Breaking NewsIndiaNEWS

പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന തട്ടിപ്പ്; അമേരിക്കക്കാരെ പറ്റിച്ച ഇന്ത്യന്‍ സംഘം സിബിഐയുടെ പിടിയില്‍; അറസ്റ്റ് 2023 മുതല്‍ നടത്തിയ തട്ടിപ്പില്‍

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ അമേരിക്കക്കാരില്‍ നിന്ന് 350 കോടിയിലധികം രൂപ തട്ടിയെടുത്ത ഇന്ത്യന്‍ സംഘത്തെ സിബിഐ പിടികൂടി. സംഘത്തിലെ പ്രധാനികളായ ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വഞ്ചിച്ചത്.

2023 മുതല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. അമൃത്സറിലെ ഖല്‍സ വനിതാ കോളേജിന് എതിര്‍വശത്തുള്ള ഗ്ലോബല്‍ ടവറില്‍ ‘ഡിജികാപ്സ് ദ ഫ്യൂച്ചര്‍ ഓഫ് ഡിജിറ്റല്‍’ എന്ന പേരില്‍ പ്രതികള്‍ നടത്തിവന്ന കോള്‍ സെന്ററാണ് സിബിഐ കണ്ടെത്തിയത്. എഫ്ബിഐയുമായി സഹകരിച്ച് അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു.

Signature-ad

പഞ്ചാബില്‍ നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വഞ്ചനയുടെയും ഡിജിറ്റല്‍ കൃത്രിമങ്ങളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും വലിയ ശൃംഖലയെയാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്. 2023-2025 കാലയളവിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. യുഎസ് പൗരന്മാര്‍ ആയിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം.

ഇരകളുടെ കമ്പ്യൂട്ടറുകളിലും ബാങ്ക് അക്കൗണ്ടുകളിലും അനധികൃതമായി റിമോട്ട് ആക്‌സസ് നേടിയായിരുന്നു തട്ടിപ്പ്. ഇരകളുടെ ഫണ്ടുകള്‍ അപകടത്തിലാണെന്ന് അവകാശപ്പെട്ട്, പ്രതികള്‍ അവരെക്കൊണ്ട് പണം തങ്ങള്‍ നിയന്ത്രിക്കുന്ന ക്രിപ്‌റ്റോകറന്‍സി വാലറ്റുകളിലേക്ക് മാറ്റിച്ചുവെന്ന് സിബിഐ പ്രസ്താവനയില്‍ പറഞ്ഞു.

Back to top button
error: