Breaking NewsIndiaLead NewsNEWS

62 വര്‍ഷത്തെ സേവനം: മിഗ്-21ന്റെ അവസാന ‘പ്രവൃത്തിദിനം’ കഴിഞ്ഞു; ഇനി വിടവാങ്ങല്‍, ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും

ബികാനേര്‍ (രാജസ്ഥാന്‍): 62 വര്‍ഷം ഇന്ത്യന്‍ വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ അവസാന പ്രവൃത്തിദിനം കഴിഞ്ഞു. എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് തന്നെയാണ് മിഗ്-21ന്റെ അവസാന ഔദ്യോഗിക പറക്കലില്‍ പൈലറ്റായത്. ഈ മാസം 18 നും 19 നുമായിരുന്നു അത്.

ഇന്ന് ചണ്ഡീഗഢില്‍ നടക്കുന്ന ചടങ്ങില്‍ അവയ്ക്ക് സേന ഔദ്യോഗിക യാത്രയയപ്പ് നല്‍കും. റഷ്യന്‍നിര്‍മിത മിഗിന്റെ സ്ഥാനം ഇന്ത്യ സ്വന്തമായി വികസിപ്പിച്ച തേജസ് ഏറ്റെടുക്കും.

Signature-ad

”1960-കളില്‍ വ്യോമസേനയിലെത്തിയപ്പോഴേ ഒരു പണിക്കുതിരയെപ്പോലെയായിരുന്നു മിഗ്-21. അത് അങ്ങനെത്തന്നെ തുടര്‍ന്നു. 1985-ലാണ് എന്റെ ആദ്യത്തെ മിഗ്-21 അനുഭവം. അന്ന് തേജ്പുരില്‍ മിഗ്ഗിന്റെ ടൈപ്പ്-77 ഞാന്‍ പറത്തി. പറപ്പിക്കാന്‍ സുഖമുള്ള ഗംഭീരവിമാനമാണത്. അതു പറത്തിയവര്‍ക്കെല്ലാം മിഗിന്റെ നഷ്ടം അനുഭവപ്പെടും” -സിങ് പറഞ്ഞു.

വ്യോമസേനാ വക്താവ് വിങ് കമാന്‍ഡര്‍ ജയ്ദീപ് സിങ് യുദ്ധമുന്നണിയില്‍ മിഗ്-21 നല്‍കിയ ചരിത്രസംഭാവനകള്‍ അനുസ്മരിച്ചു. 1965 ലേയും 71 ലേയും യുദ്ധത്തില്‍ തിളങ്ങുന്ന പ്രകടനമാണ് ആ വിമാനം നടത്തിയത്. 1999 ല്‍ കാര്‍ഗിലില്‍ മിഗിന്റെ പ്രകടനം നാം കണ്ടു. ഇന്ത്യയില്‍ കടന്നുകയറിയ പാക് അറ്റ്‌ലാന്റിക് വിമാനം അതു വെടിവെച്ചിട്ടു. 2019 ല്‍ എഫ് 16നെ വീഴ്ത്തി വാര്‍ത്തകളില്‍ നിറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 36 മിഗ് വിമാനങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

Back to top button
error: