Breaking NewsKerala
അച്ചന്‍കോവില്‍ ആറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി രണ്ടാമനായി തെരച്ചില്‍ ; ഒരാള്‍ ആദ്യം കാല്‍ വഴുതിവീണ് ഒഴുകിപ്പോയി, രണ്ടാമന്‍ രക്ഷിക്കാന്‍ ചാടി

പത്തനംതിട്ട: അച്ചന്‍കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട ഒരു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. അജ്സല്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നബീല്‍ നിസാം എന്ന രണ്ടാമനായി തിരച്ചില്‍ തുടരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ കല്ലറക്കടവിലാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്.
മാര്‍ത്തോമാ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. മരിച്ച അജ്സല്‍ അജി അഞ്ചക്കാല സ്വദേശിയും നബീല്‍ നിസാം പത്തനംതിട്ട കൊന്നമൂട് സ്വദേശിയുമാണ്. ഉയര്‍ന്ന ജലനിരപ്പുള്ള ആഴം കൂടിയ പ്രദേശത്താണ് രണ്ടുപേരും ഒഴുക്കില്‍ പെട്ടത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥികള്‍ പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുതി താഴെ ഒഴുക്കില്‍പ്പെടുകയായിരകുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാന്‍ മറ്റൊരാള്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.






