രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആവേശത്തോടെ നടത്തിയ പ്രതിഷേധത്തില്‍ പോലീസിനെതിരേ എറിഞ്ഞ കോഴിചത്തു ; മഹിളാമോര്‍ച്ചയ്ക്ക് എതിരേ മൃഗസംരക്ഷണ വകുപ്പിന് പരാതി

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മഹിളാ മോര്‍ച്ച നടത്തിയ കോഴിയുമായി നടത്തിയ പ്രതിഷേധത്തില്‍ പരാതി. യുവമോര്‍ച്ച പ്രതീകമായി സമരത്തില്‍ പിടിച്ച കോഴി ചത്തുപോയ സാഹചര്യത്തില്‍ സൊസൈറ്റി ഫോര്‍ ദ പ്രിവെന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് അംഗം ഹരിദാസ് മച്ചിങ്ങല്‍ മൃഗസംരക്ഷണ വകുപ്പിനും അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിനും പരാതി നല്‍കുകയായിരുന്നു.
സമരത്തിനിടയില്‍ പൊലീസിനു നേരെ എറിഞ്ഞതോടെ കോഴി ചത്തുവെന്നാണ് പരാതി. ‘സമരത്തിന് കൊണ്ടുവന്ന കോഴിയെ കൊന്ന മഹിള മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി കേസെടുക്കണം’ എന്ന് ജില്ലാ മൃഗ സംരക്ഷണ വകുപ്പ് മേധാവിക്ക് നല്കിയ പരാതിയില്‍ പറയുന്നു. മിണ്ടാ പ്രാണിയോട് അതി ക്രൂരത കാണിച്ച മഹിളാ മോര്‍ച്ച നേതാക്കള്‍ക്കെതിരെ ജന്തു ദ്രോഹ നിവാരണ കുറ്റം ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷിക്കണമെന്നും ഹരിദാസ് മച്ചിങ്ങല്‍ അഭ്യര്‍ത്ഥിച്ചു.
രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് എംഎല്‍എ ഓഫീസിലേക്ക് മഹിളാ മോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തിയത്. നേരത്തേ കോണ്‍ഗ്രസിന്റെ മാലിന്യം പാലക്കാട് കൊണ്ടു തള്ളരുതെന്ന് ബിജെപിക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ പാലക്കാട് ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് ബിജെപി പറഞ്ഞിരുന്നു.






