മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറി കൊത്തി, തന്റെ കുടുംബത്തെ വേട്ടയാടുകയാണ് ; രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്ന് സുരേഷ്‌ഗോപി

തൃശ്ശൂര്‍: ബിജെപിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ കയറിയാണ് കൊത്തിയതെന്ന് സുരേഷ്‌ഗോപി. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയും വേട്ടയാടുകയുമാണെന്ന് പറഞ്ഞു. തനിക്ക് കുടുംബം ഉണ്ടെന്ന് മറക്കുകയാണെന്നും കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും പറഞ്ഞു. നേരത്തേ സുരേഷ്‌ഗോപി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു. ഒരു വിഷയത്തിലും പ്രതികരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ല എന്ന് മറുപടി പറയുകയും ചെയ്തു. ആരെയും വിമര്‍ശിക്കില്ല, ആരെയും ദ്രോഹിക്കില്ല. ആര്‍ക്കും മറുപടി നല്‍കില്ലെന്നും സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കി.
എന്റെ ജീവിതത്തിലാണ് നിങ്ങള്‍ കൊത്തിയത്. മാധ്യമങ്ങള്‍ എത്ര നാളായി എന്നെ വേട്ടയാടുന്നു. ഞാന്‍ എന്നൊരു വ്യക്തിയുണ്ടെന്നും, കുടുംബമുണ്ടെന്നും മറക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. വോട്ട് ചോരി ആരോപണത്തില്‍ ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്കിയല്ലോ എന്നും മറുപടി നല്‍കി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് വി മുരളീധരന്‍ രംഗത്തെത്തിയിരുന്നു.






