Breaking NewsKeralaLead NewsNEWS

ജയിക്കാന്‍ ജമ്മുകാശ്മീരില്‍നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിക്കും, നാളെയും ചെയ്യും! വെല്ലുവിളിച്ച് ബി. ഗോപാലകൃഷ്ണന്‍

തൃശൂര്‍: സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് വ്യാപകമായിരുന്നെന്ന എല്‍ഡിഎഫ്-യുഡിഎഫ് ആരോപണങ്ങളോട് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രതികരണം വിവാദത്തില്‍. ജയിക്കാന്‍ ഉദ്ദേശിക്കുന്നയിടത്ത് പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്നാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

‘ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കാശ്മീരില്‍ നിന്നും ആളെകൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. അത് നാളെയും ചെയ്യിക്കും.’ ബി ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. ഇതൊന്നും കള്ളവോട്ടല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ചെയ്യാന്‍ ഉദ്ദേശമില്ലെന്നും ലോക്സഭ തിരഞ്ഞെടുപ്പിലാണ് ഇത്തരം തീരുമാനം എടുത്തതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയിലേക്ക് ആ സമയം ആലോചിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

‘മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ടുചെയ്യുക എന്നതാണ് കള്ളവോട്ട് എന്നുപറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. അതില്‍ സംശയമില്ല.’ ബി. ഗോപാലകൃഷ്ണന്‍ പറയുന്നു. തൃശൂരില്‍ 74,682 വോട്ട് ഭൂരിപക്ഷത്തിനായിരുന്നു സുരേഷ് ഗോപിയുടെ വിജയം. 2019ല്‍ 4.16 ലക്ഷം വോട്ട് നേടിയ കോണ്‍ഗ്രസിന് 2024ല്‍ അത് 3.27 ലക്ഷമായി കുറഞ്ഞെന്നും ബാക്കി 90,?000 വോട്ട് എവിടെപ്പോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടത്തും യുഡിഎഫും എല്‍ഡിഎഫും ഒന്നിക്കാറുണ്ടെന്നും അതില്‍ ധാര്‍മ്മിക പ്രശ്നങ്ങളില്ലെങ്കില്‍ തങ്ങള്‍ ധാര്‍മ്മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Back to top button
error: