Month: August 2025
-
Breaking News
അലക്സാണ്ടർ തിരിച്ചെത്തുന്നു…90കളിൽ സൂപ്പർ ഹിറ്റായ മമ്മൂട്ടി ചിത്രം ‘സാമ്രാജ്യം’ 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു, റീ റിലീസ് സെപ്റ്റംബറിൽ
കൊച്ചി: ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച് ജോമോൻ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത് വൻ വിജയം നേടിയ സാമ്രാജ്യം എന്ന ചിത്രം പുതിയ ദൃശ്യവിസ്മയത്തിൻ്റെ കാഴ്ച്ചാനുഭവവുമായി 4k ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്നു. ചിത്രം സെപ്റ്റംബർ മാസത്തിൽ റീ റിലീസ് ചെയ്യും.1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ വലിയ വിജയം നേടിയ സാമ്യാജ്യം അക്കാലത്തെ ഏറ്റം മികച്ച സ്റ്റൈലിഷ് ചിത്രമെന്ന ഖ്യാതിയും നേടുകയുണ്ടായി. സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു സാമ്രാജ്യം. ചിത്രത്തിൻ്റെ അവതരണഭംഗിയുടെ മികവ് സാമ്രാജ്യം സിനിമയെ മലയാളത്തിനു പുറത്ത് വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലും ബോളിവുഡിലും ഏറെ സ്വീകാര്യമാക്കി. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്യപ്പെടുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്ത ഈ ചിത്രത്തിലൂടെ, മലയാള സിനിമയ്ക്ക് അന്യഭാഷകളിലെ മാർക്കറ്റ് ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്കുണ്ടായി. ഗാനങ്ങളുടെ അകമ്പടിയില്ലാതെ ഇളയരാജയുടെ പശ്ചാത്തലസംഗീതം ഈ ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നുതന്നെയായിരുന്നു. അലക്സാണ്ഡർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി…
Read More » -
Breaking News
നമസ്‌തേ സദാ വത്സലേ മാതൃഭൂമേ… കര്‍ണാടക നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥന ചൊല്ലി ഡി.കെ. ശിവകുമാര്‍
ബെംഗളൂരു: നിയമസഭയില്‍ ആര്‍എസ്എസ് പ്രാര്‍ഥനാഗാനം ആലപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ആര്‍എസ്എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്‌തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച, കര്‍ണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍എസ്എസിന്റെ പ്രാര്‍ഥനാഗാനം ചൊല്ലിയത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, താന്‍ എക്കാലവും കോണ്‍ഗ്രസുകാരന്‍ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസിനെക്കുറിച്ച് പരാമര്‍ശിച്ചതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കാന്‍ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു. ‘ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോദി ആര്‍എസ്എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആര്‍എസ്എസിനെ പുകഴ്ത്തുകയാണ്. ശശി തരൂര്‍ മുതല്‍ ഡി.കെ. ശിവകുമാര്‍ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!’ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സില്‍ കുറിച്ചു. ‘ജന്മനാ ഞാനൊരു…
Read More » -
Breaking News
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് ഓണ സമ്മാനം; രണ്ടു ഗഡു അനുവദിച്ചു, വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 1679 കോടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപ വീതം ലഭിക്കുന്നത്. ഓഗസ്റ്റിലെ പെന്‍ഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്. ശനിയാഴ്ച മുതല്‍ ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.
Read More » -
Breaking News
‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’; ബോണറ്റില്‍ കൈ കൊണ്ട് ഇടിച്ചു, മാധവ് വാഹനം തടഞ്ഞത് നടുറോഡില്‍
തിരുവനന്തപുരം: ശാസ്തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് കോണ്‍ഗ്രസ് നേതാവിന്റെ വാഹനം തടയുന്നതിന്റെ വീഡിയോ പുറത്ത്. കെപിസിസി അംഗമായ വിനോദ് കൃഷ്ണയുടെ കാര്‍ നടുറോഡില്‍ തടയുന്നതാണ് വീഡിയോയിലുള്ളത്. കാറിന്റെ ബോണറ്റില്‍ തട്ടി ‘എന്റെ വണ്ടിക്കിട്ട് ഇടിക്കുന്നോടോ’ എന്ന് ചോദിക്കുന്നതും വീഡിയോയിലുണ്ട്. കാറിന്റെ ബോണറ്റില്‍ ഇടയ്ക്കിടെ കൈകൊണ്ട് ഇടിച്ചാണ് മാധവ് കാര്‍ തടഞ്ഞത്. ഇതോടെ സ്ഥലത്ത് ആളുകള്‍ കൂടി. ഈ സമയത്ത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രശ്‌നം വഷളായതോടെ സ്ഥലത്ത് പൊലീസ് എത്തി. മാധവ് മദ്യപിച്ചിട്ടുണ്ടെന്ന് വിനോദ് ആരോപിച്ചതോടെ പൊലീസ് മാധവിനെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. പരിശോധനയില്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ഇരുകൂട്ടരും സംസാരിച്ച് ധാരണയില്‍ എത്തുകയായിരുന്നു. പരാതി ഇല്ലെന്ന് അറിയിച്ചതോടെ ഇരുവരും അറിയിച്ചതോടെ മാധവിനെയും വിനോദിനെയും പൊലീസ് വിട്ടയച്ചു. ശാസ്തമംഗലത്ത് നിന്ന് വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയായിരുന്നു മാധവ്. എതിര്‍ ദിശയില്‍ വരികയായിരുന്നു വിനോദ്. യു ടേണ്‍ തിരിയുന്നതിനിടെ വാഹനങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായി.…
Read More » -
Breaking News
കൊച്ചിയില്‍ അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തി; അസിസ്റ്റന്റ് കമാന്‍ഡന്റിനെതിരെ നടപടിക്ക് ശിപാര്‍ശ
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാഡ്യൂട്ടിക്ക് മദ്യപിച്ച് എത്തിയ അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷിനെതിരെ നടപടിക്ക് ശിപാര്‍ശ. ഇന്നലെ വിമാനത്തവളത്തിലെ ഡ്യൂട്ടിക്കാണ് ഇയാള്‍ മദ്യപിച്ച് എത്തിയത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം ഇയാളെ തിരിച്ചയച്ചു. നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥനും നെടുമ്പാശ്ശേരിയില്‍ മദ്യപിച്ച് എത്തിയിരുന്നു. പാലക്കാട് എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനിടെയാണ് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ച് എത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തിയത്. ഇന്നലെ രാത്രിയോടെയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇന്നു രാവിലെ എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം ചില സ്വകാര്യ സംഘടനകളുടെ പരിപാടികളിലും പങ്കെടുക്കും. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍എച്ച് 544 മുട്ടം, കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, കലൂര്‍, കച്ചേരിപ്പടി, ബാനര്‍ജി റോഡ്, ഹൈക്കോടതി ജങ്ഷന്‍, ഗോശ്രീ പാലം,…
Read More » -
Breaking News
തലയ്ക്ക് രണ്ടു കോടി വിലയിട്ട കുറ്റവാളി, 190 രാജ്യങ്ങളില്‍ തിരച്ചില്‍; മകനെ കൊന്ന അമേരിക്കന്‍ പിടികിട്ടാപ്പുള്ളി ഇന്ത്യയില്‍ പിടിയില്‍
ന്യൂയോര്‍ക്ക്: ആറുവസ്സുകാരനായ മകനെ കൊന്ന കുറ്റത്തിന് യുഎസ് കുറ്റാന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെട്ട സ്ത്രീയെ ഇന്ത്യയില്‍നിന്ന് പിടികൂടി. എഫ്ബിഐയുടെ ’10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്’ പട്ടികയില്‍പ്പെട്ട സിന്‍ഡി റോഡ്രിഗസ് സിങ്ങിനെ(40)യാണ് ഇന്റര്‍പോളിന്റെയും ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെയും സഹായത്തോടെ അറസ്റ്റ് ചെയ്തത്. 2022-ല്‍ മകന്‍ നോയല്‍ റോഡ്രിഗസ് അല്‍വാരസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇന്ത്യ ഉള്‍പ്പെടെ 190 രാജ്യങ്ങളില്‍ സിന്‍ഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്ബിഐ അന്വേഷണം നടത്തിയിരുന്നു. പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സിന്‍ഡിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്ബിഐ 2.5 ലക്ഷം ഡോളര്‍(2.18 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2023 മാര്‍ച്ചില്‍ ഭിന്നശേഷിക്കാരനായ നോയലിന്റെ ക്ഷേമം അന്വേഷിച്ച ടെക്സസിലെ അധികൃതര്‍ക്ക് സിന്‍ഡി പറഞ്ഞ കാര്യങ്ങളില്‍ ദുരൂഹത തോന്നിയതാണ് കേസിനാധാരം. കുട്ടി ടെക്സസിലില്ലെന്നും 2022 മുതല്‍ മെക്‌സിക്കോയില്‍ യഥാര്‍ഥ അച്ഛനൊപ്പമാണെന്നുമാണ് സിന്‍ഡി പറഞ്ഞത്. മാത്രമല്ല, അന്വേഷണം ഭയന്ന് രണ്ടുദിവസത്തിനകം ഭര്‍ത്താവ് അര്‍ഷ്ദീപ് സിങ്ങിനും മറ്റു ആറ് മക്കള്‍ക്കുമൊപ്പം ഇന്ത്യയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. യാത്രാരേഖകള്‍ പരിശോധിച്ചതില്‍നിന്ന്…
Read More » -
Breaking News
അമിത കൂലി ചോദിച്ച് സിഐടിയു; രാത്രി ഒറ്റയ്ക്ക് തറയോടുകള്‍ ഇറക്കി അധ്യാപിക; ലോഡ് ഇറക്കി തീരും വരെ കാവല്‍
തിരുവനന്തപുരം: കൂലി സംബന്ധിച്ചു സിഐടിയു തൊഴിലാളികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയായ മുന്‍ കേന്ദ്രീയ വിദ്യാലയ അധ്യാപിക സ്വന്തമായി വാഹനത്തില്‍ നിന്നു തറയോടുകള്‍ ഇറക്കി. കല്ലറ കുമ്മിള്‍ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദ് (48) ആണ് കഴിഞ്ഞ രാത്രി ഒറ്റയ്ക്ക് വാഹനത്തില്‍ നിന്നു ഭാരമുള്ള 150 തറയോടുകള്‍ ഇറക്കിയത്. വീട് നിര്‍മാണത്തിന് കൊണ്ടു വന്ന തറയോടുകള്‍ ഇറക്കുന്നതിന് സിഐടിയു തൊഴിലാളികള്‍ അമിത കൂലി ചോദിച്ചെന്ന് പ്രിയ പറയുന്നു. തച്ചോണം മുസ്ലിം പള്ളിക്ക് സമീപത്തു നിന്നു കിളിമാന്നൂര്‍ റോഡിലാണ് പ്രിയ നിര്‍മിക്കുന്ന വീട്. വെഞ്ഞാറമൂട്ടില്‍ നിന്നാണ് തറയോടുകള്‍ കൊണ്ട് വന്നത്. രാത്രി വീടിനു മുന്നില്‍ ടൈല്‍സുമായി ലോറി എത്തിയപ്പോള്‍ ഇറക്കുന്നതിന് തൊഴിലാളികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു തര്‍ക്കമായി. മൂന്ന് തവണ വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റിയെങ്കിലും തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സമ്മതിച്ചില്ല. വീടിന്റെ കോംപൗണ്ടില്‍ വാഹനം കയറ്റി പ്രിയയും ഭര്‍ത്താവും ലോഡ് ഇറക്കണമെന്നും മറ്റാരെയും ലോഡ് ഇറക്കാന്‍ പാടില്ലെന്നും തൊഴിലാളികള്‍…
Read More » -
Breaking News
ഓഫീസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുത്; സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥര്‍, ജനാധിപത്യത്തിന്റെ ലക്ഷ്യം തന്നെയാണു മറക്കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ പരാജയമാകും. ബ്യൂറോക്രാറ്റുകള്‍ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓര്‍മിപ്പിച്ചു. തഹസില്‍ദാരുടെ ഓഫിസില്‍ ബഹളം വച്ചെന്നും ഫയല്‍ പിടിച്ചുവാങ്ങി ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസില്‍ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപരമായ തീരുമാനങ്ങള്‍ കേവലം കടലാസില്‍ ഒതുങ്ങുന്നതല്ല, ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഭരിക്കുന്നു എന്നതില്‍ ഒതുങ്ങുന്നതല്ല, ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്. അപേക്ഷകളില്‍ നിയമപരമായി മാത്രം തീരുമാനമെടുക്കാന്‍ വിധിക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെരുമാറ്റത്തില്‍ മനുഷ്യത്വം കാത്തുസൂക്ഷിക്കണം. ഓഫിസിലെത്തുന്നവര്‍ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാപിതാവു സ്ഥലം പോക്കുവരവു ചെയ്യാന്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തഹസില്‍ദാര്‍…
Read More » -
Breaking News
ഫ്രണ്ടൊക്കെ പണ്ട്! സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെ, ക്രൂഡ് ഓയില്‍ ശുദ്ധീകരണത്തിലൂടെ ശ്രമം ലാഭം കൊയ്ത്ത്; ഇന്ത്യയ്‌ക്കെതിരേ ആക്രമണം കടുപ്പിച്ച് ട്രംപ് ഭരണകൂടം
വാഷിങ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്ക. സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ, സമാധാനത്തിലേക്കുള്ള വഴി ഇന്ത്യയിലൂടെയാണ് കടന്നുപോവുന്നതെന്നും പറഞ്ഞു. അതേസമയം, ഇന്ത്യയ്ക്കുമേല്‍ അധികതീരുവ ചുമത്തിയതില്‍ യുഎസ് നിലപാട് കടുപ്പിക്കുകയും ചെയ്തു. റഷ്യയുമായുള്ള ഇടപാടുകളിലൂടെ ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് പീറ്റര്‍ നവാരോ ആരോപിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി ഇന്ത്യക്ക് മേലുള്ള തീരുവ ഇരട്ടിയാക്കുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് 27-നപ്പുറം ട്രംപ് നീട്ടുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ഇന്ത്യയെ ഇഷ്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണ്. പക്ഷേ, ആഗോള സമ്പദ്വ്യവസ്ഥയിലും നന്മയിലും ഇന്ത്യയുടെ പങ്ക് എന്താണെന്ന് നോക്കൂ. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് സമാധാനം സൃഷ്ടിക്കുകയല്ല, മറിച്ച് യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണ്.’ നവാരോ പറഞ്ഞു. ‘ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ ക്രൂഡ് ഓയില്‍ ആവശ്യമില്ല. ശുദ്ധീകരണത്തിലൂടെ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. നമുക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കു കിട്ടുന്ന പണം അവര്‍…
Read More » -
Breaking News
പന്തു മാത്രമല്ല തോക്കുമെടുക്കും! ബ്ലാസ്റ്റേഴ്‌സിന്റെ ‘ആശാന്‍’ വീണ്ടും കേരളത്തിലേക്ക്; ഇത്തവണ വിനീതിന്റെ ‘കരം’ പിടിക്കാന്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകരില്‍ ഏറ്റവും ജനപ്രിയനായിരുന്ന ഇവാന്‍ വുക്കൊമനോവിച്ച് തിരിച്ചെത്തുന്നു; ഇത്തവണ ഫുട്‌ബോള്‍ പരിശീലകനായല്ല അദ്ദേഹത്തിന്റെ വരവ്. മറിച്ച് ഒരു മലയാളം സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇവാന്റെ തിരിച്ചുവരവ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കര’ത്തിലാണ്, വുക്കൊമനോവിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഇവാന്‍ വുക്കൊമനോവിച്ചിന്റെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന ഇവാന്‍ വുക്കൊമനോവിച്ചിനെ, പരിശീലക സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന ആവശ്യം ഇടക്കാലത്ത് ശക്തമായിരുന്നു. വുക്കൊമനോവിച്ചിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോലും ഈ ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ എത്തി. ഇതിനിടെയാണ് വിനീത് ശ്രീനിവാസന്റെ ‘കരം’ പിടിച്ച് ചലച്ചിത്ര താരമായി ഇവാന്‍ വുക്കൊമനോവിച്ചിന്റെ അപ്രതീക്ഷിത തിരിച്ചുവരവ്. നോബിള്‍ ബാബു തോമസ് നായകനാകുന്ന ചിത്രം പതിവ് വിനീത് ശ്രീനിവാസന്‍ സിനിമകളില്‍നിന്ന് വ്യത്യസ്തമാകുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിദേശ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ ഏറിയ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന…
Read More »