Breaking News

ഓണക്കാലം കളറാക്കാൻ സത്യൻ അന്തിക്കാട്- മോഹൻലാൽ ടീമിൻ്റെ ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് ഇരുപത്തിയെട്ടിന് തിയറ്ററുകളിലേക്ക്

കൊച്ചി: ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട്, മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓണം ആഘോഷമാക്കാൻ പറ്റുംവിധം ആഗസ്റ്റ് ഇരുപത്തിയെട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

മലയാള സിനിമാ പ്രേക്ഷകർക്കിടയിലെ ഏറെ കൗതുകമുള്ള കൂട്ടുകെട്ടാണ് മ്പത്യൻ അന്തിക്കാട് മോഹൻലാലിൻ്റേത്. ആ പ്രതീക്ഷകൾക്കൊപ്പം നിൽക്കാനുള്ള എല്ലാ ചേരുവുകളും കോർത്തിണക്കിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി.

Signature-ad

പരിമിതമായ കഥാപാത്രങ്ങളിലൂടെ ഹൃദ്യമായ ഒരു കഥ മനോഹരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ബന്ധങ്ങളുടെ കെട്ടുറപ്പ് വളരെ പ്ലസൻ്റ് ആയി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെയെന്ന് സംവിധായകനായ സത്യൻ അന്തിക്കാട് പറഞ്ഞു. മാളവികാ മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്.

അഖിൽ സത്യൻ്റെ കഥയ്ക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. ഗാനങ്ങൾ – മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം – ജസ്റ്റിൻ പ്രഭാകർ- ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ്- കെ. രാജഗോപാൽ. കലാസംവിധാനം – പ്രശാന്ത് മാധവ്, മേക്കപ്പ് – പാണ്ഡ്യൻ, കോസ്റ്റ്യം – ഡിസൈൻ-സമീരാ സനീഷ്. മുഖ്യ സംവിധാന സഹായി – അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി സ്റ്റിൽസ് – അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ – മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ – ആദർശ്. പ്രൊഡക്ഷൻ – എക്സിക്കുട്ടിവ് – ശിക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്. പൂന, കൊച്ചി വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ- വാഴൂർ ജോസ്.

Back to top button
error: