Month: August 2025
-
Breaking News
അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി രണ്ടാമനായി തെരച്ചില്‍ ; ഒരാള്‍ ആദ്യം കാല്‍ വഴുതിവീണ് ഒഴുകിപ്പോയി, രണ്ടാമന്‍ രക്ഷിക്കാന്‍ ചാടി
പത്തനംതിട്ട: അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീല്‍ നിസാം എന്ന രണ്ടാമനായി തിരച്ചില്‍ തുടരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലറക്കടവിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. മാര്‍ത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മരിച്ച അജ്സല്‍ അജി അഞ്ചക്കാല സ്വദേശിയും നബീല്‍ നിസാം പത്തനംതിട്ട കൊന്നമൂട് സ്വദേശിയുമാണ്. ഉയര്‍ന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശത്താണ് രണ്ടുപേരും ഒഴുക്കില്‍ പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുതി താഴെ ഒഴുക്കില്‍പ്പെടുകയായിരകുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
Read More » -
Breaking News
ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം ; നിരവധി പേരെ കാണാതായി, പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായി ; ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിനും പ്രളയത്തിലും നാലു മരണം. നിരവധി പേരെ കാണാതായെന്നും വന്‍ നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തിലധികം വീടുകള്‍ക്ക് കേടുപാടുകളുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുവിലെ കത്വ, സാംബ, ദോഡ, ജമ്മു, റാംബന്‍, കിഷ്ത്വാര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തി ലേക്കു ളള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈഷ്ണോദേവി യാത്രയുടെ ഭാഗമായിരു ന്നവരാണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മുന്‍കരു തല്‍ നടപടിയായി ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെയുളള ഗതാഗതം നിര്‍ത്തിവെച്ചി രിക്കുകയാണ്. നദി കരകവിഞ്ഞൊഴുകിയതിനു പിന്നാലെ ദോഡ ജില്ലയില്‍ ഒരു പ്രധാന റോഡ് ഒഴുകിപ്പോയിരുന്നു. താവി നദിയും കരകവിഞ്ഞൊഴുകി. ജമ്മു കശ്മീര്‍ ദേശീയപാത അടച്ചു. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ജമ്മു മേഖലയില്‍ പ്രളയ മുന്നറിയിപ്പ് നല്‍കി.…
Read More » -
Breaking News
നോയിഡ സ്ത്രീധനക്കൊലപാതകം: പ്രതിക്ക് മറ്റൊരു യുവതിയുമായി അവിഹിതം, വിവാഹം കഴിഞ്ഞിട്ടും ബന്ധം തുടര്‍ന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്ന സംഭവത്തില്‍ പ്രതി വിപിന്‍ ഭാട്ടിക്കെതിരെ മുമ്പ് മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നുവെന്ന് പൊലീസ്. യുവതിയെ വിപിന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ ആരോപിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. 2024 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയിലുള്ള ജാര്‍ച്ച പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയിരുന്നത്. നിക്കിയെ വിവാഹം കഴിച്ചിട്ടും വിപിന്‍ പരാതിക്കാരിയുമായി ബന്ധത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിക്കിയും സഹോദരിയും വിപിന്റെ അവിഹിത ബന്ധം കൈയോടെ പിടികൂടിയതോടെ വിഷയം വഷളായി. എന്നാല്‍, തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തില്‍ വിപിന്‍ യുവതിയെ മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം, ക്രൂരമര്‍ദനം; ഇന്‍സ്റ്റഗ്രാമില്‍ റീല്‍സിടുന്നതിലും തര്‍ക്കം; നോയിഡ സ്ത്രീധനക്കൊലയില്‍ പ്രതികളെല്ലാം പിടിയില്‍ ആഗസ്റ്റ് 21 നാണ് നിക്കിയെ (28) മകന്റെ മുന്നിലിട്ട് വിപിന്‍ തീകൊളുത്തിയത്. തുടര്‍ന്ന് നിക്കിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.…
Read More » -
Breaking News
ടോക്‌സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജെക്ടുകളില്‍ ഒന്നാണ്, കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ടോക്‌സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്‌സിക്കിന് ഉണ്ട്. നയന്‍താരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നില്‍ കൂടുതല്‍ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തില്‍. എന്നാല്‍, ടോക്‌സിക് എന്ന ചിത്രം ഇപ്പോള്‍ റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ കാരണമാണ്. റെഡിറ്റില്‍ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്തിടെ മുംബൈയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പുതിയ ഷെഡ്യൂളില്‍, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകന്‍ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹന്‍ദാസിന്റെ ജോലി നായകന്‍ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ…
Read More » -
Breaking News
പ്രായമായ അമ്മയെ ഉപേക്ഷിക്കണമെന്ന് ഭര്‍ത്താവ്; ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയോടൊപ്പം വൃദ്ധസദനത്തിലെത്തിയ നടി! ഇത് കൊല്ലം തുളസി പറഞ്ഞ കഥയിലെ ലൗലി
കൊല്ലം: വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന അമ്മയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചപ്പോള്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മയെ ചേര്‍ത്തുപിടിച്ച് കലാകാരിയും നടിയുമായ ലൗലി ബാബു. തന്റെ ജീവിതം തന്നെ മാറ്റിവെച്ചാണ് പത്തനാപുരം ഗാന്ധിഭവനില്‍ അമ്മയ്ക്ക് കൂട്ടായി മകളെത്തിയത്. നടന്‍ കൊല്ലം തുളസിയുടെ വാക്കുകളിലൂടെയാണ് ലൗലിയുടെ കഥ ലോകമറിയുന്നത്. ചേര്‍ത്തല എസ്.എല്‍. പുരം കുറുപ്പ് പറമ്പില്‍ കുഞ്ഞമ്മ പോത്തനു(98)മായി മകള്‍ ഗാന്ധിഭവനില്‍ എത്തിയത് 2024 ജൂലൈ 16 നായിരുന്നു. 18 വയസ്സുമുതല്‍ നാടകാഭിനയം ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടന്ന ലൗലി, അമ്പതോളം നാടകങ്ങളിലും സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. ലൗലിയുടെ ഭര്‍ത്താവിന്, കുഞ്ഞമ്മയെ ഇഷ്ടമല്ലായിരുന്നു. തനിക്കൊപ്പം കഴിയണമെങ്കില്‍ അമ്മയെ ഉപേക്ഷിച്ചു വരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍, ഏകമകളായ ലൗലി അമ്മയെ ഉപേക്ഷിച്ച് ഒരു ജീവിതം വേണ്ടെന്നു വച്ചു. അങ്ങനെയാണ് ഗാന്ധിഭവനില്‍ അഭയം തേടിയത്. ഭര്‍ത്താവിന്റെ വാശിക്ക് മുന്‍പില്‍ നാടകവും സിനിമയുമൊക്കെ ലൗലി ഉപേക്ഷിച്ചിരുന്നു. ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ലൗലി ആദ്യം അഭിനയിച്ച സിനിമ. നാല് പെണ്ണുങ്ങള്‍,…
Read More » -
Breaking News
നിലമ്പൂര്‍ പാസഞ്ചറിന്റെ സമയം മാറുന്നു; മാറ്റം കോവിഡിന് മുമ്പുള്ള രീതിയിലേക്ക്, തൃശ്ശൂര്‍ക്കാര്‍ക്ക് ഇരട്ടി സന്തോഷം
മലപ്പുറം: ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ സമയം മാറുമ്പോള്‍ ഗുണം ലഭിക്കുക പാലക്കാട്ട് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കാര്‍ക്ക്. രാത്രി 8.15ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചിരുന്ന പാസഞ്ചറിന്റെ സമയം 7.10ലേക്ക് മാറ്റിയതോടെ തൃശ്ശൂരില്‍ നിന്നും പാലക്കാട് നിന്നുമുള്ള ട്രെയിനുകള്‍ക്ക് കണക്ഷന്‍ വണ്ടിയായി ഉപയോഗിക്കാനാകും. കോവിഡ് കാലത്തിന് മുന്നെ വരെയുണ്ടായിരുന്ന സമയക്രമം തന്നെയാണ് ഇപ്പോള്‍ പരിഷ്‌കരണത്തിലൂടെ തിരികെ വരാന്‍ പോകുന്നത്. രാത്രി ഷൊര്‍ണൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെമു സര്‍വീസ് നടത്തുന്നതിനാലാണ് 8.15ന് പുറപ്പെടേണ്ട പാസഞ്ചറിന്റെ സമയക്രമം 7.10ലേക്ക് മാറ്റിയത്. കോയമ്പത്തൂരില്‍ നിന്ന് 4.25ന് ഷൊര്‍ണൂര്‍ പാസഞ്ചറുണ്ട്. ഇത് 5.55ന് പാലക്കാടും 6.31ന് ഒറ്റപ്പാലത്തും എത്തും. 7.05നാണ് ഈ ട്രെയിന്‍ ഷൊര്‍ണൂരിലെത്തുക. ഈ വണ്ടിയില്‍ വരുന്നവര്‍ക്ക് 7.10ന്റെ പാസഞ്ചറില്‍ കയറി നിലമ്പൂര്‍ ഭാഗത്തേക്ക് പോകാം. തൃശ്ശൂരില്‍ നിന്ന് 5.35ന് പുറപ്പെടുന്ന തൃശ്ശൂര്‍- ഷൊര്‍ണൂര്‍ പാസഞ്ചര്‍ 6.45ന് ഷൊര്‍ണൂരില്‍ എത്തും. ഈ ട്രെയിനിലെ യാത്രക്കാര്‍ക്കും അടുത്ത യാത്രയ്ക്കായി 7.10ന്റെ പാസഞ്ചര്‍ ഉപയോഗിക്കാം. കോവിഡിന് മുന്‍പ്…
Read More » -
Breaking News
നിരപരാധി, ഗൂഢാലോചനക്ക് പിന്നില്‍ ‘ചില’ നേതാക്കളെന്നു രാഹുല്‍, വാദം പാടേതള്ളി നേതൃത്വം; നിരപരാധിത്വം തെളിയിച്ചാല്‍ തിരിച്ചുവരാമെന്ന നിലപാടില്‍ സതീശന്‍
തിരുവനന്തപുരം: താന്‍ നിരപരാധിയെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളോട് ആശയവിനിമയം നടത്തി നിലപാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗൂഢാലോചന ഉണ്ടെന്നും പിന്നില്‍ ചില നേതാക്കള്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതായാണ് വിവരം. എന്നാല്‍ രാഹുലിന്റെ വാദം തള്ളുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. പുറത്തുവന്ന തെളിവുകള്‍ ഗൗരവമുള്ളതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തില്‍ സസ്പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം. ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിച്ചാല്‍…
Read More » -
Breaking News
സിപിഎമ്മുകാര്‍ അധികം കളിക്കരുത്; കേരളം ഞെട്ടിപ്പോകും, വരുന്നുണ്ട്! ആ കാളയെ കളയരുതെന്ന് ബിജെപിക്കും ഉപദേശം; മുന്നിറയിപ്പുമായി സതീശന്‍; അണിയറയില്‍ ഒരുങ്ങുന്നതെന്ത്?
കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന്‍ പറഞ്ഞു. ‘സിപിഎമ്മുകാര്‍ അധികം കളിക്കരുത് ഇക്കാര്യത്തില്‍. കേരളം ഞെട്ടിപ്പോകും. വരുന്നുണ്ട്. വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’? സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ ആവശ്യം വരുമെന്നും സതീശന്‍ വിമര്‍ശിച്ചു. ‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് സതീശന്‍ പറഞ്ഞത്. സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന്…
Read More » -
Breaking News
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ‘ഒരു കെട്ട് സാധനം’ എറിഞ്ഞാല്‍ 1000 രൂപ! മൊബൈല്‍ ഫോണ്‍ എത്തിച്ചാല്‍ 2000 വരെ; ‘ഡെലിവറി’ ടൈമിന് അകത്തുനിന്ന് പ്രത്യേക സിഗ്നല്‍; മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരും
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഫോണ്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പിടിലിയയ പനങ്കാവ് സ്വദേശി കെ അക്ഷയിന്റെ മൊഴിയുടെ വിശദംശങ്ങള്‍ പുറത്തുവന്നു. സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ എത്തിക്കാന്‍ കൃതമായി കൂലിയുണ്ടെന്നാണ് പ്രതി അക്ഷയ്യുടെ മൊഴി. മൊബൈല്‍ എറിഞ്ഞ് നല്‍കിയാല്‍ 1000 മുതല്‍ 2000 വരെ കൂലി ലഭിക്കും. ജയിലിനകത്തെ അടയാളങ്ങള്‍ നേരത്തെ അറിയിക്കും. ആഴ്ച്ചയില്‍ ഒരു ദിവസം ഇതിനായി തെരഞ്ഞെടുക്കുമെന്നും പൊലീസിന് പ്രതി മൊഴി നല്‍കി. മതിലിന് അകത്ത് നിന്ന് സിഗ്നല്‍ കിട്ടിയാല്‍ പുറത്തു നിന്ന് എറിഞ്ഞു കൊടുക്കും. ഒരു കെട്ട് സാധനം അകത്തേക്ക് എറിഞ്ഞു കൊടുത്താല്‍ 1000 രൂപ കിട്ടുമെന്നാണ് കഴിഞ്ഞ ദിവസം പിടിയിലായ അക്ഷയിയുടെ മൊഴി. മൊബൈല്‍ എറിഞ്ഞ് നല്‍കിയ സംഘത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പെട്ടവരുമുണ്ടെന്നാണ് വിവരം. കാലങ്ങളായി വിജയകരമായി നടന്നുവന്ന സംഭവമാണ് അക്ഷയ് പിടിയിലായതോടെ പൊളിഞ്ഞത്. കഴിഞ്ഞദിവസമാണ് തടവുകാര്‍ക്ക് ഫോണ്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി കെ. അക്ഷയ് പിടിയിലായത്. ജയില്‍ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ചത്.…
Read More » -
Breaking News
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി; പുറത്തിറക്കി ഫയര്‍ഫോഴ്സ്
മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ലിഫ്റ്റ് തുറന്ന് ഇവരെ രക്ഷപ്പെടുത്തി. കുട്ടികളും ലിഫ്റ്റില്‍ കുടുങ്ങി. യാത്രക്കാര്‍ കുടുങ്ങിയിട്ട് ഒരു മണിക്കൂറിലേറെയായി എന്നാണ് റിപ്പോര്‍ട്ട്. ലിഫ്റ്റ് രണ്ടാം നിലയിലെത്തിയ ശേഷം തുറക്കാതായതോടെ യാത്രക്കാര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രേന്തരായി. ലിഫ്റ്റിലെ ഫോണിലൂടെയാണ് വിവരം പുറത്തറിയിക്കുന്നത്. ലിഫ്റ്റ് സാങ്കേതിക വിദഗ്ധരും റെയില്‍വേ അധികൃതരുമെത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേന ലിഫ്റ്റ് പൊളിച്ച് യാത്രക്കാരെ പുറത്തിറക്കി. സാങ്കേതിക തകരാര്‍ മൂലമാണ് ലിഫ്റ്റ് ഡോര്‍ തുറക്കാത്തതെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. തിരുവനന്തപുരത്തേക്ക് പോകാനെത്തിയ യാത്രക്കാരാണ് കുടുങ്ങിയത്.
Read More »