Month: August 2025
-
ആകെ തീരുവ 50 ശതമാനത്തിലേക്ക് ഉയരും: അമേരിക്കയുടെ അധിക തീരുവ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍; യു.എസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യയും
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. യുഎസ് സമയം ചൊവ്വ അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ തീരുവ 50 ശതമാനത്തിലേക്ക് ഉയരും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, ദക്ഷിണാഫ്രിക്ക 30 ശതമാനം, മെക്സിക്കോ 25 ശതമാനം എന്നീ രാജ്യങ്ങളാണ് ഉയര്‍ന്ന തീരുവ പട്ടികയില്‍ തൊട്ടുപിന്നാലെയുള്ളത്. ഇടക്കാല വ്യാപാര കരാറില്‍ എത്തുന്നതിനായി ഇന്ത്യയുടെയും യുഎസിന്റെയും പ്രതിനിധി സംഘം ചര്‍ച്ച നടത്തിവരുന്ന ഘട്ടത്തിലാണ് ആദ്യം പ്രഖ്യാപിച്ച 25 ശതമാനത്തിന് പുറമെ 25 ശതമാനം അധികതീരുവ കൂടി ട്രംപ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതോടെ വ്യാപാര കരാറിനായുള്ള ചര്‍ച്ച താളംതെറ്റിയിരിക്കുകയാണ്.
Read More » -
Breaking News
ഇനി കണ്ണടകൾ വേണ്ട വെറും 30 സെക്കൻഡ് മാത്രം വരുന്ന ശസ്ത്രക്രിയയിലൂടെ ; റിലെക്സ് സ്മൈൽ സംവിധാനവുമായി ഐ ഫൗണ്ടേഷൻ
കോഴിക്കോട്: മുപ്പത് സെക്കൻഡിൽ ശസ്ത്രക്രിയ പൂർത്തിയാക്കി എന്നെന്നേക്കുമായി കണ്ണട ഒഴിവാക്കാനാകുന്ന നൂതന ലാസിക് ശസ്ത്രക്രിയ സംവിധാനത്തിന് ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ തുടക്കമായി. നേത്രസംരക്ഷണ രംഗത്തെ ലോകപ്രശസ്ത കമ്പനിയായ സീസ് (ZEISS) വികസിപ്പിച്ച റിലെക്സ് സ്മൈൽ (ReLEx SMILE ) സാങ്കേതിക വിദ്യയിലൂടെയാണ് വേദനാരഹിതമായ ശസ്ത്രക്രിയ നടത്തുന്നത്. മാനേജിങ് ഡയറക്ടർ ഡോ. ശ്രേയസ് രാമമൂർത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കാനാകാതെ പോകുന്നവർക്കും സൗന്ദര്യസംരക്ഷണത്തിൻറെ ഭാഗമായി കണ്ണട മാറ്റാൻ ആഗ്രഹിക്കുന്നവർക്കുമെല്ലാം ഏറെ പ്രയോജനപ്രദമാണ് റിലെക്സ് സ്മൈൽ ശസ്ത്രക്രിയയെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കേരളത്തിൽ ഇതാദ്യമായാണ് റിലെക്സ് സ്മൈൽ സംവിധാനം വരുന്നത്. ഹ്രസ്വ ദൃഷ്ടി, അസ്റ്റിഗ്മാറ്റിസം തുടങ്ങിയ നേത്ര തകരാറുകൾ റിലെക്സ് സ്മൈൽ വഴി പരിഹരിക്കാം. ഒരു കണ്ണിനു മുപ്പത് സെക്കൻഡ് മാത്രം സമയം മതി എന്നതും പരമാവധി മൂന്നു മില്ലി മീറ്റർ വരെയുള്ള മുറിവെ ഉണ്ടാക്കുന്നുള്ളൂവെന്നതും ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്. 24 മണിക്കൂറിനുള്ളിൽ തന്നെ രോഗികൾക്ക് സാധാരാണ നിലയിലേക്കു മാറാനാകും. കോയമ്പത്തൂർ…
Read More » -
Breaking News
പൂ..വിളി…പൂവിളി പൊന്നോണമായി…! ഇനി വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും; ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം
കൊച്ചി: ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഇനിയുള്ള പത്ത് നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി കേരളക്കര ഒരുങ്ങി. ശാന്തിയുടേയും പരിശുദ്ധിയുടെയും തൂവെള്ള നിറമേഴും തുമ്പ മുതല്‍ ചെത്തി, മന്ദാരം, ചെണ്ടുമല്ലി, പിച്ചകപൂ തുടങ്ങിയവ കാഴ്ച്ചയൊരുക്കുന്ന പൂക്കളമായി ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങള്‍ മാറും. അയല്പക്ക സംസ്ഥാനങ്ങളിലെ വസന്തവും മുറ്റങ്ങളെ അലങ്കരിക്കും. വിവിധ സംഘടനകളും ക്ലബ്ബുകളുമെല്ലാം പൂക്കളങ്ങളും വിവിധ കലാപരിപാടികളുമായി ഓണത്തെ വര്‍ണാഭമാക്കും. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂ വിപണിയും സജീവമായിക്കഴിഞ്ഞു. കൂടാതെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വിവിധ കലാ-കായിക വിനോദങ്ങളും നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങളും നടക്കും. ഓണത്തെ വരവേറ്റുകൊണ്ടുള്ള തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും.
Read More » -
Breaking News
‘തനിക്ക് അതില്‍ സന്തോഷമില്ല, അത് കാണാന്‍ താല്പര്യമില്ല, ആ പേടിസ്വപ്നം അവസാനിപ്പിക്കണം’: ഗാസ ആശുപത്രിയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് ട്രംപ്
വാഷിംഗ്ടണ്‍: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അതൃപ്തി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി. തനിക്ക് അതില്‍ സന്തോഷമില്ല. അത് കാണാന്‍ താല്പര്യമില്ല. ആ പേടിസ്വപ്നം അവസാനിപ്പിക്കണമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെക്കന്‍ ഗാസയില്‍ ഖാന് യൂനിസിലെ പ്രധാന ആശുപത്രിയായ അല്‍ നാസറില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 മാധ്യമപ്രവര്‍ത്തകരടക്കം 20 പേര് കൊല്ലപ്പെട്ടിരുന്നു. ആശുപത്രിയുടെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും ആക്രമണമുണ്ടായി. അസോഷ്യേറ്റ് പ്രസിന്റെ റിപ്പോര്‍ട്ടര്‍ മറിയം അബു ദഗ്ഗ, അല്‍ ജസീറയുടെ മുഹമ്മദ് സലാമ, റോയിട്ടേഴ്സിന്റെ ക്യാമറമാന് ഹുസം അല്‍ മസ്റി, മുവാസ് അബു താഹ, അഹ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍. റോയിട്ടേഴ്സ് ഫൊട്ടോഗ്രഫര്‍ ഹത്തം ഖലീദിനു പരിക്കേറ്റു. 22 മാസം പിന്നിട്ട യുദ്ധത്തില്‍ പലവട്ടം ബോംബാക്രമണവും സൈനിക അതിക്രമവും നേരിട്ട ആശുപത്രിയാണിത്. റോയിട്ടേഴ്സിന്റെ ഹുസം…
Read More » -
Breaking News
ട്രംപിനെയും ആന്‍ഡ്രൂ രാജകുമാരനെയും കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത രാവുകളോ? നിരന്തര ലൈംഗിക പീഡനങ്ങളുടെ കഥകള്‍ ഉടന്‍ പുറത്തിറങ്ങും; ‘നോബഡീസ് ഗേള്‍’ വമ്പന്മാരെ വിറപ്പിക്കുമ്പോള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്റെയും എല്ലാം ഉറക്കം കെടുത്താന്‍ പോകുന്ന ഒരു പുസ്തകം ഉടന്‍ പുറത്തിറങ്ങും. ആന്‍ഡ്രൂ രാജകുമാരന് നിരന്തരമായി ലൈംഗിക പീഡനം നടത്തി എന്നാരോപിച്ച വിര്‍ജീനിയ ഗിയുഫ്രെയുടെ നോബഡീസ് ഗേള്‍ എന്ന പുസ്തകം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനിന്റെ ഇരയായിരുന്ന ഗിയുഫ്രെ ജീവനൊടുക്കി ആറ് മാസം പിന്നീടുമ്പോഴാണ് ഈ വിവാദ പുസ്തകം വിപണിയില്‍ എത്തുന്നത്. പതിനേഴ് വയസുള്ളപ്പോള്‍ എപ്സ്റ്റീന്റെ സഹായത്തോടെ ആന്‍ഡ്രൂ രാജകുമാരന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗിയുഫ്രെ കേസ് കൊടുത്തിരുന്നു. എന്നാല്‍, ആന്‍ഡ്രൂ കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കുകയായിരുന്നു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ആന്‍ഡ്രൂ വാദിക്കുന്നത്. ‘നോബഡീസ് ഗേള്‍: എ മെമ്മോയര്‍ ഓഫ് സര്‍വൈവിംഗ് അബ്യൂസ് ആന്‍ഡ് ഫൈറ്റിംഗ് ഫോര്‍ ജസ്റ്റിസ്’ എന്നാണ് ഈ ഓര്‍മ്മക്കുറിപ്പിന്റെ പൂര്‍ണമായ പേര്. ഒക്ടോബറില്‍ പുസ്തകം പുറത്തിറങ്ങും. ഗിയുഫ്രെ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 400 പേജുള്ള കൈയെഴുത്തുപ്രതി…
Read More » -
Breaking News
അവധിയെടുക്കാം അല്ലെങ്കില്‍ ഒപ്പിട്ട് മടങ്ങാം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ഇനി ‘നിശ്ശബ്ദന്‍’
തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഫലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ ‘നിശ്ശബ്ദന്‍’ ആകും. ആരോപണങ്ങളുടെ തീവ്രത ഇതേപടി നിലനിന്നാല്‍ സഭാസമ്മേളനം നടക്കുന്ന കാലത്ത് അദേഹം അവധിയെടുത്തേക്കാം. അല്ലെങ്കില്‍ പേരിനുവന്ന് ഒപ്പിട്ട് മടങ്ങാം. നിയമസഭാകക്ഷി യോഗത്തിന് ക്ഷണിക്കില്ല. നിയമസഭയ്ക്ക് ശേഷിക്കുന്ന എട്ട് മാസത്തിനുള്ളില്‍ ചേരാന്‍ സാധ്യയുള്ളത് രണ്ട് സമ്മേളനങ്ങളാണ്. പരമാവധി 25-30 ദിവസങ്ങള്‍. ആരോപണങ്ങള്‍ വ്യാജമാണെന്നോ, ഗൂഢാലോചനയുടെ ഫലമാണെന്നോ രാഹുലിന് തെളിയിക്കാനായാലേ രാഷ്ട്രീയമായി അദ്ദേഹത്തിന് ഒരു തിരിച്ചുവരവിന് സാധ്യതയുള്ളൂ. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഷനോ, പുറത്താക്കലോ നേരിട്ടാലും മറ്റ് അംഗങ്ങള്‍ക്കെന്നപോലെത്തന്നെ എല്ലാ അവകാശങ്ങളും സാങ്കേതികമായി ഒരു എംഎല്‍എക്കുണ്ടാകും. എന്നാല്‍ നിയമസഭയില്‍ ചര്‍ച്ചകളില്‍ പ്രസംഗിക്കാന്‍ ഓരോ പാര്‍ട്ടിക്കും അംഗബലമനുസരിച്ച് ആനുപാതികമായാണ് സമയം അനുവദിക്കുക. പാര്‍ട്ടിയാണ് സമയം വിഭജിച്ച് നല്‍കുക. ഒറ്റയംഗങ്ങള്‍ക്കുള്ള പരിഗണനയില്‍ രാഹുല്‍ ഏതെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള താത്പര്യം അറിയിച്ചാലും അത് സ്പീക്കറുടെ വിവേചനാധികാരമാണ്. പൊതുകാര്യങ്ങള്‍ ഉന്നയിക്കാന്‍ സബ്മിഷന് അവതരിപ്പിക്കാന്‍ നോട്ടീസ് നല്കിയാലും അനുവദിക്കുന്നത് സ്പീക്കറാണ്. എന്നാല്‍, ചോദ്യംചോദിച്ച് രേഖാമൂലമുള്ള മറുപടി വാങ്ങുന്നതിന് തടസ്സമുണ്ടാകില്ല. പാര്‍ട്ടി…
Read More » -
Breaking News
പദ്ധതി അടിപൊളി; പക്ഷേ, പണം നല്‍കില്ല; ഏഴു വര്‍ഷത്തിനു ശേഷം മോദിയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി തവിടു പൊടിയെന്നു കണക്കുകള്‍; ആശുപത്രികള്‍ക്ക് നല്‍കാനുള്ളത് 1.21 ലക്ഷം കോടി; പിന്മാറുന്നെന്ന് അറിയിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ന്യൂഡല്‍ഹി: പദ്ധതി ആരംഭിച്ച് ഏഴു വര്‍ഷത്തിനുശേഷം മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി തവിടുപൊടിയായെന്നു കണക്കുകള്‍. ഇന്ത്യയിലാകെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രകളടക്കം 32,000 ആശുപത്രികള്‍ കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്കുന്ന പദ്ധതിയുടെ ഭാഗമായി. എന്നാല്‍, നിലവില്‍ 1.21 ലക്ഷം കോടിയുടെ ബില്ലുകളാണു മാറാതെ കിടക്കുന്നതെന്നും ഇതിന്റെ ബാധ്യത മുഴുവന്‍ ആശുപത്രികള്‍ക്കു ചുമക്കേണ്ടി വരുന്നെന്നുമാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. മണിപ്പൂര്‍, രാജസ്ഥാന്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലടക്കം മിക്ക ആശുപത്രികളും പദ്ധതി ഇനി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുവരെ ഇവര്‍ക്കുള്ള പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. നിലവില ആയുഷ്മാന്‍ ഭാരതിനൊപ്പം ചിരായു യോജനയെന്ന സംസ്ഥാന പദ്ധതികൂടി നടപ്പാക്കിയ ഹരിയാനയും പദ്ധി വേണ്ടെന്നു വയ്്ക്കുകയാണ്. ഓഗസ്റ്റ് ഏഴിനുശേഷം 600 സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബി-പിഎംജെഎവൈ) പദ്ധതിയില്‍നിന്നു പിന്മാറി. ഇവര്‍ക്കുമാത്രഗ 500 കോടിയോളമാണ് കൊടുക്കാനുള്ളത്. മറ്റ് ആശുപത്രികളും…
Read More » -
Breaking News
ഗംഭീറിനുള്ള പണി വരുന്നുണ്ട്! കോച്ചായി രംഗപ്രവേശം ചെയ്ത് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി; ലക്ഷ്യം ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി; എക്കാലത്തെയും മികച്ച നായകന്; വളര്‍ത്തിയെടുത്തത് സേവാഗ് അടക്കം മുന്‍നിര താരങ്ങളെ
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മേധാവിയായും തിളങ്ങിയശേഷം സജീവമായി ക്രിക്കറ്റില്‍ ഇടപെടാതെ മാറിനിന്ന സൗരവ് ഗാംഗുലി അടുത്ത റോളിലേക്ക്. ഇന്ത്യന്‍ കോച്ചിന്റെ കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്കാണ് സൗരവ് ഗാംഗുലി തയാറെടുക്കുന്നതെന്നാണു വിവരം. അതിലേക്കു എത്താനുള്ള ആദ്യത്തെ ചവിട്ടുപടിയും പിന്നിട്ടു കഴിഞ്ഞു. നിലവിലെ കോച്ച് ഗൗതം ഗംഭീറിന്റെ സമ്മര്‍ദം ഇരട്ടിയാക്കുമെന്നും വ്യക്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ സ്ഥാനം സേഫാണെങ്കിലും ടെസ്റ്റില്‍ ഇതു പറയാന്‍ സാധിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ അവരുടെ നാട്ടില്‍ 2-2നു തളയ്ക്കാനായെങ്കിലും ഇനിയുള്ള റെഡ് ബോള്‍ പരമ്പര ഗംഭീറിന്റെ ഭാവി തീരുമാനിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര നേടിയതൊഴിച്ചാല്‍ ഗംഭീറിനു കീഴില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയും ഇന്ത്യ ജയിച്ചിട്ടില്ല. ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരകള്‍ കൈവിട്ട ഇന്ത്യ അവസാനം ഇംഗ്ലണ്ടുമായി സമനിലയും സമ്മതിച്ചു. ഇനി വരാനിരിക്കുന്ന ഓരോ ടെസ്റ്റ് പരമ്പരകളും ഗംഭീറിന്റെ സീറ്റുറപ്പിക്കുന്നതില്‍ ഏറെ പ്രധാനപ്പെട്ടതാണ്. തിരിച്ചടികള്‍ തുടര്‍ന്നാല്‍…
Read More » -
Breaking News
‘സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ല പ്രവൃത്തികള്‍ നോക്കി’; ഭീകരര്‍ ആളുകളെ കൊല്ലുന്നത് മതം നോക്കി; ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്
ജോധ്പുര്‍: സൈനികര്‍ ഭീകരരെ വധിക്കുന്നത് മതം നോക്കിയല്ലെന്നും അവരുടെ ചെയ്തികള്‍ നോക്കിയാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭീകരര്‍ മതം നോക്കിയാണ് ആളുകളെ കൊല്ലുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജോധ്പുരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സേന പാകിസ്ഥാന് ഉചിതമായ മറുപടി നല്കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ സൈനിക നടപടിയില്‍ ഭരണകൂടത്തെയും സൈന്യത്തെയും പിന്തുണച്ചതിന് അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുന്നില്ല. എന്നാല്‍ ഭീകരര്‍ മതം തിരിച്ചറിഞ്ഞ ശേഷമാണ് ആളുകളെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Breaking News
ചൈനയുടെ കൂറ്റന്‍ അണക്കെട്ട് പദ്ധതി ഇന്ത്യക്കു വന്‍ തിരിച്ചടിയാകും; വേനല്‍ക്കാലത് 85 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാക്കും; താരിഫിന്റെ പേരില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുന്നതിനിടെ പുതിയ ‘ഉരസലി’ന് ഇടയാക്കുമെന്നും ആശങ്ക; പ്രതിസന്ധി പരിഹരിക്കാന്‍ അണക്കെട്ടു നിര്‍മിക്കാന്‍ ഇന്ത്യയും
ന്യൂഡല്‍ഹി: ടിബറ്റില്‍ ചൈന നിര്‍മിക്കുന്ന പടുകൂറ്റന്‍ ജലവൈദ്യുത പദ്ധതി വേനല്‍ക്കാലത്ത് ഇന്ത്യയിലേക്കുള്ള വെള്ളത്തിന്റെ 85 ശതമാനത്തോളം കുറവുണ്ടാക്കുമെന്ന ആശങ്കയില്‍ കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ താരിഫിന്റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള ബന്ധം ഊഷ്മളമാക്കാനുള്ള നീക്കങ്ങള്‍ക്കിടയില്‍ ചൈനീസ് പദ്ധതി മറ്റൊരു നയതന്ത്ര ഉരസലിലേക്കു വഴിതെളിക്കുമെന്ന ആശങ്ക പങ്കുവച്ച് ഉന്നത ഉദ്യോഗസ്ഥര്‍. അണക്കെട്ടു നിര്‍മിക്കുന്നതിലൂടെയുള്ള പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും അണക്കെട്ടു നിര്‍മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നെന്നും സൂചന. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ 100 ദശലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ടിബറ്റിലെ ആങ്സി ഹിമാനിയിലെ ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികള്‍ 2000-കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. എന്നാല്‍ അതിര്‍ത്തി സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ നിവാസികളില്‍ നിന്നുള്ള കടുത്ത ചെറുത്തുനില്‍പ്പ് ഈ പദ്ധതികള്‍ക്ക് തടസമായി. അണക്കെട്ട് മൂലം തങ്ങളുടെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന ആശങ്കയാണവര്‍ മുന്നോട്ടു വച്ചത്. യാര്‍ലുങ് സാങ്ബോ നദി ഇന്ത്യയിലേക്ക് കടക്കുന്നതിനു തൊട്ടടുത്ത പ്രവിശ്യയില്‍ ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിര്‍മ്മിക്കുമെന്ന് ഡിസംബറില്‍ ചൈന പ്രഖ്യാപിച്ചു.…
Read More »