Breaking NewsKeralaLead NewsNEWS

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ യുവതിയുടെ റീല്‍സ് ചിത്രീകരണം: കുളത്തില്‍ പുണ്യാഹം നടത്തും, നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

തൃശൂര്‍: റീല്‍സ് ചിത്രീകരിക്കാന്‍ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം.

യൂട്യൂബറായ ജാസ്മിന്‍ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Signature-ad

ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിന്‍ റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു ദേവസ്വത്തിന്റെ പരാതി.

Back to top button
error: