ടികളെ വെച്ചിട്ട് അവള്‍ എന്തിന് വീണ്ടും കല്യാണം കഴിച്ചുവെന്നാണ് ചോദ്യം’

    സീരിയല്‍-സിനിമ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് യമുന റാണി. കുറച്ച് വ?ര്‍ഷം മുമ്പാണ് യമുനയുടെ ജീവിതത്തിലേക്ക് പുതിയ വെളിച്ചമായി അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായി ജോലി ചെയ്യുന്ന ദേവന്‍ വരുന്നത്. രണ്ട് പെണ്‍മക്കളും ചേര്‍ന്നാണ് യമുനയുടേയും ദേവന്റേയും വിവാഹം നടത്തിയത്. എന്നാല്‍ നടിയുടെ രണ്ടാം വിവാഹത്തിന് കുടുംബം എതിരായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും അവരാരും തന്നോട് മിണ്ടാറില്ലെന്ന് യമുന സെലിബ്രിറ്റി കിച്ചണ്‍ മാജിക്കില്‍ സംസാരിക്കവെ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളെ വെച്ചിട്ട് അവള്‍ എന്തിന് വീണ്ടും കല്യാണം കഴിച്ചുവെന്നാണ് ചോദ്യമെന്ന് നടി പറഞ്ഞു. ദിവ്യയുടെ കഥ കേട്ടപ്പോള്‍ എനിക്ക് പെട്ടന്ന് ഫീലായി. അതിന് ഒരു കാരണമുണ്ട്. കൃഷ് ദിവ്യയ്ക്ക് നല്‍കുന്ന പ്രൊട്ടക്ഷനും സെക്യൂരിറ്റിയുമെല്ലാം നമ്മള്‍ ഇപ്പോള്‍ നേരിട്ട് കാണുകയല്ലേ… ഇവരുടെ കഥ കേട്ടപ്പോള്‍ എനിക്ക് പെട്ടന്ന് ടച്ച് ചെയ്തു. എന്റേതും സെക്കന്റ് മാരേജാണ്. പക്ഷെ എന്റെ ഫാമിലി ഇതുവരെ എന്നോട് അടുത്തിട്ടില്ല. രണ്ട് പെണ്‍കുട്ടികളെ വെച്ചിട്ട് അവള്‍ എന്തിന് കല്യാണം കഴിച്ചുവെന്നാണ് എന്റെ…

    Read More »
  • Breaking News

    പ്രണയം നിരസിച്ചു; പാലക്കാട് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു, രണ്ടു യുവാക്കള്‍ പിടിയില്‍

    പാലക്കാട്: പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കുത്തന്നൂര്‍ സ്വദേശികളായ അഖില്‍, സുഹൃത്ത് രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് കുത്തന്നൂരില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. 17 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വീടിന് നേരെയാണ് യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുഴല്‍മന്ദം പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പ്രണയം നിരസിച്ചതാണ് അഖിലിനെ പ്രകോപിതനാക്കിയത്. യൂട്യൂബ് നോക്കിയാണ് പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ പ്രതികള്‍ പഠിച്ചത്. പെട്രോള്‍ ബോംബ് കത്താത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പ്രതികള്‍ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി കുഴല്‍മന്ദം പൊലീസ് വ്യക്തമാക്കി.

    Read More »
  • Breaking News

    ആ രക്തശോഭ… ചുടുനിണമണിഞ്ഞ് ചന്ദ്രബിംബം! അപൂര്‍വദൃശ്യത്തിന് മുംബൈ സാക്ഷ്യം വഹിക്കും, ദിവസം അടുത്തെത്തിയെന്ന് ഗവേഷകര്‍

    കോടാനുകോടി നിഗൂഢ രഹസ്യങ്ങളാണ് പ്രപഞ്ചത്തിലുളളത്. വാനനിരീക്ഷകരും ശാസ്ത്രജ്ഞരും മാസങ്ങളോളവും വര്‍ഷങ്ങളോളവും ഗവേഷണം നടത്തിയാണ് പ്രപഞ്ച രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ഇപ്പോഴിതാ സെപ്തംബര്‍ ഏഴിന് ചന്ദ്രനില്‍ സംഭവിക്കാന്‍ പോകുന്ന ചില കാര്യങ്ങളാണ് ശാസ്ത്രലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത്. അന്ന് നടക്കുന്ന പൂര്‍ണ ഗ്രഹണത്തില്‍ ചന്ദ്രന്റെ നിറം കടുംചുവപ്പാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പ്രതിഭാസത്തെ ‘ബ്ലഡ് മൂണ്‍’ എന്നാണറിയപ്പെടുന്നത്. ഇതിനുപിന്നിലെ കാരണം പരിശോധിക്കാം. അടുത്ത മാസം ലോകം പൂര്‍ണ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. ആ സമയത്ത് ചന്ദ്രനില്‍ ഒരു പ്രത്യേക ചുവന്ന തിളക്കം കാണാന്‍ സാധിക്കും. ഏഷ്യയിലും പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലും ഉടനീളമുളള ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ഈ നിറത്തില്‍ തന്നെ തുടരും. അതേസമയം, മറ്റുപല രാജ്യങ്ങളിലുളളവര്‍ക്ക് ബ്ലഡ് മൂണിനെ വ്യത്യസ്ത ഘട്ടങ്ങളിലായിരിക്കും കാണാന്‍ സാധിക്കുക. സ്പേസ് റിപ്പോര്‍ട്ടനുസരിച്ച്, ഏഷ്യയിലെയും പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ ചില ഭാഗങ്ങളിലെയും ആകാശ നിരീക്ഷകര്‍ക്ക് അടുത്ത മാസം ഏഴിന് തുടക്കം മുതല്‍ അവസാനം വരെ പൂര്‍ണ ചന്ദ്രഗ്രഹണം അനുഭവപ്പെടും. ഇന്ത്യ, ചൈന, റഷ്യ, പടിഞ്ഞാറന്‍ ഓസ്ട്രേലിയ, കിഴക്കന്‍…

    Read More »
  • Breaking News

    നേമത്ത് രാജീവ് ചന്ദ്രശേഖര്‍? മഞ്ചേശ്വരം വിട്ടുപിടിക്കാന്‍ സുരേന്ദ്രനും? കെ. മുരളീധരന് സര്‍പ്രൈസ് ഗിഫ്റ്റ്? നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി ബിജെപി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമാകാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി ബിജെപി.നേതാക്കളോട് പ്രധാന മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും കെ.സുരേന്ദ്രന്‍ തൃശ്ശൂരിലും, വി.മുരളീധരന്‍ കഴക്കൂട്ടത്തും മത്സരത്തിനിറങ്ങാനാണ് സാധ്യത. വട്ടിയൂര്‍ക്കാവില്‍ പത്മജാ വേണുഗോപാലിനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട് വട്ടപ്പൂജ്യമാണ് കേരള നിയമസഭയിലെ ബിജെപിയുടെ അംഗസംഖ്യ. അക്കൗണ്ട് തുറക്കുന്നതിലപ്പുറം മികച്ച മുന്നേറ്റമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം. എ ക്ലാസ്, ബി ക്ലാസ്, സി ക്ലാസ് മണ്ഡലങ്ങള്‍ തിരിച്ചാണ് പ്രവര്‍ത്തനം. രാജ്യത്ത് ബിജെപി വന്‍ മുന്നേറ്റം ഉണ്ടാക്കുമ്പോഴും എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ വേരാഴ്ന്ന കേരളത്തിലെ മണ്ണാണ് ബിജെപി പ്രതീക്ഷകള്‍ക്ക് എന്നും തടസ്സമാകാറ്. ഒരിക്കലും ചേര്‍ന്നു പോകാത്ത കേരളത്തിലെ ഗ്രൂപ്പിസവും ബിജെപി പ്രതീക്ഷകളെ തച്ചുടക്കാറാണ്. ഇവിടെ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പുതിയ നേതൃത്വം വെല്ലുവിളികളെ അതിജീവിക്കേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബിജെപി. കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളില്‍…

    Read More »
  • Breaking News

    ഓണത്തിന് വെളിച്ചെണ്ണ വില 300 രൂപയില്‍ താഴെയാകും; തമിഴ്‌നാടും കര്‍ണാടകയും തുണയായി

    തേങ്ങയുടെയും എണ്ണയുടെയും വിലയില്‍ കൈ പൊള്ളിയ മലയാളികള്‍ക്ക് ഇനി ആശ്വസിക്കാം. തേങ്ങയുടെ വില താഴാന്‍ തുടങ്ങിയിട്ടുണ്ട്. 85 രൂപയായിരുന്ന വില 60- 65 രൂപയില്‍ എത്തിനില്‍ക്കുന്നു. മാര്‍ക്കറ്റുകളിലേക്ക് പച്ചത്തേങ്ങയുടെ വരവ് തുടങ്ങിയതാണ് കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൊത്തവിപണിയില്‍ ഒരാഴ്ചയ്ക്കിടെ 15 രൂപയോളം കുറവാണ് ഉണ്ടായത്. കിലോയ്ക്ക് 50-55 രൂപ നിരക്കിലാണ് ഇവര്‍ക്ക് പച്ചത്തേങ്ങ ലഭിക്കുന്നത്. ഓണം പ്രമാണിച്ച് നാട്ടിന്‍പുറങ്ങളില്‍ തേങ്ങയിടീല്‍ ആരംഭിച്ചതും വിലകുറയാന്‍ കാരണമായി. വരും ദിവസങ്ങളില്‍ തേങ്ങാവില ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. കൊപ്രയും താഴേക്ക് അഞ്ച് മുതല്‍ ആറ് രൂപവരെ കൊപ്രയ്ക്കും വിലകുറഞ്ഞു. ഇനി വെളിച്ചെണ്ണയുടെ വിലയിലും കുറവുണ്ടാകുമെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്. പച്ചത്തേങ്ങയുടെ വില ഓണമാകുമ്പേഴേക്കും 50 രൂപയില്‍ താഴെയാകുമെന്നാണ് വിലയിരുത്തല്‍. എണ്ണവില തണുക്കുന്നു തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങ ഉത്പാദനം വര്‍ദ്ധിച്ചതും വിലയിടിവിന് കാരണമായിട്ടുണ്ട്. പാലക്കാട് നിന്ന് ഉള്‍പ്പെടെ പച്ചത്തേങ്ങ വന്‍തോതില്‍ എത്തുന്നുണ്ട്. തേങ്ങ വില കുറഞ്ഞ സാഹചര്യത്തില്‍ വെളിച്ചെണ്ണ വിലയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ലിറ്ററിന് 450 രൂപ…

    Read More »
Back to top button
error: