Breaking NewsCrimeLead NewsNEWS

അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ 16 കാരിയെ പീഡിപ്പിച്ചു; നാദാപുരത്ത് 25 കാരനായ ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ 16 കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചകേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം – തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് മഠത്തില്‍ ശ്രാവണിനെ (25) ആണ് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നാദാപുരം ഇന്‍സ്‌പെകടര്‍ അറസ്റ്റ് ചെയ്തത്. ജൂലൈയില്‍ മാതാവിനൊപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പെണ്‍കുട്ടി പൊലീസില്‍ ഇതുസംബന്ധിച്ചു മൊഴി നല്‍കിയിരുന്നു.

അതേസമയം, സന്യാസി വേഷത്തില്‍ നാല് വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒഴിവില്‍ കഴിഞ്ഞ പോക്‌സോ കേസ് പ്രതി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ റിമാന്‍ഡില്‍ക്കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ശിവകുമാറാണ് (51) പൊലീസ് വലയില്‍ കുടുങ്ങിയത്. തമിഴ്നാട് തിരുവണ്ണാമലയില്‍ സന്യാസി വേഷത്തില്‍ പൂജകളും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍.

Signature-ad

പിടികൂടുമ്പോള്‍ താടിയും മുടിയുംനീട്ടി വളര്‍ത്തി, കാഷായ വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച രൂപത്തിലായിരുന്നു ഇയാള്‍. തിരുവണ്ണാമലയില്‍ പൂജയും മറ്റുമായി കഴിഞ്ഞുവരികയായിരുന്നു. 2021ലാണ് ശിവകുമാര്‍ പോക്സോ കേസില്‍ പ്രതിയായത്. കേസില്‍ റിമാന്‍ഡിലായിരുന്ന ഇയാള്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മുങ്ങുകയായിരുന്നു. ഫോണുള്‍പ്പെടെ ഉപയോഗിക്കാതെ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ പൊലീസ് വലിയ പ്രതിസന്ധി നേരിടുകയും ചെയ്തിരുന്നു.

 

 

 

Back to top button
error: