Month: August 2025

  • Breaking News

    വിദേശ രാജ്യങ്ങള്‍ ഒന്നും അറിയരുത്! പുടിന്റെ മലമൂത്ര വിസര്‍ജ്യം പ്രത്യേക ബാഗില്‍ ശേഖരിച്ച് റഷ്യയില്‍ തിരികെ എത്തിക്കണം; ഒപ്പം ഉണ്ടായിരുന്ന അംഗരക്ഷകര്‍ക്ക് പ്രത്യേക ദൗത്യം

    വാഷിങ്ടന്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ യുഎസില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരെ പ്രത്യേക ദൗത്യം കൂടി ഏല്‍പ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം പ്രത്യേക ബാഗില്‍ ശേഖരിച്ച് റഷ്യയില്‍ തിരിച്ചെത്തിക്കുക. അലാസ്‌കയിലെ ആങ്കെറിജിലുള്ള ജോയിന്റ് ബോസ് എല്‍മണ്ടോര്‍ഫ് റിച്ചഡ്‌സണില്‍ ആയിരുന്നു ട്രംപ് പുട്ടിന്‍ ചര്‍ച്ച. ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല. 72 കാരനായ പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി. അതേസമയം,…

    Read More »
  • Breaking News

    ഒരു മാസത്തിലധികം ജയിലിലായാല്‍ മന്ത്രി സ്ഥാനം നഷ്ടപ്പെടും: പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ബാധകം; നിര്‍ണായക ബില്‍ ഇന്ന് പാര്‍ലമെന്റില്‍

    ന്യൂഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കാശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239എഎ എന്നിവയും 2019 ലെ ജമ്മു കാശ്മീര്‍ പുനസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാനാണ് ബില്‍ ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ്…

    Read More »
  • Movie

    ഐ ടി രംഗത്ത് നിന്ന് ഒരാൾ കൂടി വെള്ളിത്തിരയിലേക്ക്; സൂരജ് സുകുമാർ സിനിമയിൽ സജീവമാകുന്നു

    കൊച്ചി: സിനിമയിൽ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേർ മലയാള സിനിമയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്. ഇപ്പോഴിതാപുതുമുഖ നടനായ സൂരജ് സുകുമാർ മലയാള സിനിമയിൽ സജീവമാകുന്നു. പതിനാല് വർഷത്തിലേറെയായി ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സൂരജ് സുകുമാർ. ജോലിത്തിരക്കിനിടയിലും സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന സൂരജ് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന സൂരജ് തന്റെ സിനിമ വിശേഷങ്ങൾപറയുന്നു, ആദ്യമായി ഞാൻ അഭിനയിച്ച സിനിമയിൽ നല്ല വേഷമായിരുന്നു. പക്ഷേ അത് റിലീസായി എല്ലാവരും ഒന്ന് അറിഞ്ഞു വരുന്ന സമയത്ത് എനിക്ക് ഒന്ന് രണ്ട് നല്ല സിനിമകളും ലഭിച്ചിരുന്നു പക്ഷേ ,ആ സമയത്ത് കോവിഡ് കാരണം സിനിമകൾ ഒന്നും നടന്നില്ല. നിലവിൽ വീണ്ടും സിനിമകളിലൊക്കെ ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര അക്കാദമി നിർമ്മിച്ച ‘ഡിവോഴ്സ് ‘എന്ന ചിത്രത്തിലും…

    Read More »
  • Breaking News

    ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ ഭൂചലനങ്ങള്‍: റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തി; നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

    ഷിംല: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍. പുലര്‍ച്ചെ 3: 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതാണ്. ആദ്യത്തെ ഭൂകമ്പം 20 കിലോമീറ്ററും, രണ്ടാമത്തേത് 10 കിലോമീറ്ററും വ്യാപ്തി ഉള്ളതായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്ഫോടനത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഹനുമാനി ബാഗ് പാലം ഒലിച്ചുപോയി. നിരവധി റോഡുകള്‍ തകര്‍ന്നു. നിരവധി വീടുകളും കടകളും ഒരു ശ്മശാനവും മിന്നല്‍ പ്രളയത്തില്‍ തകര്‍ന്നു.

    Read More »
  • Breaking News

    ‘മുതലും മുതലിന്റെ ഇരട്ടിപ്പലിശയും തിരച്ചടിച്ചു’; പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് കൊച്ചിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

    കൊച്ചി: പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതായി പരാതി. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി ആണ് മരിച്ചത്. 42 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ആശയെ വീട്ടില്‍നിന്നു കാണാതായത്. പിന്നാലെ വീടിന് സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സമീപവാസിയായ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയില്‍ നിന്ന് ആശ പലിശയ്ക്ക് പണം വാങ്ങിയിരുന്നു. മുതലും മുതലിന്റെ ഇരട്ടി പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്നാണ് ആശയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. ആശ എഴുതിയെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചു. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെ ആശ ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. പരാതി നല്‍കിയിട്ടും അയാള്‍ക്കെതിരെ കേസ് എടുക്കാന്‍…

    Read More »
  • Breaking News

    ‘ഇച്ചാക്കയ്ക്കൊരു ഉമ്മയുമായി മോഹന്‍ലാല്‍’; രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍

    കൊച്ചി: കേരളം കാത്തിരുന്ന ആ വാര്‍ത്തയെത്തി, രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലം പുറത്തുവന്നത്. ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി അടുത്ത മാസം തന്നെ, മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന. നിര്‍മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടി മടങ്ങിയെത്തുന്ന വാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ”ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥന ഫലം കണ്ടു. ദൈവമേ, നന്ദി, നന്ദി, നന്ദി…” എന്നായിരുന്നു മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് ആന്റോ കുറിച്ചത്. പറഞ്ഞാല്‍ തീരാത്ത സ്നേഹത്തോടെ നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ സന്തതസഹചാരി ജോര്‍ജും സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു. ഒരൊറ്റ വാക്കുമില്ലാതെ, രണ്ട് ഇമോജി സഹിതം ഒന്നിച്ചുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ലാല്‍ ചുംബിക്കുന്ന ഈ ചിത്രത്തിനുതാഴെ സന്തോഷത്തോടെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘വെല്‍കം ബാക്ക് ടൈഗര്‍’ എന്ന്…

    Read More »
  • Breaking News

    നിയന്ത്രണമോ നിരോധനമോ? പണംവച്ചുള്ള ഗെയിമുകള്‍ക്ക് പണിവരുന്നു; ബില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; ഡ്രീം 11, എംപിഎല്‍ എന്നിവയ്ക്കു കുരുക്കാകും; കുട്ടികളിലടക്കം അടിമത്തം വര്‍ധിച്ചെന്നു കണ്ടെത്തല്‍; ശതകോടികളുടെ നിക്ഷേപത്തിനും തിരിച്ചടിയാകും

    ന്യൂഡല്‍ഹി: കുട്ടികളിലടക്കം അടിമത്തമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് മേഖലയെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വാതുവയ്പു നിയന്ത്രിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. പണം വച്ചു കളിക്കുന്ന ഗെയിമുകളെയും നിരോധിക്കുമെന്നാണു വിവരം. വിദേശത്തുനിന്നുള്ള ശതകോടികളുടെ നിക്ഷേപമെത്തുന്ന മേഖലയ്ക്ക് ഇതു വന്‍ തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓണ്‍ലൈന്‍ ഗെയിമിംഗിന്റെ നിയന്ത്രണവും പ്രമോഷനും സംബന്ധിച്ച നിര്‍ദ്ദിഷ്ട നിയമപ്രകാരം, റിയല്‍-മണി ഓണ്‍ലൈന്‍ ഗെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിനോ ഫണ്ട് കൈമാറുന്നതിനോ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും അനുവദിക്കില്ല. റിയല്‍ മണി ഗെയിമിംഗിനെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുക, ഇ-സ്‌പോര്‍ട്‌സ്, നോണ്‍-മോണിറ്ററി സ്‌കില്‍ അധിഷ്ഠിത ഗെയിമുകള്‍ എന്നിവയുടെ പ്രോത്സാഹനം, രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശന നടപടി എന്നിവയും ബില്‍ നിര്‍ദ്ദേശിക്കുന്നു. നിയമനിര്‍മ്മാണം ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ 28% ജിഎസ്ടി ഏര്‍പ്പെടുത്തിയതുമുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30% നികുതി ചുമത്തുന്നതിനൊപ്പം ഇന്ത്യക്കു പുറത്തുനിന്നുള്ള കമ്പനികളെയും ഈ പരിധിയില്‍…

    Read More »
  • Breaking News

    മഞ്ഞുരുകുന്നു! ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ഇന്ത്യ

    ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുന്നു. ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. ഇരുരാജ്യവും തമ്മിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്ന് ചര്‍ച്ചയില്‍ ഇന്ത്യ പറഞ്ഞു. 2020 ല്‍ ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചര്‍ച്ച. ലോകക്രമത്തില്‍ പുതുതായി രൂപപ്പെടുന്ന ഇന്ത്യ-റഷ്യ-ചൈന അടുപ്പത്തിന്റെ പ്രതിഫലനവും ഈ നീക്കങ്ങളിലുണ്ട്. ചൊവ്വാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എ.സ്.സി.ഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ച നടത്തിയത്. അതിര്‍ത്തികള്‍ ശാന്തമാണ്. സമാധാനം നിലനില്‍ക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ പുരോഗതിയുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്ക് അതീവ…

    Read More »
  • Breaking News

    ‘ബാബര്‍ അസം രാജ്യത്തിന്റെ അഭിമാനം; അദ്ദേഹത്തെ അപമാനിക്കരുത്’: പാക് പ്രധാനമന്ത്രിക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പരാതി പ്രവാഹം; ഇങ്ങനെയൊരു ടീം പാക് ചരിത്രത്തില്‍ ആദ്യം; ടീമിലുള്ളത് കാറ്റഗറി എയില്‍ ഉള്‍പ്പെട്ട ഒരു താരം മാത്രം; അയവുണ്ടാകില്ലെന്ന സൂചന നല്‍കി കോച്ച്

    ലഹോര്‍: ഏഷ്യ കപ്പ് മത്സരത്തില്‍നിന്ന് പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒഴിവാക്കിയതിനെിതിരേ ആരാധകരുടെ പ്രതിഷേധം. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഇടപെടണമെന്നും ആവശ്യം. തങ്ങളുടെ ഇഷ്ടപ്പെട്ട കളിക്കാരനെ ഒഴിവാക്കിയതിനെതിരേ ആരാധകര്‍ ശക്തമായി പ്രതികരിക്കുന്നത് ശുഭലക്ഷണമാണെന്നാണ് കളി നിരീക്ഷിക്കുന്നവരുടെ വിലയിരുത്തല്‍. രണ്ടു ദിവസം മുമ്പ് പുറത്തിറക്കിയ ടീമിലാണ് ബാബറിനെയും മുഹമ്മദ് റിസ്വാനെയും ഒഴിവാക്കി ഞെട്ടിച്ചത്. ടീമില്‍ കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന ഒരു താരം മാത്രമാണുള്ളത്. 21 വര്‍ഷത്തെ പാക് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ മാസങ്ങളായി കളിയില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് ബാബര്‍. 2024ല്‍ ആണ് അവസാനമായി ടി20യില്‍ കളിച്ചത്. വെസ്റ്റ് ഇന്‍ഡീസുമായുള്ള മത്സരത്തില്‍ 47, 0, 9 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഈ വര്‍ഷം ടി20 മത്സരങ്ങളില്‍ റിസ്വാനും കളിച്ചിട്ടില്ല. വിന്‍ഡീസുമായുള്ള മത്സരത്തില്‍ 16 ആണ് കൂടിയ സ്‌കോര്‍. ടീമില്‍നിന്നു പുറത്തായതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു ട്വിറ്ററിലൂടെ പരാതി പ്രവാഹമാണിപ്പോള്‍. ദേശീയ ഹീറോയായ അദ്ദേഹത്തിനെ കാറ്റഗറി ബിയില്‍ കളിപ്പിക്കുന്നത്…

    Read More »
  • Breaking News

    സഞ്ജു ടീമിലുണ്ട്, പക്ഷേ ഇല്ല! ഓപ്പണിംഗില്‍ അഗാര്‍ക്കര്‍ സാധ്യത കല്‍പ്പിക്കുന്നത് സഞ്ജുവിനെ; ഗംഭീറിന്റെ പ്ലാന്‍ വന്നാല്‍ പുറത്തുമാകും; അന്തിമ തീരുമാനം ദുബായില്‍ എത്തിയശേഷം; സാധ്യതകള്‍ ഇങ്ങനെ

    മുംബൈ: ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ആരാകും ഓപ്പണിംഗിന് എന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായിട്ടാണ് ടീമിന്റെ പ്രഖ്യാപനം. മുഖ്യ സെലക്ടര്‍ അജിത്ത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളെന്നതുപോലെ ടീമിനു പുറത്തായവരും ചര്‍ച്ചയായി. തകര്‍പ്പന്‍ ഫോമിലായിട്ടും ശ്രേയസ് അയ്യര്‍, യശസ്വി ജെയ്‌സ്വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരുടെ പേരുകള്‍ ഇല്ലാതെ പോയതാണ് ആരാധകരുടെ പുരികമുയര്‍ത്തുന്നത്. ഇതില്‍ പ്രസിദ്ധ്, വാഷിംഗ്ടണ്‍, ധ്രുവ്, റിയാന്‍ പരാഗ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരെ ബാക്കപ്പ് താരങ്ങളായി നിലനിര്‍ത്തി. ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍ ഓവര്‍ടൈം പണിയെടുത്ത മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചതു മനസിലാക്കാമെങ്കിലും ശ്രേയസിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. സഞ്ജു ടീമില്‍ ഇടംപിടിച്ചത് ആരാധകര്‍ക്ക് ഒരേ സമയം ആഹ്‌ളാദവും ആശങ്കയുമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമോ എന്നതു കണ്ടറിയണം. സമീപകാലത്തൊന്നും ടി20 പ്ലാനുകളുടെ ഭാഗമല്ലാതിരുന്ന യുവ…

    Read More »
Back to top button
error: